കേരളത്തിലെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി, വരുമാനമുള്ള സ്ത്രീകൾക്ക് യാത്രാക്കൂലി ലാഭിക്കുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം നൽകുന്നു. ഈ ലാഭം സ്മാർട്ട് ബജറ്റിംഗ്, നിക്ഷേപം, ഇൻഷുറൻസ്, കടമെടുക്കാതെ ജീവിക്കാനുള്ള തന്ത്രങ്ങൾ എന്നിവയിലൂടെ മികച്ച സാമ്പത്തിക ഭാവിക്കായി ഉപയോഗിക്കാൻ ലേഖനം വിശദീകരിക്കുന്നു. 50:30:20 റൂൾ, ലിമിറ്റഡ് പേഴ്സ് മെത്തേഡ്, ലെയേർഡ് ഇൻകം പ്ലാനിംഗ് തുടങ്ങിയ രീതികളും, മ്യൂച്വൽ ഫണ്ട്, എൻ.പി.എസ്, പി.പി.എഫ് തുടങ്ങിയ നിക്ഷേപങ്ങളെക്കുറിച്ചും, ഹെൽത്ത്, ടേം ഇൻഷുറൻസുകളുടെ ആവശ്യകതയെക്കുറിച്ചും, ഡെറ്റ് അവലാഞ്ച്, ഡെറ്റ് സ്നോബോൾ പോലുള്ള കടം തീർക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.

കേരളത്തിലെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി, വരുമാനമുള്ള സ്ത്രീകൾക്ക് യാത്രാക്കൂലി ലാഭിക്കുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം നൽകുന്നു. ഈ ലാഭം സ്മാർട്ട് ബജറ്റിംഗ്, നിക്ഷേപം, ഇൻഷുറൻസ്, കടമെടുക്കാതെ ജീവിക്കാനുള്ള തന്ത്രങ്ങൾ എന്നിവയിലൂടെ മികച്ച സാമ്പത്തിക ഭാവിക്കായി ഉപയോഗിക്കാൻ ലേഖനം വിശദീകരിക്കുന്നു. 50:30:20 റൂൾ, ലിമിറ്റഡ് പേഴ്സ് മെത്തേഡ്, ലെയേർഡ് ഇൻകം പ്ലാനിംഗ് തുടങ്ങിയ രീതികളും, മ്യൂച്വൽ ഫണ്ട്, എൻ.പി.എസ്, പി.പി.എഫ് തുടങ്ങിയ നിക്ഷേപങ്ങളെക്കുറിച്ചും, ഹെൽത്ത്, ടേം ഇൻഷുറൻസുകളുടെ ആവശ്യകതയെക്കുറിച്ചും, ഡെറ്റ് അവലാഞ്ച്, ഡെറ്റ് സ്നോബോൾ പോലുള്ള കടം തീർക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.

