ജാഗ്രത, എഐ പണി തരും! വ്യാജ മുഖചിത്രം പ്രചരിപ്പിച്ചാൽ 50 ലക്ഷം രൂപ മുതൽ നഷ്ടപരിഹാരം The Dangers of AI Generated Fake Magazine Covers and Deepfakes
വനിത മാഗസിന്റെ വ്യാജ കവർപേജ് പ്രചരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദുരുപയോഗവും അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളും ലേഖനം വിശദീകരിക്കുന്നു. അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും എഐ ഉപയോഗിച്ച് മാറ്റി പ്രചരിപ്പിക്കുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമപ്രകാരവും കോപ്പിറൈറ്റ് നിയമപ്രകാരവും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാവുന്നതാണ്. കൂടാതെ, വ്യാജ ആപ്ലിക്കേഷൻ അപ്ഡേറ്റ് ലിങ്കുകൾ വഴി നടക്കുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചും ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലേഖനം മുന്നറിയിപ്പ് നൽകുന്നു.

അടുത്തിടെ വനിതയുടെ മുഖചിത്രമെന്ന മട്ടിൽ തയാറാക്കിയ ഒരു കവർപേജ് വ്യാപകമായി പ്രചരിക്കപ്പെട്ടതു മിക്കവരും കണ്ടുകാണും. കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കും അത്തരം അനുഭവമുണ്ടായി. എന്റെ ചിത്രം ദ് വീക്ക് മാഗസിന്റെ കവർ പേജായി വന്നത് ഒരു സുഹൃത്ത് അയച്ചു തന്നു. അഭിമുഖത്തിന്റെ തലക്കെട്ടും മറ്റ് ഉള്ളടക്കങ്ങളും ആ കവറിലുണ്ടായിരുന്നു.
ഒരു അവാർഡ് കിട്ടിയ സമയമായതു കൊണ്ടും പല മാധ്യമപ്രവർത്തകരോടും സംസാരിച്ചതു കൊണ്ടും അതു ശരിയാകുമെന്നാണ് ആദ്യമോർത്തത്. പക്ഷേ, വീക്കിന് അത്ര ദീർഘ അഭിമുഖം നൽകിയതായി ഓർമയില്ല. എങ്കിലും അത് ഉറപ്പ് വരുത്താനായി വീക്കിലെ സുഹൃത്തിനെ വിളിച്ച് അഭിമുഖം വന്നിട്ടുണ്ടോ എന്നു ചോദിച്ചു.
അങ്ങനെയൊരു കവറും അഭിമുഖവും വീക്കിൽ വന്നിട്ടില്ല എന്ന മറുപടി കേട്ട് ഞെട്ടി. ആ ഫോട്ടോയുടെ ഉറവിടം തേടിച്ചെന്നപ്പോഴാണ് ആരോ എവിടെയോ ഇരുന്നു തയാറാക്കിയ ഫേക് കവറാണ് അതെന്നു മനസ്സിലായത്. പിന്നെയും പല തരത്തിൽ എന്റെ ചിത്രം ഉപയോഗിച്ചതായി കണ്ടെങ്കിലും അവയെല്ലാം താക്കീതു നൽകി അവസാനിപ്പിക്കാനായി.
അതുപോലൊരു കവറാണു വനിതയുടേത് എന്ന പേരിൽ പ്രചരിച്ചത്. വ്യാജ ഉള്ളടക്കവും മോശം പരാമർശങ്ങളുമായി വ്യക്തിയെയോ സ്ഥാപനത്തെയോ അപകീർത്തി പെടുത്തുന്ന തരത്തിൽ ഇത്തരം എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ദോഷങ്ങൾ എന്താണെന്നു നോക്കാം, ഒപ്പം എന്തൊക്കെ നിയമനടപടി കൈക്കൊള്ളാമെന്നും.
അപകീർത്തി വേണ്ട
പ്രചരിപ്പിക്കപ്പെട്ട മുഖചിത്രം പല തരത്തിൽ അപകീർത്തികരമായ കമന്റുകളോടെ ഷെയർ ചെയ്തവരുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വനിതയുടെ ഉള്ളടക്കത്തെ വിമർശിച്ചും മാധ്യമധർമത്തെ ഇകഴ്ത്തിയുമാണ് അത്തരം പോസ്റ്റുകളെല്ലാം.
ഇത്തരത്തിൽ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീർത്തി പെടുത്തുന്ന തരത്തിൽ പ്രചാരണമുണ്ടായാൽ ആദ്യം പ്രതികരിക്കേണ്ടത് അവരവർ തന്നെയാണ്.
