വീട്ടിലേക്ക് വിരുന്നുകാർ വരുന്നെന്ന് പറയുമ്പോഴേക്കും വീട് മോടി പിടിപ്പിക്കണമല്ലോ എന്ന് ഓർത്ത് നമ്മിൽ പലർക്കും ഉള്ളു കാളും. ഇതിനുള്ളൊരു പോംവഴിയാണ് അകത്തളങ്ങളിൽ മനോഹരങ്ങളായ ചെടികൾ വച്ചു പിടിപ്പിക്കുന്നത്.

ചെടികൾ കാഴ്ച്ചയ്ക്ക് മനോഹാരിത കൂട്ടും എന്നതിനു പുറമേ വീടിന് പുതുമയേകുകയും  വീട്ടിനകത്തുള്ള വായു മെച്ചപ്പെടുത്തുകയും അകത്തളങ്ങൾക്ക് മൊത്തത്തിലൊരു പുതു–സ്റ്റൈലും ഒക്കെ പ്രധാനം ചെയ്യും. വീട്ടിനകത്ത് വളർത്താവുന്ന പത്ത് ചെടികളെ പരിചയപ്പെടാം.

ADVERTISEMENT

1.

1. ഫിഡിൽ ലീഫ് ഫിഗ്: ചെടികളൊക്കെ വളർത്തി ശീലമുള്ളവർക്കാണ് ഈ ചെടി വളർത്താൻ എളുപ്പമാകുക. അത്യാവശ്യം നല്ല പരിചരണം വേണ്ട ചെടിയാണിത്. നല്ല വെളിച്ചമുള്ളിടത്താണ് ഇവ വളരുക. വലിയ മുറികളിൽ വയ്ക്കാവുന്ന ചെടിയാണിത്.

2.

2. തുളസി: വീട്ടിനകത്തും തുളസിച്ചെടി വളർത്താം. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് ഇവ വയ്ക്കാം. ഇടയ്ക്കിടെ ചെടിച്ചട്ടി എടുത്ത് പുറത്തു വയ്ക്കുന്നതും വളർച്ചയ്ക്ക് ഗുണം ചെയ്യും. പല തരം തുളസികളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് വളർത്താം.
ADVERTISEMENT

3.

3. zz പ്ലാന്റ്: ഫെങ് ഷുയി പ്രകാരം ഭാഗ്യവും സമൃദ്ധിയും കൊണ്ടു വരുന്ന ചെടിയാണിതെന്നാണ് വിശ്വാസം. ഇവയുടെ തിളക്കമുള്ള ഇലകള്‍ വീടിന്റെ മൊത്തത്തിലുള്ള കാഴ്ച്ചയെ തന്നെ എലഗന്റ് ആക്കും.

4.

4. സ്നേക് പ്ലാന്റ്: വായു ശുദ്ധീകരിക്കുകയും അലർജിയുണ്ടാക്കുന്ന വായുവിലെ ഘടകങ്ങളെ കൈകാര്യം ചെയ്യുാനുള്ള കഴിവുണ്ടെന്നാണ് ഈ ചെടിയെ പറ്റിയുള്ള പൊതു ധാരണ. ഇവയുടെ ഇലകളുടെ ഘടന നാടൻ വീടുകൾക്കും മോഡേൺ വീടുകൾക്കും ഒരുപോലെ ഇണങ്ങുകയും ചെയ്യും.
ADVERTISEMENT

5.

5. റബ്ബർ പ്ലാന്റ്: വളരെ തുച്ഛമായ പരിചരണത്തിൽ ആരോഗ്യകരമായി വളരുന്ന ചെടിയാണിതെന്നതാണ് ഇവയ്ക്ക് ആവശ്യക്കാരേറുന്നത്. ഇലകളുടെ ബോൾഡ് വടിവ് കാരണം വീടിന്റെ അകത്തളങ്ങൾക്ക് ഇവ അഴക് കൂട്ടും. ഇവയ്ക്ക് വീട്ടിനകത്തെ ഊഷ്മാവ് ആരോഗ്യകരമായി നിയന്ത്രിച്ചു നിർത്താനും സാധിക്കുമെന്ന് പറയപ്പെടുന്നു.

6.

6. പീസ് ലില്ലി: വെട്ടം കുറഞ്ഞ ഇടങ്ങളിൽ വളരുന്ന ഇവയുടെ വെളുത്ത പൂക്കൾ പേരു സൂചിപ്പിക്കും പോലെ സമാധാനപരമായ കാഴ്ച്ച ഒരുക്കുന്നു. വീടിന്റെ മൊത്തത്തിലുള്ള ലുക്ക് തന്നെ ഇവ ഭംഗിയായി മാറ്റും.

7.

7. മണി പ്ലാന്റ്: ജനലിനരുകിലോ മേശയിലോ എവിടെ വേണങ്കിലും വയ്ക്കാവുന്ന ചെടി. ഇവ സാമ്പത്തിക വർദ്ധനയ്ക്ക് കാരണമാകും എന്നൊരു വിശ്വസവുമുണ്ട്.

8.

8. അറീക പാം: ഇവയ്ക്ക് വായു ശുദ്ധീകരണ സവിശേഷതയുണ്ടെന്ന് പറയപ്പെടുന്നു. വീട്ടുമൃഗങ്ങൾക്കും ഹാനീകരമല്ല. വളരെ കുറച്ച് പരിചരണം മതിയാകും എന്നതാണ് പ്രത്യേകത.

9.

9. ആന്തൂറിയം: ചുവപ്പ്, റോസ്, വെള്ള തുടങ്ങി പല നിറങ്ങളിൽ പൂക്കുന്ന ഈ ചെടി കാണികൾക്ക് ഇൻസ്റ്റന്റ് സന്തോഷം തന്നെ തരുന്നു. ഇളം ചൂടും ഈർപ്പവുമുള്ള ഇടങ്ങളിൽ ഇവ നന്നായി വളരും. മുടങ്ങാതെ വെള്ളമൊഴിച്ചുള്ള പരിചരണം ഇവയ്ക്ക് അത്യാവശ്യമാണ്. ‌

10.

10. കറ്റാർ വാഴ: വളരെ എളുപ്പത്തിൽ വലിയ പരിചണങ്ങളൊന്നുമില്ലാതെ വളരുന്ന ചെടിയാണിത്. ഇവയുടെ ഇലകൾ മുടിയുടേയും ചർമത്തിന്റെയും ആരോഗ്യത്തിനും ഉപയോഗിക്കാം.
ADVERTISEMENT