കൈതച്ചെടികളുടെ കുടുംബത്തിൽപ്പെട്ട, ചട്ടികളോ മണ്ണോ കൂടാതെ വളർത്താൻ കഴിയുന്ന അലങ്കാര സസ്യങ്ങളാണ് എയർ പ്ലാന്റുകൾ, ഇവ ടില്ലാൻസ്യ വർഗത്തിൽപ്പെടുന്നു. കേരളത്തിൽ പ്രചാരത്തിലുള്ള ഇവയെ വള്ളിയിൽ തൂക്കിയിട്ടും, മരത്തിൽ കെട്ടിവച്ചും, ഡ്രിഫ്റ്റ് വൂഡിൽ ഒട്ടിച്ചും, ടെറേറിയത്തിലുമൊക്കെ പരിപാലിക്കാം. നല്ല വായുസഞ്ചാരവും പാതി തണലുമുള്ള സ്ഥലമാണ് ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യം. ഇലകളിലാണ് ഇവയ്ക്ക് നനയും വളവും നൽകേണ്ടത്, ക്ലോറിൻ കലരാത്ത ശുദ്ധജലം ഉപയോഗിക്കണം. ഇലകൾ പുറകോട്ട് ചുരുളുന്നത് ജലാംശക്കുറവിന്റെ ലക്ഷണമാണ്. പൂവിടുന്നതിനുശേഷം ചെടി നശിക്കുമെങ്കിലും, പുതിയ തൈകൾ ഉത്പാദിപ്പിച്ച് അവ പുതിയ ചെടികളായി വളരുന്നു. സ്പാനിഷ് മോസ് പോലുള്ളവ തണ്ടുകൾ മുറിച്ചുനട്ടും വളർത്താം.

കൈതയുടെ കുടുംബത്തിലെ അലങ്കാര ചെടികളാണ് എയർ പ്ലാന്റ്സ്. ഇവ വളർത്താൻ ചട്ടിയോ മണ്ണോ വേണ്ട. വള്ളിയിൽ തൂക്കിയിട്ടും, ഡ്രിഫ്ട് വൂഡിൽ ഒട്ടിച്ചും മരത്തിൽ കെട്ടിവച്ചും ടെറേറിയത്തിലുമെല്ലാം പരിപാലിക്കാം. ടില്ലാൻസ്യ വർഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഇലകളിൽ നിറയെ വെള്ള പൊടിപോലെ ആവരണമുള്ള അയോനാൻന്ത, സ്പാനിഷ് മോസ് തുടങ്ങിയവയും പച്ചനിറത്തിൽ മിനുസമുള്ള ഇലകളുമായി പിങ്ക് ക്വിൽ ഇനങ്ങളുമാണ് കേരളത്തിൽ പ്രചാരത്തിലുള്ളത്.

നല്ല വായുസഞ്ചാരവും പാതി തണലും കിട്ടുന്ന ഇടത്ത് ഇവ വളർത്താം. സ്പാനിഷ് മോസ് ഇനം കെട്ടി തൂക്കിയിട്ട് വളർത്താം. ഇതിന്റെ നരച്ച താടി പോലുള്ള നേർത്തു നീണ്ട ഇലകളിൽ തുള്ളി നന നൽകിയാൽ മതി. ഇലകൾക്കിടയിൽ ഈർപ്പം അധികമായാൽ കുമിളും പച്ചപ്പായലും വളർന്നു കയറി ചെടി നശിക്കും.

ADVERTISEMENT

കെട്ടിത്തൂക്കിയിട്ടും ഒട്ടിച്ചും വളർത്താം

ആയോനാൻന്ത വിഭാഗത്തിലെ തന്നെ കുഞ്ഞൻ കൈതയുടെ പ്രകൃതമുള്ള ഇനങ്ങൾ പ്ലാസ്റ്റിക് വള്ളിയിൽ തൂക്കിയിട്ടും ടെറേറിയത്തിലും ഡ്രിഫ്റ്റ് വൂഡിൽ ഒട്ടിച്ചുവച്ചും പരിപാലിക്കാം. തീരെ കുറുകിയ വേരുകൾ പ്രതലത്തിലേക്കു സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കാം. ആവശ്യത്തിനു വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള പാതി തുറന്നിരിക്കുന്ന ടെറേറിയത്തിലാണ് എയർ പ്ലാന്റ്സ് പരിപാലിക്കേണ്ടത്.

