രണ്ടു പെണ്ണുങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നതിനോടുള്ള സമൂഹത്തിന്റെ സമീപനം: ‘ഊയിശ്’ അടയാളപ്പെടുത്തുന്നത്
ലെസ്ബിയന്‍ പ്രണയം പ്രമേയമാകുന്ന നിരവധി കഥകളും, മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ’, വി.ടി. നന്ദകുമാറിന്റെ ‘രണ്ട് പെൺകുട്ടികൾ’ തുടങ്ങി ശ്രദ്ധേയമായ ചില നോവലുകളും മലയാളത്തിലുണ്ട്. അക്കൂട്ടത്തിലാണ് ജിജേഷ് ഭാസ്കറിന്റെ നോവൽ ‘ഊയിശ്’ ഉൾപ്പെടുക. പുതിയ കാലത്തെ രണ്ട് പെൺകുട്ടികളിൽ പ്രണയം സംഭവിക്കുന്നതിന്റെ

ലെസ്ബിയന്‍ പ്രണയം പ്രമേയമാകുന്ന നിരവധി കഥകളും, മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ’, വി.ടി. നന്ദകുമാറിന്റെ ‘രണ്ട് പെൺകുട്ടികൾ’ തുടങ്ങി ശ്രദ്ധേയമായ ചില നോവലുകളും മലയാളത്തിലുണ്ട്. അക്കൂട്ടത്തിലാണ് ജിജേഷ് ഭാസ്കറിന്റെ നോവൽ ‘ഊയിശ്’ ഉൾപ്പെടുക.
പുതിയ കാലത്തെ രണ്ട് പെൺകുട്ടികളിൽ പ്രണയം സംഭവിക്കുന്നതിന്റെ കാവ്യാത്മകമായ ആഖ്യാനമാണ് ‘ഊയിശ്’. ഭാരമുള്ള ഭാവനകൾ താങ്ങി മടുത്ത വായനക്കാർക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ആസ്വദിക്കാം എന്നതാണ് ‘ഊയിശി’ന്റെ സവിശേഷത.
സിനിമ സംവിധായികയായ കാന്തിയും സർക്കാർ ഉദ്യോഗസ്ഥയായ അലീനയുമാണ് ‘ഊയിശി’ലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെയും ഇവരുടെ പ്രണയത്തെയും മാനസിക വ്യാപാരങ്ങളെയും ചുറ്റിയാണ് നോവലിന്റെ യാത്ര. രണ്ടു പെണ്ണുങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നതിനോടുള്ള സമൂഹത്തിന്റെ സമീപനമാണ് ‘ഊയിശി’ന്റെ കേന്ദ്രം. അതിലേക്കു സിനിമയും സാഹിത്യവും ഭക്ഷണവും നാടും കാടും നഗരവുമൊക്ക ചേരുന്നു. പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആത്മസംഘർഷങ്ങളുടെയും ഏകാന്തതയുടെയും തിരിച്ചറിവിന്റെയും അതിജീവനത്തിന്റെയും തലങ്ങളിലൂടെ ഒരു യാത്ര. പ്രതിസന്ധികളോടേറ്റുമുട്ടുമ്പോഴും ആനന്ദത്തിന്റെ വസന്തം പ്രതീക്ഷിക്കുന്നവരാണ് ‘ഊയിശി’ലെ കഥാപാത്രങ്ങൾ. പ്രണയത്തിന്റെ സൗന്ദര്യവും മനുഷ്യമനസ്സിന്റെ സങ്കീർണതകളും യാത്രകളെയും രുചികളെയും ഉൾപ്പെടുത്തി ‘ഊയിശി’ലൂടെ ജിജേഷ് അവതരിപ്പിക്കുന്നു.
ആശയം ആവശ്യപ്പെടുന്ന അനായാസതയോടെയാണ് ജിജേഷ് ആഖ്യാനത്തെ ഒരുക്കിയിട്ടുള്ളത്. ലളിതമായ വാക്കുകളും വാചകങ്ങളും. അവതരണത്തിന്റെ മുറുക്കവും ഭാഷയുടെ ഒഴുക്കും. പുതിയ ചെറുപ്പത്തിന്റെ മാനസിക നിലയെ, അവരുടെ സാമൂഹിക ബോധത്തെ, താൽപര്യങ്ങളെ, ആനന്ദങ്ങളെ, കാഴ്ചപ്പാടുകളെ, ചിന്തയെ, ധൈര്യത്തെയൊക്കെ അടുത്തു നിന്നു നിരീക്ഷിച്ചിട്ടുണ്ടാകാം നോവലിസ്റ്റ് എന്നും അവതരണം ഉറപ്പ് നൽകുന്നു. എന്നാല്‍ ഭക്ഷണവും യാത്രകളുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ നോവൽ ഒരു ഫീച്ചർ മോഡിലേക്കു തെന്നിപ്പോകുന്നു. പലയിടത്തും വിവരണം കൂടിപ്പോയി. ഫിലിം ഫെസ്റ്റിവലുമായും മറ്റും ബന്ധപ്പെട്ടു വരുന്ന ഭാഗങ്ങളിൽ നോവലിസ്റ്റിന്റെ ചില നൊസ്റ്റാൾജിയകൾ കഥാപാത്രത്തിന്റേതാക്കി എഴുതുമ്പോൾ മുഷിപ്പുണ്ടാകുന്നു. എങ്കിലും അതൊക്കെ ക്ഷമിക്കാവുന്നതേയുള്ളൂ.
ചുരുക്കത്തിൽ അടുത്ത കാലത്തു വായിച്ച ഒരു നല്ല മലയാളം നോവൽ എന്നു സംശയലേശമന്യേ ഊയിശിനെ വിശേഷിപ്പിക്കാം.