ആ മൂന്ന് പെണ്ണുങ്ങളാണ് കൊഴുക്കുള്ളിയുടെ ഉടമകൾ! ഏതൊരു ദേശത്തിനും ഒരു കഥയുണ്ടാകും....
വിപിൻ ദാസിന്റെ പുതിയ നോവലായ 'കരാളി' മാന്ത്രികതയും മാജിക്കൽ റിയലിസവും സമന്വയിപ്പിച്ചുകൊണ്ട് വായനക്കാരിലേക്ക് എത്തുന്ന ഒരു മനോഹര കൃതിയാണ്. തന്റെ ജന്മനാടായ കൊഴുക്കുള്ളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ നോവൽ, കുറുമ്പ, കുഞ്ചിരുത, കുഞ്ഞൂട്ടി എന്നീ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരു പഴയ തറവാട്ടിൽ നിന്ന് യാദൃശ്ചികമായി കണ്ടെടുത്ത ഹഡ്സൺ സായിപ്പിന്റെ പഴക്കം ചെന്ന ഒരു താളാണ് ഈ കഥയുടെ പിറവിക്ക് കാരണമായത്. സത്യവും മിഥ്യയും സങ്കൽപ്പങ്ങളും ഇഴചേരുന്ന ഈ ചെറിയ നോവൽ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്നതും വായനക്കാർക്ക് പുതിയൊരു അനുഭൂതി സമ്മാനിക്കുന്നതുമാണ്.

ഭാഷയുടെ മാന്ത്രികതയും മാജിക്കല് റിയലിസത്തിന്റെ സൗന്ദര്യവും പഴങ്കഥകളുടെ ചെത്തവും ചൂരും ഒരുപോലെ അനുഭവവേദ്യമാക്കുന്ന നോവലാണ് വിപിൻ ദാസിന്റെ ‘കരാളി’. ഈ നോവലിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് വിപിൻ ദാസ് വനിത ഓൺലൈനിൽ എഴുതിയ കുറിപ്പ് വായിക്കാം –
ഏതൊരു ദേശത്തിനും ഒരു കഥയുണ്ടാകും. പറയാതെ, അറിയാതെ മൂടിപ്പുതഞ്ഞുകിടക്കുന്ന കഥ. കൊഴുക്കുള്ളിയ്ക്കും അങ്ങനെയൊന്നുണ്ട് പറയാൻ. കാക്കത്തൊള്ളായിരം ആണ്ടുകൾ കൊഴുക്കുള്ളിയിൽ വാണ മൂന്ന് മന്ത്രവാദിനികളുടെ കഥ.
പൊടുന്നനെ മനസ്സിലേക്ക് കയറിവന്ന ആശയമാണ് മൂന്ന് പെണ്ണുങ്ങളും അവരാൽ നിയന്ത്രിക്കപ്പെടുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ നിയോഗവും. കൊഴുക്കുള്ളി എന്റെ നാടാണ്. പേരിൽ വല്ലാത്ത കൗതുകം പേറുന്ന ഗ്രാമം. തൃശൂരിൽനിന്ന് അധികമില്ല ദൂരമെങ്കിലും നഗരത്തിന്റെ ബഹളങ്ങളൊന്നുമില്ലാത്ത ഒരിടമാണത്. ആ നാട്ടിൽ പലപ്പോഴും ഞാൻ സങ്കല്പിക്കുന്ന കുറെ കഥകൾ അരങ്ങേറാറുണ്ട്. വഴിയേ പോകുന്ന സകല മനുഷ്യരെയും എനിക്കറിയാം, വഴിയിലെ മരവും തണലും ആകാശവും ഭൂമിയും എല്ലാം എന്റെ ഇന്ധനമാണ്.
അങ്ങനെ ചുറ്റുമുള്ള മനുഷ്യരും അവർ പാർക്കുന്ന ഇടങ്ങളെയും ചേർത്തുകൊണ്ട് ഞാൻ സങ്കല്പിച്ചുണ്ടാക്കിയ ലോകമാണ് ഒരർത്ഥത്തിൽ കരാളി. കുറുമ്പ, കുഞ്ചിരുത, കുഞ്ഞൂട്ടി എന്നിങ്ങനെ മൂന്ന് പെണ്ണുങ്ങൾ, കൊഴുക്കുള്ളിയിലെ സകലചരാചരങ്ങളുടെയും സൃഷ്ടിയും സ്ഥിതിയും സംഹാരവും പണ്ടൊരിക്കൽ അവരായിരുന്നു കൈയാളിയിരുന്നത് എന്നാണ് വിശ്വാസം. നൂറ്റാണ്ടുകൾക്ക് മുൻപെങ്ങോ ഉരുത്തിരിഞ്ഞ കഥയാണത്. അവരുടെ കഥയാണ് ‘കരാളി’. എന്നാൽ ‘കരാളി’യുടെ കഥയിലേക്ക് എത്തിച്ചേരാനും ഒരു കഥയുണ്ട്.
