‘സ്വന്തം കുഞ്ഞിനെ കൊല്ലാൻ മാത്രം എന്ത് കഷ്ടപ്പാടാണ് ആ കുടുംബത്തിനുണ്ടായത്’: അരുൺ സെബാസ്റ്റ്യൻ എഴുതുന്നു
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയുടെ സംഘർഷഭരിതമായ ജീവിതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പശ്ചാത്തലമാക്കി യുവ എഴുത്തുകാരൻ അരുൺ സെബാസ്റ്റ്യൻ എഴുതിയ പുതിയ നോവലാണ് ‘ജല്‍ ജംഗല്‍ ജമീന്‍’. സുക്മയിൽ താമസിച്ചിരുന്ന കാലത്ത് താൻ കണ്ടതും അനുഭവിച്ചതുമായ ഞെട്ടിക്കുന്ന സംഭവങ്ങളും മാവോയിസ്റ്റ്-ഭരണകൂട സംഘർഷങ്ങളിൽപെട്ട് നുറുങ്ങുന്ന സാധാരണ മനുഷ്യരുടെ ജീവിതവുമെല്ലാമാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, ആ മനുഷ്യരുടെ വേദനകളും സാംസ്കാരികത്തനിമയും ലോകത്തോട് വിളിച്ചുപറയാനാണ് താൻ ഈ നോവൽ രചിച്ചതെന്ന് അരുൺ സെബാസ്റ്റ്യൻ വ്യക്തമാക്കുന്നു.

യുവ എഴുത്തുകാരൻ അരുൺ സെബാസ്റ്റ്യന്റെ പുതിയ നോവലാണ് ‘ജല്‍ ജംഗല്‍ ജമീന്‍’. എക്കാലവും സംഘര്‍ഷഭരിതമായിരുന്ന ബസ്തര്‍ മേഖലയുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ച്ചേര്‍ത്ത് പലരും അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ, ചോദിക്കാനും പറയാനും ആരുമില്ലാത്ത കുറേ മനുഷ്യരെയും അവരുടെ മണ്ണിനെയും ജീവിതത്തെയും സ്വപ്നങ്ങളെയും അനുഭവിപ്പിക്കുന്ന പുസ്തകമാണിത്. ഈ നോവലിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് അരുൺ സെബാസ്റ്റ്യൻ വനിത ഓൺലൈനിൽ എഴുതിയ കുറിപ്പ് വായിക്കാം :
വളരെ വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ഞാൻ ഛത്തീസ്ഗഡ്ഡിൽ എത്തുന്നത്. അവിടെ സുക്മ എന്ന സ്ഥലത്തായിരുന്നു എന്റെ ജീവിതം. ഇന്ത്യയിലെ തന്നെ ഏറ്റവും സെൻസിറ്റീവ് ആയ, രാഷ്ട്രീയമായി ഒരുപാട് സങ്കീർണതകളുള്ള ഒരു പ്രദേശമാണ് അത്. സത്യത്തിൽ ഈ വിവരം എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ യാതൊരുവിധ മുൻവിധികളും ഇല്ലാതെയാണ് ആ പട്ടണത്തിൽ എന്റെ ജീവിതം ആരംഭിച്ചത്.
അവിടെ പോലീസ് സ്റ്റേഷന്റെ അടുത്തായിരുന്നു എന്റെ താമസം. പലരാത്രികളിലും ആ പോലീസ് സ്റ്റേഷനിൽ നിന്ന് നിലവിളികൾ കേൾക്കുന്നത് പതിവാണ്. അതിൽ പലരും മരിച്ചു കൊണ്ടിരിക്കുകയാവാം., അല്ലെങ്കിൽ സഹിക്കാൻ കഴിയാത്ത വേദനകൾ അനുഭവിക്കുകയാവും.. പലതും ഞാൻ ആലോചിച്ചു. എനിക്ക് ഭയം തോന്നി. പല രാത്രികളിലും അതെന്റെ ഉറക്കത്തെ കെടുത്തി.
