മൊബൈൽ നമ്പർ അപ്ഡേറ്റു ചെയ്യാൻ മറക്കല്ലേ: ബാങ്ക് അക്കൗണ്ടിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇതാ Risks of Not Updating Your Bank Mobile Number
എസ്എംഎസ് അയക്കുന്നതോ നിയമപരമായ വിവരങ്ങൾ കൈമാറുന്നതോ ഒക്കെ ബാങ്കിന്റെ ഡാറ്റാബേസിൽ ഉള്ള നമ്പരിലേക്കു മാത്രമാകും. ആ നമ്പർ കൈയ്യിൽ ഇല്ലെങ്കിലോ ?
എസ്എംഎസ് അയക്കുന്നതോ നിയമപരമായ വിവരങ്ങൾ കൈമാറുന്നതോ ഒക്കെ ബാങ്കിന്റെ ഡാറ്റാബേസിൽ ഉള്ള നമ്പരിലേക്കു മാത്രമാകും. ആ നമ്പർ കൈയ്യിൽ ഇല്ലെങ്കിലോ ?
എസ്എംഎസ് അയക്കുന്നതോ നിയമപരമായ വിവരങ്ങൾ കൈമാറുന്നതോ ഒക്കെ ബാങ്കിന്റെ ഡാറ്റാബേസിൽ ഉള്ള നമ്പരിലേക്കു മാത്രമാകും. ആ നമ്പർ കൈയ്യിൽ ഇല്ലെങ്കിലോ ?
ബാങ്ക് അക്കൗണ്ട് എടുക്കുമ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരാകും അപേക്ഷയ്ക്കൊപ്പം മിക്കവരും നൽകിയിട്ടുണ്ടാവുക. വർഷങ്ങൾക്കു ശേഷം പല കാരണങ്ങൾ കൊണ്ടും മൊബൈൽ നമ്പർ നിങ്ങൾ മാറ്റിയിട്ടുണ്ടാകാം. ആ സമയത്തും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ പഴയതു തന്നെയായാൽ എന്തൊക്കെ കുഴപ്പമുണ്ടാകുമെന്ന് അറിയാമോ ?
മോഷണം, പണം നഷ്ടപ്പെടൽ, ലോൺ തിരിച്ചടവു മുടങ്ങൽ, സമ്മാനം ലഭിക്കൽ തുടങ്ങി അക്കൗണ്ടുമായി ബന്ധപ്പെട്ട അവിചാരിതമായ ഏതു മാറ്റവും എസ്എംഎസ് ആയാകും ബാങ്ക് നിങ്ങളെ അറിയിക്കുക. എസ്എംഎസ് അയക്കുന്നതോ നിയമപരമായ വിവരങ്ങൾ കൈമാറുന്നതോ ഒക്കെ ബാങ്കിന്റെ ഡാറ്റാബേസിൽ ഉള്ള നമ്പരിലേക്കു മാത്രമാകും. ആ നമ്പർ കൈയ്യിൽ ഇല്ലെങ്കിലോ ?
മിക്ക ബാങ്കുകളും ട്രാൻസാക്ഷനുകൾക്കു മൊബൈൽ എസ്എംഎസ് മുതൽ ബാങ്കിന്റെ നിർദിഷ്ട നമ്പരിലേക്കു വിളിച്ചുള്ള (വോയ്സ് സർവീസ്) സേവനവുമൊക്കെ നൽകുന്നുണ്ട്. ഇതിന്റെയൊക്കെ മുഖ്യവ്യവസ്ഥ രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്നാകണം കസ്റ്റമർ വിളിക്കുന്നത് എന്നാണ്. യോനോ പോലുള്ള ആപ് അടിസ്ഥാന ബാങ്കിങ് സേവനങ്ങളും രജിസ്റ്റർ ചെയ്ത സിം കാർഡ് ഇട്ടിരിക്കുന്ന ഫോണിൽ നിന്നു മാത്രമേ സാധിക്കൂ.
എടിഎം പിൻ മാറ്റാനും, ഇന്റർനെറ്റ് ബാങ്കിങ് പാസ്‌വേഡുകൾ മാറ്റാനും ഒക്കെ ബാങ്കിന്റെ പക്കലുള്ള മൊബൈൽ നമ്പർ സാധുവായിരിക്കണം. അക്കൗണ്ട് ബാലൻസ് അടക്കമുള്ള വിവരങ്ങൾ എസ്എംഎസ് ആയി കിട്ടുന്നത് മറ്റൊരു വ്യക്തിക്ക് ആണെങ്കിൽ റിസ്ക് കൂടുതലാണ്. അതിനാൽ നിങ്ങളുടെ ഇപ്പോഴുപയോഗിക്കുന്ന നമ്പർ തന്നെ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യാൻ കാലതാമസം വരുത്തേണ്ടതില്ല.
അക്കൗണ്ടിൽ മൊബൈൽ നമ്പർ പുതുക്കി നൽകാൻ മറന്നു പോയിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യുക. നിശ്ചിത അപേക്ഷ പൂരിപ്പിച്ചു നൽകിയോ ബാങ്കു നിർദ്ദേശിക്കുന്ന നടപടിക്രമം പാലിച്ചോ പുതിയ നമ്പരിലേക്ക് അക്കൗണ്ടിനെ കൂട്ടിയിണക്കാം.
വിവരങ്ങൾക്കു കടപ്പാട്: വി.കെ. ആദർശ് (അസിസ്റ്റന്റ് ജനറൽ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ)