റിയാഫൈ ടെക്നോളജീസ് എന്ന സംരംഭം, കോളേജ് പഠനകാലത്ത് ആറു ചെറുപ്പക്കാർ ചേർന്ന് വികസിപ്പിച്ചെടുത്ത 'റിലേഷണൽ ഇൻ്റലിജൻസ്' എന്ന നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെയാണ് ശ്രദ്ധേയമായത്. വസ്തുതകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി തീരുമാനങ്ങളെടുക്കാൻ AI-ക്ക് കഴിവു നൽകുന്ന ഈ സാങ്കേതികവിദ്യ, ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ സാങ്കേതികവിദ്യയ്ക്ക് സമാനമാണ്. 'കുക്ക് ബുക്ക് റെസിപ്പീസ്' എന്ന ആദ്യത്തെ AI ആപ്ലിക്കേഷൻ 2013-ൽ പുറത്തിറങ്ങി, വിവിധ ഭാഷകളിൽ റെസിപ്പികൾ നൽകി വലിയ വിജയം നേടി. ഇന്ന് റിയാഫൈ ഗൂഗിൾ ക്ലൗഡ്, മെറ്റ എന്നിവയുടെ പ്രീമിയം AI പങ്കാളിയാണ്. വിവിധ മേഖലകളിൽAI ഏജൻ്റുമാരെ നിർമ്മിക്കുന്നതിലാണ് നിലവിൽ റിയാഫൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇൻഡിഗോ എയർലൈൻസിൻ്റെ 6 ഇ–സ്കൈ, ഫെഡറൽ ബാങ്കിൻ്റെ ഫെഡി, എംജിയുടെ അവീര എന്നിവ ഇതിനുദാഹരണങ്ങളാണ്. ലോകമെമ്പാടും മനുഷ്യർക്ക് ഉപകാരപ്രദമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും AI വഴി വിതരണം ചെയ്യാനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ വളർന്നുവരുന്ന സംരംഭകരോട് റിയാഫൈയുടെ സ്ഥാപകർ ആഹ്വാനം ചെയ്യുന്നു.

പഠനത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത എഐ സാങ്കേതികതയിലൂടെ ടെക് ഭീമന്മാരെപ്പോലും അമ്പരപ്പിച്ച ആറു ചെറുപ്പക്കാരുടെ ജീവിതം

നിർമിത ബുദ്ധിയുടെ അലകള്‍ ആഞ്ഞടിക്കുന്നതിനും എത്രയോ മുൻപ് ഈ ചെറുപ്പക്കാർ എഐയുടെ ലോകത്ത് സ്ഥാനമുറപ്പിച്ചിരുന്നു. കോളജ് പഠനം പൂർത്തിയാക്കി ഈ ബാല്യകാല സുഹൃത്തുക്കൾ ഒത്തുചേർന്നത് എഐ വിദ്യയുടെ അദൃശ്യ പൂട്ടുകൾ തുറക്കാനാണ്. റിയാഫൈ ടെക്നോളജീസിന്റെ അമരക്കാരായ ‌‌ജോൺ മാത്യു, ജോസഫ് ബാബു, നീരജ് മനോഹരൻ, ശ്രീനാഥ് കെ.വി., ബിനോയ് ജോസഫ്, ബെന്നി സേവ്യർ എന്നിവർ വിജയഗാഥ പങ്കുവയ്ക്കുന്നു.

ADVERTISEMENT

‘‘ബിടെക് പഠനകാലത്താണ് റിലേഷനൽ ഇന്റലിജൻസ് എന്ന ടെക്നോളജി വികസിപ്പിച്ചെടുത്തത്. വിവിധ വസ്തുതകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള എഐയുടെ കഴിവിനെയാണ് റിലേഷനൽ ഇൻറലിജൻസ് എന്നു പറയുന്നത്.

ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയവർ മാത്രമേ സമാനമായ സാങ്കേതികവിദ്യയിൽ പേറ്റന്റ് നേടിയിട്ടുള്ളൂ എന്ന് അറിയുന്നത് റിലേഷനൽ ഇന്റലിജൻസിന് പേറ്റന്റ് അപേക്ഷിച്ചപ്പോഴാണ്. ആ തിരിച്ചറിവ് ആവേശമായി. ക്യാംപസ് പ്ലേസ്മെന്റുകൾ വേണ്ടെന്നു വച്ച് ഞങ്ങൾ ടെക്നോളജിക്ക് പിന്നാലെ തിരിച്ചു.’’ സിഇഒ ജോൺ മാത്യു വിശദീകരിച്ചു.

