വിദേശചെടികൾ ഇറക്കുമതി െചയ്തു വിൽപന നടത്താനാണോ പ്ലാൻ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുതേ...
വിദേശത്തുനിന്നുള്ള ചെടികൾ ഇറക്കുമതി ചെയ്യാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് കർശനമായ നിയമങ്ങളും ലൈസൻസുകളും പാലിക്കേണ്ടതുണ്ട്. ഇതിനായി സ്വന്തം പേരിൽ ഭൂമിയുള്ള, അംഗീകൃത നഴ്സറി ഉണ്ടായിരിക്കണം. നഴ്സറിക്ക് പ്രാദേശിക ഭരണകൂടത്തിന്റെ ലൈസൻസ് നേടുകയും കൃഷിവിദഗ്ധരുടെ മേൽനോട്ടം ഉറപ്പാക്കുകയും വേണം. ഇറക്കുമതി ചെയ്യുന്ന ചെടികൾക്ക് രോഗങ്ങളും കീടബാധയുമില്ലെന്ന് ഉറപ്പുവരുത്താനായി കുറഞ്ഞത് 45 ദിവസത്തെ ക്വാറന്റൈൻ സംവിധാനം നിർബന്ധമാണ്. ഇതിന് പ്രത്യേക പോളിഹൗസ്, കീടങ്ങളെ അകറ്റാനുള്ള കാന, ചെടികൾ മാറ്റിവയ്ക്കാനുള്ള ഷെഡ്, കേടായവ നശിപ്പിക്കാനുള്ള ഇൻസിനറേറ്റർ എന്നിവ ഒരുക്കണം. ഇറക്കുമതി ലൈസൻസിന് അപേക്ഷിക്കുമ്പോൾ ചെടികളുടെ വിശദാംശങ്ങൾ, രാജ്യം, അളവ് എന്നിവ കൃത്യമായി നൽകണം. നാട്ടിലെത്തിയാൽ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കി ആരോഗ്യമുള്ള ചെടികൾക്ക് മാത്രമേ വിൽപനാനുമതി ലഭിക്കൂ.

വിദേശത്തു നിന്നു ചെടികൾ ഇറക്കുമതി ചെയ്ത് വിൽപന ചെയ്യാൻ ആഗ്രഹമുണ്ടോ? വിദേശത്തു നിന്നു വിത്തുകളും ചെടികളും വെറുതെയങ്ങു കൊണ്ടുവന്ന് വിൽക്കാനോ, നടാനോ നിൽക്കരുത്. ചെടികൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് മാത്രം മതിയെന്നു കരുതരുത്. ഓർക്കിഡുകളും ടോപിയറി ചെയ്ത മരങ്ങളും ബ്രൊമിലിയാഡ് ചെടികളുമെല്ലാം ചൈനയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമൊക്കെ ഇവിടെ എത്തിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ഉറപ്പാക്കേണ്ടതുണ്ടെന്ന് അറിയാം.
ആവശ്യമാണ് ഇവയെല്ലാം
ചെടികൾ ഇറക്കുമതി ചെയ്യാൻ അടിസ്ഥാനപരമായി വേണ്ടത് സ്വന്തം പേരിൽ കരം അടക്കുന്നതോ കുറഞ്ഞതു രണ്ടു വർഷത്തേക്കെങ്കിലും കരാറിനെടുത്തതോ ആയ ഭൂമിയിൽ ഉദ്യാനനഴ്സറി വേണമെന്നതാണ്. കോർപറേഷൻ പരിധിയിൽ 10 സെന്റും മുൻസിപ്പൽ പരിധിയിൽ 20 സെന്റും, പഞ്ചായത്തിൽ 50 സെന്റും സ്ഥലമാണ് വേണ്ടത്.
കരാറിനെടുത്തതാണെങ്കിൽ കരാർ സമ്മതപത്രം കയ്യിൽ കരുതണം. ഈ നഴ്സറിക്കു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലൈസൻസും വാങ്ങണം. കൂടാതെ വിഎച്ച്എസ്ഇ പ്ലസ്ടുവിൽ കൃഷി ഐച്ഛിക വിഷയമായി പഠിച്ചിട്ടുള്ള അല്ലെങ്കിൽ അഗ്രികൾച്ചർ ബിരുദധാരിയായിട്ടുള്ള ആളുടെ മേൽനോട്ടത്തിലാണ് നഴ്സറിയിലെ ചെടികളുടെ പരിപാലനം എന്നതു സൂചിപ്പിക്കുന്ന സമ്മതപത്രവും ഉണ്ടായിരിക്കണം.
നഴ്സറിയെ സംസ്ഥാന സർക്കാർ അംഗീകൃത നഴ്സറിയായി മാറ്റിയെടുക്കണമെന്നതാണ് അടുത്ത പടി. രണ്ടു വർഷത്തേക്കായി ലഭിക്കുന്ന ഈ ലൈസൻസിന് അടുത്തുള്ള കൃഷിഭവനിൽ അപേക്ഷ നൽകണം. കൃഷി വകുപ്പിൽ നിന്ന് എത്തുന്ന വിദഗ്ധ സംഘം ഇതിന് ആവശ്യമായ മേൽ വിവരിച്ച സർട്ടിഫിക്കറ്റുകളും നഴ്സറിയിലെ സൗകര്യങ്ങളും വിലയിരുത്തിയശേഷം തൃപ്തിയായാൽ അംഗീകൃത നഴ്സറിയായുള്ള പത്രം നൽകും.
