ലോണെടുത്തു വലിയ വീട് പണിയുന്നത് നല്ലതാണോ? എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം? ടിപ്സ് Stoic Strategies for Investors
വിപണിയിലെ തകർച്ചകളോ സ്വർണവിലയിലെ മാറ്റങ്ങളോ ബാധിക്കാതെ സുരക്ഷിതമായ സമ്പാദ്യം നേടാൻ സ്റ്റോയിസിസം എന്ന തത്വശാസ്ത്രം സഹായിക്കും. നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അല്ലാത്തവയെ ശാന്തമായി നേരിടാനും ഇത് പഠിപ്പിക്കുന്നു. നിങ്ങളുടെ നിയന്ത്രണത്തിലുള്ള നിക്ഷേപങ്ങൾ, ചെലവഴിക്കൽ രീതികൾ എന്നിവയിലും നിയന്ത്രണത്തിലല്ലാത്ത വിപണിയിലെ മാറ്റങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. സ്വർണത്തെ ഒരു സുരക്ഷാകവചമായി കാണാനും, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ യുക്തിസഹമായ സന്തുലിതാവസ്ഥ പാലിക്കാനും, മോശം സാഹചര്യങ്ങളെ മുൻകൂട്ടി കാണാനുള്ള തയ്യാറെടുപ്പുകൾ നടത്താനും ലേഖനം നിർദ്ദേശിക്കുന്നു. അറിവ് വർദ്ധിപ്പിക്കുക, ബഹളങ്ങൾ ഒഴിവാക്കുക, ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക തുടങ്ങിയ കാര്യങ്ങളും സ്റ്റോയിക് നിക്ഷേപകർ പാലിക്കേണ്ടതാണ്.

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ..
കേരളത്തിലെ ശരാശരി നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സമ്പാദ്യം എന്നതു കേവലം അക്കങ്ങളല്ല, മറിച്ചു സ്വപ്നങ്ങളാണ്. വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, സുരക്ഷിതമായ വിശ്രമജീവിതം തുടങ്ങിയ വലിയ സ്വപ്നങ്ങൾക്കുള്ള അടിത്തറയാണ് സമ്പാദ്യം. എന്നാൽ, വിപണിയിലെ പെട്ടെന്നുള്ള തകർച്ചകളും, സ്വർണവിലയിലെ അപ്രതീക്ഷിത മാറ്റങ്ങളും നമ്മെ പലപ്പോഴും സമ്മർദത്തിലാക്കും. ഇവിടെയാണ് 2000 വർഷങ്ങൾക്കു മുൻപ് ഗ്രീസിലും റോമിലും പ്രചരിച്ചിരുന്ന ‘സ്റ്റോയിസിസം’ (Stoicism) എന്ന തത്വശാസ്ത്രത്തിന്റെ പ്രസക്തി.
വിപണിയിലെ ബഹളങ്ങളിൽ കുടുങ്ങാതെ എങ്ങനെ മികച്ച നിക്ഷേപകനായി വളരാം എന്നതു സ്റ്റോയിക് തത്വങ്ങളിലൂടെ നമുക്കു മനസ്സിലാക്കാം.
എന്താണ് സ്റ്റോയിസിസം?
സെനോ, എപിക്റ്റീറ്റസ്, സെനക്ക, മാർക്കസ് ഔറേലിയസ് തുടങ്ങിയ ചിന്തകർ വികസിപ്പിച്ചെടുത്ത ഈ തത്വം ലളിതമായ കാര്യമാണു പറയുന്നത്: ‘നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലാത്തവയെ ശാന്തമായി നേരിടുക.’ ഈ ഒരു ചിന്താഗതി സാമ്പത്തിക ജീവിതത്തിൽ പ്രയോഗിച്ചാൽ നമുക്ക് അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാം.
നിയന്ത്രണത്തിന്റെ ദ്വിമുഖം (Dichotomy of Control):
സ്റ്റോയിസിസത്തിലെ പ്രധാനപ്പെട്ട പാഠമാണിത്. നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ രണ്ടായി തിരിക്കുക.