എന്തുചെയ്യാൻ കഴിയും..! കള്ളൻമാരും കുറ്റവാളികളും ശിക്ഷിക്കപ്പെടേണ്ടവരാണെന്നും അവർക്ക് മേൽ പോലീസുകാർക്കും അധികാരികൾക്കും ബലം പ്രയോഗിക്കാമെന്നും പറഞ്ഞ് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു. അല്ലാതൊന്നും എനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും മനസ്സിൽ എവിടെയോ ആ മുറിവുകൾ എല്ലാം തളം കെട്ടി കിടപ്പുണ്ടായിരുന്നു.
ഇതിനിടയിൽ പോലീസുകാരും സാധാരണക്കാരും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു എന്നുള്ള വാർത്തകൾ ഞാൻ കേട്ടു. അതെല്ലാം അവിടെ സാധാരണമായിരുന്നു. അങ്ങനെയിരിക്കെയാണ് വലിയൊരു സംഭവത്തിനു ഞാൻ സാക്ഷിയായത്.
മഹുവാ പൂക്കൾ കൊഴിഞ്ഞു വീഴുന്ന ഒരു പ്രഭാതമായിരുന്നു അന്ന്. ഞാൻ നടക്കാൻ ഇറങ്ങിയതാണ്. വഴിയോരത്തുള്ള ഓടയിൽ വച്ച് ഒരു കുഞ്ഞിന്റെ അറ്റുപോയ തല പട്ടികൾ കടിച്ചു വലിക്കുന്നു. ആളുകൾ നോക്കി നിൽക്കുന്നു. ദൈവമേ... ഞാൻ ആകെ തകർന്നു പോയി. ഞാൻ കരഞ്ഞു, അതിന് കാരണമായവരെ കൊന്നുകളയണമെന്ന് തോന്നി. ഇതിനെപ്പറ്റി പലരോടും പറഞ്ഞു. ആർക്കും ഒരു ചലനവും ഇല്ല. ആരും ഒന്നും ചെയ്യുന്നില്ല. പത്രമാധ്യമങ്ങളൊന്നും ആയി അന്ന് എനിക്ക് ബന്ധമുണ്ടായിരുന്നില്ല. ഞാൻ ഇത്രമാത്രം നിശബ്ദനാണെല്ലോ എന്നോർത്ത് അന്നാദ്യമായി എനിക്ക് നിരാശയും ദുഃഖവും തോന്നി. എന്റെ ഉറക്കം നഷ്ടപ്പെട്ടു.
ആ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ സ്വന്തം അമ്മയും അച്ഛനും ആയിരുന്നു. ജീവിതത്തിലുണ്ടാകുന്ന കഷ്ടപ്പാടുകൾ മാറാൻ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം സ്വന്തം കുഞ്ഞിന്റെ തലയറുത്ത് ദൈവത്തിന് അവർ ബലി നൽകുകയായിരുന്നു. പിന്നീട് അവരെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് അറിഞ്ഞത്. എങ്കിലും സ്വന്തം കുഞ്ഞിനെ കൊല്ലാൻ മാത്രം എന്ത് കഷ്ടപ്പാട് ആണ് ആ കുടുംബത്തിനുണ്ടായത്..! സ്വന്തം സുഖത്തിന് വേണ്ടി ഒരു പിഞ്ചു കുഞ്ഞിനെ കൊല്ലാൻ- മാത്രം സ്വാർത്ഥനാണോ മനുഷ്യൻ..! ഒന്നും അറിയില്ല.
കൊലപാതകങ്ങൾ ബസ്തറിൽ സാധാരണമല്ല. പതിയെ പതിയെ ബസ്തറിനെ ഞാൻ അറിഞ്ഞു തുടങ്ങി. പിന്നീട് എല്ലാ വൈകുന്നേരങ്ങളിലും ഞാൻ നടക്കാനിറങ്ങും. പലരേയും കണ്ടുമുട്ടും. കണ്ടുമുട്ടുന്നവരുമായി പരിചയത്തിലാകും. അവരോട് മിണ്ടും. അപ്പോൾ അവരെന്നോട് അവിടുത്തെ ഗ്രാമങ്ങൾക്കുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയും. നക്സലുകൾ അഥവാ മാവോയിസ്റ്റുകൾ കൊല്ലുന്ന മനുഷ്യർ... മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ഭരണകൂടം കൊല്ലുന്നവർ... കൊല്ലപ്പെടുന്ന പട്ടാളക്കാരും, മാവോയിസ്റ്റുകളും. മരിച്ചു വീഴുന്നവർ എല്ലാവരും മനുഷ്യരാണ്.
