ലാൻഡ്സ്കേപ്പിങ്ങിലെ താരമായ അലങ്കാര മുള നട്ടു വളർത്തുന്നതെങ്ങനെ? How to Grow and Care for Bamboo in Your Garden
ലാൻഡ്സ്കേപ്പിംഗിൽ ഉദ്യാനങ്ങൾക്ക് പ്രത്യേക ഭംഗി നൽകാൻ അലങ്കാര മുളകൾ ഏറെ സഹായിക്കുന്നു. ഗോൾഡൻ ബാംബൂ, ലാത്തി മുള, പെയിന്റിങ് ബാംബൂ, ബുദ്ധ ബെല്ലി ബാംബൂ തുടങ്ങിയ വിവിധയിനം മുളകൾ അവയുടെ ആകർഷകമായ നിറങ്ങൾക്കും രൂപഭംഗിക്കും പേരുകേട്ടവയാണ്. വേഗത്തിൽ വളരുന്ന സ്വഭാവവും കുറഞ്ഞ പരിചരണം മതിയെന്നതും ഇവയെ പൂന്തോട്ടങ്ങൾക്ക് അനുയോജ്യമാക്കുന്നു. ജൈവവേലികൾ തീർക്കാനും മതിലുകളോട് ചേർന്ന് നിരയായി നടാനും ഇവ മികച്ചതാണ്. നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ തൈകൾ നട്ട്, കൃത്യമായ നനയും മാസത്തിലൊരിക്കൽ വളപ്രയോഗവും നൽകിയാൽ മുളകൾ മനോഹരമായി വളരും. കൂടാതെ, വേരുകൾ അനിയന്ത്രിതമായി പടരുന്നത് തടയാൻ മണ്ണിനടിയിൽ കൃത്യമായ അതിർത്തികൾ ഒരുക്കേണ്ടതും ആവശ്യമാണ്.

ലാൻഡ്സ്കേപ്പിങ്ങിലെ താരങ്ങളാണ് അലങ്കാരമുളകൾ. ഗോൾഡൻ ബാംബൂ, ലാത്തി മുള, പെയിന്റിങ് ബാംബൂ, വൈറ്റ് ബാംബൂ തുടങ്ങിയ മുളകൾ ഉദ്യാനാലങ്കാരങ്ങളിലെ പ്രധാനിയാണ്.
വേഗത്തിൽ വളരുന്ന സ്വഭാവം, തണ്ടുകളുടെ വൈവിധ്യമാർന്ന നിറം, രൂപഭംഗി, കുറഞ്ഞ പരിചരണം ഇവയെല്ലാം ചേർന്നു പൂന്തോട്ടത്തിന് ഏറെ അനുയോജ്യമായ ചെടിയാണു മുള. വേഗത്തിൽ ജൈവവേലി ഒരുക്കാനും, മതിലിനോടു ചേർന്നു നിരയായി നട്ടുപിടിപ്പിക്കാനും ഭംഗി കുറഞ്ഞ ഇടങ്ങളിൽ കൂട്ടമായി നട്ട് ആകർഷകമാക്കാനും മുള തന്നെയാണ് ബെസ്റ്റ്.
ഗോൾഡൻ ബാംബുവിന്റെ തണ്ടുകൾ തിളക്കമുള്ള മഞ്ഞനിറത്തിലാണെങ്കിൽ, പെയിന്റിങ് ബാംബൂ, ലാത്തി മുള എന്നിവയുടെ തണ്ടുകൾക്ക് ഇളം കറുപ്പു കലർന്ന സവിശേഷ നിറമാണ്. പെയിന്റിങ് ബാംബുവിന്റെ തണ്ട് ലാത്തി മുളയെക്കാൾ തീരെ വണ്ണം കുറഞ്ഞതായിരിക്കും. ബുദ്ധ ബെല്ലി ബാംബുവിന്റെ സൗന്ദര്യം പച്ചത്തണ്ടിൽ തെളിഞ്ഞുനിൽക്കുന്ന തടിച്ച മുട്ടുകളിലാണ്.
