പുതുതലമുറയുടെ സാമ്പത്തികപരമായ താല്പര്യം മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായി ട്രേഡിങ്ങിലേക്ക് തിരിഞ്ഞിരിക്കുന്നു, ഇത് സാമ്പത്തിക സംസ്കാരത്തിൽ ഒരു വലിയ മാറ്റം സൃഷ്ടിക്കുന്നു; ജെൻ സി വിഭാഗക്കാർക്കിടയിൽ ട്രേഡിങ്ങിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും കാരണം പലരും ഇത് തെറ്റായി ചെയ്യാൻ സാധ്യതയുണ്ട്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി കമ്പനികൾ ഷെയറുകൾ പുറത്തിറക്കുന്നതും, പിന്നീട് സ്റ്റോക്ക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും, വിൽക്കുന്നതും ട്രേഡിംഗിന്റെ ഭാഗമാണ്; ലാഭം നേടുന്ന ലക്ഷ്യത്തോടെ സ്റ്റോക്ക്, കറൻസി തുടങ്ങിയവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ ട്രേഡിംഗ് എന്ന് പറയുന്നു, ഇതിൽ ചെറിയ കാലയളവിനുള്ളിൽ ലാഭം നേടാനാണ് ശ്രമിക്കുന്നത്, അതേസമയം നിക്ഷേപം ദീർഘകാലത്തേക്കുള്ളതാണ്. ടെക്നോളജി വളർച്ചയും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധവും ട്രേഡിംഗിനെ പുതുതലമുറയ്ക്ക് ആകർഷകമാക്കുന്നു, വിജ്ഞാനപ്രദമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും ഇതിനെ സ്വാധീനിക്കുന്നു; ഇൻട്രാ ഡേ, സ്വിങ്, ഓപ്ഷൻ ട്രേഡിംഗ് എന്നിങ്ങനെ വിവിധ രീതികളുണ്ട്. ട്രേഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് വിപണി സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും, ഡീമാറ്റ് അക്കൗണ്ട് തുടങ്ങുകയും, ചെറിയ തുകകളിൽ നിന്ന് ആരംഭിച്ച്, അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ട് കരുതിവെക്കുകയും, അംഗീകൃത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുകയും, വിദഗ്ധ സഹായം തേടുകയും ചെയ്യുന്നത് പ്രധാനമാണ്, കൂടാതെ കടം വാങ്ങി ട്രേഡ് ചെയ്യുന്നതും, സോഷ്യൽ മീഡിയയെ കണ്ണടച്ച് വിശ്വസിക്കുന്നതും, നഷ്ടം നികത്താനുള്ള അമിതാവേശം കാണിക്കുന്നതും, അമിത ലാഭം മോഹിക്കുന്നതും ഒഴിവാക്കേണ്ട തെറ്റുകളാണ്.

മുൻതലമുറ അധികം താത്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ട്രേഡിങ്ങിലേക്കാണ് പുതുതലമുറയുടെ നോട്ടം. സാമ്പത്തിക സംസ്കാരത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ് ഈ ഇഷ്ടം. നിരവധി ജെൻ സി അബദ്ധത്തിൽപ്പെടുന്നതിനു പിന്നിൽ ട്രേഡിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകളും അറിവില്ലായ്മയുമാണെന്നു പറയാതെ വയ്യ.

പല സ്ഥാപനങ്ങളും നിലനിൽക്കുന്നത് ഷെയറിന്റെ ബലത്തിലാണ്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുകയാണ് ഷെയറുകളുടെ ലക്ഷ്യം. ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) എന്ന് ഇതിനെ പറയാം. ഐപിഒ കഴിഞ്ഞാൽ കമ്പനി ഷെയറുകൾ നാഷനൽ സ്‌റ്റോക് എക്സ്ചേഞ്ച്, ബോംബെ സ്‌റ്റോക് എക്സ്ചേഞ്ച് തുടങ്ങിയ സ്‌റ്റോക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെടും. ഐപിഒയില്‍ വാങ്ങുന്ന ഷെയറുകൾ, സ്‌റ്റോക് ബ്രോക്കർമാരുടെ സഹായത്തോടെ എൻഎസ്ഇയിലും ബിഎസ്ഇയിലും വിൽക്കാം.   

ADVERTISEMENT

എന്താണ് ട്രേഡിങ്?

ലാഭം നേടുക എന്ന ലക്ഷ്യത്തോടെ സ്‌റ്റോക്ക്, കറൻസി തുടങ്ങിയവ വാങ്ങുന്നതിനേയും വിൽക്കുന്നതിനേയും ട്രേഡിങ് എന്നു പറയാം. സ്‌റ്റോക്ക് മാർക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനിയുടെ ഷെയർ വാങ്ങുന്നത് മികച്ച നിക്ഷേപമാണ്.

ADVERTISEMENT

കമ്പനി മെച്ചപ്പെടുന്നതിനൊപ്പം ഷെയറിന്റെ മൂല്യവും വർധിക്കും. അങ്ങനെ വരുമ്പോൾ കൈവശമുള്ള ഷെയർ ഉയർന്ന തുകയ്ക്ക് വിൽക്കാൻ സാധിച്ചേക്കും.   

