താമരയും ആമ്പലും മറന്നേക്കൂ... പൂന്തോട്ടത്തിലെ അലങ്കാരക്കുളത്തിൽ നടാം പൂക്കൾ വിരിയും വൈറൈറ്റി ജലസസ്യങ്ങൾ...
ചെറിയ ജലാശയങ്ങളിലും അലങ്കാരക്കുളങ്ങളിലും വളർത്താൻ അനുയോജ്യമായ പുതിയ ജലസസ്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്, പ്രത്യേകിച്ച് ഒച്ചിന്റെ ശല്യമില്ലാത്ത വാട്ടർ പോപ്പി, വാട്ടർ മൊസൈക് പ്ലാന്റ്, മെക്സിക്കൻ സ്വാർഡ്, നെയ്യാമ്പൽ (സ്നോ ഫ്ലേക് വാട്ടർ ലില്ലി) എന്നിവയെ പരിചയപ്പെടുത്തുന്നു. ചുവന്നമണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിൽ ചട്ടികളിൽ ഇവ നടാമെന്നും, രാസവളമായി ഡിഎപി ഉപയോഗിക്കാമെന്നും, പ്രായമായ ഇലകൾ മുറിച്ചുമാറ്റുന്നത് പൂവിടാൻ സഹായിക്കുമെന്നും ലേഖനം പറയുന്നു. മെക്സിക്കൻ സ്വാർഡ് ഒരു മീറ്ററോളം നീളമുള്ള പൂങ്കുലകളോടെ വെളുത്ത സുഗന്ധമുള്ള പൂക്കളുണ്ടാക്കുന്നു, വാട്ടർ പോപ്പി മെഴുകുപുരണ്ട ഇലകളോടുകൂടിയ ചെറിയ മഞ്ഞ പൂക്കളുണ്ടാക്കുന്നു, വാട്ടർ മൊസൈക് പ്ലാന്റ് പച്ചയും മെറൂണും നിറത്തിലുള്ള മൊസൈക് പോലുള്ള ഇലകളും ചെറിയ മഞ്ഞ പൂക്കളും പ്രദർശിപ്പിക്കുന്നു, നെയ്യാമ്പൽ വെള്ളനിറത്തിലുള്ള പഞ്ഞിപോലുള്ള പൂക്കളും മഞ്ഞ നിറത്തിലുള്ള മധ്യഭാഗവുമുള്ള ആകർഷകമായ സസ്യമാണ്. ഈ സസ്യങ്ങളെല്ലാം തണ്ടുകളിൽ നിന്നോ തൈകളിൽ നിന്നോ എളുപ്പത്തിൽ പുതിയവ വളർത്തിയെടുക്കാൻ സാധിക്കുന്നവയാണ്.

പൂന്തോട്ടമായാൽ പൂക്കൾ വിരിയും പൊയ്ക കൂടി വേണം. താമരയ്ക്കും ആമ്പലിനും പകരം വാട്ടർ പോപ്പി, വാട്ടർ മൊസൈക് പ്ലാന്റ്, മെക്സിക്കൻ സ്വാർഡ്, നെയ്യാമ്പൽ തുടങ്ങിയവ നട്ടോളൂ. ഇവയ്ക്ക് ഒച്ചിന്റെ ശല്യമില്ല, ഒതുങ്ങിയ പ്രകൃതമുള്ള ഇവ ചെറിയ ജലാശയങ്ങളിൽ നടാൻ ഉത്തമവുമാണ്.
ചുവന്നമണ്ണും ചാണകപ്പൊടിയും കലർത്തിയ മിശ്രിതത്തിൽ ഈ ജലസസ്യങ്ങൾ നടാം. ചട്ടിയിൽ മുഴുവനായും മിശ്രിതം നിറച്ച് അതിൽ ചെടി നട്ടശേഷം പൊയ്കയിലേക്ക് ഇറക്കി വയ്ക്കാം. പിന്നീടുള്ള വളപ്രയോഗത്തിനായി ഡിഎപി രാസവളം പത്രക്കടലാസിൽ പൊതിഞ്ഞു മിശ്രിതത്തിലേക്ക് ഇറക്കി വച്ചാൽ മതി. പ്രായമായ ഇലകൾ മുറിച്ചുനീക്കണം. ചെടി നന്നായി പൂവിടാൻ സഹായിക്കും.
മെക്സിക്കൻ സ്വാർഡ്
ഒരു മീറ്ററോളം നീളമുള്ള പൂങ്കുല, അതിന്റെ ഓരോ മുട്ടിലും 5 - 6 പൂക്കൾ ഒരുമിച്ചു വിരിയും. നേർത്ത സുഗന്ധമുള്ള പൂക്കൾക്ക് തൂവെള്ള നിറമാണ്. നീണ്ട തണ്ടിന്റെ തുമ്പിൽ കൂർത്ത അഗ്രത്തോടു കൂടിയ ഇലകൾ ജലപ്പരപ്പിനു മുകളിലാണു കാണുക. മണ്ണിനടിയിൽ വളരുന്ന കിഴങ്ങിൽ നിന്നാണു ചെടി ഇലയും പൂവുമെല്ലാം ഉണ്ടാവുക. പൂവിട്ടു കഴിഞ്ഞ തണ്ട് വെള്ളത്തിൽ മുട്ടിച്ചു നിർത്തിയാൽ മുട്ടുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകും. ഇവ നടാം.
