വീടിന്റെ സൗന്ദര്യവർദ്ധനവിനായി ഒരുക്കുന്ന ഉദ്യാനങ്ങളിൽ ചെടികൾക്കൊപ്പം പാറക്കൂട്ടങ്ങൾ, നടപ്പാതകൾ, ചരൽ തുടങ്ങിയ ജീവനില്ലാത്ത ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയാണ് ഡ്രൈ ഗാർഡൻ. ഇവയ്ക്ക് പരിപാലനത്തിനും വെള്ളത്തിനും വളരെ കുറഞ്ഞ ചിലവേ വരുന്നുള്ളൂ. വരൾച്ചയെ അതിജീവിക്കുന്ന സക്കുലന്റ് ചെടികളും അലങ്കാര സസ്യങ്ങളും ഇതിൽ ഉൾപ്പെടുത്താം. വീടിന്റെ മുൻഭാഗത്തോ കോർട്ട് യാർഡുകളിലോ ആകർഷകമായി ഒരുക്കാവുന്ന ഇത്തരം ഉദ്യാനങ്ങൾ കാഴ്ചയ്ക്ക് ഏറെ മനോഹരമാണ്. ചെടികൾ, കല്ലുകൾ, പാറകൾ എന്നിവയെല്ലാം ലേഔട്ടിനനുസരിച്ച് കൃത്യമായ അനുപാതത്തിൽ ക്രമീകരിച്ച് ആകർഷകമായ ദൃശ്യഭംഗി സൃഷ്ടിച്ചെടുക്കാൻ സാധിക്കും.

ദ്യാനം രൂപകൽപന ചെയ്യുമ്പോൾ വീട്ടുടമയുടെ ആവശ്യങ്ങൾക്കൊപ്പം ചെടികളുടെ പരിപാലനത്തിനായി ചെലവഴിക്കാനാകുന്ന സമയവും ഉദ്യാനത്തിലേക്കുള്ള ജലലഭ്യതയും പ്രത്യേകം പരിഗണിക്കാറുണ്ട്. ഉദ്യാനങ്ങളിൽ ചെടികൾ, മരങ്ങൾ, പുൽത്തകിടി തുടങ്ങിയ ജീവനുള്ള ഘടകങ്ങൾക്കും പാറക്കൂട്ടം, നടപ്പാത, ചരൽ, കല്ലുകൾ തുടങ്ങിയ അജീവ ഘടകങ്ങൾക്കും തമ്മിൽ കൃത്യമായ അനുപാതമുണ്ടാകും.

അജീവ ഘടകങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി, വളരെ കുറച്ചു ചെടികൾ മാത്രം ഉൾപ്പെടുത്തി കുറഞ്ഞ പരിപാലനത്തിൽ ഒരുക്കുന്ന ഉദ്യാനരീതിയാണ് ഡ്രൈ ഗാർഡൻ. ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം, കല്ലുകളുടെയും പാറകളുടെയും വിവിധ രൂപഘടനയും വരൾച്ചയെ അതിജീവിക്കുന്ന ചെടികളുടെ ഭംഗിയും ചേർത്തിണക്കി വേറിട്ടൊരു ഉദ്യാനഭംഗി സൃഷ്ടിക്കുകയാണ് ഡ്രൈ ഗാർഡന്റെ പ്രത്യേകത.

ADVERTISEMENT

ഒരുക്കാം ഇന്റീരിയറിലും പുറത്തും

വീടിന്റെ മുൻഭാഗത്തോ, വീടിനോടു ചേർന്നോ അല്ലെങ്കിൽ കോർട്ട് യാർഡിലോ ഡ്രൈ ഗാർഡൻ ഒരുക്കാറുണ്ട്. വലുപ്പമേറിയ ഉദ്യാനങ്ങളിൽ വീടിനോടോ മറ്റു കെട്ടിടങ്ങളോടോ ചേർന്നുള്ള ഭാഗങ്ങൾ ഡ്രൈ ഗാർഡൻ രീതിയിൽ മനോഹരമായി ഒരുക്കാം. ഇത്തരത്തിൽ ഉദ്യാനം ക്രമീകരിക്കുന്നതിലൂടെ കെട്ടിടത്തിന്റെ ചുറ്റുമുള്ള ഭിത്തികൾ വൃത്തിയായും ആകർഷകമായും സൂക്ഷിക്കാനാകും.

ADVERTISEMENT

മറ്റേതൊരു ഉദ്യാനവും രൂപകൽപന ചെയ്യുന്നതുപോലെ, ഡ്രൈ ഗാർഡനും കൃത്യമായ ലേഔട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ഒരുക്കുന്നത്. ഉദ്യാനത്തിന്റെ ഘടനയും ഭംഗിയും മുൻകൂട്ടി നിശ്ചയിക്കുന്ന ഈ ലേ ഔട്ടിനെ ആധാരമാക്കിയാണ് ചെടികൾ, മരങ്ങൾ, അലങ്കാരക്കല്ലുകൾ, പാറകൾ തുടങ്ങിയ ജീവനുള്ളതും അജീവവുമായ ഘടകങ്ങൾ സ്ഥാപിക്കേണ്ടത്.