വേണം ക്വാറൻറ്റൈൻ സംവിധാനം
ഇത്രയുമായാൽ ഇറക്കുമതി ചെയ്യുന്ന ചെടികൾക്ക് രോഗ-കീട ബാധയുണ്ടോയെന്നു നിരീക്ഷിക്കാൻ ക്വാറൻറ്റൈൻ സംവിധാനം തയാറാക്കണം. ചെടികള്‍ കുറഞ്ഞത് 45 ദിവസമെങ്കിലും ക്വാറൻറ്റൈൻ ചെയ്ത്, രോഗ - കീടബാധയില്ലയെന്ന് ഉറപ്പാക്കിയശേഷമേ വിപണനത്തിനായി അനുമതി ലഭിക്കൂ. ഒരു തവണ ഇറക്കുമതി ചെയ്യുന്ന ചെടി വച്ചുപരിപാലിക്കാൻ ശേഷിയുള്ള വലുപ്പവും മിസ്ഡ് നന ഉൾപ്പെടെ എല്ലാ സംവിധാനങ്ങളോടും കൂടിയ പോളി ഹൗസ് ആണ് ഇതിനായി വേണ്ടത്. ഈ പോളിഹൗസിനു ചുറ്റും ഒച്ച് ഉൾെപ്പടെയുള്ള കീടങ്ങൾ ഉള്ളിൽ കയറി ചെടികളെ നശിപ്പിക്കാതിരിക്കാൻ ഒരടി ആഴത്തിലും വീതിയിലും വെള്ളം നിൽക്കുന്ന വിധത്തിൽ ഒരു കാന ഉണ്ടാകണം.
തീരെ ചെറിയ ചട്ടികളിൽ എത്തുന്ന ചെടികൾ ആവശ്യമെങ്കിൽ വലിയ ചട്ടിയിലേക്ക് മാറ്റി നടാനായി പോളി ഹൗസിനോടു ചേർന്ന് ഒരു പോട്ടിങ് ഷെഡും കൂടാതെ ഇറക്കുമതി ചെയ്തെത്തുന്ന ചെടികളിൽ കേടുവന്നവ, ചെടികൾ പാക്ക് ചെയ്ത കവർ തുടങ്ങിയയെല്ലാം നശിപ്പിക്കാൻ ഇൻസിനിറേറ്റർ സംവിധാനവും ഒരുക്കിയിരിക്കണം. സർക്കാരിൽ നിന്നും ക്വാറൻറ്റൈൻ ഷെഡിന്റെ അംഗീകാരത്തിനായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കേന്ദ്ര സർക്കാർ ഏജൻസിയിൽ നിന്നും സംസ്ഥാന സർക്കാർ ഏജൻസിയിൽ നിന്നുമുള്ള വിദഗ്ധർ നേരിട്ടുവന്നു പരിശോധിച്ച ശേഷമാണ് അംഗീകാരം ലഭിക്കുക.
ഇറക്കുമതി ചെയ്യാനുള്ള ലൈസൻസിനു നേരിട്ടോ അല്ലെങ്കിൽ ഏജൻസി വഴിയോ അപേക്ഷ നൽകാം. ഏതു തരം ചെടികൾ, ഏതെല്ലാം രാജ്യങ്ങളിൽ നിന്ന്, എത്ര എണ്ണമാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാം അപേക്ഷയിൽ സൂചിപ്പിക്കണം. ഇതിനോടൊപ്പം ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ ഉള്ള ചെടികളുടെ ലഭ്യതയും വിലയുമെല്ലാം അവിടെയുള്ള ഫാമുകളിൽ നിന്നു നേരിട്ടോ അല്ലെങ്കിൽ ഏജന്റ് വഴിയോ ശേഖരിച്ചു വയ്ക്കണം.
നാട്ടിലെത്തിയാല്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ചെടികൾ നഴ്സറിയിലെ ക്വാറൻറ്റൈൻ ഷെഡിൽ കുറഞ്ഞത് 45 ദിവസം പരിപാലിക്കണം. ക്വാറൻറ്റൈൻ അധികൃതർ നേരിട്ടു വന്നു പരിശോധിച്ചു ചെടികളുടെ ആരോഗ്യസ്ഥിതി കണ്ടു മനസ്സിലാക്കി വിപണനത്തിനായിയുള്ള അംഗീകാരം തരും. ഓരോ തവണ ചെടികൾ ഇറക്കുമതി ചെയ്യുമ്പോഴും ഈ അംഗീകാരം ലഭിച്ചാൽ മാത്രമേ ചെടികൾ വിൽക്കാൻ സാധിക്കൂ.