കേരളത്തിലെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി, വരുമാനമുള്ള സ്ത്രീകൾക്ക് യാത്രാക്കൂലി ലാഭിക്കുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം നൽകുന്നു. ഈ ലാഭം സ്മാർട്ട് ബജറ്റിംഗ്, നിക്ഷേപം, ഇൻഷുറൻസ്, കടമെടുക്കാതെ ജീവിക്കാനുള്ള തന്ത്രങ്ങൾ എന്നിവയിലൂടെ മികച്ച സാമ്പത്തിക ഭാവിക്കായി ഉപയോഗിക്കാൻ ലേഖനം വിശദീകരിക്കുന്നു. 50:30:20 റൂൾ, ലിമിറ്റഡ് പേഴ്സ് മെത്തേഡ്, ലെയേർഡ് ഇൻകം പ്ലാനിംഗ് തുടങ്ങിയ രീതികളും, മ്യൂച്വൽ ഫണ്ട്, എൻ.പി.എസ്, പി.പി.എഫ് തുടങ്ങിയ നിക്ഷേപങ്ങളെക്കുറിച്ചും, ഹെൽത്ത്, ടേം ഇൻഷുറൻസുകളുടെ ആവശ്യകതയെക്കുറിച്ചും, ഡെറ്റ് അവലാഞ്ച്, ഡെറ്റ് സ്നോബോൾ പോലുള്ള കടം തീർക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ രാവിലെ 6:30ന്റെ കോഴിക്കോട് ബസ് കാത്തുനിൽക്കുന്ന സുനിതയുടെ മുഖത്ത് പണ്ടത്തെപ്പോലെ യാത്രാച്ചെലവിനെക്കുറിച്ചുള്ള ആധിയില്ല. സ്വന്തമായി ഒരു ഡിസൈനിങ് സ്റ്റുഡിയോ നടത്തുന്ന സുനിതയ്ക്കു പ്രതിമാസം `50,000 മുതൽ `60,000 രൂപ വരെ വരുമാനമുണ്ടെങ്കിലും, ആ വരുമാനത്തിന്റെ നല്ലൊരു പങ്ക് മുൻപ് റോഡിൽ തന്നെ തീരുമായിരുന്നു. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്കു വൺവേ ബസ് ചാർജ് `160 രൂപയാണ്. പോക്കുവരവ് ചേർത്ത് ദിവസം `320 രൂപ. ഒരു മാസത്തിലെ 25 ദിവസത്തെ യാത്രയ്ക്ക് മാത്രം സുനിതയ്ക്ക് `8,000 രൂപയോളം ചെലവു വരും. എന്നാൽ, പ്രിയദർശിനി പദ്ധതി വന്നതോടെ ഈ `8,000 രൂപയും സുനിതയ്ക്ക് അറ്റാദായമായി മാറി.

​സുനിതയുടെ സുഹൃത്തും തൃശൂരിൽ സർക്കാർ ജീവനക്കാരിയുമായ രേഖയുടെ കഥയും വ്യത്യസ്തമല്ല. പാലക്കാട്ടു നിന്നു തൃശൂരിലേക്കുള്ള ഓർഡിനറി ബസ് ചാർജ് വൺവേ `82 രൂപയാണ്. ദിവസം `164 രൂപ യാത്രാച്ചെലവു വന്നിരുന്ന സ്ഥാനത്ത് 25 പ്രവൃത്തിദിനങ്ങൾ കണക്കാക്കിയാൽ തന്നെ രേഖയ്ക്ക് മാസം ലാഭം `4,100 രൂപയാണ്!

ADVERTISEMENT

സീറോ ടിക്കറ്റ് കേരളത്തിലെ അധ്വാനിക്കുന്ന സ്ത്രീകൾക്കു നൽകിയത് വലിയ സമ്പാദ്യ സാധ്യതയാണ്. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയാണ് ഈ അവസരം അവർക്കു സമ്മാനിച്ചത്. കേവലം ഒരു യാത്രാ ആനുകൂല്യം എന്നതിലുപരി, കുടുംബ ബജറ്റുകളെ അടിമുടി മാറ്റിവെക്കുന്ന സാമ്പത്തിക വിപ്ലവത്തിനാണ് ഇതു തുടക്കമിടുന്നത്.

​പണം പോകുന്ന വഴി കൃത്യമായി തടഞ്ഞുനിർത്താ ൻ ഈ പദ്ധതിക്കു കഴിഞ്ഞിട്ടുണ്ട്. ഉയർന്ന യാത്രാച്ചെലവു കാരണം മുൻപു ദൂരെയുള്ള തൊഴിൽമേഖലകളിൽ നിന്നു മാറിനിന്നിരുന്ന സ്ത്രീകൾക്ക് ഈ പദ്ധതി വലിയ പ്രോത്സാഹനമാണ്. ഇത് സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർത്താൻ സഹായിക്കും.

