വീട് കളറാക്കാം... പെയിന്റ് ചെയ്യുമ്പോള് അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങൾ
പുതിയ വീട് പെയിന്റ് ചെയ്യുമ്പോഴും പഴയ വീടിനു പുതുഭാവം നൽകുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കുന്ന ലേഖനമാണിത്. പ്രൈമർ, പുട്ടി, എമൽഷൻ എന്നിവയുടെ ശരിയായ ഉപയോഗക്രമം, നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, ഇന്റീരിയർ-എക്സ്റ്റീരിയർ പെയിന്റുകളിലെ വ്യത്യാസങ്ങൾ എന്നിവ ഇതിൽ വിശദീകരിക്കുന്നു. കൂടാതെ ഭിത്തിയിലെ വിള്ളലുകൾ പരിഹരിക്കുക, വാട്ടർപ്രൂഫിങ് ചെയ്യുക, ഉപരിതലം മിനുസപ്പെടുത്തുക തുടങ്ങിയ പെയിന്റിംഗിന് മുന്നേയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്.
പുതിയ വീട് പെയിന്റ് ചെയ്യുമ്പോഴും പഴയ വീടിനു പുതുഭാവം നൽകുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കുന്ന ലേഖനമാണിത്. പ്രൈമർ, പുട്ടി, എമൽഷൻ എന്നിവയുടെ ശരിയായ ഉപയോഗക്രമം, നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, ഇന്റീരിയർ-എക്സ്റ്റീരിയർ പെയിന്റുകളിലെ വ്യത്യാസങ്ങൾ എന്നിവ ഇതിൽ വിശദീകരിക്കുന്നു. കൂടാതെ ഭിത്തിയിലെ വിള്ളലുകൾ പരിഹരിക്കുക, വാട്ടർപ്രൂഫിങ് ചെയ്യുക, ഉപരിതലം മിനുസപ്പെടുത്തുക തുടങ്ങിയ പെയിന്റിംഗിന് മുന്നേയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്.
പുതിയ വീട് പെയിന്റ് ചെയ്യുമ്പോഴും പഴയ വീടിനു പുതുഭാവം നൽകുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കുന്ന ലേഖനമാണിത്. പ്രൈമർ, പുട്ടി, എമൽഷൻ എന്നിവയുടെ ശരിയായ ഉപയോഗക്രമം, നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, ഇന്റീരിയർ-എക്സ്റ്റീരിയർ പെയിന്റുകളിലെ വ്യത്യാസങ്ങൾ എന്നിവ ഇതിൽ വിശദീകരിക്കുന്നു. കൂടാതെ ഭിത്തിയിലെ വിള്ളലുകൾ പരിഹരിക്കുക, വാട്ടർപ്രൂഫിങ് ചെയ്യുക, ഉപരിതലം മിനുസപ്പെടുത്തുക തുടങ്ങിയ പെയിന്റിംഗിന് മുന്നേയുള്ള ഒരുക്കങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്.
ചുവരുകൾക്കു നിറമേകുമ്പോൾ വീടിന്റെ നിറം കെടാതിരിക്കാൻ ഒഴിവേക്കണ്ട അബദ്ധങ്ങൾ അറിയാം
ദീപാവലി, ക്രിസ്മസ്, പുതുവർഷം... ആഘോഷനാളുകൾ വരവാകും മുൻപേ വീടു കളറാക്കാനുള്ള പ്ലാനിലാകും മിക്കവരും. മോടിപ്പിടിപ്പിക്കലിന്റെ തത്രപ്പാടിനിടെ മിക്കവരും മറന്നു പോകുന്ന ഒന്നുണ്ട്, വെറുതേ നിറങ്ങൾ നിറച്ചുവച്ചാൽ വീടിന്റെ ഭംഗി കെട്ടുപോകുമെന്ന്. ചുവരുകൾക്കും വീടിനും ആകർഷകമായ നിറം നൽകുക മാത്രമല്ല പെയിന്റിന്റെ ധർമം. ഭിത്തിയുടെയും വീടിന്റെയും ഈടും ഉറപ്പും നിലനിർത്തുന്നതും പലതരം പെയിന്റുകളാണ്.