ADVERTISEMENT

വേരുകൾ തീരെ കുറവായതുകൊണ്ട് ഇലകളിലാണ് നനയും വളവും നൽകേണ്ടത്. ഇവയുടെ ഇലകളിൽ, കാലാവസ്ഥ അനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ തുള്ളി നന നൽകിയാൽ മതി. നനയ്ക്കുമ്പോൾ ഇലകളുടെ നടുവിലുള്ള കുഴിയിൽ വെള്ളം തങ്ങി നിൽക്കാതെ ശ്രദ്ധിക്കണം. ടെറേറിയത്തിലും ഗ്ലാസ് ജാറിലും മറ്റും വളർത്തുന്നവയ്ക്കു നന നൽകുമ്പോൾ ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. നനയ്ക്കാൻ ക്ലോറിൻ കലരാത്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക. ചെടിയുടെ ഇലകൾ അകാരണമായി പുറകോട്ട് ചുരുളുന്നത് ജലാംശം കുറഞ്ഞതിന്റെ ലക്ഷണമാണ്. ആവശ്യമെങ്കിൽ മഗ്ഗിൽ എടുത്ത വെള്ളത്തിൽ ചെടി മുഴുവനായി അരമണിക്കൂർ മുക്കിവച്ചശേഷം പുറത്തെടുത്ത് അധികജലം മുഴുവനായി വാർന്നു പോയ ശേഷം തിരിച്ചു വയ്ക്കുക.

വളമായി ആഴ്ചയിൽ ഒരിക്കൽ വെള്ളത്തിൽ പൂർണമായി ലയിക്കുന്ന 19 :19 :19 ( 1 ഗ്രാം / ലീറ്റർ വെള്ളം) തുള്ളി നനായി നൽകാം. ക്രമമായി വളം നൽകിയാൽ പിങ്ക് ക്വിൽ, കുഞ്ഞൻ കൈത പോലുള്ള അയോനാൻന്ത ഇനങ്ങൾ എല്ലാം പൂവിടും. സാവധാനം വളരുന്ന പ്രകൃതമുള്ള എയർ പ്ലാന്റ്സ് നന്നായി വളർച്ചയായാൽ മാത്രമേ പൂവിടൂ. കുഞ്ഞൻ കൈത ഇനത്തിൽ പൂവിടുന്നതിന് മുൻപ് ഇളം ഇലകൾക്ക് നീല കലർന്ന ചുവപ്പു നിറമാകും. അവയുടെ നടുവിൽ നിന്നും പർപ്പിൾ പൂവ് വരും. പൂവിട്ട ചെടി കാലക്രമേണ നശിക്കും. പക്ഷേ, അതിനുമുൻപ് ചുറ്റും തൈകൾ (പപ്പ്സ്) ഉണ്ടായി വന്ന് കൂട്ടമായി മാറും.

ADVERTISEMENT

തൂക്കിയിട്ടു വളർത്തുന്നവയിൽ തൈകൾ ഉണ്ടായി ഗോളാകൃതിയിലാകും. ഇവയ്ക്ക് ആവശ്യത്തിനു വലുപ്പമായാൽ വേർപെടുത്തിയെടുത്ത് പുതിയ ചെടിയായി നടാം. സ്പാനിഷ് മോസ് ചെടിയുടെ തണ്ടു മുറിച്ചെടുത്ത് കെട്ടിത്തൂക്കിയിട്ട് ചെടികൾ വളർത്തിയെടുക്കാം.

ADVERTISEMENT