ഗൂഗിളിൽ പരതി വ്യാജ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കുന്നതിലൂടെ ആളുകൾ സൈബർ തട്ടിപ്പിൽ അകപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോട്ടയം സ്വദേശിനിയായ രജനിക്ക് വാഷിങ് മെഷീൻ സർവീസിനായി ഗൂഗിളിൽ നിന്ന് ലഭിച്ച വ്യാജ നമ്പറിൽ വിളിച്ചതിനെത്തുടർന്ന് ഫോണിലെ ഡേറ്റയും ഫോട്ടോകളും ബാങ്ക് ഇടപാടുകളും നഷ്ടപ്പെടുകയായിരുന്നു. വ്യാജ ലിങ്കുകൾ വഴി ഫോണിലേക്ക് കടന്നുകൂടുന്ന തട്ടിപ്പുകാർ സ്വകാര്യത ചോർത്തുകയും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ, സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന കണ്ണിന്റെയും വിരലുകളുടെയും ക്ലോസ് അപ്പ് ചിത്രങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് കോപ്പിയടിച്ച് ബയോമെട്രിക് തട്ടിപ്പുകൾ നടത്തുന്ന പുതിയ രീതികളും സജീവമാണ്. അതിനാൽ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നുള്ള നമ്പറുകൾ മാത്രം ഉപയോഗിക്കുകയൂം സോഷ്യൽ മീഡിയയിൽ അതിസുരക്ഷാ വിവരങ്ങളും ക്ലോസ്-അപ്പ് ചിത്രങ്ങളും പങ്കുവെക്കാതിരിക്കുകയും ചെയ്യുക.

കോട്ടയത്തുള്ള രജനി ഞങ്ങളെ സമീപിച്ചതു വ്യത്യസ്തമായ ഒരു പരാതിയുമായാണ്. തന്റെ പേരിൽ ആരോ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്രേ. സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞാണു രജനി അക്കൗണ്ട് പരിശോധിച്ചത്. ഓരോ ദിവസവും പുതിയ ഫോട്ടോകളും വിഡിയോകളുമൊക്കെ അതിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അമ്പലം, ഓഫിസ്, ബന്ധുവിന്റെ വിവാഹം എന്നു തുടങ്ങി രജനിയുടെ ദൈനംദിന കാര്യങ്ങൾ അറിയാവുന്ന കൂട്ടുകാർക്ക് അതു വ്യാജഅക്കൗണ്ട് ആണെന്നു പറഞ്ഞിട്ടു വിശ്വാസം വരുന്നില്ലത്രേ.

ഫോണിൽ ഏതു പുതിയ ഫോട്ടോ എടുത്താലും തൊട്ടടുത്ത നിമിഷം അതു പുതിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെടും എന്നാണ് രജനി പറഞ്ഞത്. അതുകൊണ്ടുതന്നെ രജനിയുടെ ഫോൺ പരിശോധിക്കാൻ ഞ ങ്ങൾ തീരുമാനിച്ചു. ഡേറ്റ ചോർത്തുന്ന ഹിഡൻ ആപ്ലിക്കേഷൻ അതിൽ പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയെങ്കിലും അത് എങ്ങനെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.

ADVERTISEMENT

കസ്റ്റമർ കെയർ തട്ടിപ്പ്

വാട്സാപ്പ്, ഇമെയിൽ, മെസേജ് എന്നിവയിലൂടെ ലഭിച്ച ലിങ്കുകൾ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം മുന്നോട്ടു പോയത്. അതിൽനിന്നൊന്നും തുമ്പ് ലഭിക്കാതെ ആശങ്കയിലായിരുന്ന ഘട്ടത്തിലാണ് രജനിയുടെ ഗൂഗിൾ സെർച് ഹിസ്റ്ററി ശ്രദ്ധയിൽ പെട്ടത്. വ്യാജ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടു എന്നു പറഞ്ഞ തീയതിക്കു തൊട്ടുമുൻപ് ഒരു പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയുടെ കസ്റ്റമർ കെയർ നമ്പർ രജനി ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്.

