വീട്ടിലൊരു മൂലയ്ക്ക് കുത്തിയിരിക്കുന്ന ആ ഉപ്പ് പാത്രത്തിലേക്കൊന്നു നോക്കൂ... നിങ്ങളുടെ വീടിന്റെ മുക്കും മൂലയും വരെ വൃത്തിയാക്കിത്തരാൻ പാകത്തിലുള്ളൊരു മായാജാലത്തെയാണ് നിങ്ങളാ പാത്രത്തിലടച്ചിരുത്തിയിരിക്കുന്നത്. നമുക്കിന്ന് ആ ‘ഉപ്പ്’ ചാത്തനെ കുപ്പിയിൽ നിന്നിറക്കി കുറച്ച് പണിയെടുപ്പിച്ചാലോ?. വീട്ടിലെ പലയിടങ്ങളും ബ‍ഡ്ജറ്റ് ഫ്രണ്ട്‌ലിയായി വൃത്തിയാക്കാൻ ഉപ്പു കൊണ്ട് സാധിക്കും. അവയിൽ ചിലതു നോക്കാം:

∙ പാത്രം കഴുകാനെടുക്കുന്ന കിച്ചൺ സ്പോഞ്ചുകൾ വൃത്തിയാക്കാനും അവയിലെ ദുർഗന്ധം അകറ്റാനും അധികം ചിലവില്ലാത്തൊരു പോംവഴിയുണ്ട്. ഒരു കപ്പ് വെള്ളത്തിൽ കാൽഭാഗം ഉപ്പിട്ട് കലക്കിയ വെള്ളത്തിൽ കിച്ചൺ സ്പോഞ്ച് മുക്കി വെയ്ക്കാം. ഒരു രാത്രി ഇങ്ങനെ വച്ച് ശേഷം സ്പോഞ്ച് ചുടു വെള്ളത്തിൽ കഴുകിയെടുക്കാം.

ADVERTISEMENT

∙ പാനിൽ നിന്നും കപ്പുകളിൽ നിന്നും മറ്റ് പാത്രങ്ങളിൽ നിന്നുമൊക്കെ വറുത്തതിന്റേയും പൊരിച്ചതിന്റെയും കാപ്പി/ചായ അടക്കമുള്ള കടുകട്ടി കറ കളയാൻ പാത്രത്തിൽ അൽപ്പം ഉപ്പ് വിതറുക. അൽപേ നേരം കഴിഞ്ഞ് വെള്ളത്തിൽ മുക്കിയ തുണിയോ പാത്രം കഴുകുന്ന സ്പോഞ്ചോ കൊണ്ട് ഉരസി കഴുകാം. കഠിനമായ കറകളാണെങ്കിൽ ഉപ്പിനൊപ്പം അൽപം ബേക്കിങ്ങ് സോഡ കൂടി ചേർക്കുക എന്നിട്ട് ഉരച്ചു കഴുകാം.

∙ കട്ടിങ്ങ് ബോഡിലെ അഴുക്കും ദുർഗന്ധവും അകറ്റാൻ ബോർഡിൽ ആകെ ഉപ്പു വിതറുക ശേഷം അര കഷ്ണം നാരങ്ങ കൊണ്ട് ഉരസിയിട്ട് ഏതാനും മിനിറ്റുകൾ അങ്ങനെ വയ്ക്കുക. എന്നിട്ട് ചൂടുവെള്ളം കൊണ്ട് നന്നായി കഴുകിയെടുത്ത് കട്ടിങ്ങ് ബോർഡ് ഇളം വെയിലത്തു വച്ചുണക്കാം.

ADVERTISEMENT

∙ ഇരുമ്പ് പാത്രങ്ങളിലെ മെഴുക്ക് കളയാൻ ഉപ്പ് വിതറി അൽപ്പ നേരം വച്ചിട്ട് സാധാരണ പോലെ കഴുകിയെടുക്കാം.

∙ ദുർഗന്ധമുള്ള ഷൂസിൽ നിന്നും മണം ഇല്ലാതാക്കാൻ ഷൂസിനുള്ളിലേക്ക് അൽപ്പം ഉപ്പ് വിതറി ഒരു സിപ് ലോക്കിലോ കവറിലോ ആക്കി കെട്ടി ഒരു രാത്രി വയ്ക്കുക. അടുത്ത ദിവസം എടുത്ത് ഉപ്പ് തട്ടി കളഞ്ഞ് ഷൂസിടാം.

ADVERTISEMENT

∙ വീട്ടിലെ കാർപ്പെറ്റുകളും ചവിട്ടിയും ഒക്കെ കീടങ്ങളകറ്റി വൃത്തിയാക്കാനും മങ്ങിയ നിറം അൽപ്പം മെച്ചപ്പെടുത്താനും ഉപ്പ് സഹായിക്കും. നിറയെ ഉപ്പിട്ട് ലയിപ്പിച്ച ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കാർപെറ്റും മറ്റും തുടച്ചു കൊടുക്കാം.

∙ ഷവർ കർട്ടനിൽ പൂപ്പലും മറ്റും വരാതിരിക്കാൻ കർട്ടനുകൾ ഒരു ബക്കറ്റു വെള്ളത്തിൽ അരക്കപ്പ് ഉപ്പിട്ട് കലക്കിയ വെള്ളത്തിൽ ഒരു മണിക്കൂറോളം മുക്കി വയ്ക്കാം. ശേഷം കഴുകി ഉണക്കി വിരിക്കാം. മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്താൽ കർട്ടനുകളിൽ പൂപ്പൽ പിടിക്കുന്നതൊഴിവാക്കാം.

∙ ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ഉപ്പും അതേ അളവിൽ ബേക്കിങ്ങ് സോഡയും കൂട്ടി യോജിപ്പിച്ച് സ്പോഞ്ച് അതിൽ മുക്കി ഫ്രിഡ്ജ് തുടയ്ക്കാം. ദുർഗന്ധം മാറി ഫ്രിഡ്ജ് ക്ലീൻ ക്ലീൻ ആകും.

∙ ബേക്കിങ്ങ് കഴിഞ്ഞുള്ള കറ കളയാനും ഉപ്പ് ഉപയോഗിക്കാം. അവൻ ചൂടായിരിക്കുമ്പോൾ തന്നെ അകത്തേക്ക് അൽപം ഉപ്പ് തൂവി കൊടുക്കാം. അവൻ തണുത്ത് കഴിയുമ്പോൾ ഒരു പ്ലാസ്റ്റിക് സ്ക്രേപ്പർ കൊണ്ട് അകത്തെ മെഴുക്കും മറ്റും തുടച്ചെടുത്ത് വൃത്തിയാക്കാം.

ADVERTISEMENT