ഒരാൾ 1000 രൂപയുടെ ഷെയർ രാവിലെ വാങ്ങുന്നുവെന്നു കരുതുക. ഉച്ചകഴിഞ്ഞു ഷെയറിന്റെ മാർക്കറ്റ് വിലയിൽ 50 രൂപയുടെ വർധന വരുമ്പോൾ അയാൾ ഇതു വിൽക്കുന്നു. ഷെയറുകളുടെ എണ്ണം കൂടുന്നതിനൊപ്പം ലാഭവും കൂടും. ഇന്ത്യയിൽ ഷെയർ മാർക്കറ്റ് ട്രേഡിങ് നടക്കുന്നതു രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെയാണ്. ഈ സമയത്തിനുള്ളിൽ ഷെയറിന്റെ വില കൂടിയും കുറഞ്ഞു നിൽക്കും.

ADVERTISEMENT

പുതുതലമുറയും ട്രേഡിങ്ങും

സ്‌റ്റോക് മാർക്കറ്റിങ്ങിനെ ജനകീയമാക്കിയത് ടെക്നോളജിയിലെ വളർച്ചയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ജെൻ സികളെ ട്രേഡിങ്ങിലേക്ക് ആകർഷിക്കുന്നു.

വിജ്ഞാനപ്രദമായ റീലുകളുടേയും സോഷ്യൽ മീഡിയ കണ്ടന്റുകളുടേയും പങ്ക് എടുത്തു പറയാം. ദീർഘകാലം ഷെയര്‍ കയ്യിൽ സൂക്ഷിക്കുക എന്നതിനേക്കാൾ പുതുതലമുറയ്ക്കു പ്രിയം മാർക്കറ്റ് വ്യതിയാനങ്ങൾക്കനുസൃതമായി, ലാഭം ഉയർന്നു നിൽക്കുമ്പോൾ, സ്‌റ്റോക്ക് വിൽക്കുന്നതിനോടാണ്.  

ട്രേഡിങ്ങോ നിക്ഷേപമോ?

നിക്ഷേപം: പണം നിക്ഷേപിച്ച ശേഷം സമ്പത്ത് ശേഖരണത്തിനായി ദീർഘനാൾ (മാസങ്ങളോ വർഷങ്ങളോ) കാത്തിരിക്കുന്നു.

ട്രേഡിങ്: ചുരുങ്ങിയ കാലയളവിനുള്ളിൽ (മണിക്കൂറുകളോ ദിവസങ്ങളോ) ലാഭം നേടുന്നതിനായി സ്‌റ്റോക്ക് വിൽക്കുന്ന രീതി.

വിവിധതരം ട്രേഡിങ്ങുകൾ ഇവയൊക്കെ

ഇൻട്രാ ഡേ ട്രേഡിങ്: ഒരേ ദിവസം വാങ്ങുകയും വിൽക്കുകയും ചെയ്യാം. റിസ്ക് വളരെ കൂടുതലാണ്.

സ്വിങ് ട്രേഡിങ്: സ്‌റ്റോക്കുകൾ കുറച്ചു ദിവസങ്ങളോ ആഴ്ചകളോ കൈവശം സൂക്ഷിക്കുന്ന രീതി.

ഓപ്ഷൻ ട്രേഡിങ്: ചെറിയ മുതൽമുടക്കിൽ കൂടുതൽ ട്രേഡ് ചെയ്യാം. ട്രേഡിങ് കാലാവധി ആഴ്ചകളോ മാസങ്ങളോ മാത്രമായിരിക്കും. റിസ്ക് വളരെ കൂടുതലായതിനാൽ തുടക്കക്കാർക്ക് അനുയോജ്യമല്ല.

ട്രേഡിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്

∙ വിപണി സാധ്യതകൾ, സ്‌റ്റോക്കുകൾ, സ്‌റ്റോക്കുകളുടെ കയറ്റിറക്കം തുടങ്ങിയവയെക്കുറിച്ചു മനസ്സിലാക്കുക.

∙ ഒരു ഡീമാറ്റ് അക്കൗണ്ട് തുടങ്ങുക.

∙ ചെറിയ തുകയിൽ നിന്ന് ട്രേഡിങ് ആരംഭിക്കാം.

∙ ഇന്ത്യൻ മാർക്കറ്റ് സൂചികയായ നിഫ്റ്റിയിൽ ഉൾപ്പെട്ടിട്ടുള്ള കമ്പനികളുടെ ഷെയറുകൾ വാങ്ങാം. തുടക്കക്കാർ ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നതാണ് ഉത്തമം.

∙ ട്രേഡിങ്ങിലേക്ക് കടക്കുന്നതിനുമുൻപ് മൂന്നു മാസത്തേക്കാവശ്യമായ എമർജൻസി ഫണ്ട് കരുതിവയ്ക്കാം.

∙ അംഗീകൃത പ്ലാറ്റഫോമുകളിലൂടെ നിക്ഷേപിക്കുക.

∙ ഒരു വിദഗ്ധന്റെ സഹായത്തോടെ ഫണ്ടുകൾ നിശ്ചയിക്കാം.

ഒഴിവാക്കാം, ഈ തെറ്റുകൾ

∙ കടം വാങ്ങി ട്രേഡ് ചെയ്യരുത്.

∙ സോഷ്യൽ മീഡിയയെ കണ്ണടച്ചു വിശ്വസിക്കേണ്ട.

∙ നഷ്ടം നികത്താനുള്ള അമിതാവേശം വേണ്ട.

∙ അമിത ലാഭം ആഗ്രഹിച്ച് അബദ്ധത്തിൽ ചാടരുത്.

The Rise of Trading Among the Younger Generation:

Trading is gaining traction among the younger generation, a shift from previous generations' preferences, significantly impacting financial culture. Misconceptions and lack of knowledge often lead Gen Z into trading pitfalls.

ADVERTISEMENT