ഉരുളക്കിഴങ്ങിനോളം രുചിയില്ലെങ്കിലും ഔഷധഗുണമുള്ളതാണ് അടതാപ്പ്; നട്ടു വളർത്തുമ്പോൾ അറിയേണ്ടത് Understanding Air Potato (Adathappu)
അടതാപ്പ്, അഥവാ എയർ പൊട്ടറ്റോ, കാച്ചിൽ വർഗ്ഗത്തിൽപ്പെട്ടതും ഔഷധഗുണങ്ങളാൽ സമ്പന്നവുമായ ഒരു വള്ളിച്ചെടിയാണ്, ഇത് പണ്ടുകാലത്ത് ഉരുളക്കിഴങ്ങിന് പകരമായി ഉപയോഗിച്ചിരുന്നു; ഈ ചെടി പന്തലിട്ടോ മരങ്ങളിൽ പടർത്തിയോ വളർത്താം, വള്ളികൾ മൂപ്പെത്തുമ്പോൾ ഇലകളിൽ നിന്ന് ഉരുളക്കിഴങ്ങ് പോലുള്ള കായ്കളുണ്ടാകുന്നു, ഇത് വിളഞ്ഞു പാകമാകാൻ ഏകദേശം നാലുമാസമെടുക്കും, ഇതിന്റെ പുറംതൊലിക്ക് മങ്ങിയ വെള്ളയോ ബ്രൗൺ നിറമോ ആയിരിക്കും, ഉള്ളിൽ പച്ച നിറമുള്ള തൊലിയും കാണാം; വേനൽമഴ ലഭിക്കുന്ന സമയത്താണ് നടാൻ ഏറ്റവും അനുയോജ്യം, വള്ളികളിലെ കായ്കളോ കിഴങ്ങു കഷണങ്ങളോ ഉപയോഗിക്കാം, മുള വന്ന ശേഷം നടുന്നതാണ് നല്ലത്, നടുന്നതിനുമുമ്പ് കിഴങ്ങ് കുഴികളിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, ചാരം, ഉണക്ക ഇലപ്പൊടി എന്നിവ ചേർക്കുന്നത് ഗുണം ചെയ്യും, ജൈവവളങ്ങൾ മാസത്തിലൊരിക്കൽ നൽകാം; വള്ളികളിലെ കായ്കൾ ഏതു സമയത്തും പറിക്കാം, മണ്ണിനടിയിലുള്ള കിഴങ്ങ് വള്ളി ഉണങ്ങിയ ശേഷം എടുക്കണം, കാര്യമായ രോഗകീടബാധയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്, അടതാപ്പ് മസാലക്കറി, മെഴുക്കുപുരട്ടി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാം, എന്നാൽ ഇതിനോട് സാമ്യമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ചില ഇനങ്ങളും നിലവിലുണ്ട്.

എയർ പൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പ് പഴയകാലത്ത് ഉരുളക്കിഴങ്ങിനു പകരം ഉപയോഗിച്ചിരുന്നു. കാച്ചിൽ വർഗത്തിൽപ്പെട്ടതാണ് ഈ വള്ളിച്ചെടി. ഉരുളക്കിഴങ്ങിനോളം രുചിയില്ലെങ്കിലും ഏറെ ഔഷധഗുണമുള്ളതാണു കായ്കൾ.
∙ പന്തലിട്ടോ മരങ്ങളിൽ കയറ്റിയോ കയ്യെത്താവുന്ന ദൂരത്തിൽ പടർത്താം. വള്ളികൾ മൂപ്പെത്തുമ്പോൾ ഇല മുകുളങ്ങൾ ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടുവരും. കിഴങ്ങ് വിളഞ്ഞു പാകമാകാൻ നാലു മാസത്തോളമെടുക്കും. മങ്ങിയ വെള്ള നിറത്തിലും ചില ഇനങ്ങളിൽ ബ്രൗൺനിറത്തിലുമാണു പുറംതൊലി. ഉള്ളിൽ പച്ചനിറമുള്ള തൊലിയും കാണാം. വള്ളികളിലെ കായ് പൊഴിയുമ്പോൾ ശേഖരിക്കാം.
∙ വേനൽമഴ ലഭിക്കുന്ന കാലമാണു നടാൻ അനുയോജ്യം. വള്ളികളിലെ കായ്കളോ മണ്ണിനടിയിലുളള കിഴങ്ങ് കഷണങ്ങളാക്കിയോ നടാൻ ഉപയോഗിക്കണം. വിളവെടുത്ത ഉടനെ നടാൻ പാടില്ല. മുള വന്ന ശേഷം നടാം.
∙ നിലം കിളച്ചൊരുക്കി കുഴികളെടുത്തു രണ്ടു കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും കുറച്ചു ചാരവും ഉണക്ക ഇലപ്പൊടിയും ചേർത്ത് കുഴി നിറയ്ക്കുക. മുള വന്ന കിഴങ്ങ് കഷണങ്ങളാക്കി നടുക. മാസത്തിലൊരിക്കൽ ജൈവവളങ്ങൾ നൽകാം.
∙ വള്ളികളിൽ ഉണ്ടാകുന്ന എയർ പൊട്ടറ്റോ ഒരുവിധം മൂപ്പായാൽ ഏതു സമയത്തും പറിക്കാം. മണ്ണിനടിയിെല കിഴങ്ങ് വള്ളി ഉണങ്ങിയ ശേഷം എടുക്കുക. കാര്യമായ രോഗകീടബാധയുണ്ടാകാറില്ല. മസാലക്കറി, മെഴുക്കുപുരട്ടി ഇവ തയാറാക്കാം.അടതാപ്പിനോടു സാമ്യമുള്ള ചില ഇനങ്ങളും കാണാം. ഇവ ഭക്ഷ്യയോഗ്യമല്ല.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം