‘പ്രണയം ഗുരുത്വാകർഷണം മൂലമല്ല’: പ്രപഞ്ച രഹസ്യങ്ങളുടെ നിലവറ തുറക്കുന്ന പുസ്തകം.
ഡോ. ജോർജ് വർഗീസ് കൊപ്പാറ എഴുതിയ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകത്തെക്കുറിച്ച്. സാധാരണ മനുഷ്യന്റെ ബോധസീമകൾക്കപ്പുറമാണ് പ്രപഞ്ച നിഗൂഢതകൾ. മനുഷ്യനുണ്ടായ കാലം മുതലേ പ്രപഞ്ചാന്വേഷണവും ആരംഭിച്ചതാണ്. ആദ്യം പ്രകൃതി ദൈവങ്ങളെയും പിന്നെ പ്രകൃത്യാതീത ദൈവങ്ങളെയും അന്വേഷിച്ചു നടന്ന മനുഷ്യൻ,
ഡോ. ജോർജ് വർഗീസ് കൊപ്പാറ എഴുതിയ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകത്തെക്കുറിച്ച്. സാധാരണ മനുഷ്യന്റെ ബോധസീമകൾക്കപ്പുറമാണ് പ്രപഞ്ച നിഗൂഢതകൾ. മനുഷ്യനുണ്ടായ കാലം മുതലേ പ്രപഞ്ചാന്വേഷണവും ആരംഭിച്ചതാണ്. ആദ്യം പ്രകൃതി ദൈവങ്ങളെയും പിന്നെ പ്രകൃത്യാതീത ദൈവങ്ങളെയും അന്വേഷിച്ചു നടന്ന മനുഷ്യൻ,
ഡോ. ജോർജ് വർഗീസ് കൊപ്പാറ എഴുതിയ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകത്തെക്കുറിച്ച്. സാധാരണ മനുഷ്യന്റെ ബോധസീമകൾക്കപ്പുറമാണ് പ്രപഞ്ച നിഗൂഢതകൾ. മനുഷ്യനുണ്ടായ കാലം മുതലേ പ്രപഞ്ചാന്വേഷണവും ആരംഭിച്ചതാണ്. ആദ്യം പ്രകൃതി ദൈവങ്ങളെയും പിന്നെ പ്രകൃത്യാതീത ദൈവങ്ങളെയും അന്വേഷിച്ചു നടന്ന മനുഷ്യൻ,
ഡോ. ജോർജ് വർഗീസ് കൊപ്പാറ എഴുതിയ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകത്തെക്കുറിച്ച്.
സാധാരണ മനുഷ്യന്റെ ബോധസീമകൾക്കപ്പുറമാണ് പ്രപഞ്ച നിഗൂഢതകൾ. മനുഷ്യനുണ്ടായ കാലം മുതലേ പ്രപഞ്ചാന്വേഷണവും ആരംഭിച്ചതാണ്. ആദ്യം പ്രകൃതി ദൈവങ്ങളെയും പിന്നെ പ്രകൃത്യാതീത ദൈവങ്ങളെയും അന്വേഷിച്ചു നടന്ന മനുഷ്യൻ, ശാസ്ത്രത്തിന്റെ വളർച്ചയോടു കൂടിയാണ് ഭാഗികമായെങ്കിലും ചില സത്യങ്ങളിലേക്ക് എത്തിയത്. പ്രപഞ്ചഘടനയുടെ നിഗൂഢതകളിൽ ചിലതൊക്കെ വെളിച്ചത്തു കൊണ്ടുവന്ന ശാസ്ത്രജ്ഞരെക്കുറിച്ചും അവർ കണ്ടെത്തിയ അറിവുകളെക്കുറിച്ചുമുള്ള ഒരു പുസ്തകമാണ് ഡോ.