ദീപാവലിക്ക് ഫ്രീ സ്വീറ്റ് ബോക്സ് ആവശ്യപ്പെട്ടു ഇന്സ്റ്റാഗ്രാമില് അഡ്രസ് പങ്കുവച്ചു; പിറകെ ഇൻഫ്ലുവൻസര്ക്ക് സംഭവിച്ചത്! Social Media Influencer Flooded With Fake COD Orders
സോഷ്യൽ മീഡിയയിൽ സ്വന്തം മേൽവിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തിയ മധുരയിലെ ഇൻഫ്ലുവൻസർ വീരമണിക്ക് സോഷ്യൽ മീഡിയ ട്രോളന്മാരുടെ വകയായി ലഭിച്ചത് ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഫോളോവേഴ്സിനോട് സൗജന്യമായി ഒരു സ്വീറ്റ് ബോക്സ് ആവശ്യപ്പെട്ടതായിരുന്നു ഇദ്ദേഹത്തിന്റെ വിനയായത്. സ്വീറ്റ് ബോക്സുകൾക്ക് പകരം ടെലിവിഷനും റഫ്രിജറേറ്ററും അടക്കമുള്ള വലിയ വീട്ടുപകരണങ്ങൾ ഡെലിവറിക്കെത്തിയതോടെ ഇൻഫ്ലുവൻസർ വെട്ടിലായി. വ്യക്തിവിവരങ്ങൾ ഓൺലൈനിൽ പരസ്യമാക്കുന്നത് സൈബർ കുറ്റവാളികളുടെ കൈകളിൽ എത്തിച്ചേരാൻ ഇടയാക്കുമെന്നും ഇത്തരം പ്രവർത്തികൾ നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

ദീപാവലിക്ക് ഫ്രീയായി ഒരു സ്വീറ്റ് ബോക്സ് വാങ്ങിത്തരാമോ എന്ന് ചോദിച്ചത് മാത്രമേ ഓര്മ്മയുള്ളൂ.. ഇൻസ്റ്റാഗ്രാമിൽ അഡ്രസ് പങ്കുവച്ച ഇൻഫ്ലുവൻസറുടെ വീട്ടുപടിക്കൽ എത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് ഓൺ ഡെലിവറി (COD) ഓർഡറുകൾ!. സോഷ്യല് മീഡിയയില് സ്വന്തം മേല്വിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തുന്നവർക്ക് കനത്ത മുന്നറിയിപ്പാണ് ഈ അനുഭവം.
മധുരയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര് വീരമണിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തന്റെ ഫോളോവേഴ്സിനോട് സൗജന്യമായി ഒരു സ്വീറ്റ് ബോക്സ് അയച്ചുതരാമോ എന്ന് ആവശ്യപ്പെട്ട് ഇയാൾ സ്വന്തം വീടിന്റെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി.
എന്നാൽ സ്വീറ്റ് ബോക്സുകൾക്ക് പകരം ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളാണ് എത്താൻ തുടങ്ങിയത്. ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങി വലിയ വീട്ടുപകരണങ്ങൾ വരെ ഇയാളുടെ വിലാസത്തിലേക്ക് ഡെലിവറിക്കെത്തി. ഇതിനിടയിൽ 70 കോടി രൂപയുടെ മിലിട്ടറി ടാങ്ക് വരെ ഓർഡർ ചെയ്യപ്പെട്ടതായി ട്രോളുകൾ പ്രചരിക്കുന്നു. ഡെലിവറിക്കായി എത്തിയ വാഹനങ്ങളുടെയും ജീവനക്കാരുടെയും മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഇൻഫ്ലുവൻസറുടെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.
സോഷ്യല് മീഡിയയില് വ്യക്തിവിവരങ്ങൾ പരസ്യമാക്കരുത്. ഇത് എളുപ്പത്തിൽ സൈബർ കുറ്റവാളികളുടെയും ട്രോളന്മാരുടെയും കൈകളിൽ എത്തിച്ചേരുന്നു. ഒരാള്ക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും വ്യാജ ഓർഡറുകൾ വഴി ദ്രോഹിക്കുന്നതും ഇൻഫർമേഷൻ ടെക്നോളജി ആക്ട് (IT Act) പ്രകാരവും ഭാരതീയ ന്യായസംഹിത (BNS) പ്രകാരവും ഗുരുതരമായ കുറ്റമാണ്.