‘എന്നും മനസ്സു നിറയ്ക്കുന്ന മെസേജുകൾ വരും’: ആഘോഷമാണ്, ദേവിക രമേശിന്റെ ഗൃഹ് ഗാല Gruh Gala: Where Books Meet Home Decor
പുസ്തകങ്ങളോടുള്ള അടങ്ങാത്ത സ്നേഹത്തിൽ നിന്ന് ഉടലെടുത്ത 'ഗൃഹ് ഗാല' എന്ന സംരംഭത്തിലൂടെയാണ് ദേവിക രമേശ് വായനക്കാർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നത്. വീട്ടിലെ പുസ്തകങ്ങളെ ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെ, സംസ്കൃതത്തിലെ 'ഗൃഹ'യും സ്പാനിഷ് വാക്കായ 'ഗാല'യും (ആഘോഷം) ചേർന്നാണ് ഈ പേര് രൂപീകരിച്ചത്. മാഗ്നറ്റിക് ബുക്ക്മാർക്കുകൾ മലയാളത്തിൽ പരിചയപ്പെടുത്തിയതിലൂടെ സംരംഭം ശ്രദ്ധേയമായി. ചിത്രകാരനായ ഭർത്താവ് അരുൺ അലക്സാണ്ടറുടെ പിന്തുണയോടെ, ദേവികയുടെ കൈയക്ഷരത്തിലുള്ള എഴുത്തും അദ്ദേഹത്തിന്റെ ചിത്രങ്ങളും ചേർന്നുള്ള ഏഴ് മാഗ്നറ്റിക് ബുക്ക്മാർക്കുകളുമായി 2023 ജൂലൈയിൽ ഗൃഹ് ഗാല പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ ഹാൻഡ് റിട്ടൺ നോട്ടും പൂക്കളും ഉൾപ്പെടുത്തി വായനക്കാർക്ക് കൗതുകം നൽകി. പിന്നീട് 'ആലിലകൾ' എന്ന പേരിൽ റീഡിങ് ജേണലുകളും അവതരിപ്പിച്ചു. ബെംഗളൂരുവിലെ ഒരു പ്രസ്സിൽ 50 കോപ്പികൾ പ്രിന്റ് ചെയ്താണ് ജേണലുകൾ പുറത്തിറക്കിയത്. ഒരു നോവലിനെക്കുറിച്ചുള്ള വായനക്കുറിപ്പ് വൈറലായതോടെ നൂറിലധികം ഓർഡറുകൾ ലഭിച്ചു. നിലവിൽ പ്രതിദിനം ഏകദേശം 55 ഓർഡറുകളാണ് ഗൃഹ് ഗാലയ്ക്ക് ലഭിക്കുന്നത്. പേജ് ഡിസൈനിംഗും കവർ ചിത്രങ്ങളും സ്വന്തമായി തയ്യാറാക്കുന്ന ദേവിക, കേരളത്തിൽ ഒരു റീട്ടെയിൽ ഷോപ്പ് ആരംഭിക്കാൻ സ്വപ്നം കാണുന്നു.

വളരെ സ്നേഹത്തോടെ വീണ്ടും വീണ്ടും വായിക്കാൻ കൊതിക്കുന്ന ഒരു പുസ്തകമെങ്കിലുമുണ്ടാകില്ലേ എല്ലാവരുടേയും ജീവിതത്തിൽ? ചെറുപ്പം മുതൽ പുസ്തകങ്ങളോടു ചങ്ങാത്തം കൂടി നടന്ന ദേവികയ്ക്കു പുസ്തകങ്ങളുമായി ചേർന്നു നിൽക്കുന്ന എല്ലാം കൗതുകമായിരുന്നു. കൊച്ചു കണ്ണിൽ നിറഞ്ഞ കൗതുകം ഇന്നു ദേവികയെ എത്തിച്ചതു ഗൃഹ് ഗാല എന്ന സംരംഭത്തിലാണ്.
‘‘എന്റെ വീടു മുഴുവൻ പുസ്തകങ്ങളാണ്. വീടുകളെ ആഘോഷമാക്കാൻ പുസ്തകങ്ങൾക്കു സാധിക്കും. സംസ്കൃതത്തിലെ ഗൃഹവും സ്പാനിഷ് വാക്കായ ഗാലയും (ആഘോഷം) ചേർന്നാണ് ഗൃഹ് ഗാലയുണ്ടായത്.’’ മേശയിൽ ചിതറിക്കിടന്ന പുസ്തകങ്ങൾ ശ്രദ്ധയോടെ അടുക്കിക്കൊണ്ട് ദേവിക രമേശ് സംസാരിച്ചു തുടങ്ങി.