ജോർജ് വർഗീസ് കൊപ്പാറയുടെ ‘പൾസർ മുതൽ ബ്ലാക്ക് ഫോളുകൾ വരെ’. പ്രപഞ്ചവിജ്ഞാനീയത്തിൽ നൊബേൽ സമ്മാനം കിട്ടിയവരുടെ പ്രബന്ധങ്ങളെക്കുറിച്ചുള്ള പഠനമാണിത്. ദൈവകണം ബ്ലാക് ഹോളുകളുകൾ, പ്രപഞ്ചോൽപ്പത്തി, നക്ഷത്രങ്ങളുടെ ജനന മരണങ്ങൾ, എക്സോപ്ലാനറ്റിലെ ജീവൻ, ദൈവത്തിന്റെ അസ്തിത്വം, ആർട്ടിഫിഷ്യൽ സാറ്റലൈറ്റിന്റെ മനഃസാക്ഷി തുടങ്ങി മനുഷ്യർക്കെന്നും അപ്രാപ്യമായ വിഷയങ്ങൾ ശാസ്ത്ര വീക്ഷണത്തിൽ അനാവരണം ചെയ്യുന്നതാണീ പുസ്തകം. സങ്കീർണ്ണ 'ഗവേഷണ നിഗമനങ്ങളെ കഠിനമായ ശാസ്ത്രപദങ്ങളിൽ നിന്ന് മോചിപ്പിച്ച് ലളിതമലയാളത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പതിനാല് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.1938 മുതലുള്ള ഭൗതിക ശാസ്ത്ര നോബേൽ സമ്മാന പ്രബന്ധങ്ങളെ കാലക്രമമനുസരിച്ചും പ്രസക്തിയനുസരിച്ചുമാണ് ഇതിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത
എഡ്വിൻ ഹബ്ബിളിന്റെ ‘ഹബ്ബിൾ ടെലസ്കോപ്പിനെ’ക്കുറിച്ചുള്ള ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം അകലുന്ന ചക്രവാളത്തിന്റെ ചരിത്രമാണന്നു പറഞ്ഞ എഡ്വിൻ ഹബ്ബിളിന്റെ സ്പേസ് ടെലസ്കോപ്പ് ബഹിരാകാശ ഗവേഷണരംഗത്തു നൽകിയ സംഭാവനകൾ നിരവധിയാണ്. പാട്രിക് ബ്ലാക്കറ്റിന്റെ കോസ്മിക് വികിരണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് 1948 ൽ നൊബേൽ സമ്മാനം ലഭിച്ചത്. പുസ്തകത്തിലെ രണ്ടാമധ്യായം അഭൗമിക കോസ്മിക് വികിരണങ്ങളെക്കുറിച്ചുള്ളതാണ്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന ധാരാളം ഊർജമുള്ള കണങ്ങൾ ആണ് കോസ്മിക് രശ്മികൾ. നക്ഷത്രത്തിന്റെ ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പറഞ്ഞ ഒരു ശാസ്ത്രജ്ഞനുണ്ട്. ഹാൻസ് ബെഥെ. അദ്ദേഹം തന്റെ ഗവേഷണങ്ങളെ രസകരമായി അവതരിപ്പിച്ചതിങ്ങനെയാണ്, ‘നക്ഷത്രങ്ങൾക്ക് മൃഗങ്ങളെപ്പോലെ ഒരു ജീവിതചക്രം ഉണ്ട്. അവർ ജനിക്കുന്നു. വളരുന്നു, ഒരു നിശ്ചിത ആന്തരികവികാസത്തിലൂടെ കടന്നുപോകുന്നു. ഒടുവിൽ അവർ മരിക്കുന്നു. അവ തിരസ്കരിച്ച വസ്തുക്കൾ തിരികെ നൽകാനായി പുതിയ നക്ഷത്രങ്ങൾ പുനർജനിക്കും.’