ADVERTISEMENT

ക്ലിക്ക് ആയി ‘കുക്ക് ബുക്ക് റെസിപ്പീസ്’

‘‘2013ൽ സ്മാർട് ഫോൺ പോലും സുലഭമല്ലാതിരുന്ന കാലത്താണ് ഞങ്ങൾ എഐയെക്കുറിച്ചു സംസാരിച്ചത്. ഡേറ്റ ശേഖരണവും വരുമാനവും ലക്ഷ്യം വച്ച് ഞങ്ങൾ കുക്ക് ബുക്ക് റെസിപ്പീസ് എന്ന ആപ് ലോഞ്ച് ചെയ്തു. ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ, ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയൻ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാഷകളിൽ റെസിപ്പികൾ ലഭിക്കും എന്നത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.

ADVERTISEMENT

ഗൂഗിൾ ഐഒയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ആപ് കുക്ക് ബുക്ക് റെസിപ്പീസ് ആണ്. 2015 മുതൽ തുടർച്ചയായ നാലു വർഷം ഞങ്ങളുടെ ആപ്പുകൾ ഗൂഗിൾ ഐഒയിലെത്തി.

ഇന്ന് ഗൂഗിൾ ക്ലൗഡിന്റെയും മെറ്റയുടെയും പ്രീമിയം എഐ പാർട്ണറാണ് റിയാഫൈ. പത്തു വർഷത്തിനുള്ളിൽ, വിവിധ വിഷയങ്ങളിൽ മുന്നൂറോളം ആപ്പുകൾ അവതരിപ്പിച്ചു. 125 മില്യൻ  ഉപയോക്താക്കളിൽ 70 ശതമാനവും സ്ത്രീകളായിരുന്നു.’’ സിഒഒ നീരജ് മനോഹരന്റെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.   

എഐ ഏജന്റ് വിപ്ലവം

ജോൺ, ജോസഫ്, നീരജ് എന്നിവർ ഇ ടി നൗ ബിസിനസ് കോൺക്ലേവ് 2026ൽ എഐ പ്രൊഡക്ട് ഓഫ് ദി ഇയർ എക്സലൻസ് അവാർഡ് ചലച്ചിത്രതാരം സുനിൽ ഷെട്ടിയിൽ നിന്നു സ്വീകരിക്കുന്നു

‘‘ഏജന്റിഫൈയിങ് എന്റർപ്രൈസിലാണ് റിയാഫൈ ഇ പ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപയോക്താക്കൾക്കു ലഭ്യമാകേണ്ട സേവനങ്ങളെല്ലാം എഐയുടെ സഹായത്തോടെ നിർവഹിക്കുകയാണ് ഏജന്റിഫൈയിങ് എന്റർപ്രൈസിങ്ങിന്റെ പ്രത്യേകത. പത്തു വർഷത്തിനുള്ളിൽ ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ബാങ്കിങ് എന്നിവയുൾപ്പെടെ ഏഴ് മേഖലകളിൽ  റിയാഫൈ കൈമുദ്ര പതിച്ചു. റിയാഫൈയുടെ ഏജന്റിക് എഐ ആർക്കിടെക്ചറായ ആർ10 ട്രിനിറ്റിയാണ് ഏജന്റുകളെ നിർമിക്കുന്നത്.’’ സിഐഒ  ബെന്നി സേവ്യർ പറഞ്ഞു.

2023ൽ ഇൻഡിഗോ എയർലൈൻസിനായി 6 ഇ–സ്കൈ എന്ന എഐ ഏജന്റ് നിർമിച്ചു. ടിക്കറ്റ് ബുക്കിങ് മുതൽ താമസസൗകര്യം ഒരുക്കുന്നതിൽ വരെ 6 ഇ–സ്കൈ സഹായിക്കും. 20ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇൻഡിഗോ 20 ഭാഷകളിൽ, ടിക്കറ്റ് ബുക്കിങ് ഏജന്റുകളെ ലോഞ്ച് ചെയ്തു.

ഫെഡറൽ ബാങ്ക് ബാങ്കിങ് അസിസ്റ്റന്റ് ഫെഡിയും എംജിയുടെ ഏജന്റ് അവീരയും റിയാഫൈയുടെ ഉൽപന്നമാണ്. ഗൂഗിളിന്റെ ബെസ്റ്റ് എഐ അസിസ്റ്റന്റ് അവാർഡും ഇൻഫോസിസിന്റെ ഗോൾഡൻ ഇന്നവേഷൻ അവാർഡും നേടിയ ഫെഡിയും ലാക്മെ ഫാഷന്റെ ലൂമിയും ആർ10ന്റെ താരങ്ങളാണ്.  