വാട്ടർ പോപ്പി
പോപ്പിപൂവിന്റെ ആകൃതിയുള്ള ചെറിയ മഞ്ഞ പൂക്കൾ. കുത്തനെ നിവർന്നു നിൽക്കുന്ന പൂക്കൾ ഒറ്റക്കാണ് ഉണ്ടായിവരിക. വൃത്താകൃതിയിലുള്ള ഇലകൾക്ക് മെഴുകിന്റെ ആവരണമുണ്ട്. ഇവ തിങ്ങിനിറഞ്ഞാണ് ജലപ്പരപ്പിൽ ഉണ്ടാവുക. ഒറ്റ നോട്ടത്തിൽ ആമ്പലുമായി രൂപസാദൃശ്യമുണ്ട്. ആഴംകുറഞ്ഞ ജലസംഭരണിയിലും വാട്ടർ പോപ്പി പരിപാലിക്കാനാകും. വള്ളി പോലുള്ള തണ്ടുപയോഗിച്ചാണ് ഈ ചെടി പടർന്നു വളരുക. തണ്ടിന്റെ മുട്ടുകളിൽ തൈകൾ ഉണ്ടാകും.
വാട്ടർ മൊസൈക് പ്ലാന്റ്
ജലപ്പരപ്പിൽ പറ്റി വളരുന്ന ഈ ചെടിയുടെ മൊസൈക് പോലുള്ള ഇലകളും ചെറിയ മഞ്ഞ പൂക്കളുമാണ് ആകർഷണം. വെള്ളത്തിന്റെ ഉപരിതലത്തിൽ മൊസൈക് വിരിച്ചപോലെ പച്ചയും മെറൂണും നിറത്തിലുള്ള ഇലകളുടെ രൂപഘടന ഈ ചെടിക്കു ഭംഗി നൽകുന്നു. ശൂലത്തിന്റെ ആകൃതിയുള്ള ചെറിയ ഇലകൾക്ക് ഇളം പ്രായത്തിൽ പച്ച നിറവും പ്രായമാകുമ്പോൾ മെറൂൺ നിറവുമാകും. കുറുകിയ തണ്ടിൽ നിന്നും എല്ലാ വശങ്ങളിലേക്കും ഒരുപോലെയാണ് ഇലകൾ ഉണ്ടായിവരിക.
പൂർണ വളർച്ചയായ ചെടിയുടെ വശങ്ങളിൽ തൈക ളുണ്ടായി ജലപ്പരപ്പു മുഴുവനായി നിറയും. തൈകൾ വേർപെടുത്തി നടാൻ ഉപയോഗിക്കാം. ജലാശയത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഈ ചെടിയുടെ തൈ സംഭരണിയിൽ നടാതെ വെള്ളത്തിനു മുകളിൽ ഇട്ടാൽ വളർന്നോളും. അനുകൂല കാലാവസ്ഥയിൽ ഇലയുടെ ഇടയിൽ നിന്നും മഞ്ഞ പൂക്കൾ ഉണ്ടായിവരും.
നെയ്യാമ്പൽ
സ്നോ ഫ്ലേക് വാട്ടർ ലില്ലി’ എന്ന് വിളിപ്പേരുള്ള ഈ സ സ്യത്തിന് ആമ്പലുമായി രൂപസാസദൃശ്യമുണ്ട്. അതുകൊണ്ടാവാം നെയ്യാമ്പൽ എന്നു വിളിപ്പേരുള്ളത്. വെള്ളനിറത്തിൽ നിറയെ നാരുകളോടു കൂടിയ പഞ്ഞിപോലുള്ള പൂക്കളാണു ആകർഷണം. പൂവിന്റെ ഇതളുകളുടെ മധ്യഭാഗത്തിനു മഞ്ഞ നിറമാണ്. വേഗത്തിൽ പടർന്നു വളരുന്ന നെയ്യാമ്പലിന്റെ ഇലകളുടെ ചുവട്ടിൽ നിന്നും 5 - 6 എണ്ണം വീതം ചെറിയ കൂട്ടമായാണു പൂക്കൾ ഉണ്ടാവുക. പൂവിട്ടു കഴിഞ്ഞ ഇലയുടെ ചുവട്ടിൽത്തന്നെ തൈകൾ വളർന്നുവരും. ഇവ നടാൻ ഉപയോഗിക്കാം.