പുതിയ വീട് പെയിന്റ് ചെയ്യുമ്പോഴും പഴയ വീടിനു പുതുഭാവം നൽകുമ്പോഴും അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങൾ അറിയാം.
പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ
പ്രൈമർ, രണ്ടു കോട്ട് പുട്ടി, വീണ്ടും പ്രൈമർ, പിന്നെ രണ്ടു കോട്ട് എമൽഷൻ എന്നതാണ് പുതിയ ഭിത്തി ചായം പൂശുന്നതിന്റെ രീതി. ഇതു മനസ്സിലാക്കി വേണം പെയിന്റും അനുബന്ധ ഉൽപന്നങ്ങളും വാങ്ങാൻ. ജലാംശം പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഭിത്തി നിർമിച്ചു പെയിന്റിങ് ഒരുക്കങ്ങൾ തുടങ്ങും മുൻപുതന്നെ വാട്ടർ പ്രൂഫിങ് ചെയ്യാനോർക്കുക.
മുറിയുടെ വലുപ്പം സ്ക്വയർ ഫീറ്റിൽ കണക്കാക്കി വേണം പെയിന്റിന്റെ അളവ് തീരുമാനിക്കാൻ. ഒരു ലീറ്റർ പെയിന്റിൽ എത്ര സ്ക്വയർ ഫീറ്റ് പെയിന്റ് ചെയ്യാനാകുമെന്ന് പെയിന്റ് കണ്ടെയ്നറിൽ സൂചിപ്പിച്ചിട്ടുണ്ടാകും. അതു നോക്കി വാങ്ങുക.
ഷേഡ് കാർഡ് നോക്കി നിറം തിരഞ്ഞെടുത്തോളൂ. പക്ഷേ, തീരുമാനിക്കും മുൻപ് അവ ഭിത്തിയിൽ 2x2 അടി ചതുരത്തിൽ ഒരു പാച്ചായി ടെസ്റ്റ് ചെയ്യണം. കാർഡിൽ കാണുന്ന നിറം ഭിത്തിയിൽ വരുമ്പോൾ മാറാം. പെയിന്റടിച്ചയുടനേയുള്ള നിറമല്ല ഉണങ്ങുമ്പോഴുള്ള നിറമാണ് യഥാർഥ നിറമെന്നും മനസ്സിലാക്കുക.
ഡേ ലൈറ്റിൽ വേണം പെയിന്റിന്റെ നിറം ടെസ്റ്റ് ചെയ്യാൻ. ലൈറ്റിങ് മാറുമ്പോൾ കളർ മാറാം. വീടിന്റെ പുറംഭിത്തിയിൽ അടിക്കുന്ന എക്സ്റ്റീരിയർ പെയിന്റ് ഉൾവശത്തെ ഭിത്തിയിലല്ല ടെസ്റ്റ് ചെയ്യേണ്ടതെന്നും ഓർക്കുക.
വീടിന്റെ ഇന്റീരിയറിൽ ആർട്ടിഫിഷൽ ലൈറ്റിങ്ങിന് പ്രത്യേകിച്ച് സ്പോട്ട് ലൈറ്റിങ്, വാം ലൈറ്റിങ് എന്നിവയ്ക്കു പ്രാധാന്യമുള്ള ഇടങ്ങളിൽ അതുകൂടി മനസ്സിൽ വച്ചു നിറം തീരുമാനിച്ചില്ലെങ്കിൽ ഇന്റീരിയറിന് ഉദ്ദേശിച്ച ഭംഗി ലഭിക്കില്ല.
വാൾ പെയിന്റിന്റെ നിറം ഇഷ്ടമായാലുടൻ കണ്ണുംപൂട്ടി വാങ്ങല്ലേ... ഫർണിച്ചർ, അലമാരകൾ, ഫ്ലോറിങ് എ ന്നിവയുടെയല്ലാം നിറം മനസ്സിൽ കരുതി വേണം ഇന്റീരിയ റിനു വേണ്ടി പെയിന്റ് തീരുമാനിക്കാൻ.
