‘ഒന്നിനോടും പരിഭവിച്ചില്ല, ഒരിക്കലും നിരാശാഭരിതനായി കണ്ടിട്ടില്ല’: എൻ.ആർ.എസ്. ബാബുവിനെ ഓർക്കുമ്പോൾ Ennars Vaakkum Vazhikaattiyum Honors the Legacy of NRS Babu
പ്രമുഖ മാധ്യമപ്രവർത്തകനും കേരള കൗമുദി ഡപ്യൂട്ടി എഡിറ്ററുമായിരുന്ന എൻ.ആർ.എസ്. ബാബുവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന 'എൻ.ആർ.എസ്: വാക്കും വഴികാട്ടിയും' എന്ന കൃതി മലയാള മാധ്യമ ചരിത്രത്തിനും സാഹിത്യലോകത്തിനും നൽകിയ സംഭാവനകളെ ഓർമ്മിപ്പിക്കുന്നു. അധ്യാപകൻ, പത്രാധിപർ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ നിരവധി തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ വ്യക്തിസമ്പന്നതയും അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ മാതൃകകളും സുഹൃത്തുക്കളും ശിഷ്യന്മാരും ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. വനം കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണാത്മക ലേഖനങ്ങളും ശാസ്ത്ര സാഹിത്യ രംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവുകളാണ്. ഗൗരവകരമായ വായനയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ജീവചരിത്ര ഗ്രന്ഥമാണിത്.

പത്രാധിപരെന്ന നിലയിലും അധ്യാപകനെന്ന നിലയിലും എഴുത്തുകാർക്കും നിരവധി തലമുറ വിദ്യാർത്ഥികൾക്കും പ്രിയങ്കരനായിരുന്ന എൻ.ആർ.എസ്. ബാബുവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന കൃതിയാണ് ‘എൻ.ആർ.എസ്: വഴിയും വഴികാട്ടിയും’
അറിവിന്റെയും അന്വേഷണത്തിന്റെയും വഴിയിൽ
സഞ്ചരിച്ച എൻ. ആർ.എസ്. ബാബു ഒരേസമയം വഴിയും വഴികാട്ടിയുമായിരുന്നു. സുഹൃത്തുക്കളും ശിഷ്യരും അദ്ദേഹത്തിന്റെ വ്യക്തിസമ്പന്നതയുടെ വിവിധ തലങ്ങൾ
ഈ താളുകളിൽ ഓർത്തെടുക്കുന്നു.
കേരള കൗമുദി ഡപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫും ആയിരുന്നു എൻ.ആർ.എസ്.ബാബു എന്ന എൻ.ആർ.സുഭാഷ് ബാബു. കലാകൗമുദി എഡിറ്ററായും പ്രവർത്തിച്ചു. വനം കുംഭകോണത്തെപ്പറ്റി ബാബുവും അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ജയചന്ദ്രൻ നായരും ചേർന്ന് 1973ൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പര മലയാളത്തിലെ മാധ്യമചരിത്രത്തിൽ ശ്രദ്ധേയമായ ഏടാണ്. ഇതിനു പിന്നാലെ ‘കാട്ടുകള്ളന്മാർ’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. മൾട്ടി മീഡിയ സോഫ്റ്റ്വെയർ കമ്പനിയായ ഇൻവിസിന്റെ സ്ഥാപക ചെയർമാനാണ്. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചു 2 ഗ്രന്ഥങ്ങളും വിദേശ യാത്രാനുഭവങ്ങളെപ്പറ്റി ‘ആകാശരേഖകൾ’ എന്ന കൃതിയും രചിച്ചു.
സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം, ബോധി പുരസ്കാരം, എസ്.ജയചന്ദ്രൻ നായർ സ്മാരക പുരസ്കാരം, ശിവറാം അവാർഡ്, ഐ.വി.ദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുള്ള എൻ.ആർ.എസ്. ഒരു കാലത്തിന്റെ സാഹിത്യത്തെയും യുവതയെയും പ്രോത്സാഹിപ്പിച്ച പത്രാധിപരാണ്.
‘എൻ.ആർ. സുഭാഷ് ബാബു, എൻ.ആർ.എസ് ബാബുവായാണ് ജീവിച്ചത്. അത് ഒരു ബ്രാന്റ് നെയിമായിരുന്നു. അതിൽ അന്വേഷണതല്പരനായ പത്രപ്രവർത്തകൻ, സ്നേഹമയിയായ അദ്ധ്യാപകൻ, കരുതലുള്ള സുഹൃത്ത് തുടങ്ങിയവ അടങ്ങിയിരുന്നു. എൻ.ആർ.എസ് എപ്പോഴും സജീവമായിരുന്നു. പക്ഷേ, അദൃശ്യനായി നിൽക്കാനായിരുന്നു ആഗ്രഹിച്ചത്. മാധ്യമങ്ങളുടെ മുഖാമുഖത്തിന് നിന്നുകൊടുത്തില്ല, സമ്മേളനങ്ങളിൽ പ്രഭാഷകനായില്ല, പുരസ്കാരങ്ങളെ അകറ്റിനിർത്തി. ചില സുഹൃത്തുക്കളുടെ പൊതുചടങ്ങുകളിൽ അപൂർവമായി മാത്രം പങ്കെടുത്തു, പിൻനിരയിൽ മാത്രം ഇരുന്നു. ഒന്നിനോടും പരിഭവിച്ചില്ല. വ്യക്തിപരമായ വ്യഥകൾ പങ്കിട്ടില്ല. ഒരിക്കലും നിരാശാഭരിതനായി കണ്ടിട്ടില്ല. ഊഷ്മളമായ ഊർജപ്രവാഹം സഹയാത്രികരിലേക്ക് പകർന്നിരുന്നു’ എന്നാണ് ‘എൻ.ആർ.എസ്: വഴിയും വഴികാട്ടിയും’എഡിറ്റർ പ്രദീപ് പനങ്ങാട് എൻ.ആർ.എസിനെക്കുറിച്ച് കുറിക്കുന്നത്.
എൻ.ആർ.എസ്. ബാബു എന്ന പത്രാധിപരേയും വ്യക്തിയെയും കൂടുതൽ ആഴത്തിൽ അടയാളപ്പെടുത്തുന്ന ‘എൻ.ആർ.എസ്: വഴിയും വഴികാട്ടിയും’ തീർച്ചയായും ഗൗരവ വായനയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സ്വീകരിക്കേണ്ട കൃതിയാണ്.