1967-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഹാൻസ ആൽബ്രെക്റ്റ് ബെഥെ (Hans Albrecht Bethe) യ്ക്ക് ലഭിച്ചത് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ സഹായിക്കുന്ന വിശാലമായ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്നതിന് സൂര്യൻ ഒരു ഭീമൻ ന്യൂക്ലിയർ റിയാക്ടറിനെപ്പോലെ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തിയതിനാണ്. നക്ഷത്ര ജനനം മുതലുള്ള കഥകൾ വിശദമായി പ്രതിപാദിക്കുന്നതാണ് നാം ശരിക്കും 'നക്ഷത്ര'ത്തിന്റെ ധൂളികളാണ് എന്ന ലേഖനം.
പൾസറുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് 1974 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മാർട്ടിൻ റൈലിനും പ്രൊഫസർ ആൻറണി ലെവിഷിനും ലഭിച്ചത്. വിദൂര റേഡിയോ സ്രോതസ്സുകൾ മാപ്പ് ചെയ്യുന്നതിന്, മാർട്ടിൻ റൈൽ "അപ്പർച്ചർ സിന്തസിസ്' എന്ന സാങ്കേതികത വികസിപ്പിച്ചു. ബഹിരാകാശത്തു റേഡിയോ സിഗ്നലുകൾ (പൾസുകൾ) പുറത്തുവിടുന്ന ചില റേഡിയോ സ്രോതസ്സുകളാണ് 'പൾസറുകൾ. അവ ഒരു സെക്കന്റോ അതിൽ കൂടുതലോ ഇടവേള കളിൽ ആവർത്തിച്ചുകൊണ്ടിരുന്നു. ഈ കണ്ടെത്തലിന്റെ ഫലമായി പ്രപഞ്ചത്തിൽ ന്യൂട്രോൺ നക്ഷത്രങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാൻ കഴിഞ്ഞു.
1983 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച സുബ്രഹ്മണ്യൻ ചന്ദ്രശേഖർ നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെപ്പറ്റിയാണ് പറഞ്ഞ്. സൂര്യന്റെ പിണ്ഡ ത്തിന്റെ 1.44 മടങ്ങുവരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ് അവസാനം 'വെള്ളക്കുള്ളന്മാരായി മാറും. ഒരുനക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യമാന പരിധിയാണ് ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ് ചന്ദ്രശേഖർ ഈ സംഖ്യയിലെത്തിയത്. ഇതുപ്രകാരം സൂര്യനും 500 കോടി വർഷം കഴിയുമ്പോൾ വെള്ളക്കുള്ളനായി മാറും.
പ്രപഞ്ച വികസനത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്. 2011 ലെ നൊബേൽ ജേതാക്കളായ സൗൾ പെൾ മട്ടറിന്റെയും ബ്രയാൻ സ്കമിട്ടിന്റെയും ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണത്. പേര് കൊണ്ട് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഗവേഷണമാണ് ‘ദൈവകണ’ത്തെ സംബന്ധിച്ചുള്ളത്. 2013 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ നേടിയ പീറ്റർ ഡബ്ല്യു .ഹിഗ്സാണ് അതിന്റെ അവതാരകർ. ഹിഗ്സ് ബോസോൺ കണം എന്ന ദൈവകണത്തെക്കുറിച്ച് പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.
‘ഈ പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനാധാരം അതിൽ അടങ്ങിയിരിക്കുന്ന വലുതും ചെറുതുമായ പദാർത്ഥങ്ങളുടെ ഘടനയും അവയിലടങ്ങിരിക്കുന്ന വ്യത്യസ്ത ദ്രവ്യമാനമുള്ള മൗലികകണ ങ്ങളും അവ തമ്മിലുള്ള പ്രതിപ്രവർത്തനം വിവരിക്കുന്ന പ്രാപ ഞ്ചിക ബലങ്ങളുമാണ്. ഇലക്ട്രോൺ, ന്യൂട്രോൺ, പ്രോട്ടോൺ, സോൺ തുടങ്ങിയ നിരവധി മൗലികകണങ്ങൾ അടങ്ങിയ താണ് പ്രപഞ്ചത്തിന്റെ പദാർത്ഥഘടന.’