ADVERTISEMENT

​ഈ പശ്ചാത്തലത്തിൽ, `50,000 പ്രതിമാസ വരുമാനമുള്ള ഒരു വനിതയ്ക്കു പ്രിയദർശിനി പദ്ധതി നൽകുന്ന ഈ അധികലാഭം കൂടി ഉൾപ്പെടുത്തി എങ്ങനെ മികച്ച ഫിനാൻഷ്യൽ പ്ലാനിങ് തയാറാക്കാം എന്ന് പരിശോധിക്കാം.

​സ്മാർട്ട് ബജറ്റിങ് രീതികൾ

ADVERTISEMENT

​എങ്ങോട്ടാണു പോകേണ്ടത് എന്നറിയാതെ യാത്ര പുറപ്പെട്ടിട്ടു കാര്യമില്ല. നമ്മുടെ ഓരോ സമ്പാദ്യവും വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ കാലം തുടങ്ങിയ കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കണം. വരുമാനം കൂടുന്നതിനനുസരിച്ചു ചെലവും അറിയാതെ വർധിക്കുന്ന പ്രതിഭാസമാണ് ‘ലൈഫ്സ്റ്റൈൽ ക്രീപ്പ്’. ഇതിനെ തടയാൻ താഴെപ്പറയുന്ന ആധുനിക രീതികൾ ഉപയോഗിക്കാം:

​50 : 30 : 20 റൂൾ

​നമ്മുടെ ആകെ വരുമാനത്തെ കൃത്യം മൂന്നായി തിരിക്കുക:

​∙ 50% (`25,000) ആവശ്യങ്ങൾക്ക് (Needs): വീട്ടുവാടക, ലോൺ ഇഎംഐ, പലചരക്ക്, കുട്ടികളുടെ വിദ്യാഭ്യാസം, കറന്റ് ബിൽ തുടങ്ങിയവ.

​∙ 30% (`15,000) ആഗ്രഹങ്ങൾക്ക് (Wants): വിനോദം, യാത്രകൾ, ബ്യൂട്ടി പാർലർ ചെലവുകൾ, പുറത്തുനിന്നുള്ള ഭക്ഷണം, പുതിയ വസ്ത്രങ്ങൾ എന്നിവയ്ക്ക്.

​∙ 20% (`10,000) സമ്പാദ്യത്തിന് (Savings/Investments): ഭാവിക്കായുള്ള അടിസ്ഥാന നിക്ഷേപങ്ങൾ.

​ലിമിറ്റഡ് പഴ്സ് മെത്തേഡ്

​സുനിതയുടെ ഡിസൈനിങ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന അഞ്ജലിക്കു ശമ്പളം കിട്ടിയാൽ ആദ്യത്തെ ര ണ്ടാഴ്ച വലിയ ആഘോഷമാണ്. ഓൺലൈൻ പർച്ചേസിങ്ങും ഹോട്ടൽ ഭക്ഷണവുമായി പണം ചെലവഴിക്കും. എ ന്നാൽ ഇരുപതാം തീയതി കഴിയുമ്പോൾ ചായ കുടിക്കാൻ പോലും സഹപ്രവർത്തകരോട് കടം ചോദിക്കേണം.

ഇത്തരമൊരു അവസ്ഥ ഒഴിവാക്കാനാണു സുനിത ‘ലിമിറ്റഡ് പഴ്സ് മെത്തേഡ്’ ഉപയോഗിക്കുന്നത്. ആഗ്രഹങ്ങൾക്കായി മാറ്റിവെക്കുന്ന `15,000 രൂപ (30%) ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലോ ഡിജിറ്റൽ വാലറ്റിലോ മാത്രം സൂക്ഷിക്കുക. ഈ തുക തീരുന്ന മുറയ്ക്ക് ആ മാസത്തെ ആഗ്രഹങ്ങൾക്കുള്ള ചെലവാക്കൽ അവസാനിപ്പിക്കുക. പ്രധാന അക്കൗണ്ടിൽ കൈവയ്ക്കുകയേ അരുത്.

