‘നമ്മളെല്ലാം എപ്പോഴെങ്കിലും ഗ്രിഗർ സാംസ ആയിട്ടുണ്ട്’: ഭാവനയുടെയും എഴുത്തിന്റെയും മറ്റൊരു തലം
ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് കൃതികളിലൊന്നായ ഫ്രാൻസ് കാഫ്കയുടെ 'മെറ്റമോർഫോസിസ്' വീണ്ടും മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു. ശരത് കെ.വി.യാണ് ഈ നോവെല്ല മലയാളത്തിലേക്ക് പുതിയൊരു രൂപത്തിൽ എത്തിച്ചിരിക്കുന്നത്. ഒരു പ്രഭാതത്തിൽ ഭീമാകാരനായ കീടമായി മാറുന്ന ഗ്രിഗർ സാംസ എന്ന കഥാനായകനിലൂടെ മനുഷ്യജീവിതത്തിലെ നിരർഥകതയും നൈരാശ്യവുമാണ് കാഫ്ക ഈ കൃതിയിലൂടെ വരച്ചുകാട്ടുന്നത്. വിഖ്യാത കൊളംബിയൻ സാഹിത്യകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്ക്വേസിനെ എഴുത്തിലേക്ക് നയിച്ചതിൽ ഈ കൃതിക്ക് വലിയ പങ്കുണ്ടായിരുന്നു.

ലോകത്താകമാനമുള്ള സാഹിത്യപ്രേമികളിൽ വിസ്മയം നിറച്ച്, കാലാതീതമായി നിലനിൽക്കുന്ന അപൂർവം കൃതികളിലൊന്നാണ് ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസ്’. നൊബേൽ ജേതാവും വിഖ്യാത കൊളംബിയൻ സാഹിത്യകാരനുമായ ഗബ്രിയേൽ ഗാർഷ്യ മാർക്ക്വേസിനെ എഴുത്തുകാരനാക്കിയത് ‘മെറ്റമോർഫോസിസി’ന്റെ വായനയാണ്. പലഘട്ടങ്ങളിലും ഗോബോ ഇക്കാര്യം ആവേശത്തോടെ പറഞ്ഞിട്ടുണ്ട്.
ഒരു നീണ്ടകഥയെന്നോ നോവെല്ലയെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ് മെറ്റമോർഫോസിസ്. കാഫ്കയുടെ കൃതികളിൽ ഏറ്റവും ജനകീയത നേടിയതും ഇതാണ്.
നിരർഥകതയുടെയും നൈരാശ്യത്തിന്റെയും വൃത്തങ്ങളിൽ കുടുങ്ങിപ്പോയ മനുഷ്യരാണ് ‘മെറ്റമോർഫോസിസി’ലെ കഥാപാത്രങ്ങൾ. കഥാനായകനായ ഗ്രിഗർ സാംസ ഒരു പ്രഭാതത്തിൽ ഭീമാകാരനായ കീടമായി പരിണമിക്കുന്നു. ഒടുവിൽ ഉറ്റവരാൽ പോലും വെറുക്കപ്പെട്ട് ഏകനായി, അപമാനിതനായി മരിക്കുന്നു. അനവധി മാനങ്ങളുള്ള കയ്പ്പൻ സത്യത്തിലേക്കാണ് കാഫ്ക ഈ രചനയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഭാവനയുടെയും എഴുത്തിന്റെയും മറ്റൊരു തലത്തിലേക്ക് ‘മെറ്റമോർഫോസിസി’ലൂടെ കാഫ്ക ലോകസാഹിത്യത്തെ ഉയർത്തി.
ലോകസാഹിത്യത്തിലെ ഇതിഹാസഎഴുത്തുകാരിൽ പ്രഥമഗണനീയനായ ഫ്രാൻസ് കാഫ്ക 1883 ജൂലായ് 3ന് ഓസ്ട്രിയ - ഹംഗറിയിലെ പ്രാഗില് ജനിച്ചു. ഇൻഷുറൻസ് ഓഫിസറായും ഫാക്ടറി മാനേജരായും ജോലി ചെയ്തു. അമേരിക്ക, ദി ട്രയൽ, ദി നോവെല്ല, ദി മെറ്റമോർഫോസിസ്, എ ഹങ്കർ ആർട്ടിസ്റ്റ്, ദി ജഡ്ജ്മെന്റ് ഇൻ ദി പീനൽ കോളനി എന്നിവയാണ് പ്രധാന രചനകൾ.
കാഫ്ക ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൃതികൾ വളരെക്കുറച്ചേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ബാക്കി കാഫ്കയുടെ മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി സുഹൃത്തായ മാർക്സ് ബ്രോഡ് ആണ് പ്രസിദ്ധീകരിച്ചത്.
ഇപ്പോഴിതാ, ‘മെറ്റമോർഫോസിസി’ന് മലയാളത്തിൽ ഒരു പുതിയ വിവർത്തനം കൂടി സംഭവിച്ചിരിക്കുന്നു. ശരത് കെ.വി.യാണ് ഈ ക്ലാസിക് വീണ്ടും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.