‘‘ധാരാളം വായിക്കുന്നതുകൊണ്ടുതന്നെ ബുക്ക്മാർക്കുകളും റീഡിങ് ജേണലുകളും ധാരാളം ഉപയോഗിക്കുമായിരുന്നു. അക്കൂട്ടത്തിൽ ഇംഗ്ലിഷ് പുസ്തകങ്ങളിലെ വാചകങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർത്ത ബുക്ക്മാർക്കുകളും ഇടം നേടി.’’
സംരംഭത്തിനു പുതുമ വേണ്ടേ?
‘‘ഇന്ത്യയിലും വിദേശത്തും ഇത്തരം മാഗ്‌നറ്റിക് ബുക്ക്മാർക്കുകൾ സുലഭമാണെങ്കിലും മലയാളത്തിൽ അങ്ങനെ കണ്ടിരുന്നില്ല. അങ്ങനെയാണു മാഗ്‌നറ്റിക് ബുക്ക്മാർക്കുകൾ വായനക്കാർക്കു മലയാളത്തിൽ പരിചയപ്പെടുത്തിയാലോ എന്ന ചിന്ത മിന്നിയത്. ചിത്രകാരൻ കൂടിയായ ഭർത്താവ് അരുൺ അലക്സാണ്ടർ പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ ആവേശമായി. എന്റെ കയ്യക്ഷരത്തിലുള്ള എഴുത്തിനെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കി.
2023 ജൂലൈയിൽ ഏഴു മാഗ്‌നറ്റിക് ബുക്ക് മാർക്കുകളുമായാണു ഗൃഹ്‌ഗാല മാർക്കറ്റിൽ എത്തുന്നത്. സംരംഭത്തിന്റെ ആ ദ്യ ചുവടുകൾ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയായിരുന്നു.
ഓർഡർ കയ്യിൽ കിട്ടുമ്പോൾ വാങ്ങിയ ആൾക്ക് ഒരു കൗതുകവും സന്തോഷവുമൊക്കെ തോന്നേണ്ടേ? അതിനായി ഒരു ഹാൻഡ് റിട്ടൺ നോട്ടും കുഞ്ഞു പൂവും ഒപ്പം വച്ചു. പതുക്കെ ജേണലുകൾ കൂടി ചെയ്താലോ എന്നായി. അങ്ങനെ ആലിലകൾ എന്ന റീഡിങ് ജേണലുണ്ടായി.
പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പലരെയും സമീപിച്ചെങ്കിലും ഒന്നും ശരിയായില്ല. ഒടുവിൽ ബെംഗളൂരുവിൽ തന്നെയുള്ള ഒരു കമ്പനി ഞങ്ങളുടെ വർക്കിൽ തോന്നിയ വിശ്വാസത്തിന്റെ മാത്രം ബലത്തിൽ 50 കോപ്പികൾ ചെയ്യാമെന്നു സമ്മതിച്ചു.
വലിയ പ്രതീക്ഷകളോടെ ആലിലകൾ അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഓളമുണ്ടായില്ല. പിന്നീട് എനിക്കേറെ ഇഷ്ടപ്പെട്ട പൊനം എന്ന നോവലിനെക്കുറിച്ചൊരു വായനക്കുറിപ്പ് ആലിലയിൽ എഴുതുന്ന റീൽ വൈറലായി. ഞ ങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് അഞ്ഞൂറിൽപ്പരം ഓർഡറുകൾ കിട്ടി. ഓൺലൈനിലൂടെയാണ് ഗൃഹ്ഗാലയുടെ സെയിൽ നടക്കുന്നത്.
തുടക്കത്തിൽ ദിവസം ഏഴ് ഓർഡറുകൾ എന്നതായിരുന്നു കണക്ക്. എന്നാലിന്ന് 55 ഓളം ഓർഡറുകൾ കിട്ടാറുണ്ട്. ആപ്പും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചു ഞാൻ തന്നെയാണ് പേജുകൾ ഡിസൈ ൻ ചെയ്യുന്നത്. എന്റെ ആശയങ്ങൾക്കിണങ്ങുന്ന കവർ ചിത്രങ്ങൾ ഒരുക്കുന്നതു സുഹൃത്ത് അന്ന ജൊവീറ്റ രാജനാണ്. നാട്ടിൽ ചെറിയ ബിസിനസ് നടത്തുന്ന അച്ഛനാണ് ബിസിനസിൽ എന്റെ ഗുരു. ഒരു ഓർഡർ പോലും വരാത്ത ദിവസങ്ങളുണ്ടെങ്കിലും എന്നും ഉപയോക്താക്കളുടെ മനസ്സു നിറയ്ക്കുന്ന മെസേജുകൾ എന്നെ തേടിയെത്താറുണ്ട്. കേരളത്തിൽ ഒരു റീട്ടെയിൽ ഷോപ് ആരംഭിക്കണം എന്നതാണ് ഇപ്പോഴത്തെ സ്വപ്നം.’’