നിങ്ങളുടെ നിയന്ത്രണത്തിലുള്ളവ: നിങ്ങൾ എത്ര തുക നിക്ഷേപിക്കുന്നു, എത്ര കാലം നിക്ഷേപം തുടരുന്നു, നിങ്ങളുടെ അനാവശ്യ ചെലവുകൾ എങ്ങനെ കുറയ്ക്കുന്നു, വിപണിയിലെ വാർത്തകളോടുള്ള നിങ്ങളുടെ പ്രതികരണം.
നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തവ: ഹോർമുസ് കടലിടുക്കിൽ നാളെ എന്തു സംഭവിക്കുമെന്നു പറയാൻ കഴിയില്ല. കാരണം, യുദ്ധം, രാജ്യാന്തരവിപണിയിലെ തകർച്ച, ബാങ്ക് പലിശയിലെ നിരക്കു മാറ്റം ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. വിപണി എപ്പോൾ ഉയരും എന്നു പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ നമുക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്തു വേവലാതിപ്പെടുന്നതു നിർത്തുക.
പകരം, വിപണി താഴേക്കു പോകുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ സഹായിക്കുന്ന SIP(Systematic Investme nt Plan) പോലുള്ള രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അച്ചടക്കത്തോടെയുള്ള നിക്ഷേപം നിങ്ങളുടെ കൈകളിലാണ്.
സ്വർണമെന്ന സുരക്ഷാകവചം
സ്വർണവില കൂടുമ്പോൾ പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നതും വില കുറയുമ്പോൾ നിരാശരാകുന്നതും ഒരു സ്റ്റോയിക് നിക്ഷേപകനു ചേർന്നതല്ല. സ്വർണത്തെ ആഭരണമായല്ല, മറിച്ച് പോർട്ട്‌ഫോളിയോയിലെ സുരക്ഷാകവചമായി കാണുക. വിലയിലെ മാറ്റങ്ങളിൽ വികാരാധീനരാകാതെ, ദീർഘകാലാടിസ്ഥാനത്തിൽ Sovereign Gold Bonds (SGB) പോലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നത് അനാവശ്യ ഉത്കണ്ഠകൾ ഒഴിവാക്കാൻ സഹായിക്കും.
റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമ്പോൾ
നമ്മുടെ നാട്ടിൽ ഭൂമിയിലോ വസ്തുവിലോ ഉള്ള നിക്ഷേപം (Real Estate) അന്തസ്സായി കാണാറുണ്ട്. എന്നാൽ, സ്റ്റോയിക് നിക്ഷേപകൻ വസ്തു വാങ്ങുന്നതു മറ്റുള്ളവരെ കാണിക്കാനല്ല, മറിച്ച് അതിന്റെ പ്രയോജനം കണക്കിലെടുത്താണ്.
ലോണെടുത്തു വലിയ വീട് പണിയുമ്പോൾ അതു നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ (Financial Freedom) ബാധിക്കുന്നുണ്ടോ എന്നു ചിന്തിക്കുക.
‘Rich in assets, poor in cash’എന്ന അവസ്ഥ വരാതെ നോക്കാൻ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ യുക്തിസഹമായ സന്തുലിതാവസ്ഥ പാലിക്കുക.
മോശം അവസ്ഥ മുൻകൂട്ടി കാണുക
നെഗറ്റീവ് വിഷ്വലൈസേഷൻ: ഏറ്റവും മോശമായ അവസ്ഥയെ മുൻകൂട്ടി കാണുക എന്നതാണിതിന്റെ അർഥം. ഇതൊരിക്കലും അശുഭചിന്തയല്ല, മറിച്ച് തയാറെടുപ്പാണ്.
എമർജൻസി ഫണ്ട് (Emergency Fund): അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാലോ വരുമാനം കുറഞ്ഞാലോ നേരിടാൻ 6 മാസത്തെ ചിലവിനുള്ള തുക എപ്പോഴും കരുതുക.
