2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സുരക്ഷിത ഇടമൊരുക്കാൻ ലക്ഷ്യമിട്ടുള്ള ലാഭേച്ഛയില്ലാത്ത സംരംഭമായ 'പ്രോജക്ട് ഭൂമിക'യുടെ രണ്ടാം ഘട്ടമായ 'ഭൂമിക 2.0' കേരളപ്പിറവി ദിനത്തിൽ സൂര്യയിലെ ഗണേശത്തിൽ തുടക്കമായി. അർഹരായ 20 കുടുംബങ്ങൾക്ക് കൂടി വീട് നിർമ്മിച്ചു നൽകുന്നതിനുള്ള വിഭവസമാഹരണമാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. കിംസ് ഹെൽത്ത് ഗ്രൂപ്പ് സിഎംഡി ഡോ. എം.ഐ. സഹദുള്ള ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പത്മശ്രീ ജി. ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ഗുണഭോക്താക്കളുടെയും വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി ഇതിനകം രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലി അർപ്പിച്ച ചടങ്ങിൽ സുഗതകുമാരി ടീച്ചറുടെ കവിതയ്ക്ക് മോഹിനിയാട്ടം നൃത്താവിഷ്കാരവും ഒരുക്കിയിരുന്നു.

2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് തണലൊരുക്കിയ ലാഭേച്ഛയില്ലാത്ത സംരംഭമായ പ്രോജക്ട് ഭൂമികയുടെ രണ്ടാം ഘട്ടം 'ഭൂമിക 2.0'ന് കേരളപ്പിറവി ദിനത്തിൽ സൂര്യയിലെ ഗണേശത്തിൽ തുടക്കമായി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ചടങ്ങ്. അർഹരായ 20 കുടുംബങ്ങൾക്കുകൂടി വീടൊരുക്കാനുള്ള വിഭവസമാഹരണമാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.

കിംസ് ഹെൽത്ത് ഗ്രൂപ്പ് സിഎംഡി ഡോ. എം.ഐ. സഹദുള്ള ധനസമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജി. ശങ്കർ മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT

ഹഡ്കോ ഡിസൈൻ അവാർഡ് 2024, നാഷണൽ ഹൗസിങ് ബാങ്ക് അവാർഡ് 2026 എന്നീ ദേശീയ പുരസ്കാരങ്ങൾ ഭൂമികയെ തേടിയെത്തിയിരുന്നു. ഭൂമികയുടെ സഹസ്ഥാപകനായ ആർക്കിടെക്ട് അഭയകുമാർ നാലുകെട്ടിലാണ് രണ്ട് പുരസ്കാരങ്ങളും ഏറ്റുവാങ്ങിയത്.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് മുതൽ രൂപകൽപ്പന, നിർമാണ മേൽനോട്ടം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗുണഭോക്താക്കളെയും വിദ്യാർഥികളെയും സമൂഹത്തെയും പങ്കാളികളാക്കുന്നതാണ് ഭൂമികയുടെ സവിശേഷത.

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം ഭവന ആവശ്യങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് പഠിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സഹദുള്ള ചൂണ്ടിക്കാട്ടി. ശ്രീലങ്ക മുതൽ ലാറ്റിൻ അമേരിക്ക വരെയുള്ള ഭവനപദ്ധതികളിലെ തന്റെ അനുഭവം പങ്കുവച്ച ജി. ശങ്കർ, വെളിച്ചവും വായുവും കളിക്കാനും പ്രാർഥിക്കാനും വളരാനുമുള്ള ഇടവും നൽകി സ്വാതന്ത്ര്യബോധം ഉണർത്തുന്ന രൂപകൽപ്പനയിലേക്ക് ഭൂമിക നീങ്ങണമെന്ന് ആഹ്വാനം ചെയ്തു.

ഹരിപ്പാട്ടെ 110 കുടുംബങ്ങളിൽ നടത്തിയ സർവേ, ഫണ്ട് സമാഹരണം, രൂപകൽപ്പന, വിദ്യാർഥികളുടെ പങ്കാളിത്തം, ഡിസൈൻ പ്രോഗ്രാമിന്റെ സാങ്കേതിക വശങ്ങൾ എന്നിവ ഉൾപ്പെടെ ഭൂമികയുടെ യാത്ര ആർക്കിടെക്ട് അഭയ് അവതരിപ്പിച്ചു.

ADVERTISEMENT

സാമൂഹിക സംരംഭകയായ ശോഭ വിശ്വനാഥ്, 2018-ലെ വൻ ദുരിതാശ്വാസ സമാഹരണ നാളുകൾ മുതൽ ഭൂമിക ഡോളിന്റെ വികസനം വരെയും, കുഴിത്തറികളെ (പിറ്റ് ലൂം) പുനരുജ്ജീവിപ്പിക്കാനുള്ള അഭിലാഷ പദ്ധതിയായ 'വൺ റുപ്പീ ലൂം' വരെയുമുള്ള യാത്ര വിവരിച്ചു.

അടുത്തിടെ അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.

പ്രശസ്ത മോഹിനിയാട്ടം നർത്തകി വിദ്യ പ്രദീപ് സുഗതകുമാരി ടീച്ചറുടെ 'ഒരു തൈ നടാം' എന്ന കവിതയ്ക്ക് നൃത്താവിഷ്കാരം നടത്തിയതോടെയാണ് പരിപാടി സമാപിച്ചത്. ഭൂമികയുടെ സുസ്ഥിര ആശയത്തിന് ഉചിതമായ സമാപനമായ ഈ അവതരണം, വരും തലമുറകൾക്കായി ഈ ഭൂമിയെ കൂടുതൽ മെച്ചപ്പെട്ടതാക്കി മടക്കി നൽകാൻ മരം നട്ടുവളർത്തേണ്ട നമ്മുടെ ഉത്തരവാദിത്വത്തെ ഓർമിപ്പിച്ചു. ഭൂമിയമ്മയ്ക്കുള്ള സമർപ്പണം കൂടിയായി അത്.

കേരളം പിറന്ന ദിനത്തിൽ, കൂടുതൽ കുടുംബങ്ങൾക്ക് വീടൊരുക്കുമെന്ന പ്രതിജ്ഞയോടെയാണ് ഭൂമിക 2.0 ആരംഭിക്കുന്നത്.

Project Bhoomika 2.0 Launched on Kerala Piravi Day:

Project is the main keyword for this initiative as Bhoomika 2.0 was officially launched on Kerala Piravi day to provide homes for twenty more families who lost their houses in the devastating 2018 floods. The fundraising campaign was inaugurated by KIMS HEALTH Group CMD Dr. M. I. Sahadulla at Soorya Ganesham, marking a significant milestone for the non-profit venture. Renowned architect and Padma Shri recipient G. Shankar delivered the keynote address, emphasizing sustainable and freedom-inspiring architectural designs. Architect Abhay Kumar presented the inspiring journey of Bhoomika, highlighting previous national accolades including the HUDCO Design Award 2024 and National Housing Bank Award 2026. Social entrepreneur Shobha Viswanath shared the remarkable evolution of the project from the 2018 relief efforts to the development of the Bhoomika doll and the One Rupee Loom initiative. The event also paid emotional tributes to the late Soorya Krishnamoorthy and concluded with a mesmerizing Mohiniyattam performance by Vidya Pradeep based on Sugathakumari's poem. Through community participation, student involvement, and climate-conscious planning, this second phase strengthens the collective commitment to rebuilding lives and protecting the environment.

ADVERTISEMENT