ADVERTISEMENT

കാര്യമന്വേഷിച്ചപ്പോൾ വാഷിങ് മെഷീൻ പ്രവർത്തിക്കുന്നില്ല എന്ന പരാതി അറിയിക്കാനാണ് വിളിച്ചത് എന്നായിരുന്നു മറുപടി. ബില്ല് എങ്ങനെയോ നഷ്ടപ്പെട്ടതു കൊണ്ടാണ് നമ്പർ ഗൂഗിളിൽ തിരഞ്ഞതെന്നും പറഞ്ഞു. ആ നമ്പറിൽ ഒരിക്കൽ കൂടി വിളിച്ചുനോക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഗൂഗിളിൽ തിരഞ്ഞപ്പോൾ ആദ്യം ലഭിച്ച നമ്പറിലേക്കാണു ഞങ്ങളും വിളിച്ചത്. അൽപസമയം ബെല്ലടിച്ച ശേഷം റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം ലഭിച്ചു. ഉത്പന്നം സെലക്ട് ചെയ്യാനായി 1 അമർത്താം. ഫ്രിജ് 1, വാഷിങ് മെഷീൻ 2, ഏസി 3 എന്നിങ്ങനെ ഓപ്ഷനുകൾ കടന്നപ്പോഴേക്കും അവസാനം കസ്റ്റമർ സർവീസ് പ്രതിനിധിക്കു കണക്ട് ചെയ്യുമെന്നായി.
അൽപസമയം കൂടി കാത്തിരുന്നപ്പോൾ അടുത്ത സന്ദേശം വന്നു, കസ്റ്റമർ സർവീസ് പ്രതിനിധികളെല്ലാം ഇപ്പോൾ തിരക്കിലാണ്, മറുപടി കോൾ ലഭിക്കാനായി 1 അമർത്താം. 1 അമർത്തി അധികനേരം കാത്തിരിക്കേണ്ടി വന്നില്ല, മറ്റൊരു മൊബൈൽ നമ്പറിൽ നിന്നു വിളിയെത്തി. പ്രസ്തുത കമ്പനിയുടെ പ്രതിനിധിയാണെന്നു പരിചയപ്പെടുത്തിയ ആൾ വാഷിങ് മെഷീന്റെ മോഡലും വാങ്ങിയ വർഷവും പ്രശ്നവുമൊക്കെ വിശദമായി ചോദിച്ചറിഞ്ഞു.     

ADVERTISEMENT

കെണി ഇങ്ങനെ

സർവീസ് റിക്വസ്റ്റ് സ്വീകരിക്കുന്നതിനായി 200 രൂപ ഫീസ് അടയ്ക്കണമെന്നും അതു കഴിച്ചുള്ള തുക റിപ്പയറിങ് ഫീ ആയി നൽകിയാൽ മതിയെന്നും പറഞ്ഞു. പണമടച്ചതിന്റെ പിറ്റേദിവസം വീണ്ടും വിളിയെത്തി, ലൊക്കേഷൻ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്നും ഒരു ലിങ്ക് അയച്ചാൽ അതുവഴി ലൊക്കേഷൻ ഷെയർ ചെയ്യാമോ എന്നുമാണു ചോദ്യം.

അയാൾ നൽകിയ ലിങ്ക് വഴി ലൊക്കേഷൻ പങ്കുവച്ചെങ്കിലും നാളിതുവരെ റിപ്പയറിങ്ങിനായി ആളെത്തിയില്ല എന്നു കൂടി രജനി പറഞ്ഞപ്പോൾ ഫോട്ടോയും മറ്റും ചേർന്ന വഴി ഏകദേശം പിടികിട്ടി.

