ട്രഡീഷണലോ, ട്രോപ്പിക്കലോ, കന്റംപ്രറിയോ ഏതിനും ചൂരൽ ഇണങ്ങും; പാൻ ഇന്ത്യൻ താരമായി ചൂരൽ! The Enduring Appeal of Rattan Furniture
ഇറയത്തെ ചൂരൽ മെടഞ്ഞ ചാരുകസേരയിൽ കാലും നീട്ടി വിശ്രമിക്കുന്നതു മനസ്സിൽ കണ്ടാൽ തന്നെ ഇളംകാറ്റു വന്നു തൊടും. മലയാളി ഗൃഹാതുരതയുടെ ഉമ്മറത്തും തടിയും ചൂരലും ചേർന്ന ചാരുകസേരയുണ്ട്. കാലം മാറിയപ്പോൾ ഫർണിച്ചറിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചൂരൽ വീട്ടിലാകെ നിറഞ്ഞു. ഏതു വിഭാഗത്തിൽ പെട്ട വീടു ഡിസൈനിനും ഇണങ്ങുന്ന,
ഇറയത്തെ ചൂരൽ മെടഞ്ഞ ചാരുകസേരയിൽ കാലും നീട്ടി വിശ്രമിക്കുന്നതു മനസ്സിൽ കണ്ടാൽ തന്നെ ഇളംകാറ്റു വന്നു തൊടും. മലയാളി ഗൃഹാതുരതയുടെ ഉമ്മറത്തും തടിയും ചൂരലും ചേർന്ന ചാരുകസേരയുണ്ട്. കാലം മാറിയപ്പോൾ ഫർണിച്ചറിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചൂരൽ വീട്ടിലാകെ നിറഞ്ഞു. ഏതു വിഭാഗത്തിൽ പെട്ട വീടു ഡിസൈനിനും ഇണങ്ങുന്ന,
ഇറയത്തെ ചൂരൽ മെടഞ്ഞ ചാരുകസേരയിൽ കാലും നീട്ടി വിശ്രമിക്കുന്നതു മനസ്സിൽ കണ്ടാൽ തന്നെ ഇളംകാറ്റു വന്നു തൊടും. മലയാളി ഗൃഹാതുരതയുടെ ഉമ്മറത്തും തടിയും ചൂരലും ചേർന്ന ചാരുകസേരയുണ്ട്. കാലം മാറിയപ്പോൾ ഫർണിച്ചറിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചൂരൽ വീട്ടിലാകെ നിറഞ്ഞു. ഏതു വിഭാഗത്തിൽ പെട്ട വീടു ഡിസൈനിനും ഇണങ്ങുന്ന,
ഇറയത്തെ ചൂരൽ മെടഞ്ഞ ചാരുകസേരയിൽ കാലും നീട്ടി വിശ്രമിക്കുന്നതു മനസ്സിൽ കണ്ടാൽ തന്നെ ഇളംകാറ്റു വന്നു തൊടും. മലയാളി ഗൃഹാതുരതയുടെ ഉമ്മറത്തും തടിയും ചൂരലും ചേർന്ന ചാരുകസേരയുണ്ട്. കാലം മാറിയപ്പോൾ ഫർണിച്ചറിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചൂരൽ വീട്ടിലാകെ നിറഞ്ഞു. ഏതു വിഭാഗത്തിൽ പെട്ട വീടു ഡിസൈനിനും ഇണങ്ങുന്ന, ഇന്റീരിയറിൽ എവിടെയും ഉപയോഗിക്കാവുന്ന ഒരു പാൻ ഇന്ത്യൻ താരമായിരിക്കുന്നു ഇപ്പോൾ ചൂരൽ.
ട്രെൻഡിങ്ങിൽ ചൂരൽ
ചൂരൽ മാത്രമുപയോഗിച്ചുള്ള കസേരയും ടീപ്പോയുമൊക്കെയായിരുന്നു ആദ്യ കാലങ്ങളിൽ. പിന്നീട് ചൂരലും തടിയും ചേർന്നു പല തരം ഫർണിച്ചർ എത്തി. ഇന്റീരിയറിൽ വിവിധ രീതിയിൽ ഇണക്കിചേർക്കാവുന്ന ചൂരൽ ഷീറ്റ് ഇ പ്പോൾ ട്രെൻഡ് ചാർട്ടിലാണ്.
∙ മുൻപ് കട്ടിലും കസേരയും നിർമിക്കാൻ വേണ്ടിയായിരുന്നു ചൂരൽ അധികമായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും ഫർണിച്ചറിൽ ചൂരൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഡിസൈനുകളിലെ വ്യത്യസ്തതയിലൂടെ വേറിട്ടു നിൽക്കുന്നുവെന്നു മാത്രം. കട്ടിലിന്റെ ഹെഡ് ബോർഡ് നിർമിക്കാനും ചൂരൽ ഉപയോഗിക്കുന്നുണ്ട്.
∙ ചൂരലിന്റെ ഐവറി നിറം ഒട്ടുമിക്ക നിറങ്ങളോടും ചേരും. പല നിറത്തിലുള്ള തടി ഫ്രെയിമിൽ ചൂരൽ നെയ്തെടുത്ത് അലമാരയുടെ വാതിൽ തീർത്താൽ എന്തു ഭംഗിയായിരിക്കുമല്ലേ... ഡ്രോയർ ഡ്രസ്സറിലും ചൂരൽ സ്റ്റാറാണ്.