ഒരു അധ്യായത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ് ‘പ്രണയം ഗുരുത്വാകർഷണം മൂലമല്ല.’ തലക്കെട്ട് വായിച്ച് വളരെ ആകാംഷയോടെയാണ് ലേഖനത്തിലേക്ക് എത്തിയത്. എന്നാൽ അതിലെ പ്രണയം എന്നെ അദ്ഭുതപ്പെടുത്തുകയാണുണ്ടായത്. തമോഗർത്തങ്ങളുടെ ഗുരുത്വാകർഷണത്തെക്കുറിച്ചായിരുന്നു ലേഖനം .
എന്നെ ഏറെ ആകർഷിച്ച മറ്റൊരു ലേഖനം ‘എക്സോപ്ലാനറ്റിൽ ജീവനുണ്ടോ’ എന്നതാണ്. 2019ലെ ഭൗതിക ശാസ്ത്രത്തിന് നൊബേൽ ലഭിച്ച ജയിംസ് പീബിൾസിന്റെ ഗവേഷണത്തെക്കുറിച്ചായിരുന്നു അത്. പ്രപഞ്ചത്തിന്റെ ഉദ്ഭവസമയത്ത് എന്താണ് സംഭവിച്ചത്, അടുത്തതായി എന്താണ് സംഭവിക്കുന്നത്? മറ്റു സൂര്യന്മാരെ പരിക്രമണം ചെയ്യുന്ന മറ്റു ഗ്രഹങ്ങൾ അവിടെ ഉണ്ടോ?
പീബിൾസിന്റെ കണ്ടെത്തലുകൾ നമ്മുടെ പ്രപഞ്ച ചുറ്റു പാടുകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളിലേക്ക് നയിച്ചു. അതിൽ അറിയപ്പെടുന്ന പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും വെറും അഞ്ച് ശതമാനം മാത്രമേ ഉൾപ്പെടുന്നുള്ളൂ. ബാക്കി 95 ശതമാനം നമ്മിൽ നിന്ന് മറഞ്ഞിരിക്കുന്നു. ഇത് ആധുനിക ഭൗതികശാസ്ത്രത്തിനു കണ്ടെത്തേണ്ട ഒരു വെല്ലുവിളിയുമാണ്.
മിഷേൽ മേയറും ഡിഡിയർ ക്വിലോസും അജ്ഞാതമായ ലോകങ്ങൾക്കായി നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തെക്കുറിച്ചു നടത്തിയ ഗവേഷണത്തിൽ. 1995-ൽ, അവർ നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ ഏറ്റവും വേഗത്തിൽ കണ്ടുപിടിച്ചു, ഒരു എക്സോപ്ലാനറ്റ്, ഒരു സൗരോർജ്ജ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. അവരുടെ കണ്ടെത്തൽ ഈ വിചിത്രലോകങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളെ വെല്ലു വിളിക്കുകയും ജ്യോതിശ്ശാസ്ത്രത്തിനെ ഒരു വിപ്ലവത്തിലേക്കു നയിക്കുകയും ചെയ്തു. ഇപ്പോൾ 4,000-ത്തിലധികം എക്സോപ്ലാനറ്റുകൾ കണ്ടെത്തിയിരിക്കുന്നു. അവയിൽ ചിലതിൽ ജലമുണ്ടാകാം ജീവനുണ്ടാകാം.
കഥയിവിടെ തീരുന്നില്ല. ഭൗമകേന്ദ്രീകൃത ലോകത്തു നിന്ന് കാലം പുതിയ പുതിയ അറിവുകളിലേക്ക് മനുഷ്യനെ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഡോ. ജോർജ്ജ് വർഗീസ് കൊപ്പാറയുടെ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകം പ്രപഞ്ചത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുക മാത്രമല്ല മനുഷ്യരെ തിരിച്ചറിവിലേക്ക് ഉയർത്തുക കൂടി ചെയ്യുന്നുണ്ട്.