ഇഷ്ടങ്ങൾ പരിഗണിക്കുന്നതിനൊപ്പം പ്രായോഗികതയും പരിശോധിക്കണം. ഇടുങ്ങിയ ഇടങ്ങളിൽ ഇളം നിറം നൽകിയാൽ കൂടുതൽ വെളിച്ചവും മുറിക്കു വലുപ്പവും തോന്നും. കടുംനിറമായാൽ ഉള്ള സ്പേസ് കൂടി ഇല്ലാത്തതുപോലെ തോന്നും.
പെയിന്റിങ്ങിൽ ഫിനിഷിങ് പ്രധാനമാണ്. മാറ്റ്, ഗ്ലോസി ഫിനിഷുകളിലെ വ്യത്യാസം നിറം തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ വയ്ക്കണം. വളരെ സ്മൂത്തായ പ്രതലമാണെങ്കിൽ ഗ്ലോസി തിളങ്ങും, കണ്ണാടി പോലെ സുന്ദരമാകും. പക്ഷേ, നിരപ്പല്ലാത്ത പ്രതലത്തിൽ അഭംഗി യാകും. ഭിത്തി പെർഫക്ട് അല്ലെങ്കിൽ മാറ്റ് ഫിനിഷ് തന്നെ ബെസ്റ്റ്.
ഇന്റീരിറിനു വേണ്ടി നിർമിതമായ പെയിന്റ് വീടിന്റെ പുറംഭിത്തിക്കായി ഉപയോഗിക്കുന്നത് അബദ്ധമാണ്. വെയിലും മഴയുമേൽക്കേണ്ട പുറംഭിത്തിക്കായുള്ളതല്ല ഇന്റീരിയർ പെയിന്റുകൾ. യുവി പ്രൊട്ടക്ഷൻ പിഗ്മെന്റ്സും ഫ്ലെക്സിബിൾ അക്രലിക് റെസിനുമൊക്കെ അടങ്ങിയി ട്ടുളള എക്സ്റ്റീരിയർ പെയിന്റാണ് പുറംഭിത്തിയുടെ സംര ക്ഷണത്തിന് ആവശ്യം.
അകം ചുമരുകളിൽ അഴുക്കും ചെളിയുമൊക്കെ എളുപ്പത്തിൽ കഴുകി കളയാവുന്ന തരം പെയിന്റുകളാണു നല്ലത്.
വീട്ടിൽ അംഗങ്ങൾ ഉള്ളപ്പോൾ തന്നെയാകും പലപ്പോഴും റീ പെയിന്റിങ്. പെയിന്റിന്റെ ഗന്ധം അ സ്വസ്ഥതകൾ ഉണ്ടാക്കാമെന്നതിനാൽ മണമില്ലാത്തവ തിരഞ്ഞെടുക്കാം. ലോ വിഒസി, ഓഡർലെസ് എന്നിങ്ങനെ യുള്ള ലേബലിൽ വരുന്നവ വാങ്ങാം.
ഇരുണ്ട നിറത്തിൽ പെയിന്റടിച്ച ഭിത്തി ഇളം നിറത്തിലേക്കു മാറ്റാൻ പ്ലാനുണ്ടെങ്കിൽ എക്സ്ട്രാ കോ ട്ട് വേണ്ടിവരും. ചിലപ്പോൾ ഒരു കോട്ട് വൈറ്റ് പെയിന്റ് അ ടിച്ചശേഷം ഇളം നിറമടിക്കേണ്ടിവരും. ഭിത്തിയൊരുക്കത്തിനും അധിക സമയമെടുക്കാം.
എക്സ്റ്റീരിയർ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത് മറന്നാൽ പെയിന്റ് വേഗം പ ണി തരും. വീടിരിക്കുന്ന ഇടത്തെ കാലാവസ്ഥ എങ്ങനെ യാണ്, എത്രത്തോളം മഴ പെയ്യും, അന്തരീക്ഷത്തിലെ ഹ്യു മിഡിറ്റി എത്ര, സൂര്യപ്രകാശം എത്ര സമയം ഏൽക്കുന്ന ഇടമാണ്, തീരദേശത്തോട് അടുത്ത വീടാണോ തുടങ്ങിയ വയെല്ലാം പരിഗണിച്ച് ഇണങ്ങുന്ന പെയിന്റ് തന്നെ ഉപയോ ഗിക്കുക. കോസ്റ്റൽ ഏരിയയിൽ അൾട്രാ പ്രീമിയം പെയി ന്റാണ് നല്ലത്.