∙ ലാംപ് ഷെയ്ഡുകളിൽ ചൂരൽ പയറ്റാത്ത ഡിസൈനുകളില്ല. മഞ്ഞ വെളിച്ചമെരിയുന്ന ചൂരൽ കൊണ്ടു നിർമിച്ച ഹാങ്ങിങ് ലാംപും ടേബിൾ ലാംപും ഏതു ഇന്റീരിയറിനും ചേരുംവിധം ഒരുക്കിയെടുക്കാനാകും.
∙ റൂം സെപറേറ്റർ ആണ് ചൂരലിനെ കൃത്യമായി ഉപയോഗിക്കാനാകുന്ന മറ്റൊരിടം. ചൂരൽ നെയ്തെടുക്കുമ്പോൾ കണ്ണികളുണ്ടാകും. ഈ കണ്ണികളിലൂടെ വായുവും വെളിച്ചവും കടക്കും. എന്നാൽ മുറികൾക്കിടയിൽ ഭാഗികമായി മറയും ലഭിക്കും.
∙ ലോൺട്രി ബാസ്കറ്റും സ്റ്റോറേജ് ബോക്സും കിച്ചൻ റാക്കും ചൂരൽ കൊണ്ടാണെങ്കിൽ അലങ്കാരത്തിനായി മ റ്റൊന്നും തേടേണ്ട. ഉപയോഗപ്രദമായ വസ്തുക്കൾ ചൂര ല്‍ കൊണ്ടുണ്ടാക്കിയാലുള്ള മെച്ചമതാണ്.
∙ ചൂരൽ ചീകിയെടുത്തു കനം കുറച്ചു നാരുകളാക്കി അത് ട്രീറ്റ് ചെയ്തശേഷമാണു ഷീറ്റ് പോലെ നെയ്തെടുക്കുന്നത്. എന്നാൽ ഫർണിച്ചർ നിർമാണത്തിന് ഇത്തരം റെഡിമെയ്ഡ് ചൂരൽ ഷീറ്റ് പ്രായോഗികമല്ല. ഇ രിപ്പിടങ്ങളുടെ ചാര് പോലെ ഭാരം താങ്ങേണ്ട അവസരങ്ങളിൽ ഫർണിച്ച റിന്റെ ഘടന തടി കൊണ്ടു നിർമിച്ച് അതിലേക്കു നേരിട്ടു മെടഞ്ഞെടുക്കണം. അത്തരത്തിൽ തടിയിലേക്ക് ഉറപ്പിക്കുന്ന ചൂരൽ വയറുകൾ എളുപ്പത്തിൽ പൊട്ടിയോ അഴിഞ്ഞോ പോരില്ല. വെള്ള, ഐവറി എന്നീ ഷേഡുകളിൽ ചൂരൽ വയറുകൾ ലഭിക്കും.
∙ വള്ളിച്ചൂരലാണു ചൂരല്‍ നെയ്ത്തിന് ഉപയോഗിക്കുന്നത്. നെയ്യാനുള്ള വയറുകളാക്കി മാറ്റിയ ശേഷമാണ് ഫർണിച്ചർ നിർമിക്കുന്നത്. വയറുകൾ എത്ര അടുപ്പിച്ചാണു എന്നതിനനുസരിച്ച് ഈടും ഉറപ്പും വർധിക്കും. പല തരത്തിൽ നെയ്യാമെങ്കിലും വട്ടക്കണ്ണി നെയ്ത്താണു ഫെയ്മസ്. ചതുരത്തിലും ഡയമണ്ട് ആകൃതിയിലുമൊക്കെ നെയ്തെടുക്കാം. കണ്ണികളില്ലാതെ അടുപ്പിച്ചും ചെയ്യാം.
ഇന്റീരിയറിനെല്ലാം യോജിക്കും
ഏത് ഇന്റീരിയറിനും ചൂരൽ ഇണങ്ങും. പരമ്പരാഗതമോ ട്രോപ്പിക്കലോ കന്റംപ്രറിയോ എന്ന വ്യത്യാസമില്ലാതെ, തടി ഫർണിച്ചറിന്റെ ഭാഗമായി ഉപയോഗിക്കാം.
∙നമ്മുടെ കാലാവസ്ഥയിലേക്കു അനുയോജ്യമാണ്. ലൈറ്റ് വെയ്റ്റായതു കൊണ്ടു കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്. തികച്ചും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതിനാൽ സസ്‌റ്റെയ്നബിൾ ഫർണിച്ചർ എന്ന രീതിയിലും ചൂരൽ മുന്നിലുണ്ട്.
∙പൊടി തൂത്തു വൃത്തിയാക്കി വയ്ക്കുന്നതിനൊപ്പം ഇടയ്ക്കിടെ പോളിഷ് ചെയ്യണം. നാരുകൾ പൊന്തിവരുന്നത് ചീകിയൊതുക്കി വേണം പോളിഷ് ചെയ്യാൻ.
∙ചൂരലിന്റെ മൂപ്പും നിർമാണവുമെല്ലാം പെർഫക്ട് ആയാൽ എത്രകാലം വേണമെങ്കിലും കേടില്ലാതെ കിടക്കും. അകത്തളങ്ങൾക്കാണ് കൂടുതൽ യോജിച്ചത്. അ ധികം ഈർപ്പം തട്ടുന്നതു ചൂരലിന്റെ ആ യുസ്സ് കുറയ്ക്കാം.