പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപന്റെ ആദ്യകാല നോവലുകളിൽ ശ്രദ്ധേയമായ ഒന്നാണ് 'കൊടിയടയാളം'. മലമുകളിൽ കുടിയേറിപ്പാർത്ത് കഷ്ടപ്പാടുകളെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ച മനുഷ്യരുടെ ജീവിതഗാഥയാണ് ഈ നോവൽ പറയുന്നത്. സാധാരണ ആഖ്യാനശൈലിയിലൂടെ വായനക്കാരിലേക്ക് എത്തുന്ന ഈ കൃതി കുടിയേറ്റക്കാരുടെ വൈകാരിക ലോകത്തെയും മലയോര ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെയും മനോഹരമായി വരച്ചുകാട്ടുന്നു.

പതിനെട്ടു കൊല്ലംമുമ്പ് ഒരു മലയുടെ ഓരത്ത് ഉയർന്ന ഭൂമിയിൽ കുടിയേറ്റക്കാരായി എത്രയോ കൊല്ലം താമസിച്ചുതീർത്ത് അവിടം വിറ്റ് നിരപ്പായ ഒരു സാധാരണ ഭൂമിയിലേക്ക് ഇറങ്ങിവന്ന് രമണൻപിള്ളയും മൂന്നു മക്കളും താമസം തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
രമണൻപിള്ളയ്ക്ക് മലമുകളിൽനിന്ന് ഇറങ്ങിവരണമെന്നില്ലായിരുന്നു. ഒടുക്കംവരെ അവിടെ കിടക്കാൻ അയാൾ കടിച്ചുപിടിച്ചു നിന്നു. നമുക്കിവിടുന്നു പോകാൻ ഒരിക്കലും പറ്റില്ലെന്ന് രമണൻപിള്ള പറഞ്ഞു. പോയേ പറ്റൂവെന്ന് മക്കളും. ഒടുവിൽ താൻ മലയുടെ ചെരുവിൽ വയസ്സാംകാലത്ത് ഒരു കാട്ടിഞ്ചിച്ചെടിപോലെ അവഗണിക്കപ്പെടുമെന്നു വന്നപ്പോൾ രമണൻപിള്ള മനസ്സില്ലാമനസ്സോടെ ലോറിയിൽ കയറി. പകയോടെ അയാൾ മക്കളെ മാറി മാറി നോക്കി. പിന്നെ പറഞ്ഞു:
‘‘ഇവിടന്ന് രക്ഷപ്പെട്ടെന്ന് ഒരുത്തനും ആശിക്കേണ്ട!’’

(കൊടിയടയാളം - ജി ആർ ഇന്ദുഗോപൻ)

ADVERTISEMENT

ജി ആർ ഇന്ദുഗോപന്റെ ആദ്യകാല നോവലുകളിലൊന്നാണ് ‘കൊടിയടയാളം’. പിന്നീടുള്ള കാലത്തെ ഇന്ദുഗോപന്റെ രചകളുടെ സ്വഭാവത്തിലല്ല ഈ കൃതിയുടെ ആശയവും അവതരണവും. മുകളിൽ കൊടുത്തിരിക്കുന്ന ചെറിയ ഭാഗത്തിലൂടെ പുതിയ വായനക്കാർക്ക് അതു മനസ്സിലാക്കാവുന്നതാണ്.

സമതലഭൂമിയില്‍നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്‍ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്‌നങ്ങള്‍ കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥയാണ് ‘കൊടിയടയാളം’. പ്രകൃതിയില്‍നിന്ന് ഒരിക്കലും വേരറുത്തുമാറ്റാനാകാത്ത മനുഷ്യനെന്ന പ്രതിഭാസത്തിലേക്കൊരു മടക്കയാത്രയും ഈ കൃതിയിൽ അനുഭവിക്കാം.

ADVERTISEMENT

വായനക്കാരെ പരീക്ഷിക്കാൻ ശ്രമിക്കാത്ത നേരേചൊവ്വേയുള്ള ആഖ്യാനമാണ് ഇന്ദുഗോപന്റെ പ്രത്യേകത. ആ സവിശേഷ നിലയിലാണ് ‘കൊടിയടയാള’വും ഉറച്ചുനിൽക്കുന്നത്. കാലം പോലെ കൃതിയിലുണ്ടായേക്കാവുന്ന പഴക്കത്തിന്റെ മടുപ്പ് കൊടിയടയാളത്തെ ബാധിക്കുന്നില്ലെന്നതും കുറേയൊക്കെ പുതിയ കാലത്തിന്റെ രചനയായും അതു മാറുന്നു എന്നതും എടുത്തുപറയണം.

‘കോടമഞ്ഞിറങ്ങുന്നതുപോലെ മരണമിറങ്ങണം. അത് പുതപ്പുപോലെ മലയുടെ ഉച്ചിയെ മൂടണം. ഇല്ലെങ്കില്‍ എല്ലാവനും മല ഇറങ്ങണം. മലമ്പാത താഴേക്ക് നീണ്ടുകിടപ്പുണ്ട്. ഇത്ര കാലവും ഉച്ചിയിലേക്കായിരുന്നല്ലോ ലോകത്തിന്റെ നോട്ടം. മതി. മല തുടര്‍ന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കണം. പോകാത്തവനൊക്കെ ശവമാകട്ടെ…...’ എന്ന വരികൾ അതിനെ ഉറപ്പിക്കുന്നു.

ADVERTISEMENT

തീർച്ചയായും വായനയിൽ ഉൾപ്പെടുത്തേണ്ട, വീണ്ടെടുക്കപ്പെട്ട മറ്റൊരു ഇന്ദുഗോപൻ നോവലാണ് ‘കൊടിയടയാളം’.

Review of GR Indugopans Early Novel Kodiyadayam:

Kodiyadayam is an early novel by acclaimed Malayalam writer G. R. Indugopan that portrays the intense struggles and life of highland migrants. The narrative explores the deep connection between humans and nature through the story of Ramanan Pillai and his children. Unlike his later works, this novel features a straightforward and accessible storytelling style that still resonates with contemporary readers. It captures the hardships of migration, including natural calamities, wild animals, and epidemics faced in the high ranges. The book reflects on the inevitable displacement of settlers and their emotional attachment to the mountainous terrain. Readers are taken on a poignant journey exploring human resilience and the bittersweet reality of leaving one's homeland. Ultimately, this rediscovered literary work remains a compelling read for anyone interested in rich Malayalam fiction.