ലിങ്കിൽ ക്ലിക് ചെയ്തു ലൊക്കേഷൻ ഷെയർ ചെയ്തതിലൂടെ തട്ടിപ്പുകാർക്കു തുറന്നുകിട്ടിയത് ഫോണിന്റെ സ്വകാര്യതയാണ്. ഫോട്ടോകളും ഡേറ്റയും ചോർത്തിയെന്നു മാത്രമല്ല, നടത്തിയ ബാങ്കിടപാടുകളുടെ മെസേജുകളും അവരുടെ കയ്യിലെത്തിക്കൊണ്ടിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനായി സൃഷ്ടിച്ച വ്യാജ അക്കൗണ്ട് സുഹൃത്തുക്കളുടെ ശ്രദ്ധയിൽ പെട്ടതാണ് തുണയായത്.

സമാനമായ മറ്റൊരു കേസിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ ഗൂഗിളിൽ നിന്നു തപ്പിയെടുത്തു വിളിച്ച അറുപതുകാരിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ്.

ബാങ്കിന്റേതെന്നു കാട്ടി ഗൂഗിളിൽ ലഭ്യമായ നമ്പറിലേക്കു വിളിച്ച വീട്ടമ്മയോടു വിശ്വസനീയമെന്നു തോന്നുന്ന തരത്തിൽ അക്കൗണ്ട് വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞു. പിന്നാലെ ആ വിവരങ്ങൾ കൺഫേം ചെയ്യാനെന്ന മട്ടിൽ അയച്ച ഒടിപി വഴിയാണ് അക്കൗണ്ടിലുള്ള പണം കൈക്കലാക്കിയത്.

ബയോമെട്രിക് തട്ടിപ്പ്

ആധാർ പോലുള്ള ബയോമെട്രിക് സെക്യൂരിറ്റി വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പു നടത്തുന്ന കേസുകളും കേരളത്തിനു പുറത്തു റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക വിദേശരാജ്യങ്ങളിലും ഫയൽ കൈമാറ്റം ചെയ്യുന്നത് ഡിജിറ്റൽ ലോക്കർ വഴിയാണ്. വിദേശത്തു സ്ഥിരതാമസമാക്കിയ ഒരു സ്ത്രീ മുംബൈയിലുള്ള അവരുടെ വസ്തുവകകൾ ഡിജി ലോക്കർ വഴി രേഖകൾ കൈമാറി വിൽപന നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്.

27 കോടി രൂപയുടെ വിൽപന ഇടപാടിൽ അവർക്കു നഷ്ടമായത് ഏഴു കോടി രൂപയാണ്. ഇടപാടിനിടെ ഡിജിറ്റൽ ലോക്കറിൽ നിന്നു വിവരങ്ങൾ ചോർത്തിയാണു പണത്തട്ടിപ്പ് നടത്തിയത്. ഇതിനായി വ്യാജ വിരലടയാളവും റെറ്റിന പതിപ്പും തട്ടിപ്പുകാർ സൃഷ്ടിച്ചെടുത്തു. കോണ്ടാക്ട് ലെൻസ് സെലക്ട് ചെയ്യാനായി മുഖത്തിന്റെ ഷേപ്പും കണ്ണുകളും വ്യക്തമാകുന്ന തരത്തിൽ ഷോപ്പിങ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിൽ നിന്നാണു റെറ്റിനയുടെ വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കിയത്. എഐ ടൂൾ ഉപയോഗിച്ച് അതിനെ എൻഹാൻസ് ചെയ്ത് വ്യാജ ലെൻസുണ്ടാക്കിയാണു ലോക്കറുകൾ സ്കാൻ ചെയ്തത്.

അവയിൽ നിന്നു ലഭിച്ച വിരലടയാളം പകർത്തി വ്യാജ ഫിംഗർ പ്രിന്റുമുണ്ടാക്കി. അത് കൃത്രിമകയ്യിൽ പതിപ്പിച്ചു സ്കാൻ ചെയ്തും ലോക്കർ തുറന്നു.
ഇത്തരത്തിൽ തട്ടിപ്പു നടത്താൻ മുതിരുന്നവർക്ക് ഫോണിലേക്കും ബാങ്ക് അക്കൗണ്ടിലേക്കും നുഴഞ്ഞുകയറാൻ അധികസമയം വേണ്ടിവരില്ല.