കുറഞ്ഞ ‌നനയും പരിപാലനവും

ADVERTISEMENT

കുറഞ്ഞ രീതിയിൽ നനയും പരിപാലനവും വേണ്ട ചെടികളാണ് ഇത്തരം ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കുക. നേരിട്ടു വെയിൽ കിട്ടുന്നിടത്തു വളരുന്ന സക്കുലന്റ് ഇനങ്ങളായ അഗേവ്, സ്‌നേക് പ്ലാന്റ്, ഫർക്കേറിയ, കറ്റാർവാഴയുടെ അലങ്കാരയിനം, യൂഫോർബിയ, ആപ്പിൾ ക്യാക്ടസ്, കാർണീജിയ, ബോൾ ക്യാക്ടസ് കൂടാതെ പർപ്പിൾ ഫൗണ്ടൻ ഗ്രാസ്, ടേബിൾ റോസ്, റസ്സീലിയ, തൂജ, ജൂനിപ്രസ് തുടങ്ങി അത്ര ഉയരത്തിൽ വളരാത്ത കോണിഫെർ ചെടികൾ, ഡ്രസീന കൊളോറാമ,  പ്ലൂമേറിയ മരം, ബോട്ടിൽ ബ്രഷ് മരം എല്ലാം യോജിച്ച ചെടി ഇനങ്ങളാണ്.

ഉദ്യാനം ഒരുക്കുന്ന വിധം

നമ്മുടെ നാട്ടിലെ നീണ്ടുനിൽക്കുന്ന മഴക്കാലത്തു ചെടികൾ നട്ടിടത്തു വെള്ളം അധികസമയം തങ്ങി നിൽക്കാതെ വാർന്നു പോകുന്നതിനായി നിലത്തിനു വേണ്ടത്ര ചെരിവു നൽകണം. പുൽത്തകിടിക്കു പകരം നിലം നിറയ്ക്കാൻ ആറ്റുമണൽ, ബേബി മെറ്റൽ, വെള്ളാരംകല്ലുകൾ ഇവയാണ് ഉപയോഗിക്കുക. ഡ്രൈ ഗാർഡൻ ഒരുക്കുമ്പോൾ ചെടികൾ അവയുടെ ഉയരം, നിറം, ആകൃതി, വളർച്ചാരീതി എന്നിവ കണക്കിലെടുത്തു ക്രമീകരിക്കണം. ഉയരം കൂടിയ ചെടികൾ പിന്നിലും വലുപ്പം കുറഞ്ഞ സക്കുലന്റുകളും ഗ്രൗണ്ട് കവർ ചെടികളും മുന്നിലും നടാം. ചെടികൾ കൂട്ടമായി നടുന്നതിനു പകരം പലയിടങ്ങളിലായി നട്ട് ഇടയ്ക്കുള്ള സ്ഥലത്തു വെള്ളാരംകല്ലോ ബേബി മെറ്റലോ നിരത്താം.

അലങ്കാരക്കല്ലുകളും പാറകളും പല നിറത്തിലുള്ള ലാവ റോക്കുകളും മനോഹരമായി വിന്യസിച്ച് ഒരുക്കുന്ന പാറക്കൂട്ടങ്ങൾ ഇത്തരം ഉദ്യാനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഉദ്യാനത്തിൽ നന്നായി നോട്ടം കിട്ടുന്ന ഇടങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന മൂലകളിലും വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള പാറകൾ ക്രമീകരിച്ച് ആകർഷകമായ ദൃശ്യഭംഗി ഒരുക്കിയെടുക്കാം. പാറകൾക്കിടയിൽ ചെറിയ വിടവുകൾ തയാറാക്കി അവിടങ്ങളിൽ വിവിധയിനം സക്കുലന്റ് ചെടികൾ നട്ടുപിടിപ്പിച്ചാൽ പച്ചപ്പിന്റെ ഭംഗിയും പാറകളുടെ സ്വാഭാവികതയും ഒരുമിച്ച് ചേർന്ന് ഉദ്യാനത്തിന് കൂടുതൽ മിഴിവേകും.

മറ്റ് ഉദ്യാനങ്ങളിലേതുപോലെ, ഡ്രൈ ഗാർഡനിലും നടപ്പാതകൾ, അലങ്കാരവിളക്കുകൾ, കരിങ്കല്ലിലോ ടെറാക്കോട്ടയിലോ തീർത്ത ശിൽപങ്ങൾ, മനോഹരമായ ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുത്താം. ലാറ്ററൈറ്റ് കല്ലിൽ തീർത്ത കലാരൂപങ്ങളും ശിൽപങ്ങളും ഈ ഉദ്യാനം മ നോഹരമാക്കും. ഇവ ഉദ്യാനത്തിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നതോടൊപ്പം ഉപകാരപ്രദവുമാണ്.∙

Transform Your Space with a Dry Garden:

Dry gardens prioritize non-living elements like rocks and pathways, incorporating minimal, drought-tolerant plants for low maintenance. This gardening style is ideal for water conservation and features a unique aesthetic combining the beauty of stones, varied textures, and hardy plants. Dry gardens can be established in various locations, from home exteriors to courtyards, enhancing the surrounding structures. Careful planning and layout are crucial, with a balance between living and non-living components. Plants are selected based on their minimal watering and care needs, including succulents like agave and snake plants, and low-growing conifers. The garden's terrain should allow for proper water drainage, and materials like river sand and pebbles are used instead of lawns. Decorative rocks and stones are key features, creating visual appeal and providing spaces for planting succulents. Additional elements like pathways, lighting, and seating can further enhance the dry garden's functionality and beauty.

ADVERTISEMENT