ഇൻഷുറൻസ്: ആരോഗ്യപ്രശ്നങ്ങളോ അപകടങ്ങളോ വന്നാൽ നിങ്ങളുടെ വർഷങ്ങളായുള്ള നിക്ഷേപത്തെ ബാധിക്കാത്ത രീതിയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.
ഇത്തരത്തിൽ മുൻകൂട്ടി തയ്യാറെടുക്കുന്ന ഒരാൾക്ക് വിപണിയിലെ അസ്ഥിരതകളിൽ പതറാതെ നിലയുറപ്പിക്കാ ൻ സാധിക്കും. മനഃസമാധാനം നിലനിർത്താൻ ഇത്തരം തയാറെടുപ്പുകൾ അനിവാര്യമാണ്.
സ്റ്റോയിക് റിട്ടയർമെന്റ് പ്ലാൻ
രാജേഷ് എന്ന 35 വയസ്സുകാരനായ ഉദ്യോഗസ്ഥനെ ഉദാഹരണമായി എടുക്കാം. 60 വയസ്സിൽ വിരമിക്കുമ്പോൾ സ മാധാനപരമായ ജീവിതമാണു രാജേഷിന്റെ ലക്ഷ്യം.
രാജേഷിന്റെ സമീപനം: റിട്ടയർമെന്റിന് ശേഷം എത്ര രൂപ പെൻഷൻ കിട്ടും എന്നതു രാജേഷിന്റെ പൂർണ നിയന്ത്രണത്തിലല്ല. എന്നാൽ, പ്രതിമാസം തന്റെ വരുമാനത്തിന്റെ 20% റിട്ടയർമെന്റ് ഫണ്ടിലേക്കു മാറ്റിവയ്ക്കാൻ രാജേഷ് തീരുമാനിക്കുന്നു.
വിപണി തകർച്ചയെ നേരിടുന്നു: നിക്ഷേപം തുടങ്ങി കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ വിപണി 20% താഴേക്ക് പോകുന്നു. സാധാരണ ഒരാൾ പരിഭ്രാന്തനായി നിക്ഷേപം പിൻവലിക്കുമ്പോൾ രാജേഷ് ഇങ്ങനെ ചിന്തിക്കുന്നു: ‘വിപ ണി താഴുന്നത് എന്റെ നിയന്ത്രണത്തിലല്ല. എന്നാൽ കുറഞ്ഞ വിലയിൽ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ എനിക്ക് ഇ പ്പോൾ സാധിക്കും.’ ഈ രീതിയിലാണു വിപണിയിലെ പ്രതികൂലസാഹചര്യങ്ങളെ പോലും അവസരങ്ങളാക്കി മാറ്റേണ്ടത്. സ്റ്റോയിക് തത്വങ്ങൾ അനുസരിച്ചു മുന്നോട്ട് പോകുന്ന നിക്ഷേപകർ പാലിക്കേണ്ട കാര്യങ്ങൾ പറയാം.
അറിവ് വർധിപ്പിക്കുക: വികാരങ്ങൾക്കു പകരം വസ്തുതകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുക.
ബഹളങ്ങൾ ഒഴിവാക്കുക: ദിവസവും സ്റ്റോക്ക് വില നോക്കുന്നതു നിർത്തുക. ചാനലുകളിലെ ബഹളങ്ങൾ നിങ്ങളെ തെറ്റായ തീരുമാനങ്ങളിലേക്കു നയിച്ചേക്കാം.
ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക: 10-15 വർഷത്തെ ദീർഘകാല കാഴ്ചപ്പാടോടെ നിക്ഷേപം തുടരുക.
സമയമാണു യഥാർഥ സമ്പത്ത്: പണം നിങ്ങളെ അടിമയാക്കാൻ അനുവദിക്കരുത്. പകരം, നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ സഹായിക്കുന്ന ഒന്നായി പണത്തെ കാണുക.
