2000 രൂപയ്ക്കു മുകളിൽ 0.4% ചാർജ്, പരമാവധി തുക 300 രൂപ; എംഡിആർ ഈടാക്കുന്നത് വ്യാപാരികളിൽ നിന്ന് New Merchant Discount Rate for UPI Payments Coming Soon
ഒക്ടോബർ 15 മുതൽ, 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ (P2M) ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് 0.4% വ്യാപാരി ഡിസ്‌കൗണ്ട് നിരക്ക് (MDR) ഈടാക്കാൻ തുടങ്ങും. 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും പരമാവധി MDR. 2000 രൂപയ്ക്ക് താഴെയുള്ള വാണിജ്യ ഇടപാടുകൾക്കും വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്കും (P2P) യാതൊരു ചാർജും ഈടാക്കില്ല. ഒരു ലക്ഷം രൂപ വരെ പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളിൽ നിന്ന് (P2PM) നിലവിൽ MDR ഈടാക്കില്ല. ഈ നിരക്ക് ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാൻ കഴിയില്ലെങ്കിലും, സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിലയിൽ ഇത് ഉൾപ്പെടുത്തിയേക്കാം എന്ന ആശങ്ക നിലവിലുണ്ട്.

ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്കു മുകളിലുള്ള ഓരോ വാണിജ്യ യുപിഐ ഇടപാടിനും (പി2എം) വ്യാപാരിയിൽ നിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാങ്കുകൾ ഈടാക്കും. 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനു മുകളിലുള്ള ഏത് ഇടപാടിനും 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും. ഫലത്തിൽ ഒരു ഇടപാടിന് എംഡിആർ ആയി ഈടാക്കാവുന്ന പരമാവധി തുക 300 രൂപയായിരിക്കും. എംഡിആർ ഉപയോക്താക്കളിൽ നിന്നല്ല ഈടാക്കുക.
2020 ജനുവരിയിൽ നിർത്തിവച്ച യുപിഐ എംഡിആർ ചാർജാണ് ആറര വർഷത്തിനു ശേഷം പുതിയ രൂപത്തിൽ തിരികെ വന്നത്. 2,000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല. വ്യക്തികൾ തമ്മിൽ എത്ര വലിയ തുക അയയ്ക്കുന്നതിനും (പി2പി) ചാർജില്ല.
ഒരു ലക്ഷം രൂപ വരെ പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളിൽ (പി2പിഎം) നിന്ന് എംഡിആർ ചാർജ് ഈടാക്കില്ല. ഇവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ല. തുടർച്ചയായി 3 മാസങ്ങളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പുതിയ എംഡിആർ നിരക്കുകൾ ബാധകമാകും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 2.5% വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് ഈടാക്കുന്നത്.
ബാധ്യത ഉപയോക്താവിലെത്തുമോ?
ഈ തുക ഉപയോക്താവിൽ നിന്ന് നേരിട്ട് അധികചാർജായി വ്യാപാരിക്ക് വാങ്ങാനാവില്ല. എന്നാൽ, ബാധ്യത പരോക്ഷമായി എത്താനും എത്താതിരിക്കാനും സാധ്യതയുണ്ട്. കൂടുതൽ ബിസിനസ് ലഭിക്കുന്നതിനായി നിസ്സാരമായ ഡിജിറ്റൽ പേയ്മെന്റ് ചെലവുകൾ പല വ്യാപാരികളും സ്വന്തം നിലയിൽ വഹിക്കുന്നതാണ് മുൻകാല അനുഭവമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, അധികനിരക്കിന്റെ ബാധ്യത ഉൽപന്നങ്ങളുടെയോ സേവനങ്ങളുടെയോ വിലയിൽ ഉൾപ്പെടുത്തിയേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായതിനാൽ യുപിഐ തന്നെ വ്യാപാരികൾ ഉപയോഗിക്കുമെന്നാണ് സർക്കാരിന്റെ വിശ്വാസം.