​‘ലെയേർഡ്’ ഇൻകം പ്ലാനിങ്

​സംരംഭകർക്ക് എല്ലാ മാസവും ഒരേ വരുമാനം ലഭിക്കണമെന്നില്ല. അതിനാൽ വരുമാനത്തെ വിവിധ ലെയറുകളായി തിരിക്കുക. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള തുക (ലെയർ 1) എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക. ബിസിനസിൽ നിന്ന് അധികം കിട്ടുന്ന ലാഭവും ബസ് കൂലി ഇനത്തിൽ ലാഭിക്കുന്ന തുകയും (ലെയർ 2) ദീർഘകാല നിക്ഷേപങ്ങൾക്കായി മാറ്റിവെക്കുക.

സുരക്ഷിത നിക്ഷേപ വിഹിതം

വരുമാനത്തിൽ നിന്നും ‘പ്രിയദർശിനി’ പദ്ധതി വഴി ലഭിക്കുന്ന യാത്രാലാഭത്തിൽ നിന്നും കണ്ടെത്തുന്ന തുക കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളോടെ വിഭജിച്ച നിക്ഷേപ ശൈലിയാണിത്:

*മ്യൂച്വൽ ഫണ്ട് (MF - SIP): ദീർഘകാല-മധ്യകാല അടിസ്ഥാനത്തിൽ മികച്ച രീതിയിൽ വലിയൊരു ആസ്തി നിർമിച്ചെടുക്കാൻ (Asset Creation) ഇതു സഹായിക്കുന്നു. ദീർഘകാലയളവിൽ 12% മുതൽ 15% വരെ പ്രതിവർഷ ആദായം പ്രതീക്ഷിക്കാം. സെബി (SEBI) അംഗീകൃത മ്യൂച്വൽ ഫണ്ട് ഹൗസുകൾ വഴിയോ  ഇൻവെസ്റ്റ്‌മെന്റ് ആപ്പുകൾ വഴിയോ ഇതിൽ ചേരാവുന്നതാണ് (ഉദാ: പ്രതിമാസം `4,000 അല്ലെങ്കിൽ `5,000).

*നാഷനൽ പെൻഷൻ സിസ്റ്റം (NPS): ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള കാലം സുരക്ഷിതമാക്കാൻ (Retirement Plan) ഉദ്ദേശിച്ചുള്ള ദീർഘകാല നിക്ഷേപമാണിത്. വിപണിയിലെ മാറ്റങ്ങൾക്കു വിധേയമായി 9% മുതൽ 12% വരെ ആദായം ലഭിക്കാൻ സാധ്യതയുണ്ട്. പ്രമുഖ ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ അല്ലെങ്കിൽ ഔദ്യോഗിക eNPS പോർട്ടൽ വഴി ഇതിൽ പങ്കാളിയാകാം (ഉദാ: പ്രതിമാസം `2,000 അല്ലെങ്കിൽ `3,000).

*പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF): റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്ക് (Balanced Risk Appetite) സുരക്ഷിതമായി മധ്യകാല നിക്ഷേപമായി തുക വളർത്താനും നികുതി ഇളവുകൾ നേടാനും ഇതു സഹായിക്കും. നിലവിൽ 7.1% നിരക്കിൽ പൂർണമായും കേന്ദ്ര സർക്കാർ ഗ്യാരന്റി നൽകുന്ന നികുതിരഹിത ആദായം ലഭിക്കുന്നു. പൊതുമേഖലാ/സ്വകാര്യ ബാങ്കുകൾ അല്ലെങ്കിൽ പോസ്റ്റ് ഓഫിസ് വഴി അക്കൗണ്ട് ആരംഭിക്കാം (ഉദാ: പ്രതിമാസം `1,000 അല്ലെങ്കിൽ `2,000).

