ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൽ പൂന്തോട്ടങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാനായി ഗ്രീൻ സ്റ്റോൺ, ലാവാ സ്റ്റോൺ, സെറാമിക് തുടങ്ങിയ നൂതന വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ശിൽപങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നു. ഇതിന് പുറമെ, പഴകിയ തേക്ക് വേരുകളിൽ നിന്നും വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങളിൽ നിന്നും പുനരുപയോഗിച്ച സ്റ്റീൽ കൊണ്ടും ആകർഷകമായ ശിൽപങ്ങൾ തയ്യാറാക്കുന്നു. ജീവികളുടെയും സസ്യങ്ങളുടെയും രൂപങ്ങളും ബുദ്ധന്റെയും മറ്റ് ഐതിഹാസിക രൂപങ്ങളും ഉദ്യാനങ്ങളിൽ കൗതുകം നിറയ്ക്കുന്നു. ശിൽപങ്ങൾക്ക് ചുറ്റും അനുയോജ്യമായ ചെടികളും ലൈറ്റിംഗും ക്രമീകരിക്കുന്നത് അവയുടെ ഭംഗി വർദ്ധിപ്പിക്കാൻ സഹായിക്കും.

പൂന്തോട്ടങ്ങളുടെ ഭംഗിക്കു മാറ്റു കൂട്ടാൻ  പലതരം വസ്തുക്കൾ ഉപയോഗിച്ചു തയാറാക്കുന്ന ശിൽപങ്ങൾ പരിചയപ്പെടാം...

ലാൻഡ്‌സ്‌കേപ് ഡിസൈനിൽ ശിൽപങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്.  മുൻപ് പ്ലാസ്റ്റർ ഒഫ് പാരീസ്, സിമന്റ്, കരിങ്കൽ തുടങ്ങിയവ ഉപയോഗിച്ചുള്ള  ശിൽപങ്ങളായിരുന്നു ഉദ്യാനങ്ങളെ അലങ്കരിച്ചിരുന്നത്. ഇന്നു പലതരം നിർമാണ വസ്തുക്കൾ ഉപയോഗിച്ചുള്ള ഉദ്യാനശിൽപങ്ങൾ വിപണിയിലുണ്ട്.   

ADVERTISEMENT

ഉദ്യാനത്തിലെ പുതുതാരങ്ങൾ

ഗ്രീൻ സ്റ്റോൺ, ലാവാ സ്റ്റോൺ, സെറാമിക് ഇവയിൽ തയാറാക്കിയ ശിൽപങ്ങൾക്കാണ് ഇന്നു കൂടുതൽ ആവശ്യക്കാരുള്ളത്.  

ADVERTISEMENT

∙ ഗ്രീൻ സ്റ്റോൺ കൊത്തുപണിക്കായി ഉപയോഗിക്കുന്ന നാടൻ കരിങ്കല്ലിനു സമാനമാണ്.

∙ ലാവ സ്റ്റോൺ കൂടുതൽ കട്ടിയും നല്ല ഫിനിഷിങ്ങും കിട്ടുന്ന കല്ലാണ്. കടും ചാരനിറവും ഇളം ചാരനിറവും ഒരുമിച്ചുപയോഗിച്ചു ലാവ സ്റ്റോണിൽ തയാറാക്കിയ ശിൽപങ്ങൾ കാണാൻ വേറിട്ട ഭംഗിയാണ്. ലാവാ അല്ലെങ്കിൽ ഗ്രീൻ സ്റ്റോൺ നിർമിത ബുദ്ധ ശിൽപങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ട്.

ADVERTISEMENT

∙  ജീവികളുടെയും സസ്യങ്ങളുടെയും  പഴയകാല കാർഷിക ഉപകരണങ്ങളുടെയും രൂപങ്ങൾ ഉദ്യാനത്തിൽ വയ്ക്കാൻ ഇഷ്ടപ്പെടുന്നവരേറെ. തവള, കൂൺ പോലുള്ളവയാണ് കൂടുതൽ പോപ്പുലർ. രണ്ട് അടി മുതൽ 10 അടി വരെ ഉയരമുള്ളവ വിപണിയിൽ ലഭ്യമാണ്.

∙ തേക്കിന്റെ പഴകിയ വേരിന്റെ കഷണങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന മൃഗങ്ങളുടെയും മയിലിന്റെയും മറ്റും ശിൽപങ്ങളാണ് മറ്റൊരു ട്രെൻഡ്. മണ്ണിൽ കിടന്നു പഴകി തൊലിയെല്ലാം പോയി കാതൽ മാത്രമായുള്ള തേക്കിൻ വേര് നല്ല ഈട് നിൽക്കുന്നതുകൊണ്ടാണ് ഇവ ഉപയോഗിച്ചു ശിൽപങ്ങൾ തയാറാക്കുന്നത്. മുഴുവനായി കൈപ്പണിയിൽ തയാറാക്കുന്ന ഇത്തരം ശിൽപങ്ങൾക്കു വില കൂടുതലായിരിക്കും.