‘‘2015ൽ ഗൂഗിൾ ഐഒയിൽ പങ്കെടുക്കുമ്പോൾ ജപ്പാനിൽ നിന്നെത്തിയ ഒരാളെ പരിചയപ്പെടാൻ ഇടയായി.  ഏറെ നേരം സംസാരിച്ചിരുന്ന ശേഷം അദ്ദേഹം ചോദിച്ചു ‘ജപ്പാനിൽ എവിടെയാണ് ഓഫിസ്?’. ആദ്യം അമ്പരന്നെങ്കിലും പെട്ടെന്നു കാര്യം പിടികിട്ടി. കൊച്ചി എന്നു കേട്ടപ്പോൾ അദ്ദേഹമോർത്തു ജപ്പാനിലെ കൊച്ചി ആകുമെന്ന്. ഇന്ത്യയിൽ കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് കൗതുകമായി. ‘ഇത്തരം കണ്ടുപിടിത്തങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടോ?’ എന്നതായി അടുത്ത ചോദ്യം. ആ ചോദ്യം ഞങ്ങളെ ഉലച്ചു.

തിരികെയെത്തി ആദ്യം ചെയ്തത് ‘കുക്ക് ബുക്ക് മെയ്ഡ് വിത്ത് ലൗ, ഫ്രം ഇന്ത്യ’ എന്ന ടാഗ്‌ലൈൻ ചേർക്കുകയാണ്. പ്രാദേശിക ഭാഷ  കണ്ടന്റുകൾ കൂടുതലായി കൊണ്ടുവന്നു. സദുദ്ദേശ്യത്തോടെ നടത്തിയ മാറ്റങ്ങൾ ചെറുതായി പാളി.’’ സിഎംഒ ജോസഫ് ബാബു പ‌റഞ്ഞു.

‘‘എന്താണു സംഭവിക്കുന്നതെന്നു തിരഞ്ഞിറങ്ങിയപ്പോഴാണ് അൽഗൊരിതം ചതിച്ചെന്നു മനസ്സിലാകുന്നത്. ഞങ്ങളെ ഇന്ത്യയിൽ മാർക്കറ്റ് ചെയ്യുന്നതിലായി ഗൂഗിളിന്റെ ശ്രദ്ധ. കണ്ണുചിമ്മുന്ന വേഗതയിൽ പ്രതിഫലം ഏഴിൽ ഒന്നായി കുറഞ്ഞു. കമ്പനിയുടെ നിലനിൽപിനു പോലും ഈ മാറ്റം ഭീഷണിയായി. ഒന്നര വർഷത്തോളം വേണ്ടി വന്നു വീഴ്ചയിൽ നിന്നു കരകയറാൻ.’’- സിടിഒ കെ. വി. ശ്രീനാഥ് വിശദീകരിച്ചു.

 റിയാഫൈ നാടു വിടില്ല

‘‘ഒരു ലക്ഷം രൂപയിൽ ആരംഭിച്ച റിയാഫൈയുടെ യാത്ര ഇന്നെത്തി നിൽക്കുന്നത് 1.5 മില്ല്യൻ  ഡോളറിന് മുകളിലാണ്.  കേരളത്തിൽ നിന്ന് ഒരു എഐ അധിഷ്ഠിത കമ്പനി വളർന്നു വന്നാൽ മാത്രമേ യുവസംരംഭകർ ഇതിൽ വിശ്വസിക്കുകയും ഇവിടെ കൂടുതൽ കമ്പനികൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. ’’ സിഎഫ്ഒ ബിനോയ് ജോസഫ് പറഞ്ഞു.

‘‘ലോകമെമ്പാടുമുള്ള മനുഷ്യർ ഉപയോഗിക്കുന്ന ഒരു പ്രൊഡക്റ്റ് നിർമിക്കാനും എഐയുടെ സഹായത്തോടെ അതു വിതരണം ചെയ്യാനുമുള്ള സാധ്യത മുന്നിലുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് വളർന്നുവരുന്ന സംരംഭകരോടു ഞങ്ങൾക്കു പറയാനുള്ളത്.’’ പുതുതലമുറയെ ഓർമപ്പെടുത്തിക്കൊണ്ട് ജോൺ മാത്യു കൂട്ടിച്ചേർത്തു.

The Riafy Technologies Story:

Riafy Technologies, founded by six young friends during their B.Tech studies, has made significant strides in the AI field, even impressing tech giants. Their core innovation, 'Relational Intelligence,' focuses on AI's ability to understand relationships between data points for decision-making. This technology is patented by major players like Apple, Google, and Microsoft. The company launched its first app, 'Cook Book Recipes,' in 2013, offering recipes in over 25 languages and gaining recognition at Google I/O. Riafy is now a premium AI partner for Google Cloud and Meta, having developed over 300 apps and serving 125 million users. Their current focus is on 'Agentifying Enterprises,' where AI agents handle user services across various sectors like travel, hospitality, and banking. Notable AI agents include Indigo's 6e-Sky, Federal Bank's Feddy, and MG's Aveera. The founders overcame initial challenges, including algorithmic misinterpretations and market perception issues, to build a company valued over $1.5 million, emphasizing the potential for AI-driven growth from India.

ADVERTISEMENT