*ആർഡി (Recurring Deposit): പെട്ടെന്നുണ്ടാകുന്ന അടിയന്തര ആവശ്യങ്ങൾ നേരിടാൻ ഒരു ചെറിയ തുക ഹ്രസ്വകാലത്തേക്കു മാറ്റിവയ്ക്കാൻ ഇത് ഉപകരിക്കുന്നു. പ്രധാനമായും യാത്രാക്കൂലി ലാഭമാണ് ഇതിനായി ഉപയോഗിക്കുന്നത്. 6.5% മുതൽ 7.5% വരെ സുരക്ഷിതമായ സ്ഥിര വരുമാനം നൽകുന്ന ഇതിലേക്ക് ബാങ്കുകൾ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ പണം നിക്ഷേപിക്കാം (ഉദാ: പ്രതിമാസം `1,000 അല്ലെങ്കിൽ `2,000).

*മ്യൂച്വൽ ഫണ്ട് - ലിക്വിഡ് ഫണ്ട്: എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്ന രീതിയിലുള്ള മറ്റൊരു അടിയന്തര ഫണ്ടാണിത് (Liquid Emergency Fund). സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളേക്കാൾ മെച്ചപ്പെട്ട 6.0% മുതൽ 7.0% വരെ സുരക്ഷിത ആദായം പ്രതീക്ഷിക്കാം. മുൻനിര ഫണ്ട് ഹൗസുകളുടെ വെബ്‌സൈറ്റുകൾ വഴിയോ ഇൻവെസ്റ്റ്‌മെന്റ് ആപ്പുകൾ വഴിയോ നിക്ഷേപം ആരംഭിക്കാം (ഉദാ: പ്രതിമാസം `1,000 അല്ലെങ്കിൽ `2,000).

ഇൻഷുറൻസ് സുരക്ഷാവിഹിതം

നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനു മുൻപു സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ ഇൻഷുറൻസ് സുരക്ഷ അത്യാവശ്യമാണ്. ഇൻഷുറൻസുമായി  ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു:

*ഹെൽത്ത് ഇൻഷുറൻസ്: പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ അടിയന്തരാവസ്ഥകളും ആശുപത്രി ചെലവുകളും കാരണം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം ചോർന്നു പോകാതിരിക്കാൻ ഇതു സഹായിക്കുന്നു. ഐആർഡിഎഐ (IRDAI) അംഗീകൃത ജനറൽ/ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ ഇതിൽ ചേരാവുന്നതാണ് (ഉദാ: ഏകദേശ പ്രതിമാസ വിഹിതം `1,000 അല്ലെങ്കിൽ `1,500).

*ടേം ഇൻഷുറൻസ്: വീട്ടിലേക്കു വരുമാനം കണ്ടെത്തുന്ന വ്യക്തിക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ആശ്രിതരായ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക തണലേകാൻ ഇത് അനിവാര്യമാണ്. പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനികൾ വഴിയോ ലൈസൻസുള്ള ഇൻഷുറൻസ് ഏജന്റുകൾ വഴിയോ ഇതിൽ ചേരാവുന്നതാണ് (ഉദാ: ഏകദേശ പ്രതിമാസ വിഹിതം `500 അല്ലെങ്കിൽ `1,000).

‘പേ യുവർസെൽഫ് ഫസ്റ്റ്’ ശീലമാക്കാം

​‘വരുമാനം അറിഞ്ഞു ചെലവാക്കുക, മിച്ചം വരുന്നത് സമ്പാദിക്കുക’ എന്ന പരമ്പരാഗത രീതിക്ക് ഇന്നത്തെ കാലത്തു പ്രസക്തിയില്ല. ശമ്പളം കിട്ടിയാലുടൻ ആദ്യം സ്വന്തം ഭാവിക്കായി പണം മാറ്റിവയ്ക്കുക എന്നതാണ് പുതിയ ശൈലി.