കഴിഞ്ഞ അവധിക്ക് തരകന്മാരുടെ തറവാട്ടിൽ ചെന്നപ്പോഴാണ് പ്ലാസ്റ്റിക് ഫയലിൽ സൂക്ഷിച്ച ഹഡ്സൺ സായിപ്പിന്റെ എഴുത്തുകളിൽ ബാക്കിയായ ഒരു പേജ് കണ്ണിൽ പെട്ടത്. ലോനപ്പാപ്പനാണ് പ്ലാസ്റ്റിക്ക് ഫയലിൽ സൂക്ഷിച്ച ആ പേജ് എനിക്ക് കാണിച്ചുതന്നത്. അരികെല്ലാം ദ്രവിച്ചുതുടങ്ങിയ കടലാസ്. ഹഡ്സൺ സായിപ്പ് എഴുതിയ പുസ്തകത്തിലെ ആകെ അവശേഷിച്ച ആ പേജ് ഫ്രെയിം ചെയ്ത് സൂക്ഷിക്കാൻ പറഞ്ഞത് ഞാനാണ്. ഇക്കുറി പോയപ്പോൾ അത് അവരുടെ ചുമരിൽ ഫ്രെയിം ചെയ്ത് തൂങ്ങിക്കിടന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഹഡ്സൺ എന്നൊരാൾ ഇവിടെ ഉണ്ടായിരുന്നു എന്നതിന് ആകെയുള്ള തെളിവ് ആ പേജാണ്. ഹഡ്സൺ സായിപ്പ് എഴുതിയ കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഒരുവേള അതായിരുന്നിരിക്കണം ആമുഖം.
തരകന്മാരുടെ തറവാട്ടുചുമരിൽ തൂങ്ങിക്കിടന്ന ഫ്രെയിം ചെയ്ത ഫോട്ടോയിൽനിന്നാണ് ‘കരാളി’യുടെ ആരംഭം. മരത്തിൽ പണിതീർത്ത ആ പഴയ കെട്ടിടത്തിന്റെ ഉമ്മറവരാന്തയിൽ ക്രൂശിതരൂപത്തിനും കാരണവൻമാരുടെയും ചില്ലിട്ട പടങ്ങൾക്കിടയിലായിരുന്നു അതിന്റെ സ്ഥാനം. ഹഡ്സൺ സായിപ്പ് എഴുതിയ പുസ്തകത്തിൽ അവശേഷിച്ച ആകെയുള്ള പേജാണ് അതെന്ന് പറഞ്ഞത് ലോനപ്പാപ്പനാണ്. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ്റിയാറ് വർഷങ്ങൾ പഴക്കമുള്ള കടലാസ്.
അമ്മാമ്മ പറഞ്ഞ കഥകളിലൂടെ ഹഡ്സൺ സായിപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ലോനപ്പാപ്പൻ ആ ഫോട്ടോ കാണിച്ചപ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു. ഒരുവേള, ഹഡ്സൺ സായിപ്പ് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെങ്കിൽ ആമുഖകുറിപ്പിന്റെ അവസാനപുറമായി വരുമായിരുന്നു അവശേഷിച്ച ആ കടലാസ്. അതിൽനിന്നാണ് ‘കരാളി’യുടേയും ആരംഭം. ത്രിപുരപൂജയ്ക്ക് പ്രേതാസനങ്ങളായി സങ്കൽപ്പിച്ച് പൂജിക്കുന്ന ഉപദേവതയോ ദുർഗ്ഗയോ കാളിയോ ഒക്കെയാണ് ‘കരാളി’. അതിനപ്പുറം അഗ്നിയുടെ നാവുകളിൽ ഒന്നും സർപ്പവിഷപ്പല്ലുകളിൽ ഒന്നും കരാളിയാണ്. കുഞ്ചിരുതയുടെ കഥ പറയാൻ അതിനപ്പുറമൊരു പേര് മനസ്സിൽ തെളിഞ്ഞില്ല.
‘കരാളി’ ഒരു ചെറിയ നോവലാണ്, ഇടവേളയില്ലാതെ വായിച്ചുതീർക്കാവുന്ന ഒന്ന്. കഥകൾക്കും ഉപകഥകൾക്കുമിടയിൽ ഇടവേളകൾ വന്നാൽ കഥയിൽനിന്ന് ഇറക്കിവിടുന്നത്ര വിചിത്രവുമാണത്. കേട്ടപ്പോഴും അറിഞ്ഞപ്പോഴും ആ കഥകളുടെ പിന്നാലെ നടന്നപ്പോഴും ഞാനത് അനുഭവിച്ചതാണ്. സത്യവും മിത്ഥ്യയും സങ്കല്പവും എല്ലാം ഇടചേർന്ന്, ഇഴചേർന്ന് കുഞ്ചിരുതയും കുറുമ്പയും കുഞ്ഞൂട്ടിയും ഇന്നും കൊഴുക്കുള്ളിയിലെ മനുഷ്യരെ ഭ്രമിപ്പിക്കാറുണ്ട്, ഭയപ്പെടുത്താറുണ്ട്, സ്വസ്ഥതപ്പെടുത്താറുണ്ട്. ആ മൂന്ന് പെണ്ണുങ്ങളാണ് കൊഴുക്കുള്ളിയുടെ ഉടമകൾ.