ലാഭം നോക്കി പുറംഭിത്തികൾക്കു വേണ്ടി വില കു റഞ്ഞ പെയിന്റ് വാങ്ങുന്നത് ഭാവിയിൽ നഷ്ടമുണ്ടാ ക്കാം. വില കുറഞ്ഞ പെയിന്റുകളുടെ നിറം മങ്ങിയാൽ രണ്ടു വർഷം കൂടുമ്പോഴെങ്കിലും റീപെയിന്റിങ് വേണ്ടി വ രും. എന്നാൽ ഗുണമേന്മയുള്ള പെയിന്റുകൾ കുറഞ്ഞത് അഞ്ചുവർഷം വരെ ഭംഗി കുറയാതെ നിൽക്കും.
പെയിന്റ് ചെയ്യും മുൻപ്
പെയിന്റിങ്ങിനേക്കാൾ സമയം ഭിത്തിയൊരുക്കത്തിനു വേണം നൽകാൻ. അതൊരു പാഴ്സമയമായി കണക്കാക്കരുത്. പൊടിയും അഴുക്കും പായലും നീക്കിയില്ലെങ്കിൽ പെയിന്റ് ഭിത്തിയിൽ ശരിയായി പിടിക്കില്ല.
ഈർപ്പവും അഴുക്കും ചെളിയുമുള്ള ഭിത്തിയിൽ പെയിന്റടിച്ചാൽ പാളികളായി ഇളകിവരും. പൊളിഞ്ഞിളകിയ പാളിയുടെ മുകളിൽ വീണ്ടും പെയിന്റടിക്കാതെ, പ ഴയത് ഉരച്ചു കളഞ്ഞ് പ്രൈമർ അടിക്കണം. ഇനി പുട്ടിയിട്ട് മിനുസപ്പെടുത്തിയ ശേഷം വീണ്ടും പെയിന്റടിക്കാം.
പ്രൈമർ മുഖ്യം. മേക്കപ്പിടും മുൻപ് പ്രൈമർ ആണ് ബേസ് ആയി നൽകുക. അടിസ്ഥാനം നന്നാക്കുക എന്നതിനൊപ്പം ഫിനിഷിങ് ഭംഗിയായിരിക്കാനും പ്രൈമർ വേണം. അതേ പോലെയാണ് പെയിന്റിങ്ങിന്റെ കാര്യത്തിലും. ഭിത്തിയും പെയിന്റും തമ്മിൽ നല്ല പിടിത്തം നൽകാൻ പ്രൈമർ സഹായിക്കും.
ചുവരുകളിൽ വരുന്ന വിള്ളലുകളെ കണ്ടില്ലെന്നു നടിക്കല്ലേ. തീരെ ചെറിയ വിള്ളലുകളാണെങ്കിലും ഇതിലൂടെ ഭിത്തിയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങി പൂപ്പലു പിടിക്കും. മുനയുള്ള കത്തിയോ മറ്റോ കൊണ്ട് വിള്ളലുള്ള ഭാഗം കുറച്ചുകൂടി വലുതാക്കി പൊടിയും അഴുക്കും ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. വിപണിയിൽ കിട്ടുന്ന ഫില്ലറുകൾ ഉപയോഗിച്ച് ഈ ഭാഗം നിറച്ച് ഉണങ്ങിക്കഴിഞ്ഞാൽ സാൻഡ് പേപ്പർ കൊണ്ട് മിനുസപ്പെടുത്തിയ ശേഷം വീണ്ടും പെയിന്റടിക്കാം. മൂന്നു മില്ലി മീറ്ററിൽ കൂടുതലുള്ള വിള്ളലിന് എൻജിനിയറുടെ സഹായം തേടണം.