ഓട്ടോമേറ്റഡ് സേവിങ്സ്: ശമ്പളം വരുന്ന ദിവസത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ മ്യൂച്വൽ ഫണ്ട്, ആർഡി എന്നിവയിലേക്ക് പണം ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്ന രീതിയിൽ ക്രമീകരിക്കുക. പണം കയ്യിലിരുന്നാൽ ചെലവായിപ്പോകും എന്ന അവസ്ഥ മാറ്റാൻ ഇത് സഹായിക്കും.

​∙മൈക്രോ ഇൻവെസ്റ്റ്‌മെന്റ്: വലിയ തുക ഒരുമിച്ചു നിക്ഷേപിക്കാൻ കാത്തുനിൽക്കരുത്. നമ്മൾ ലാഭിക്കുന്ന `8,000 രൂപയോ, `4,100 രൂപയോ കൃത്യമായി മ്യൂച്വൽ ഫണ്ടുകളിലോ പിപിഎഫിലോ നിക്ഷേപിച്ചാൽ കോംപൗണ്ട് പ ലിശയുടെ കരുത്തിൽ 10-15 വർഷം കൊണ്ട് ഇതു വലിയ നിധിയായി മാറും.

ഡിജിറ്റൽ മിനിമലിസം

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പരസ്യങ്ങളിൽ വീ ണു പണം പാഴാക്കുന്നത് ഒഴിവാക്കാൻ വഴികൾ:

സബ്‌സ്‌ക്രിപ്‌ഷൻ ഓഡിറ്റ്: ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകൾ, മ്യൂസിക് ആപ്പുകൾ എന്നിവയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ പരിശോധിക്കുക. ഉപയോഗിക്കാത്തവ ഉടൻ തന്നെ ക്യാൻസൽ ചെയ്യുക.

​∙ 30-ഡേ റൂൾ: ഓൺലൈനിൽ  ഒരു ഡ്രസ്സോ ഗാഡ്‌ജെറ്റോ കണ്ട് ഇഷ്ടപ്പെട്ടാൽ അത് ഉടൻ വാങ്ങാതെ 'കാർട്ട്'-ലേക്ക് മാറ്റി 30 ദിവസം കാത്തിരിക്കുക. ഒരു മാസത്തിന് ശേഷവും അത് അത്യാവശ്യമാണെന്ന് തോന്നിയാൽ മാത്രം വാങ്ങുക. ‘പൾസ് പർച്ചേസിങ്’ തടയാൻ ഇതിനാകും.

സമ്പാദ്യമെന്നത് ഇന്നത്തെ ആഗ്രഹങ്ങളെ തളച്ചിടലല്ല, മറിച്ച് നാളത്തെ നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് ചിറകുകൾ നൽകലാണ്.  പ്രിയദർശിനി പദ്ധതിയിലൂടെ ലഭിക്കുന്ന യാത്രാക്കൂലി ലാഭം വലിയ സാമ്പത്തിക വിജയത്തിന്റെ ആദ്യ പടിയാണ്. എൻപിഎസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലൂടെ കൃത്യമായ ആസൂത്രണം നടത്തി ദീർഘ-ഹ്രസ്വ കാല സാമ്പത്തിക ലക്ഷ്യങ്ങളോടെ നിക്ഷേപിക്കുകയും, ഹെൽത്ത്-ടേം ഇൻഷുറൻസുകളിലൂടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്താൽ സാമ്പത്തിക സ്വാതന്ത്ര്യം ഏതൊരു വനിതയ്ക്കും എളുപ്പത്തിൽ കൈപ്പിടിയിലൊതുക്കാം.

* മ്യൂച്വൽ ഫണ്ടുകളും എൻ.പി.എസും വിപണിയിലെ മാറ്റങ്ങൾക്ക് വിധേയമാണ്. പി.പി.എഫ് പലിശ നിരക്കുകൾ കേന്ദ്ര സർക്കാർ കൃത്യമായ ഇടവേളകളിൽ പുതുക്കാറുണ്ട്.

