വി.എം.ഗിരിജയുടെ ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ വായിച്ച ശേഷം മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ സക്കറിയ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ – ‘ഞാൻ സമീപ കാലത്ത് വായിച്ച ഏറ്റവും നല്ല ദേശചരിത്രം. മനോഹരം’. ഈ ഒറ്റവരി ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ എന്ന ദേശചരിത്രഗ്രന്ഥത്തിനു ലഭിച്ച ഏറ്റവും

വി.എം.ഗിരിജയുടെ ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ വായിച്ച ശേഷം മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ സക്കറിയ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ – ‘ഞാൻ സമീപ കാലത്ത് വായിച്ച ഏറ്റവും നല്ല ദേശചരിത്രം. മനോഹരം’.

ഈ ഒറ്റവരി ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ എന്ന ദേശചരിത്രഗ്രന്ഥത്തിനു ലഭിച്ച ഏറ്റവും വിലപ്പെട്ട അംഗീകാരമാണെന്നും അതൊട്ടും അധികമല്ലെന്നും ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ വായിച്ച ഓരോരുത്തർക്കുമറിയാം. സക്കറിയയുടെ അഭിപ്രായത്തിനു മറുപടിയായി വി.എം.ഗിരിജ ഇങ്ങനെ കുറിച്ചു –

ADVERTISEMENT

‘എന്റെ ഷൊർണൂർ ചരിത്ര പുസ്തകത്തിന്റെ എഴുത്ത് കാലത്ത് അതിന്റെ ഭാഷയെ പറ്റി പ്രിയ എഴുത്തുകാരൻ സക്കറിയയോട് ഞാൻ വേവലാതികൾ പങ്കിടുമായിരുന്നു, ഇപ്പോൾ പുസ്തകം ഇറങ്ങിയിട്ട് അദ്ദേഹം എഴുതിയ ഈ വരികൾ വലിയൊരു സന്തോഷം, ആശ്വാസം, അനുഗ്രഹം...സക്കറിയ ഇത് വായിച്ചു എന്നത് ഇതിനെ വള്ളുവനാട് ലേബലിൽ നിന്ന് രക്ഷിച്ച് കേരളം, മലയാളികൾ ഉള്ള ഇടം എന്ന ഒരു വിശാല ഭൂമികയിലേക്ക് പടർത്തുകയും ചെയ്യുന്നു...സന്തോഷം’.

സക്കറിയ മാത്രമല്ല, പി.എഫ്. മാത്യൂസ്, വി.കെ ശ്രീരാമന്‍ തുടങ്ങിയ പ്രശസ്തരുൾപ്പടെ നിരവധി വായനക്കാർ ഇതിനോടകം ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ യെ ഹൃദയത്തിലെ ബുക് ഷെൽഫിലേക്കെടുത്തു വച്ചു കഴിഞ്ഞു.

ADVERTISEMENT

‘യൗവനകാലം വരെ ജീവിച്ച മണ്ണിൽ ഗിരിജ ചെറിയൊരു വീട് പണിതത് നൊസ്റ്റാൾജിയ കൊണ്ടായിരുന്നില്ല. അവിടെ ജീവിച്ചു കൊണ്ട് അവിടത്തെ മനുഷ്യരുമായി ഇടപഴകി ദേശത്തിന്റെ ചരിത്രം എഴുതാനായിരുന്നു. അതുകൊണ്ടുതന്നെ ചിറമണ്ണൂർ to ഷൊർണൂർ എന്ന നാട്ടുചരിത്ര പുസ്തകം ഗിരിജയെ സംബന്ധിച്ചിടത്തോളം പാർക്കാനുള്ള ഒരിടം കൂടിയാണ്. അങ്ങനെ ഈ മണ്ണ് തന്ന കവിതകൾക്ക് പുറമേ ഇടയ്ക്കിടെ സന്ദർശിക്കുവാനുള്ള ഒരു പാർപ്പിടം കൂടി ഈ ചരിത്ര പുസ്തകത്തിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഉറവിടത്തിലേക്ക് മടങ്ങിവന്ന് ഒരു അടയാളം കൂടി ശേഷിപ്പിക്കുകയാണ് കവി വി.എം.ഗിരിജ’ എന്നാണ് മാത്യൂസ് പറയുന്നത്.

ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങളിലൊന്നാണ് ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’. ലാളിത്യമുള്ള, ചരിത്രമെഴുത്തിൽ ഭാഷ പെടുന്ന സങ്കീർണതകളെയൊഴിവാക്കിയുള്ള അവതരണമാണ് ഈ പുസ്തകത്തെ മനോഹരമാക്കുന്നത്. ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണ സഞ്ചാരമാണിത്. അപരിചിത കാലത്തിൽ നിന്ന് വർത്തമാന കാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാം എന്ന പ്രസാധകരുടെ ആമുഖത്തിലുണ്ട് പുസ്തകത്തിന്റെ സ്വഭാവം. മലയാളത്തിന്റെ പ്രിയ കവിയത്രി കൂടിയായ വി.എം.ഗിരിജയുടെ ആദ്യ ഗദ്യപുസ്തകമെന്ന വിശേഷണം കൂടിയുണ്ട് ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ യ്ക്ക്. വായനയെ ഗൗരവമായ ഒരു പ്രവർത്തിയായി പരിഗണിക്കുന്നവർക്ക്, അക്കാഡമിക് തൽപരർക്ക് നിസ്സംശയം തിരഞ്ഞെടുക്കാം ഈ കൃതി.

ADVERTISEMENT
ADVERTISEMENT