വെള്ളം കയറാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വാട്ടർ പ്രൂഫിങ് ചെയ്യണം. ബാത്റൂം, ടെറസ്, പാരപ്പറ്റ്, ബാൽക്കണി എന്നിവിടങ്ങളിൽ നിന്നെല്ലാം ചോർച്ച കൊണ്ടോ മറ്റോ വീടിനുള്ളിൽ ഈർപ്പമെത്താം. ഓരോ ഭാഗത്തെയും പ്രശ്നമനുസരിച്ച് പലതരം വാട്ടർ പ്രൂഫിങ് പ്രോഡക്ടുകൾ വിപണിയിൽ ലഭ്യമാണ്.
പെയിന്റിങ് തുടങ്ങുംമുൻപ് സ്വിച്ച് ബോർഡ്, ഫിറ്റിങ്, ഫർണിച്ചർ, തറ എന്നിവ മൂടണം. അല്ലെങ്കിൽ പെ യിന്റടിക്കുമ്പോൾ ഇവയിലേക്ക് പെയിന്റ് തുള്ളികള് വീഴാം. അതുരച്ചു വൃത്തിയാക്കാൻ സമയമെടുക്കും. അവയുടെ ഭംഗിയും നഷ്ടമാകാം. തറയും ഫർണിച്ചറും കാബിനെറ്റ്സുമൊക്കെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടുമ്പോൾ സ്വിച്ച് ബോർഡും മറ്റും മാസ്കിങ് ടേപ് കൊണ്ടു പൊതിയാം.
ഭിത്തിയിലെ പെയിന്റിൽ ഇടയ്ക്കു പാടുകളും ക റകളും വീഴാനിടയുണ്ട്. അപ്പോൾ ടച്ച് അപ് ചെയ്യാ നായി കുറച്ചു പെയിന്റ് മാറ്റിവയ്ക്കാം.
പെയിന്റ് പോലെ തന്നെ പ്രധാനമാണ് പെയിന്റിങ് രീതി. പലതരം റോളറുകള് പല വലുപ്പത്തിൽ ല ഭ്യമാണ്. മികച്ച ഫിനിഷിങ് നേടാൻ സ്പ്രേ പെയിന്റിങ്ങുമുണ്ട്.
ഫിനിഷിങ് ടച്ചിൽ ഓർക്കാൻ
വീട്ടിൽ മറ്റ് അറ്റകുറ്റ പണികള് നടക്കുന്നുണ്ടെങ്കി ൽ അവയെല്ലാം കഴിഞ്ഞു മതി അവസാന വട്ട പെ യിന്റ് കോട്ടിങ്.
പെയിന്റ് ചെയ്ത ഭിത്തിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോയെന്ന് അപ്പപ്പോൾ പരിശോധിക്കുക. ദൂരെ നിന്നു നിരീക്ഷിച്ചു ‘കൊള്ളാം’ എന്ന നിഗമനത്തിലെത്താതെ പല ആംഗിളിൽ ഭിത്തി പരിശോധിക്കുക. പെ യിന്റ് ഉണങ്ങും മുൻപ് അപാകതകൾ കണ്ടെത്തിയാൽ പ രിഹരിക്കാൻ എളുപ്പമായിരിക്കും.
വീടു വച്ച് ആദ്യ മൂന്നുവർഷത്തിനുള്ളിൽ ആദ്യ റീപെയിന്റിങ് ചെയ്യാം. പിന്നീട് കുറഞ്ഞത് അഞ്ചു വർഷം കൂടുമ്പോൾ മതി പെയിന്റിങ്. സ്ഥിരമായി വെള്ളം വീഴുന്ന പുറം ഭിത്തി, മുറ്റത്തെ പേവ്മെന്റ് ടൈൽ തുടങ്ങിയവ വർഷത്തിലൊരിക്കലെങ്കിലും ഹൈ പ്രഷർ ക്ലീനിങ് പമ്പ് ഉപയോഗിച്ച് കഴുകിയാൽ പായലും ചെളിയും അകറ്റാം.
വിവരങ്ങൾക്കു കടപ്പാട് : സോണിയ ലിജേഷ്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