* പ്രായം, ആവശ്യമായ കവറേജ് എന്നിവയ്ക്കനുസരിച്ച് ഇൻഷുറൻസ് പ്രീമിയം തുകകളിൽ മാറ്റം വരാം.

* ലേഖനത്തിൽ പറയുന്ന സാമ്പത്തിക കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളല്ല.

കടക്കെണിയിൽ വീഴാതിരിക്കാൻ ശാസ്ത്രീയ തന്ത്രങ്ങൾ

"കടം കയറിയാൽ കട്ടിലും വിൽക്കേണ്ടി വരും" എന്നതു പണ്ടത്തെ കാര്യമാണ്. ഇന്നു കടങ്ങൾ വേഗത്തിൽ തീർക്കാൻ ശാസ്ത്രീയമായ വഴികളുണ്ട്. കടക്കെണിയിൽ വീഴാതിരിക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചില തന്ത്രങ്ങൾ ഉപയോഗിക്കാം:

​∙ ഡെറ്റ് അവലാഞ്ച് രീതി (Avalanche Method): നമുക്ക് ഒന്നിലധികം കടങ്ങൾ ഉണ്ടെങ്കിൽ (ക്രെഡിറ്റ് കാർഡ്, പഴ്സനൽ ലോൺ മുതലായവ), അവയിൽ ഏറ്റവും ഉ യർന്ന പലിശ നിരക്കുള്ള കടം ഏതാണെന്ന് കണ്ടെത്തുക. എല്ലാ ലോണുകൾക്കും ആവശ്യമായ ചുരുങ്ങിയ തുക (Minimum EMI) അടയ്ക്കുന്നതിനൊപ്പം, നമമുടെ കയ്യിലുള്ള അധിക പണം ഈ ഉയർന്ന പലിശയുള്ള കടം തീർക്കാനായി ഉപയോഗിക്കുക. ഇതു വഴി പലിശ ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും.

​∙ഡെറ്റ് സ്നോബോൾ രീതി (Snowball Method): സുനിതയുടെ സുഹൃത്ത് വിദ്യയ്ക്കു മൂന്നു ചെറിയ കടങ്ങൾ ഉണ്ടായിരുന്നു. ഒരു പഴ്സനൽ ലോൺ (`80,000), ക്രെഡിറ്റ് കാർഡ് കുടിശ്ശിക (`15,000), കൂട്ടുകാരിൽ നിന്ന് വാങ്ങിയ തുക (`5,000).

പലിശ നിരക്കുകൾ നോക്കാതെ വിദ്യ ആദ്യം കൂട്ടുകാരിൽ നിന്നു വാങ്ങിയ ചെറിയ തുക കൊടുത്തു തീർത്തു. അത് കഴിഞ്ഞപ്പോൾ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ വിദ്യയ്ക്കു തോന്നി. ആ ആത്മവിശ്വാസത്തിൽ അടുത്ത മാസം ക്രെഡിറ്റ് കാർഡ് ബാധ്യതയും തീർത്തു. ഒടുവിൽ ഏറ്റവും വലിയ ലോണും വേഗത്തിൽ അടച്ചുതീർക്കാൻ വിദ്യയ്ക്കു കഴിഞ്ഞു. ​സാമ്പത്തിക അച്ചടക്കത്തിനു മാനസ്സികമായ വലിയൊരു പിന്തുണ നൽകുന്ന രീതിയാണിത്. ഓരോ കടങ്ങളായി ലിസ്റ്റിൽ നിന്ന് ഒഴിവാകുമ്പോൾ പണം മിച്ചം വയ്ക്കാനുള്ള താല്പര്യം വർധിക്കും.