ഒരു സ്ഥാപനത്തിനെതിരെയോ പ്രസിദ്ധീകരണത്തിനെതിരെയോ അപകീർത്തികരമായ പ്രചരണമുണ്ടായാൽ നടപടിയെടുക്കേണ്ടത് ഇനി പറയും വിധമാണ്. സ്ഥാപനത്തിന്റെ വെബ്സൈറ്റിലൂടെയോ സോഷ്യൽ മീഡിയ പേജിലൂടെയോ വ്യാജ പ്രചരണത്തിനെതിരേ എത്രയും വേഗം ഔദ്യോഗിക വിശദീകരണം പുറപ്പെടുവിക്കണം. അതു പുറത്തുവന്ന ശേഷവും ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ തുടർന്നുള്ള ഓരോ പോസ്റ്റും നിയമനടപടിക്കു വിധേയമാക്കാം. വ്യാജവാർത്ത, വ്യാജ തലക്കെട്ട്, ഉള്ളടക്കം എന്നിവ സ്ഥാപനത്തിന്റെ പേരോ ലോഗോയോ ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നത് മൂന്നു വർഷം മുതൽ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
എന്നാൽ, വ്യക്തികളെ സംബന്ധിച്ച ഇത്തരം പ്രചരണങ്ങൾക്കെതിരേ നടപടിയെടുക്കാൻ മറ്റു രീതികളാണ്. ഉദാഹരണത്തിന് ഒരു പ്രമുഖ വ്യക്തിയുടെ ലൈഫ് സ്റ്റോറി എന്ന മട്ടിലാണ് സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിക്കുന്നതെന്നു കരുതുക. അതേ വ്യക്തിയുടെ ജീവിതകഥ പുസ്തകമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട് എന്നും കരുതുക. വ്യാജപോസ്റ്റ് കണ്ട് പ്രസാധകർ പിന്മാറിയേക്കാം എന്നതാണ് ഒരു ദോഷം. അതല്ലെങ്കിൽ ചർച്ച നടക്കുന്നതിനിടയിൽ മറ്റാരോടോ ലൈഫ് സ്റ്റോറി സംബന്ധിച്ചു സമാന്തരചർച്ച നടത്തി എന്നു തെറ്റിധരിക്കാനും ഇടയാകാം. അതിന്റെ പേരിൽ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ മാനസികസംഘർഷം ഉണ്ടാകുകയോ, എതിർപാർട്ടി നിയമനടപടിയുമായി മുന്നോട്ടു പോകുകയോ ചെയ്യുന്നതു പോലുള്ള ഘട്ടങ്ങളിൽ ഔദ്യോഗിക വിശദീകരണം നൽകാതെ തന്നെ വ്യാജപ്രചരണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാം. സ്ത്രീകളെയോ കുട്ടികളെയോ അപകീർത്തിപെടുത്തുന്ന തരം പ്രചരണമാണെങ്കിൽ ശിക്ഷയുടെ കാഠിന്യം കൂടും.
കോപ്പി റൈറ്റും പ്രശ്നം
എഐ ഉപയോഗിച്ചു വരുന്ന ചിത്രങ്ങളിലും വിഡിയോകളിലുമൊക്കെ സ്ഥരമായി കാണുന്ന ഒരു പാറ്റേണുണ്ട്. ഒരാളിന്റെ ക്ലോസ് അപ് ഫോട്ടോ നൽകിയാൽ ഏതു രുപത്തിലേക്കും മാറ്റി കിട്ടും. ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത് ഞാനാണെങ്കിൽ എങ്ങനെയുണ്ടാകും എന്നൊക്കെ ഫോട്ടോയും പ്രോംപ്റ്റും നൽകി വിഡിയോയാക്കി കാണാൻ എല്ലാവർക്കും വലിയ താത്പര്യമാണ്. പക്ഷേ, ആ കമ്പനിക്കു വേണ്ടി പരസ്യം ചെയ്യുകയാണ് നിങ്ങളെന്ന് അറിയുന്നേയില്ല.
സിനിമാ പാട്ടുകളിൽ വരെ അത്തരം പരീക്ഷണങ്ങൾ നടക്കുന്നു. നടീനടന്മാർ മാത്രമല്ല, മുഖ്യമന്ത്രി വരെ നൃത്തം ചെയ്യുന്ന എഐ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അനുമതി ഇല്ലാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ നിയമപരമായി കുറ്റമാണെന്നു പറയേണ്ടതില്ലല്ലോ. സിനിമാ പാട്ടുകളിൽ നായകനെയോ നായികയെയോ മാറ്റി വ്യക്തികളുടെ എഐ ചിത്രം ഉൾപ്പെടുത്തുന്നത് കോപ്പിറൈറ്റ് നിയമപ്രകാരവും കുറ്റമാണ്. കോപ്പിറൈറ്റ് വയലേഷൻ മൂന്നു വർഷം മുതൽ തടവും, എത്ര രൂപ വേണമെങ്കിലും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാകും പിഴ.