ബയോമെട്രിക് സെക്യൂരിറ്റി ലോക്കുള്ള വീടിനകത്തു കയറാനും ഇവർക്കാകും. അപ്പോൾ വലിയ കമ്പനികളിലെ സുപ്രധാന പദവി വഹിക്കുന്ന ജീവനക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ചോർന്നുകിട്ടിയാൽ അതുപയോഗിച്ച് എന്തൊക്കെ തട്ടിപ്പു നടത്തുമെന്നു പറയാനാകില്ല.

സൈബർ സേഫ്റ്റി ടിപ്സ്

∙ ബാങ്ക്, ടെലികോം കമ്പനികൾ, ഹോം അപ്ലയൻസസ് സർവീസ് തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്കായി നിർദിഷ്ട കസ്റ്റമർ കെയർ നമ്പരിലേക്കു മാത്രം വിളിക്കുക. നമ്പർ അറിയാതെ ഗൂഗിൾ ചെയ്യുന്നു എന്നിരിക്കട്ടെ.  

എഐ ടൂൾസ് വഴി ലഭ്യമാകുന്ന നമ്പരുകൾ നിർദിഷ്ട കമ്പനി വെബ്സൈറ്റിൽ ഉള്ളതു തന്നെയാണോ എന്നുറപ്പാക്കിയ ശേഷം മാത്രം വിളിക്കുക.

∙ ഗൂഗിളിൽ തിരയുമ്പോൾ ആദ്യം വരുന്ന നമ്പരിലേക്കു വിളിക്കുന്നത് അപകടമാകാം. വ്യാജ കമ്പനികളോ തട്ടിപ്പുകാരോ എഐ ടൂളുകളെ കബളിപ്പിക്കാനായി പല വഴികളിലൂടെ ഇത്തരം നമ്പരുകൾ സോഷ്യൽ മീഡിയയിൽ നൽകിയിട്ടുണ്ടാകും.

∙ ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന വിവരങ്ങളെല്ലാം സത്യമല്ല. വിവിധ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ ആരെങ്കിലും എഴുതി നൽകിയവ തിരഞ്ഞശേഷമാകും ജെമിനി പോലുള്ളവ വിവരങ്ങൾ  നല്‍കുന്നത്. പാട്ടത്തിൽ ധന്യ മേനോൻ സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററല്ല, കെമിക്കൽ സയന്റിസ്റ്റ് ആണെന്ന് ആരെങ്കിലും എവിടെയെങ്കിലും എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, പാട്ടത്തിൽ ധന്യ മേനോൻ എന്നു സെർച് ചെയ്യുമ്പോൾ കെമിക്കൽ സയന്റിസ്റ്റ് കൂടിയാണ് എന്നും വരാം.

∙ ബയോമെട്രിക് തട്ടിപ്പിൽ പെടാതിരിക്കാൻ ജാഗ്രത വേണം. സോഷ്യൽ മീഡിയയിൽ ഫോട്ടോയും മറ്റും ഷെയർ ചെയ്യുമ്പോൾ കണ്ണിന്റെ (റെറ്റിനയുടെ) ചിത്രം പോലുള്ള എക്സ്ട്രീം ക്ലോസ് അപ്പുകൾ ഒഴിവാക്കുക.

How a Simple Google Search Led to a Cyber Security Nightmare:

Cyber fraud targeting unsuspecting citizens through fake customer care numbers and malicious links has become increasingly sophisticated in recent times. The article details how a woman named Rajani from Kottayam fell victim to a data-stealing application after calling a fake electronics customer care number found on Google. Fraudsters used the malicious link sent under the guise of location sharing to access her personal photos, data, and bank transaction messages. Furthermore, the report highlights emerging biometric scams where criminals use AI tools to replicate fingerprints and retinas from close-up social media photos. Experts advise extreme caution while searching for customer service numbers online and sharing personal biometric details on social platforms. Awareness and vigilance remain the best defense against these evolving digital threats.

ADVERTISEMENT