​∙ ക്രെഡിറ്റ് കാർഡ് കെണികളും നോ കോസ്റ്റ് ഇഎംഐയും: ക്രെഡിറ്റ് കാർഡ് ബില്ലുകൾ വരുമ്പോൾ ‘Minimum Amount Due’ മാത്രം അടയ്ക്കുന്ന ശീലം ഒഴിവാക്കുക. എപ്പോഴും ‘Total Amount Due’ തന്നെ പൂർണമായി അടയ്ക്കുക. പ്രോസസിങ് ഫീസും ജിഎസ്ടിയും വഴി പലപ്പോഴും നോ കോസ്റ്റ് ഇഎംഐകൾ നമ്മളെ കൂടുതൽ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. കയ്യിൽ കാശില്ലാതെ സാധനങ്ങൾ ഇഎംഐ ഇട്ട് വാങ്ങുന്ന ശീലം പരമാവധി കുറയ്ക്കുക.

∙ അടിയന്തര നിധി (എമർജൻസി ഫണ്ട്): അപ്രതീക്ഷിത ആവശ്യങ്ങൾ വരുമ്പോൾ വീണ്ടും കടം വാങ്ങേണ്ടി വരാതിരിക്കാൻ നിങ്ങളുടെ ആറു മാസത്തെ ചെലവിനുള്ള തുക (ഉദാ: `1.5 ലക്ഷം) ഒരു ലിക്വിഡ് ഫണ്ടിലോ എഫ്ഡിയിലോ എമർജൻസി ഫണ്ടായി സൂക്ഷിക്കുക.

കുടുംബച്ചെലവു നിയന്ത്രിച്ചു ലാഭം

സ്ഥിരവരുമാനത്തിനു പുറമെ വീട്ടിൽ വരുത്താവുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കും.

​∙പച്ചക്കറി വിലക്കയറ്റത്തെ പ്രതിരോധിക്കാം: ടെറസിലോ വീട്ടുമുറ്റത്തോ ചെറിയ രീതിയിൽ അടുക്കളത്തോട്ടം (Kitchen Garden) നിർമിക്കുന്നതു വഴി മാസത്തിൽ പച്ചക്കറി ഇനത്തിൽ വരുന്ന വലിയൊരു തുക ലാഭിക്കാം. വിഷമില്ലാത്ത ഭക്ഷണം ലഭിക്കുമെന്നത് ആരോഗ്യത്തിനും നല്ലതാണ്.

∙എനർജി & ടെക്ക് ഓഡിറ്റ്: രേഖയുടെ വീട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കറന്റ് ബിൽ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഒരു ഞായറാഴ്ച രേഖയും ഭർത്താവും ചേർന്നു വീട്ടിലെ ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഒരു ചെറിയ ‘ഓഡിറ്റ്’ നടത്തി. ലിവിങ് റൂമിൽ ആരുമില്ലാത്തപ്പോഴും ഓൺ ആയിരിക്കുന്ന ഫാനും, പഴയ കാലത്തെ കിച്ചൺ ലൈറ്റുകളുമായിരുന്നു വില്ലന്മാർ. അവ മാറ്റി എൽഇഡി ബൾബുകളും ബിഎൽഡിസി ഫാനും വച്ചതോടെ അടുത്ത തവണ കറന്റ് ബില്ലിൽ 800 രൂപയുടെ കുറവാണ് കണ്ടത്. അനാവശ്യ പ്ലഗ് പോയിന്റുകൾ ഓഫ് ചെയ്യുന്നതും എനർജി എഫിഷ്യന്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ചെറിയ കാര്യമല്ലെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു.

Kerala's Free Bus Travel for Women Sparks Financial Revolution:

Priyadarshini, a free bus travel scheme for working women in Kerala, is significantly boosting financial independence by saving commuting costs. This article explores how women can leverage these savings for better financial planning, including smart budgeting techniques like the 50:30:20 rule, limited purse method, and layered income planning. It emphasizes strategic investments in mutual funds, NPS, and PPF, alongside crucial insurance coverage for health and term life. The piece also advocates for digital minimalism, adopting a 'pay yourself first' approach, and scientific debt management strategies like the debt avalanche and snowball methods. By controlling expenses and embracing these financial tools, women can achieve financial freedom and security.