സെറാമിക് കോട്ടഡ് ശിൽപങ്ങൾ

∙ മാർബിൾ ശിൽപത്തിൽ വേഗം പായൽ വന്ന് ഭംഗി മങ്ങാം. പകരക്കാരനായി എത്തിയ താരമാണ് വിയറ്റ്നാം മണ്ണിൽ രൂപപ്പെടുത്തി പുറമേക്ക് സെറാമിക് ആവരണം നൽകുന്ന ശിൽപങ്ങൾ.

മികച്ച ദൃഢതയും ആകർഷകമായ രൂപഭംഗിയും ലഭിക്കുന്നതിനൊപ്പം, സെറാമിക് ആവരണം കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്നും പായൽപിടിത്തത്തിൽനിന്നും ഒരു പരിധിവരെ സംരക്ഷണം നൽകുന്നു.  

∙ സിമന്റ് മോൾഡിൽ തയാറാക്കിയ ബുദ്ധന്റെയും കൂടാതെ മൃഗങ്ങളുടെയും ശിൽപങ്ങൾ വിപണിയിലുണ്ട്. മോൾഡിൽ രൂപപ്പെടുത്തി ആകർഷകമായ നിറം നൽകിയാണ് ഇവ നിർമിച്ചെടുക്കുക.  

∙ വാഹനങ്ങളുടെ എൻജിനിൽ നിന്നുള്ള സ്റ്റീൽ നിർമിത ഭാഗങ്ങൾ മാത്രം പുനരുപയോഗിച്ച് ഒരുക്കുന്ന ശിൽപങ്ങളും ഇന്ന് ലാൻഡ്‌സ്‌കേപ്പ് ഡിസൈനിലെ വേറിട്ട ട്രെൻഡാണ്. തിളങ്ങുന്ന പ്രതലമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ശിൽപങ്ങൾ ചുറ്റുമുള്ള ആകാശവും മരങ്ങളും പച്ചപ്പും പ്രതിഫലിപ്പിക്കും.

 ഉപേക്ഷിക്കപ്പെട്ട മെറ്റൽ ഭാഗങ്ങൾക്ക് പുതിയൊരു രൂപവും ജീവനും നൽകി, ഓരോ ഭാഗവും പ്രത്യേകം വെൽഡ് ചെയ്തു രൂപപ്പെടുത്തിയെടുക്കുന്ന കുതിര, ചിമ്പാൻസി തുടങ്ങിയ ശിൽപങ്ങൾ ഉദ്യാനത്തിൽ കൗതുകവും സവിശേഷമായ ദൃശ്യഭംഗിയും സൃഷ്ടിക്കും.

∙ പകൽ സമയത്തു മനോഹരമായി തോന്നുന്ന ശിൽപത്തിനു രാത്രിയിലും അതേ പ്രാധാന്യം നൽകാൻ ശരിയായ ലൈറ്റിങ് സഹായിക്കും. ശിൽപത്തിന്റെ താഴെയോ പിന്നിലോ സ്ഥാപിക്കുന്ന സ്പോട്ട് ലൈറ്റുകൾ അതിന്റെ ആകൃതിയും നിഴലുകളും കൂടുതൽ മനോഹരമാക്കും.

ശിൽപത്തിനു ചുറ്റും ചെടികൾ ക്രമരഹിതമായി നിറയ്ക്കുന്നതിനു പകരം, ശിൽപത്തിന്റെ രൂപവും നിറവും വ്യക്തമാകുന്ന തരത്തിൽ ചെടികൾ തിരഞ്ഞെടുക്കണം.

പിന്നിൽ ഉയരമുള്ള ഇലച്ചെടികളും മുൻഭാഗത്ത് ഉയരം കുറഞ്ഞ ചെടികളും ഒരുക്കിയാൽ ശിൽപം കൂടുതൽ ശ്രദ്ധേയമാകും. ചിലപ്പോൾ ശിൽപത്തെ ഭാഗികമായി മറയ്ക്കുന്ന രീതിയിലുള്ള സസ്യവിന്യാസവും അതിനു സ്വാഭാവികമായൊരു ഭാവം നൽകും.

Elevate Your Garden with Unique Sculptures:

Garden sculptures are becoming increasingly popular in landscape design, moving beyond traditional materials like plaster and cement. Modern options include Green Stone, Lava Stone, and Ceramic, with Lava and Green Stone Buddha sculptures seeing high demand. Animal and plant-themed sculptures, especially frogs and mushrooms, are popular, as are pieces crafted from old teak roots, depicting animals and peacocks. Ceramic-coated sculptures made from Vietnamese clay offer durability and protection against moss. Repurposed steel parts from vehicle engines are also being used to create unique, reflective sculptures. Proper lighting and thoughtful plant arrangements can further enhance the beauty of these garden artworks.

ADVERTISEMENT