സമ്പത്ത് എന്നതു കേവലം ബാങ്ക് ബാലൻസ് മാത്രമല്ല, അതു നിങ്ങളുടെ മനഃസമാധാനത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും അടയാളം കൂടിയാണ്. ആധുനിക വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്റ്റോയിക്കിനെപ്പോലെ ശാന്തനായിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, നിങ്ങളുടെ സമയവും ബുദ്ധിയും സമ്പത്തും ഒരേപോലെ സംരക്ഷിക്കപ്പെടും.വിപണിയിലെ ഓരോ കയറ്റിറക്കങ്ങളും നിങ്ങളുടെ അച്ചടക്കത്തിനുള്ള പരീക്ഷകളാണ്. ആ പരീക്ഷകളിൽ തോൽക്കാതെ മുന്നേറാൻ സ്റ്റോയിസിസം നിങ്ങളെ സഹായിക്കും.
ഓർക്കുക, പണമുണ്ടാക്കുന്നത് ഒരു വിദ്യയല്ല, അതൊരു കലയാണ്– മനസ്സിനെ നിയന്ത്രിക്കാനുള്ള കല. ലെവൽ-ഹെഡ്ഡഡ് ആയ തീരുമാനങ്ങളിലൂടെ സുസ്ഥിരമായ സമ്പത്തു കെട്ടിപ്പടുക്കാം.
ശ്രദ്ധിക്കുക: ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ശുപാർശകളല്ല, അറിവിന് മാത്രമായുള്ളത്. മൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപങ്ങ ൾ വിപണിയുടെ ലാഭനഷ്ടസാധ്യതകൾക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിനു മുൻപ് സ്‌കീമുമായി ബന്ധപ്പെട്ട രേഖകൾ ശ്രദ്ധിച്ചു വായിക്കുക.
അയൽക്കാരനെ അനുകരിക്കേണ്ട
കേരളത്തിലെ വലിയൊരു പ്രശ്നം ‘പ്രദർശനപരമായ ചെലവുകൾ’ (Conspicuous Consumption) ആണ്. അയൽക്കാരന്റെ പുതിയ കാറോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ ആഡംബരങ്ങളോ കണ്ടു നമ്മുടെ സാമ്പത്തിക പ്ലാൻ മാറ്റുന്നത് സ്റ്റോയിക് തത്വത്തിന് എതിരാണ്.
ആഡംബര വസ്തുക്കളല്ല, മറിച്ച് ആത്മനിയന്ത്രണമാണ് ഒരാളെ യഥാർഥ ധനവാനാക്കുന്നത്. നിങ്ങളുടെ ജീവിതശൈലിയെ വരുമാനത്തിനനുസരിച്ചു ക്രമീകരിക്കുക. വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിനായി ആദ്യമേ മാറ്റിവെക്കുക (Invest first, spend later).
‘ഗെറ്റ് റിച്ച് ക്വിക് ' കെണികൾ
കേരളത്തിൽ അടുത്ത കാലത്തായി പല തരം സാമ്പത്തിക തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിപ്റ്റോ കറൻസിയിലോ അല്ലെങ്കിൽ പുതിയ തരം ട്രേഡിങ് ആപ്പുകളിലോ നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലം കൊണ്ടു പണം ഇരട്ടിയാക്കാം എന്ന വാഗ്ദാനം കേൾക്കുമ്പോൾ നമ്മുടെ യുക്തിയേക്കാൾ വികാരങ്ങളാണു പ്രവർത്തിക്കുന്നത്.
സ്റ്റോയിക് പാഠം: ‘പെട്ടെന്ന് പണക്കാരനാകുന്നവൻ പെട്ടെന്നു പാവപ്പെട്ടവനാകും.’ പ്രകൃതിയിലെ എല്ലാ വലിയ കാര്യങ്ങളും സാവധാനത്തിലാണ് വളരുന്നത്.
ഓഹരി വിപണിയിലെ കൂട്ടുപലിശയുടെ (Com pounding interest) ഗുണം ലഭിക്കണമെങ്കിൽ വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കണം. ആത്യന്തികമായി, അച്ചടക്കമുള്ള നിക്ഷേപമാണ് ഭാഗ്യത്തേക്കാൾ വലുത്.
Credits: പി. അനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം