കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതുമായ കടച്ചക്ക കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള ലേഖനം, നടീൽ സമയം (ജൂൺ-ഡിസംബർ), അനുയോജ്യമായ മണ്ണ്, സൂര്യപ്രകാശ ലഭ്യത, വേരുകൾ നടുന്ന രീതി, തൈകൾ തയ്യാറാക്കുന്നതും മാറ്റി നടുന്നതും, ചെടികൾ തമ്മിൽ വേണ്ട അകലം, ആദ്യഘട്ടത്തിലെ തണൽ ആവശ്യം, കായ്ഫലം ലഭിക്കാൻ എടുക്കുന്ന സമയം (4-5 വർഷം), വിളവെടുപ്പ് കാലം (2-3 മാസം പ്രായമുള്ള കായ്കൾ), പൂക്കാലം (നവംബർ-മാർച്ച്), വളപ്രയോഗം (ചാണകം), കീടനാശനം (ശൽക്ക കീടങ്ങൾ, മീലി ബഗ് എന്നിവയെ ഇലകളും തണ്ടും മുറിച്ചു നശിപ്പിക്കുകയോ ബ്യൂവേറിയ ഉപയോഗിക്കുകയോ ചെയ്യാം) എന്നിവ വിശദീകരിക്കുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണു കടച്ചക്ക. നിലത്തും പ്ലാസ്റ്റിക് ബാരലുകളിലും വലിയ പരിചരണം കൂടാതെ വളർത്താം. പോഷകസമൃദ്ധമായ കടച്ചക്ക രോഗപ്രതിരോധശക്തി വർധിപ്പിക്കും. 

∙ ജൂൺ മുതൽ ഡിസംബർ വരെയാണു നടാൻ യോജിച്ച സമയം. നല്ല സൂര്യപ്രകാശവും നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണാണ് അനുയോജ്യം. കടച്ചക്കയുടെ മൂത്തതും ഒരടി നീളമുളളതുമായ ആരോഗ്യമുള്ള വേരുകൾ നടാം. നിലം കിളച്ചൊരുക്കി  60 x 60x 60 സെ. മീ. അളവിൽ കുഴികളെടുത്തു മേൽമണ്ണ്, ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, അൽപം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇവ േചർക്കണം. ഒരാഴ്ച കഴിഞ്ഞു ചെറിയ കുഴികളുണ്ടാക്കി തൈകൾ നടുക. മഴയില്ലെങ്കിൽ നനയ്ക്കണം. 

ADVERTISEMENT

∙ പതി വച്ച തൈകളും നടാം. നീർവാർച്ചയുള്ള സ്യൂഡോമോണാസ് ചേർത്ത നടീൽമിശ്രിതത്തിൽ വേരുകൾ നട്ട് ഒരടി ഉയരമാകുമ്പോൾ മാറ്റി നടുക. ചെടികൾ തമ്മിൽ പത്ത് അടി അകലം വേണം. 

∙ വളർച്ചയുടെ ആദ്യഘട്ടത്തിൽ തണൽ  ആവശ്യമാണ്. തുടർന്നു സൂര്യപ്രകാശം വേണം. നാല് – അഞ്ചു വർഷം കൊണ്ട് കായ്ക്കും. രണ്ട് – മൂന്നു മാസം മൂപ്പുള്ള കടച്ചക്ക വിളവെടുക്കാം. നവംബർ മുതൽ മാർച്ച് വരെയാണു പൂക്കുന്ന സമയം. ഓേരാ  മരത്തിനും താഴെ രണ്ടു മീറ്റർ വ്യാസത്തിൽ തടമെടുത്ത്  25 കിലോ ചാണകം നൽകണം. ശൽക്ക കീടങ്ങൾ, മീലി ബഗ് തുടങ്ങിയവയുണ്ടെങ്കിൽ ഇലകളും തണ്ടും മുറിച്ചു നശിപ്പിക്കുക. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു തളിക്കുകയും ചെയ്യാം.

ADVERTISEMENT

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Kadachakka Farming: From Planting to Harvest:

Kadachakka is a versatile and nutritious crop ideal for Kerala's climate, offering ease of cultivation in soil or barrels with minimal care. This hardy fruit boosts immunity and can be grown using root cuttings or air-layered saplings, requiring proper soil preparation and spacing for optimal growth and yield.

ADVERTISEMENT