സൈബർ നിയമപ്രകാരം മാത്രമല്ല, വ്യക്തിയുടെ അനുവാദമില്ലാതെ ചിത്രങ്ങൾ എഐ വഴി മാറ്റം വരുത്തി പ്രചരിപ്പിക്കുന്നത് സ്വകാര്യതാ ലംഘനം കൂടിയാണ്. ഡിജിറ്റൽ പഴ്സനൽ ഡാറ്റ പ്രൊട്ടക്‌ഷൻ നിയമപ്രകാരം 50 ലക്ഷം രൂപ മുതൽ കോടികൾ വരെ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന കുറ്റമാണിത്.
മോഡലിങ് പോലുള്ള മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർ എഐ ഉപയോഗിച്ചു വ്യാജ പ്രൊഫൈലുണ്ടാക്കുന്നതു വ്യാജ ഐഡന്റിറ്റി തയാറാക്കുന്നതിനു തുല്യമാണ്. കാണാനുള്ള കൗതുകം എന്നതിനപ്പുറം ഇവ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അതീവ ജാഗ്രതയോടെ തന്നെയാകണം.
അപ്ഡേറ്റ് എല്ലാം വേണോ
നിങ്ങളുടെ ഫോണിൽ വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ടാകും. അവയുടെ അപ്ഡേറ്റ് എന്ന മട്ടിൽ മെസേജ് വരുമ്പോഴാകും അതിനെ കുറിച്ചു പലരും ഓർക്കുന്നതു തന്നെ. സൂം ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാം എന്ന മട്ടിൽ വന്ന മെസേജ് വഴി അപ്ഡേഷൻ പൂർത്തിയാക്കിയ തിരുവനന്തപുരത്തെ യുവാവിന് ബാങ്ക് അക്കൗണ്ടിൽ നിന്നു നഷ്ടപ്പെട്ടത് 40,000 രൂപയാണ്.
മെസ്സേജിനൊപ്പം ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക് ചെയ്താണ് യുവാവ് അപ്ഡേഷൻ നടത്തിയത്. ഇടയ്ക്കു വെരിഫിക്കേഷനു വേണ്ടി ഫോണിലേക്കു വന്ന ഒടിപി നൽകുകയും ചെയ്തു. ഈ കുഴിയിൽ നിങ്ങളും വീഴാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ.
∙ ഫോണിന്റെ അപ്ഡേഷൻ സംബന്ധിച്ച വിവരങ്ങൾക്കായി സെറ്റിങ്സ് മെനുവിലെ എബൗട് ഫോൺ (About Phone) എന്ന ഓപ്ഷനിലേക്കാണു പോകേണ്ടത്. ലഭ്യമായ അപ്ഡേറ്റുകളെ കുറിച്ചും അവയുടെ പ്രത്യേകതകള കുറിച്ചുമൊക്കെ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വേണമെങ്കിൽ ഫോൺ അപ്ഡേറ്റ് ചെയ്യാം.
∙ ഫോണിൽ നിലവിലുള്ള ആപ്ലിക്കേഷനുകളിലെ അപ്ഡേറ്റുകൾ ലഭ്യമാണോ എന്നറിയാനായി ആപ് സ്റ്റോറിലെയോ പ്ലേ സ്റ്റോറിലെയോ നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കാം. അവിടെ മാനേജ് ആപ്സ് (Manage Apps) എന്ന ബട്ടണിൽ ക്ലിക് ചെയ്താൽ ഏതൊക്കെ ആപ്ലിക്കേഷനുകൾക്ക് അപ്ഡേറ്റ് ലഭ്യമാണ് എന്നറിയാം. ആവശ്യമുള്ളവ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം അപൂർവമായി മാത്രം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ (Uninstall) ചെയ്യുകയുമാകാം.
∙ ബാങ്കിങ് ആപ്പുകളുടേത് എന്ന മട്ടിൽ വരുന്ന അപ്ഡേറ്റ്, ഇകെവൈസി (eKYC) മെസേജുകളിലും ലിങ്ക് ക്ലിക് ചെയ്ത് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കരുത്. ബാങ്കിങ് സംബന്ധമായ ഏതുതരം അപ്ഡേഷനും നേരിട്ട് ബാങ്കിൽ ചെന്നോ, നിർദിഷ്ട ബാങ്കിങ് ആപ് വഴിയോ മാത്രം ചെയ്യുക.