‘സൈക്ലിങ് ട്രാക്ക് ആയും ഉപയോഗിക്കാം’; ഉദ്യാനത്തിന്റെ ഭംഗി കൂട്ടാന് പലതരം നടപ്പാതകൾ Landscaping with Garden Paths
ഉദ്യാനങ്ങൾക്ക് ഭംഗിയും സൗകര്യവും നൽകുന്ന പ്രധാന ഘടകമാണ് നടപ്പാതകൾ. പൂന്തോട്ടങ്ങളിലൂടെയുള്ള നടപ്പാതകൾ പ്രകൃതി ആസ്വദിക്കാനും സൈക്ലിങ്ങിനും ഉപകരിക്കും. രാത്രിയിൽ നടപ്പാതകൾക്ക് ആവശ്യമായ വെളിച്ചം നൽകാൻ ബൊളാർഡ് ലൈറ്റുകൾ സ്ഥാപിക്കേണ്ടതാണ്. വീതിയും നിരപ്പായ പ്രതലവുമുള്ള നടപ്പാതകൾക്ക് ചെടിപ്പടർപ്പുകൾക്കിടയിലൂടെയും പുൽത്തകിടിക്കുള്ളിലൂടെയും പോകാൻ സൗകര്യമൊരുക്കാം. നിർമാണവസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ പൂന്തോട്ടത്തിന്റെ ആകർഷകത്വവുമായി ചേരുന്നതും ചെലവ് കുറഞ്ഞതുമായവ പരിഗണിക്കണം. ബേബി മെറ്റൽ, പോണ്ടിച്ചേരി പെബിൾ, വർണ്ണപെബിൾ, ഇന്റർലോക്ക് ടൈൽ, നാച്ചുറൽ സ്റ്റോൺ തുടങ്ങി പലതരം മെറ്റീരിയലുകൾ നടപ്പാത നിർമ്മാണത്തിന് ലഭ്യമാണ്, ഇവ ഓരോന്നിനും അതിൻ്റേതായ പ്രത്യേകതകളും ഭംഗിയുമുണ്ട്.

പൂന്തോട്ടത്തിന്റെ സൗന്ദര്യവും സൗകര്യവും വർധിപ്പിക്കുന്ന പ്രധാന ഘടകമാണ് ഉദ്യാനത്തിലെ നടപ്പാതകൾ. പൂച്ചെടികളും മരങ്ങളും ചുറ്റിയുള്ള നടപ്പാത പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഇടമായി മാറും. നല്ല വിസ്താരമുള്ള ഉദ്യാനത്തിൽ സൈക്ലിങ് ട്രാക്ക് ആയും നടപ്പാത ഉപയോഗിക്കാറുണ്ട്. നടപ്പാത രാത്രിയിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആവശ്യത്തിനു പ്രകാശം ലഭിക്കാൻ അരികിലൂടെ ബൊളാർഡ് ലൈറ്റുകൾ (തൂണുകളിൽ സ്ഥാപിക്കുന്ന ലൈറ്റ്) വയ്ക്കണം. ഒരേ സമയം ഇരുഭാഗത്തേയ്ക്കും നടക്കാൻ, നടപ്പാതയ്ക്കു കുറഞ്ഞതു മൂന്നടി എങ്കിലും വീതി നൽകണം.
പുൽത്തകിടിക്കുള്ളിലൂടെയുള്ള നടപ്പാത പുല്ലിൽ ചവിട്ടാതെ, ചെളി പറ്റാതെ നടക്കാനാകുമെന്നതിനൊപ്പം പുൽത്തകിടിയുടെ ഭംഗി വർധിപ്പിക്കുകയും ചെയ്യും. ഉപരിതലം നിരപ്പായി കിടക്കുന്ന വിധത്തിലാകണം നടപ്പാത ഒരുക്കേണ്ടത്. ചുറ്റുമുള്ള പൂന്തോട്ടഘടങ്ങളുമായി ഇണങ്ങുന്ന വിധത്തിലുള്ള നിർമാണവസ്തുക്കൾ വേണം ഇതിനായി തിരഞ്ഞെടുക്കുവാൻ. നിർമാണവസ്തുക്കളുടെ വിലയാണ് ഇതിൽ ഏറ്റവും പ്രധാനം.
ബേബി മെറ്റൽ
ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ നടപ്പാത തയാറാക്കാൻ ബേബി മെറ്റലാണ് അനുയോജ്യം. ഒരേ വലുപ്പത്തിലുള്ളതും നന്നായി കഴുകിയതുമായ ബേബി മെറ്റൽ നടപ്പാതയ്ക്കു ഭംഗിയേകും. ബേബി മെറ്റൽ വിരിക്കുന്നതിനു മുൻപു മണ്ണിൽ നിന്നു മുകളിലേക്കു ചെളി കയറി മെറ്റലിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ അടിയിൽ വീഡ് കൺട്രോൾഷീറ്റ് വിരിക്കണം. കറുപ്പു നിറത്തിൽ പ്ലാസ്റ്റിക് അരിച്ചാക്കിന്റെ പ്രകൃതമുള്ള വീഡ് ഷീറ്റിൽ നിന്നും വെള്ളം അനായാസം താഴെ മണ്ണിലേക്ക് ഇറങ്ങിപോയിക്കൊള്ളും. ഇതിനു മുകളിൽ കുറഞ്ഞത് ഒരിഞ്ചു കനത്തിലെങ്കിലും മെറ്റൽ നിരത്തണം.