പുല്ലിന്റെ കുടുംബത്തിൽപ്പെട്ട മുളയ്ക്കു പുല്ലിലെന്നപോലെ മണ്ണിനടിയിൽ പടർന്നുവളരുന്ന ശിഖരങ്ങളോടു കൂടിയ തണ്ടും അവയെ ഉറപ്പിച്ചു നിർത്തുവാൻ വേരുകളും ഉണ്ട്. ഈ തണ്ടിൽ നിന്നാണു മുകളിലേക്ക് ഇലയോടുകൂടിയ തണ്ടുകൾ ഉണ്ടായി വരിക. മുളയുടെ വേരുകൾ വളരെ ആഴത്തിൽ ഇറങ്ങാതെ മണ്ണിനു തൊട്ടു താഴെയായി പടർന്നു വളരുന്ന പ്രകൃതമുള്ളവയാണ്. പൊയ്കകളുടെയും അരുവികളുടെയും തീരങ്ങളിലും ചതുപ്പുനിലങ്ങളിലും മുളയ്ക്ക് അനുയോജ്യമായ വളർച്ച സാധ്യമാണ്. മുളയുടെ വേരുകൾ മണ്ണിന്റെ ഉപരിതലത്തോട് ചേർന്ന് പടരുന്നതിനൊപ്പം, വേരുകളിൽനിന്ന് പുറത്തുവരുന്ന ചില രാസപദാർഥങ്ങൾ മണ്ണിൽ അടിഞ്ഞുകൂടുന്നതുമൂലം, മുളയ്ക്കു ചുറ്റുമുള്ള സ്ഥലത്ത് മറ്റു സസ്യങ്ങളുടെ വളർച്ചയെ തടയുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
നടീൽ രീതി, പരിചരണം
തണ്ടുകളിൽനിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന തൈകളാണ് സാധാരണയായി മുള നടുന്നതിനായി വിപണിയിൽ ലഭ്യമാകുന്നത്. ഇത്തരം തൈകൾ നട്ടുപിടിപ്പിച്ചാൽ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന പുതിയ തളിരുകൾക്ക് പ്രായപൂർത്തിയായ മുളകളുടെ സ്വാഭാവിക വലുപ്പവും ഭംഗിയും കാണണമെന്നില്ല. മുളകൾ നിരയായി വളർത്തുമ്പോൾ ഓരോ തൈയും തമ്മിൽ കുറഞ്ഞത് മൂന്ന് അടി അകലം നൽകുന്നതാണ് ഉചിതം. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ ഇടതൂർന്ന പച്ചമറ തീർക്കുകയാണ് ലക്ഷ്യമെങ്കിൽ, തൈകൾ തമ്മിലുള്ള അകലം കുറച്ചുനൽകാം.
4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്താണ് മുള ആകർഷകമായി വളരുക. ഗോൾഡൻ ബാംബൂ പാതി തണൽ കിട്ടുന്നിടത്തും വളരും. പക്ഷേ, തണ്ടിന് അത്രകണ്ടു മഞ്ഞ നിറം കിട്ടില്ല.
വേനൽക്കാലത്ത് മുള പ്രകടമായ വളർച്ച കാണിക്കാറില്ല. എങ്കിലും ദിവസവും ഒരു നേരം വീതം നന നൽകണം. അല്ലെങ്കിൽ ക്രമാതീതമായി ഇല പൊഴിക്കും. മഴക്കാലത്താണ് മുള വളരുകയും ശിഖരങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുക.. ഉയരം ക്രമീകരിക്കാനും ഇടതൂർന്ന് ശിഖരങ്ങൾ ഉണ്ടായി തിങ്ങി നിരയാനും തലപ്പ് ആവശ്യാനുസരണം താഴ്ത്തി വെട്ടി നിർത്തണം. ഇതിനു പറ്റിയ സമയം മഴക്കാലമാണ്.
വളപ്രയോഗത്തിനു മാസത്തിലൊരിക്കൽ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത മിശ്രിതത്തോടൊപ്പം NPK 18:18:18 വളവും നൽകാം. വളം നൽകുന്നതിന് മുൻപ് ചെടി നട്ടിരിക്കുന്ന ഭാഗം നന്നായി നനച്ചശേഷം, തണ്ടിനോടു ചേർത്തിടാതെ ചുവട്ടിൽ നിന്ന് അൽപം അകലം നൽകി വളം വിതറുന്നതാണ് ഉചിതം.
നിരയായി മുള വളർത്തുമ്പോൾ, വേരുകൾ മറ്റു ഭാഗങ്ങളിലേക്കു പടർന്നു വളർച്ച വ്യാപിക്കുന്നതു നിയന്ത്രിക്കാനും നിശ്ചിത പരിധിക്കുള്ളിൽ തന്നെ മുളക്കൂട്ടം നിലനിർത്താനും വേർതിരിക്കൽ സംവിധാനം ഒരുക്കണം.
ഇതിനായി ഇഷ്ടികയോ കട്ടിയുള്ള മറ്റു തടസ്സങ്ങളോ ഉപയോഗിച്ച് മണ്ണിനടിയിൽ ഒരു അതിർത്തി ഒരുക്കുന്നത് ഫലപ്രദമാണ്.