ഒരു പട്ടിയെ കൊന്നാൽ കേസാകുന്ന ഈ ലോകത്ത് ബസ്തറിലെ മനുഷ്യൻ മരിക്കുന്നത് കണക്കുകളായി പോലും രേഖപ്പെടുത്തപ്പെടുന്നില്ല. എന്തൊരു കഷ്ടമാണിതൊക്കെ.. എനിക്ക് സങ്കടം തോന്നി. പക്ഷെ, എനിക്കെന്ത് ചെയ്യാൻ കഴിയും..! ഞാൻ ഇതൊക്കെ ആരോടും പറയും.. ആര് കേൾക്കും...
അല്ലെങ്കിലും എന്നും എനിക്ക് പരിചയമുള്ളത് ഏറ്റവും താഴേത്തട്ടിൽ പ്രവർത്തിക്കുന്ന കുറച്ചു രാഷ്ട്രീയക്കാർ മാത്രമാണ്. അവരാണെങ്കിൽ അധികാരത്തിനുവേണ്ടിയുള്ള ഓട്ടപാച്ചിലിലാണ്. എന്നെയല്ല, ആരെയും കേൾക്കാൻ അവർക്ക് സമയമില്ല, അനുയായികളെ സൃഷ്ടിക്കുന്ന തിരക്കിലാണ് അവർ. എനിക്കാണെങ്കിൽ അന്യായങ്ങൾ കണ്ടു നിന്ന് അനുയായിയായി തുടരാനും വയ്യ. അല്ലെങ്കിൽ തന്നെ ഈ കാര്യത്തിലൊക്കെ അവർ എന്ത് ചെയ്യാനാണ്.
എന്നാൽ ബസ്തറിലെ മനുഷ്യർ ഈ കലഹങ്ങൾക്കിടയിൽ പെട്ടുപോയവർ മാത്രമായിരുന്നില്ല. അവർക്ക് വലിയൊരു സംസ്കൃതിയും സംസ്കാരവും ഉണ്ടായിരുന്നവരാണ്. അവർ കഥകൾ പറയും. മനോഹരമായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. ഇതൊക്കെ ലോകത്തോട് പറയണമെന്നും, ലോകം അവരെ കേൾക്കുമെന്നും, നല്ലവരായ മനുഷ്യർ അവരുടെ ദുഖത്തിൽ പങ്കുചേരുമെന്നും ഞാൻ കരുതി. പക്ഷെ എങ്ങനെ പറയും. എനിക്കറിയില്ലായിരുന്നു. എഴുതുന്നതിനെക്കുറിച്ച് അന്ന് ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല.
അതിന് ശേഷം പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. അതിജീവനത്തിനായി പത്തോളം വർഷങ്ങൾ ഉത്തരേന്ത്യൻ മണ്ണിലൂടെ ഞാൻ അലഞ്ഞു. പതിനഞ്ചിലേറെ ഗ്രാമങ്ങൾ... അത്രത്തോളം നഗരങ്ങൾ... ആ യാത്രകളിൽ ബസ്തറും സുക്മയും ഞാൻ മറന്നു. എങ്കിലും ആ കഥകളൊന്നും ഞാൻ മറന്നില്ല. ഒടുവിൽ അതൊക്കെ ‘ജൽ ജംഗൽ ജമീനി’ലൂടെ ഞാൻ ഇറക്കി വെക്കുന്നു. എനിക്കായല്ല, നിഷ്കളങ്കരായ ആ മനുഷ്യർക്ക് കൂടി വേണ്ടിയാണ്. എങ്കിലും ഇത് അവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കുമോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും എഴുതാൻ അല്ലാതെ മറ്റൊന്നും അവർക്കായി എനിക്ക് ചെയ്യാനില്ലല്ലോ.