വീടിനുള്ളിലൊരുക്കിയാലോ പ്രകൃതിദത്ത എയർ പ്യൂരിഫെയർ? ബെഡ്റൂമിലും നടാം വായു ശുദ്ധീകരിക്കുന്ന ഈ ചെടികൾ...
വീടിനുള്ളിലെ വായു ശുദ്ധീകരിക്കുന്നതിന് അകത്തളച്ചെടികൾ പ്രകൃതിദത്തമായ മാർഗ്ഗമാണ്. എന്നാൽ, എല്ലാ ചെടികളും കിടപ്പുമുറിയിൽ വയ്ക്കാൻ അനുയോജ്യമല്ല. ഇരുട്ടാകുമ്പോൾ പല അലങ്കാരച്ചെടികളും ഓക്സിജൻ ഉള്ളിലേക്ക് എടുത്ത് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നു, ഇത് വായുവിനെ മലിനമാക്കും. ഇതിനു വിപരീതമായി, സ്നേക് പ്ലാന്റ്, അലങ്കാര കറ്റാർവാഴ, സിസി പ്ലാന്റ് പോലുള്ള സക്കുലന്റ് ഇനത്തിൽപ്പെട്ട ചെടികൾക്ക് കിടപ്പുമുറികളിൽ വയ്ക്കാൻ സാധിക്കും. കാരണം, ഈ ചെടികൾ പകൽ വെളിച്ചത്തിൽ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുകയും രാത്രിയിൽ ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. ഇവയുടെ പരിപാലനം വളരെ ലളിതവുമാണ്.

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനുള്ള എളുപ്പവഴി അറിയണോ? അകത്തളത്തിൽ യോജിച്ച ചെടികൾ വച്ചാൽ മതി. പ്രകൃതിദത്ത പ്യൂരിഫെയർ ആയ ഇവ അകത്തളത്തിലെ വായു ശുദ്ധീകരിക്കും. കാർബൺ ഡയോക്സൈഡ് ഉൾപ്പെടെ മുറിക്കുള്ളിലെ അന്തരീക്ഷം മലിനമാക്കുന്ന പലതരം വാതകങ്ങൾ ചെടികൾ ഇലയിലും തണ്ടിലുമുള്ള നേർത്ത സുഷിരങ്ങൾ വഴി ആഗിരണം ചെയ്തു നീക്കും. പക്ഷേ, ബെഡ്റൂമിൽ ചെടികൾ വയ്ക്കാമോ എന്ന സംശയം പലർക്കുമുണ്ട്. എല്ലാ ഇനം ചെടികളും ബെഡ്റൂമിൽ വയ്ക്കാൻ ഇണങ്ങുന്നവയല്ല എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.
ഇരുട്ടായാൽ പല അലങ്കാര അകത്തളച്ചെടികളും ഭക്ഷണം തയാറാക്കുന്നതും മലിനവായൂ ശുദ്ധീകരിക്കുന്നതുമായ പ്രവൃത്തികൾ താൽക്കാലികമായി നിർത്തും. സൂര്യപ്രകാശമെത്തിയാൽ മാത്രമേ അവ വീണ്ടും ഈ പ്രവർത്തനങ്ങൾ ആരംഭിക്കൂ. ഇരുട്ടായാൽ ഈ ചെടികളും മനുഷ്യരെപ്പോലെ ഓക്സിജൻ ഉള്ളിലേക്ക് എടുക്കുകയും പകരം കാർബൺ ഡയോക്സൈഡ് പുറത്തേക്ക് തള്ളുകയും ചെയ്യും. ഇങ്ങനെ മുറിക്കുള്ളിലെ അന്തരീക്ഷം മലിനമാകും.
ബെഡ്റൂം സ്പെഷൽ സക്കുലന്റ്സ്
എന്നാൽ, എല്ലാ അകത്തളചെടികളും മുകളിൽ പറഞ്ഞപോലെ വായു മലിനമാക്കില്ല. തടിച്ച ഇലയോ തണ്ടോ ഉള്ള സക്കുലന്റ് ഇനങ്ങളായ നിയോറിഗേലിയ, ഗുസ്‌മാനിയ, ക്രിപ്റ്റാന്തസ്, എയർ പ്ലാന്റ്സ്, തുടങ്ങിയ ബ്രൊമീലിയഡ് ചെടികൾ, അലങ്കാര കള്ളി ഇനങ്ങൾ, സ്നേക് പ്ലാന്റ്, അലങ്കാര കറ്റാർവാഴ, സിസി പ്ലാന്റ്, അഗേവ്, ജേഡ് പ്ലാന്റ് ഇവ കിടപ്പുമുറികളിൽ വയ്ക്കാം.
