സുഗന്ധവ്യഞ്ജനങ്ങൾക്കു പകരമായി നട്ടുവളർത്താം സർവസുഗന്ധി. കുരുമുളക്, ഗ്രാമ്പൂ, ജാതി, കറുവാപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമുള്ള സർവസുഗന്ധിയുടെ കായ്കളും ഇലകളും വിഭവങ്ങൾക്കു രുചിയും ഗന്ധവും പകരും. ജമൈക്കൻ പെപ്പർ എന്നും പേരുണ്ട്. ഇലകൾക്കു കട്ടിയും കടുംപച്ച നിറവും തിളക്കവുമുണ്ട്. തവിട്ടു കലർന്ന

സുഗന്ധവ്യഞ്ജനങ്ങൾക്കു പകരമായി നട്ടുവളർത്താം സർവസുഗന്ധി. കുരുമുളക്, ഗ്രാമ്പൂ, ജാതി, കറുവാപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമുള്ള സർവസുഗന്ധിയുടെ കായ്കളും ഇലകളും വിഭവങ്ങൾക്കു രുചിയും ഗന്ധവും പകരും. ജമൈക്കൻ പെപ്പർ എന്നും പേരുണ്ട്. ഇലകൾക്കു കട്ടിയും കടുംപച്ച നിറവും തിളക്കവുമുണ്ട്. തവിട്ടു കലർന്ന പച്ചനിറമുള്ള ചെറിയ കായ്കൾക്കുള്ളിൽ ഒന്നോ രണ്ടോ വിത്തു കാണും.

 ∙ വിത്തുകൾ പാകിയോ കമ്പുകൾ പതി വച്ചോ സർവസുഗന്ധി നടാം. നല്ല വിളവു ലഭിക്കുന്ന മരങ്ങളിലെ കായ്കൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പിറ്റേന്ന് അരിപ്പയിലൂടെ ഉരച്ചു വഴുവഴുപ്പു മാറ്റിയ ശേഷം വിത്തുകൾ കഴുകി തണലിൽ ഉണക്കുക. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും ചകിരിച്ചോറും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പാകിയ ശേഷം ഇലകൾ കൊണ്ടു പുതയിടുക. രണ്ടാഴ്ചയ്ക്കുളളിൽ വിത്തുകൾ കിളിർക്കും.  

ADVERTISEMENT

∙ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്തു വളക്കൂറും ജൈവാംശവുമുള്ള മണ്ണുമാണ് അനുയോജ്യം. തുടക്കത്തിലെ വളർച്ചാഘട്ടത്തിൽ തണൽ നൽകണം. പത്തു മാസം പ്രായവും 30 സെ. മീ. ഉയരവും നല്ല ആരോഗ്യവുമുള്ള തൈകൾ ആറ് മീറ്റർ അകലത്തിൽ നടാം. വളമായി ചാണകം, മണ്ണിര കംപോസ്റ്റ് തുടങ്ങിയവ നൽകാം. വരൾച്ചയും വെള്ളക്കെട്ടും അതിജീവിക്കില്ല.

∙ ഇറച്ചി, പച്ചക്കറി, സ്റ്റൂ, മധുരപലഹാരങ്ങൾ തുടങ്ങിയവയിൽ ചേർക്കാം. കറികൾ പാകമാകുമ്പോൾ ഇല എടുത്തു മാറ്റണം. ഇല്ലെങ്കിൽ രുചിവ്യത്യാസമുണ്ടാകും.

ADVERTISEMENT

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Cultivating Sarvasugandhi: A Guide to Growing Allspice:

Sarvasugandhi, also known as Allspice or Jamaican Pepper, offers a unique blend of flavors reminiscent of pepper, cloves, nutmeg, and cinnamon. This versatile plant can be cultivated for its aromatic leaves and fruits, which enhance various dishes and are a great substitute for traditional spices.

ADVERTISEMENT