അക്വേറിയത്തിലെ മീൻ ചത്തു പോകുന്നുണ്ടോ? പരിപാലനത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടുകളിൽ അക്വേറിയം സ്ഥാപിക്കുമ്പോൾ കൃത്യമായ പരിപാലനം ഇല്ലെങ്കിൽ ദുർഗന്ധം വമിക്കുകയും മീനുകൾ ചത്തുപോകാൻ ഇടയാവുകയും ചെയ്യും. പുതിയ ടാങ്കുകളിൽ മീനുകളെ ഘട്ടംഘട്ടമായി മാത്രം നിക്ഷേപിക്കുക, അധിക ഭക്ഷണം നൽകാതിരിക്കുക, വെള്ളം മുഴുവനായി മാറ്റാതെ ഭാഗികമായി മാത്രം മാറ്റുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പുതിയ ടാങ്കുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായിനി ഉപയോഗിച്ച് കഴുകുന്നതും, ആഴ്ചയിലൊരിക്കൽ സ്പോഞ്ച് ഉപയോഗിച്ച് ചില്ലുകൾ വൃത്തിയാക്കുന്നതും അക്വേറിയത്തിന്റെ ഭംഗിയും ആരോഗ്യവും നിലനിർത്താൻ സഹായിക്കും.

വീടിന്റെ അകത്തളങ്ങൾക്ക് മോടികൂട്ടാൻ അക്വേറിയങ്ങൾ ഉൾപ്പെടുത്തുന്നത് ഇപ്പോൾ സർവസാധാരണമാണ്. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള അക്വേറിയങ്ങൾ സുലഭമാണ്. എന്നാൽ ആരംഭശൂരത്വത്തിൽ അക്വേറിയം സ്ഥാപിക്കുന്ന പലരും പിന്നീടത് കൃത്യമായി പരിപാലിക്കാൻ മെനക്കെടാറില്ല. ഫലമോ, അക്വേറിയത്തിലെ ദുർഗന്ധം മുറികളിൽ നിറയും. മീനുകൾ ചത്തുപൊന്തും. അക്വേറിയം കൃത്യമായി കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
∙ പുതിയ അക്വേറിയത്തിലെ ഗുണകരമായ ബാക്ടീരിയകൾ വളർന്ന് മികച്ച ജൈവാന്തരീക്ഷം ഉണ്ടാകാൻ സമയമെടുക്കും. അതിന് മുൻപ് അധികം മീനുകളെ ഇട്ടാൽ അമോണിയയുടെയും നൈട്രൈറ്റിന്റെയും അളവുയരാം. പതിയെ വേണം എണ്ണം കൂട്ടാൻ. ടാങ്കിന്റെ വലുപ്പത്തിന് ആനുപാതികമായി മീനുകളെ വളർത്താനും ഓർക്കുക.
∙ മീനുകൾ കഴിക്കാതെ ശേഷിക്കുന്ന ഭക്ഷണം വെള്ളത്തിന്റെ ഗുണനിലവാരം മോശമാക്കും. മീനുകൾക്ക് കുറച്ചു സമയത്തിനുള്ളിൽ കഴിച്ചുതീർക്കാവുന്ന ഭക്ഷണം മാത്രം നൽകുക.
∙ അക്വേറിയത്തിലെ വെള്ളം മുഴുവൻ മാറ്റി പുതിയ വെള്ളം നിറയ്ക്കുന്നത് മീനുകൾക്ക് സമ്മർദമുണ്ടാക്കുകയും ഇതിനകം രൂപപ്പെട്ട ജൈവ അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ ഭാഗികമായി വെള്ളം മാറ്റുന്നതാണ് നല്ലത്.
∙ പുതിയ ടാങ്കുകളിലും കൂടുതൽ മീനുകളുള്ള അക്വേറിയങ്ങളിലും മീനുകൾ പെട്ടെന്ന് അസ്വസ്ഥമാകുന്ന സാഹചര്യങ്ങളിൽ വെള്ളം പരിശോധിക്കുന്നത് നല്ലതാണ്.
∙ പുതിയ ഇനം മീനുകളെ ചേർക്കുന്നതിനു മുൻപ് അവയുടെ പ്രായപൂർത്തിയായ ശേഷമുള്ള വലുപ്പം, ആവശ്യകതകൾ, മറ്റ് മീനുകളുമായി ഇണങ്ങുമോ എന്നിവയെല്ലാം പരിശോധിക്കണം.
∙ മീനുകളെ മാറ്റിവയ്ക്കുമ്പോഴോ വെള്ളം മാറ്റുമ്പോഴോ ഉണ്ടാകുന്ന താപനില വ്യതിയാനം മീനുകളെ സമ്മർദത്തിലാക്കാം.
∙ പുതിയതായി വാങ്ങുന്ന ടാങ്കുകൾ ഉപയോഗിക്കുന്നതിനു മുൻപ് ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായിനി ഉപയോഗിച്ച് കഴുകുന്നത് ഗുണം ചെയ്യും.
∙ ടാങ്കിനുള്ളിൽ മുൻവശത്തേക്ക് അൽപം ചരിവുള്ള രീതിയിൽ വെള്ളമണൽ വിരിക്കുന്നത് അക്വേറിയത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനും അഴുക്ക് നീക്കാനും സഹായിക്കും.
∙ ടാങ്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം വൃത്തിയാക്കിയാൽ മതിയാകും. ചില്ലുകളിൽ പോറൽ വരാതിരിക്കാൻ വൃത്തിയാക്കുമ്പോൾ സ്പോഞ്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.