സക്കുലന്റ്സ് വരണ്ട കാലാവസ്ഥയിൽ വളരുന്ന പ്രകൃതമുള്ളവയാണ്. വരണ്ട കാലാവസ്ഥയിലെ ജല ദൗർലഭ്യവും കടുത്ത ചൂടും കാരണം പകൽസമയത്തു ചെടിയിൽ നിന്നും ബാഷ്പീകരണം നിയന്ത്രിക്കുന്നതിനായി ഇലയിലും തണ്ടിലുമുള്ള സുഷിരങ്ങൾ ഭാഗികമായി അടഞ്ഞിരിക്കും. ഇത്തരം ചെടികൾ ഇവയ്ക്കു ഭക്ഷണം തയാറാക്കാൻ ആവശ്യമായ കാർബൺ ഡയോക്സൈഡ് രാത്രി സമയത്താണ് ആഗിരണം ചെയ്തു കോശങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്നത്. ഇതേ പ്രകൃതം തന്നെയാണ് നമ്മൾ വീടിനുള്ളിൽ വളർത്തുന്ന ഇവയുടെ അലങ്കാര സക്കുലന്റ് ഇനങ്ങൾക്കുമുള്ളത്.
മുറിക്കുള്ളിൽ ഇരുട്ടായാൽ പിന്നെ അവയ്ക്കു പ്രകാശം ലഭിക്കുമ്പോൾ ഭക്ഷണം തയാറാക്കാൻ വേണ്ട കാർബൺ ഡയോക്സൈഡ് കോശങ്ങളിൽ ആവുന്നത്ര ആഗിരണം ചെയ്തു സൂക്ഷിച്ചുവയ്ക്കും. ഈ പ്രക്രിയ മറ്റ് അകത്തള ചെടികളിൽ നിന്നും ഇവയെ വേറിട്ടു നിർത്തുന്നു.
നമ്മൾ ലൈറ്റ് ഓഫാക്കി ബെഡ്റൂമിൽ കിടന്ന് ഉറങ്ങുന്ന സമയത്ത് ഇത്തരം ചെടികൾ ബെഡ് റൂമിൽ ഉണ്ടെങ്കിൽ ശ്വസന പ്രക്രീയയിൽ നമ്മൾ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യും, ഒപ്പം മറ്റു മലിനവാതകങ്ങളും മുറിക്കുള്ളിൽ നിന്നു നീക്കം ചെയ്യും. മുറിക്കുള്ളിൽ പ്രകാശമുള്ളപ്പോൾ മറ്റു ചെടികളെപ്പോലെ ഭക്ഷണം തയാറാക്കുന്ന പ്രക്രിയയിൽ ഓക്സിജൻ പുറത്തേക്ക് വിടും, അതുവഴി അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ അളവു വർധിപ്പിക്കും.
പരിപാലനം ലളിതം
മറ്റുള്ളവയെ അപേക്ഷിച്ച് ലളിതമായ പരിപാലനം മതിസക്കുലന്റ് ചെടികൾക്ക്. സാവധാനം വളരുന്ന പ്രകൃതമുള്ള ഇവയ്ക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ നനയും ചെടി നടുമ്പോൾ മിശ്രിതത്തിൽ കലർത്തുന്ന വളവും മാത്രം മതി. നനഞ്ഞ തുണി ഉപയോഗിച്ച് ഇലയും തണ്ടുമെല്ലാം മാസത്തിൽ ഒരിക്കൽ തുടച്ചു കൊടുക്കുന്നതോ അല്ലെങ്കിൽ സ്‌പ്രെയർ ഉപയോഗിച്ച് ഇലകളിൽ നേർത്ത തുള്ളിനനയായി നൽകുന്നതോ വാതകം ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് വർധിപ്പിക്കാൻ ഉപകരിക്കും.