പോണ്ടിച്ചേരി പെബിൾ
വിപണയിൽ ലഭ്യമായ പലതരം പ്രകൃതിദത്തമായ വെള്ളാരം കല്ലുകളിൽ ഏറ്റവും വില കുറഞ്ഞതാണ് പോണ്ടിച്ചേരി പെബിൾ. തവിട്ടു നിറത്തിൽ പല വലുപ്പത്തിൽ ലഭിക്കുന്ന ഈ പെബിൾ വിരിക്കുന്നതിനു മുൻപായി പല ആവർത്തി നന്നായി കഴുകി മണ്ണും ചെളിയുമെല്ലാം നീക്കം ചെയ്യണം. അടിയിൽ വീഡ് കൺട്രോൾ ഷീറ്റ് വിരിച്ചതിനുശേഷം പെബിൾ നിരത്താം.
വർണപെബിൾസ്
വില കൂടുതലാണെങ്കിലും ആകർഷകമായ കടും തവിട്ട്, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ പ്രകൃതിദത്തമായ വെള്ളാരം കല്ലുകൾ വിപണിയിൽ ഉണ്ട്. നേരിട്ടു മഴ കിട്ടുന്നിടത്തു നടപ്പാത നിർമിക്കാൻ ഉപയോഗിക്കാം. ഭംഗിയുള്ള നിറങ്ങളിൽ പോളിഷ്‌ഡ് മാർബിൾ കല്ലുകൾ വെള്ളാരം കല്ലുകളായി വിപണിയിൽ ലഭ്യമാണ്. ഇവ നേരിട്ട് മഴ കൊള്ളുന്നിടത്തേക്കു പറ്റിയവയല്ല. മഴ കൊണ്ടാൽ കാലക്രമേണ ഉപരിതലത്തിൽ പായൽ വന്നു ഭംഗി പോകും.
ഇന്റർലോക്ക് ടൈൽ
ഇടയിൽ വിടവുകൾ ഇല്ലാതെ വിരിക്കുന്ന ഇന്റർ ലോക്ക് ടൈൽ നടപ്പാതയായും സൈക്ലിങ് ട്രാക്ക് ആയും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. തിരഞ്ഞെടുക്കുവാനായി പല വലുപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ഇന്റർലോക്ക് ടൈൽ വിപണിയിൽ ലഭ്യമാണ്. മുൻപ് ലഭ്യമായിരുന്ന ഇളം ചാരനിറത്തിലുള്ള ടൈൽ കൂടാതെ പലനിറത്തിലും മുഴുവനായി വിരിച്ചു കഴിയുമ്പോൾ ഇടയിൽ പുല്ല് വളർത്താൻ വിടവുകളുള്ള തരം ടൈലുകളും നടപ്പാത തയാറാക്കാൻ ലഭ്യമാണ്. ഒറ്റ നോട്ടത്തിൽ നാച്ചുറൽ സ്റ്റോൺ പോലെ നല്ല വലുപ്പത്തിലുള്ള കോൺക്രീറ്റ് ടൈലുകളും ഇന്ന് ഉപയോഗത്തിലുണ്ട്. ഇത്തരം വലിയ ടൈലുകൾക്കിടയിൽ 2 ഇഞ്ചു വിടവു നൽകി പുൽത്തകിടി തയാറാക്കാൻ പറ്റും.
നാച്ചുറൽ സ്റ്റോൺ
ഓരോ സ്ഥലത്തു നിന്നു ലഭിക്കുന്ന സ്റ്റോണിന്റെ ഇനമനുസരിച്ച് ബാംഗ്ലൂർ സ്റ്റോൺ, തന്തൂർ സ്റ്റോൺ, ഷഹബാദ് സ്റ്റോൺ, കടപ്പ സ്റ്റോൺ, കോട്ട സ്റ്റോൺ തുടങ്ങിയവ വിപണിയിൽ ഉണ്ട്. നാല് ഇഞ്ച് സമചതുരത്തിലുള്ള കോബിൾ സ്റ്റോണും നടപ്പാത തയാറാക്കാനായി ഉപയോഗിക്കാറുണ്ട്. മറ്റെല്ലാ കല്ലിനങ്ങളും രണ്ട് അടി സമചതുരം അല്ലെങ്കിൽ രണ്ട് അടി നീളo ഒരു അടി വീതി തുടങ്ങിയ വലുപ്പത്തിൽ നടപ്പാതയ്ക്കായി ലഭ്യമാണ്. ഇത്തരത്തിൽ നല്ല വലിപ്പമുള്ള കല്ലുകൾ ഒന്നുകിൽ വിടവ് നൽകാതെ ഒന്നിനോടൊന്ന് ചേർത്ത് ഇട്ട് നടപ്പാത തയ്യാറാക്കാം അല്ലെങ്കിൽ രണ്ട് ഇഞ്ചു വിടവു നൽകി കല്ലുകൾക്കിടയിലുള്ള വിടവിൽ പുല്ലു വളർത്താം. ഇതിനു പറ്റിയത് കാർപെറ്റ് ഗ്രാസ് ഇനമാണ്.