ജീവിതവും ജീവനും നിങ്ങളും വിലയുള്ളതാകുന്നത് എപ്പോഴാണ്...? ‘ശലഭമനുഷ്യൻ’ വായിക്കുമ്പോൾ Shalabhamaushyan: A Poetic Exploration of Love and Life's Purpose
സിബി ജോൺ തൂവൽ രചിച്ച 'ശലഭമനുഷ്യൻ' എന്ന നോവൽ, കവിത തുളുമ്പുന്ന ശൈലിയിൽ മനുഷ്യജീവിതത്തിലെ സ്നേഹം, വിരഹം, ജീവിത ലക്ഷ്യം എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്നു. രഘുനന്ദന്റെയും വേദാന്തികയുടെയും കഥാപാത്രങ്ങളിലൂടെ വായനക്കാർക്ക് സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ജീവിതം വിലപ്പെട്ടതാകുന്നത് സ്നേഹിക്കപ്പെടുമ്പോഴാണെന്നും, ശലഭങ്ങളെപ്പോലെ ഓരോ ജീവിതവും പരിവർത്തനങ്ങൾക്ക് വിധേയമാണെന്നും ഈ നോവൽ മനോഹരമായി വരച്ചുകാട്ടുന്നു. ആഗ്രഹങ്ങളെക്കുറിച്ചും നമ്മുടെ പരിമിതികളെക്കുറിച്ചുമുള്ള തിരിച്ചറിവിലേക്ക് നയിക്കുന്ന ഈ രചന, പുതുകാല നോവൽ സങ്കൽപ്പങ്ങളെ അടുത്തറിയാൻ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

സിബി ജോൺ തൂവലിന്റെ പുതിയ നോവൽ ‘ശലഭമനുഷ്യൻ’ – ന്റെ വായനാനുഭവം –
മനോഹരമായൊരു കഥ, കവിത തുളുമ്പുന്ന വാചകങ്ങൾ ചേർത്തു രചിച്ച വായനക്ഷമമായ നോവലാണു സിബി ജോൺ തൂവൽ രചിച്ച ‘ശലഭമനുഷ്യൻ’. മനുഷ്യജീവിതത്തിലെ വിവിധ അവസ്ഥകളെ പ്രണയത്തിന്റെയും വിരഹത്തിന്റെയും കണ്ണുകളിലൂടെ പകരുന്നു എന്നതു മാത്രമല്ല, നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്നും അതു നാം നേടുന്നുവോ എന്നും നോവൽ വിശകലനം ചെയ്യുന്നു.
വായിച്ചു മുന്നേറവേ ജീവിതത്തിനും രാത്രിക്കും പകലിനും നിലാവിനുമൊക്കെ പുതിയ അർത്ഥങ്ങളും നിർവചനങ്ങളും അറിയാതെ കണ്ടെത്തും. വായിച്ചുതീരുമ്പോൾ നേരിയൊരു തിരിച്ചറിവ്. ഈ മണ്ണിൽനിന്ന് ചേലുള്ള പൂക്കൾ പറക്കുന്നത് എന്തുകൊണ്ടെന്ന ഉള്ളറിവ്. മണ്ണിൽ മൊട്ടിട്ട് ആകാശത്തു വളർന്ന് ഒടുവിൽ മണ്ണിലേക്കു തന്നെ വിലയം കൊള്ളുന്ന മനുഷ്യനും അവന്റെ പ്രണയവും ഒരിക്കലും അവസാനിക്കില്ലെന്ന വേർതിരിവ്. അതാണു ശലഭമനുഷ്യന്റെ കാതൽ.
ജീവിതവും ജീവനും നിങ്ങളും വിലയുള്ളതാകുന്നത് എപ്പോഴാണ്...?
രസകരമായ ചോദ്യമാണ്. ഇതിന് പക്ഷേ ഒറ്റ ഉത്തരമേയുള്ളൂ– സ്നേഹിക്കപ്പെടുമ്പോൾ. നീ എന്റേതാണ്, എനിക്കു പ്രിയപ്പെട്ടതാണെന്ന മന്ത്രം. ആ മന്ത്രണം മാത്രമാണ് എന്തിനും ഏതിനും വിലയുണ്ടാകുന്നത്. ഇതാണു നോവൽ പറഞ്ഞു വയ്ക്കുന്നത്.
