‘സഹ്യപർവതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത തരം ജീവിയുടെ തല’! ക്രൈം റൈറ്റിങ്ങിലെ മറ്റൊരു മാസ്മരികമായ അനുഭവം GR Indugopans Kodumkattu Novel Review
മലയാള സാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയ ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവലാണ് 'കൊടും കാറ്റ്'. സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെയും നിഗൂഢതകളെയും കോർത്തിണക്കിയാണ് ഈ ക്രൈം റൈറ്റിംഗ് നോവൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറിൽ വനംവകുപ്പിന്റെ പിടിയിലാകുന്ന ചെറുപ്പക്കാരിൽ നിന്ന് ലഭിക്കുന്ന വിചിത്രമായ ഒരു ജീവിയുടെ തലയും, ഇടുക്കിയുടെ ഏലം ഇടനാഴിയെ നിയന്ത്രിക്കുന്ന സജിൻ എന്ന ചെറുപ്പക്കാരനും നോവലിനെ കൂടുതൽ ആകർഷകമാക്കുന്നു. ഡിഎഫ്ഒ ഹെൻട്രി ബേക്കർ കൊച്ചിക്കയുടെ അന്വേഷണത്തിലൂടെ പുരോഗമിക്കുന്ന ഈ നോവൽ വരും ദിവസങ്ങളിൽ സിനിമയാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒറ്റയിരുപ്പിൽ വായിപ്പിക്കുന്ന എഴുത്തുകാരനാണ് ജി. ആർ. ഇന്ദുഗോപൻ. നോവലോ, കഥയോ, ജീവചരിത്രമോ, ഓർമ്മക്കുറിപ്പുകളോ ആകട്ടേ, തട്ടും തടവുമില്ലാത്ത ആസ്വാദനമാണ് ജി.ആർ.ഇന്ദുഗോപന്റെ രചനകൾ വായനക്കാർക്ക് നൽകുന്ന ഗ്യാരണ്ടി. സാഹിത്യത്തിന്റെ ആലങ്കാരിക ഭാരങ്ങളില്ലാത്ത തെളിച്ചമുള്ള എഴുത്താണ് അദ്ദേഹത്തിന്റേത്. ഭാഷയുടെ കൃത്യതയും ഉറപ്പും സൂക്ഷിക്കേതന്നെ അതിനെ സാഹിത്യം പകർത്താനുള്ള ഒരു ടൂൾ മാത്രമായി ഉപയോഗിക്കുന്നു എന്നതും ഇന്ദുഗോപന്റെ പ്രത്യേകതയാണ്.
ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘കൊടും കാറ്റ്’–ലും ഈ മികവുകളുടെ സങ്കലനം കാണാം. സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ വഴിത്തിരിവുകളെയാണ് ഇതിലും അദ്ദേഹം അവതരിപ്പിക്കുന്നത്.
മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ വേട്ട നടത്തിയ കുറ്റത്തിന് രണ്ടു ചെറുപ്പക്കാർ പിടിയിലാകുന്നു. തൊണ്ടിയായി കിട്ടിയതാകട്ടെ, സഹ്യപർവതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത തരം ജീവിയുടെ തലയും.
അന്വേഷണം ചെന്നെത്തുന്നത്, ദിവസവും മൂവായിരത്തോളം സ്ത്രീകളെ ബോഡിനായ്ക്കന്നൂരിൽ നിന്ന് ഇടുക്കിയിലെത്തിച്ച്, ലോകത്തിലെ ഏറ്റവും വിശാലമായ ഏലം ഇടനാഴിയെ നിയന്ത്രിക്കുന്ന സജിൻ എന്ന ചെറുപ്പക്കാരനിലേയ്ക്ക്. അവന് ഇടുക്കി വനംവകുപ്പിലെ ഒരു വാച്ചറിൽ ഒരു നാലു വയസ്സുകാരൻ മകനുണ്ട്. അതിനും ഇന്ത്യയിൽ കണ്ടിട്ടില്ലാത്ത തരം നീലക്കണ്ണ്.
നിഗൂഡതകളുടെ കൊടുങ്കാട്ടിലേയ്ക്കാണ് ഡിഎഫ്ഒ ഹെൻട്രി ബേക്കർ കൊച്ചിക്കയുടെ അന്വേഷണം മുന്നേറുന്നത്.
ക്രൈം റൈറ്റിങ്ങിലെ മറ്റൊരു മാസ്മരികമായ അനുഭവവുമായാണ് ഇക്കുറിയും ഇന്ദുഗോപന്റെ വരവ്.