കേന്ദ്രകഥാപാത്രങ്ങളായ രഘുനന്ദന്റെയും വേദാന്തികയുടെയും ജീവിതത്തിലൂടെയാണു നോവൽ വികസിക്കുന്നത്. അവരുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഓരം ചേർന്നു നടക്കുമ്പോൾ നാം നമ്മളെ തന്നെയാണു കാണുക. കുഞ്ഞുനാൾ മുതൽ നാം കാണുന്ന സ്വപ്നങ്ങൾ. നമ്മുടെ ആഗ്രഹങ്ങൾ, പൂർത്തികരിക്കുമെന്നു കരുതുന്ന പ്രതീക്ഷകൾ. നമ്മുടെ കൊച്ചു പ്രണയങ്ങൾ. കഥാപാത്രങ്ങൾ നമ്മൾതന്നെയെന്നു വേഗം തിരിച്ചറിയും. മനുഷ്യൻ എത്ര വിസ്മയകരമായ പദമെന്നും നാം പറയാറുണ്ട്. ആയിരിക്കാം, കേൾക്കാൻ രസമുണ്ട്. എന്നാൽ ആ വിസ്മയത്തിന്റെ പിന്നിലുള്ള രസക്കൂട്ടും പ്രണയം തന്നെ. ജീവിതമെന്ന രഹസ്യത്തിന്റെ പൂട്ടുതുറന്നു പ്രണയപൂർവം വായനക്കാരെ ചേർത്തുപിടിച്ച് ഒപ്പം നടക്കുകയാണു ശലഭമനുഷ്യൻ. ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും സ്വന്തമാക്കാൻ സാധിക്കുമോ, സാധിച്ചാൽ തന്നെ ഏതുവിധം? ശലഭമനുഷ്യൻ പങ്കിടുന്ന ആശയങ്ങൾ ഹൃദയാർജ്ജവും തന്നെ.
ലാർവയായും പുഴുവായും ഇലകളിലിഴയും. പിന്നീടൊരു കുഞ്ഞുചിറകിൻ കരുത്തിൽ പറക്കും. മഴവിൽ വർണങ്ങളിൽ മേളിച്ചും തേൻനുകർന്നും രസിക്കും. ഒടുവിൽ ചിറകറ്റുവീണും നാം ജീവിക്കുന്നു – ശലഭങ്ങളെപ്പോലെ. ഋതുഭേദങ്ങളും വസന്തങ്ങളും ആഘോഷിക്കുന്നു.
സന്തോഷം നുകർന്നു മുന്നേറുമ്പോഴും തീരാത്തൊരു ദാഹം എനിക്കും നിങ്ങൾക്കുമുണ്ട്. ആത്മാവിന്റെ ഉള്ളറകളിലെ തമോഗർത്ത നിഴലുകൾ. കാരണം ഞാനും നിങ്ങളും ശലഭമനുഷ്യരാണ്. ഈ സമസ്യയിലേക്കാണു നോവലിസ്റ്റ് മനോഹരങ്ങളായ വാചകങ്ങളും കഥാസന്ദർഭങ്ങളും ഒരുക്കി നമ്മെ കൊണ്ടുപോകുന്നത്.
ആഗ്രഹമാണ് ദുഖത്തിനു കാരണമെന്നു ബുദ്ധൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, ആഗ്രഹവും ആശയുമില്ലാത്ത ആരെങ്കിലും ഉണ്ടോ?. ആരുമില്ല. നമ്മുടെ ആഗ്രഹങ്ങളുടെ തടവിലാണു നാം എന്നും.
ഏതോ കടൽത്തീരത്ത് അല്ലെങ്കിൽ കുന്നിൽചെരുവിൽ അജ്ഞാതരായ ചിലരുടെ കൈവിരലുകളിൽ കോർത്തിട്ട നൂലുകളിലെ പട്ടമായിരുന്നല്ലോ ഞാനെന്ന തിരിച്ചറിവ്. പരിമിതികളുടെ നൂൽദൂരം പിന്നിലേക്കു കോർത്തുപിടിക്കുമ്പോഴും മോഹിപ്പിക്കുന്ന ആകാശം മുൻപിൽ ബാക്കി. ആ തിരിച്ചറിവിൽ എത്തിച്ചേരുമ്പോഴും പിന്നെയും കൊതിപ്പിച്ചു പ്രണയവും ചിറകടിക്കാൻ ആകാശവും അവശേഷിക്കുന്നു മുൻപിൽ.
മരണവും ഒരു പ്രണയമാണെന്നും സ്നേഹത്തിൽ മരിക്കുന്നവർ അമരന്മാരാകുന്നതും വീണ്ടും ശലഭങ്ങളായി പറക്കുന്നതും നാം തിരിച്ചറിയുന്നു.
പുതുകാല നോവൽ സങ്കൽപ്പങ്ങളെ അടുത്തറിയാൻ നിർബന്ധമായും വായിച്ചിരിക്കേണ്ട രചനയാണ് ശലഭമനുഷ്യൻ.