മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സോക്രട്ടീസ് കെ. വാലത്ത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘ഇരുൾ വസിക്കും മാളം’. 7 സ്ത്രീപക്ഷ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘ഇരുൾ വസിക്കും മാളം’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ കഥകളിലെ സ്ത്രീപക്ഷധാരകളെക്കുറിച്ച് സോക്രട്ടീസ് കെ. വാലത്ത് ‘വനിത

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സോക്രട്ടീസ് കെ. വാലത്ത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘ഇരുൾ വസിക്കും മാളം’. 7 സ്ത്രീപക്ഷ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘ഇരുൾ വസിക്കും മാളം’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ കഥകളിലെ സ്ത്രീപക്ഷധാരകളെക്കുറിച്ച് സോക്രട്ടീസ് കെ. വാലത്ത് ‘വനിത

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സോക്രട്ടീസ് കെ. വാലത്ത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘ഇരുൾ വസിക്കും മാളം’. 7 സ്ത്രീപക്ഷ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘ഇരുൾ വസിക്കും മാളം’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ കഥകളിലെ സ്ത്രീപക്ഷധാരകളെക്കുറിച്ച് സോക്രട്ടീസ് കെ. വാലത്ത് ‘വനിത

മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സോക്രട്ടീസ് കെ. വാലത്ത്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമാണ് ‘ഇരുൾ വസിക്കും മാളം’. 7 സ്ത്രീപക്ഷ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘ഇരുൾ വസിക്കും മാളം’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ, തന്റെ കഥകളിലെ സ്ത്രീപക്ഷധാരകളെക്കുറിച്ച് സോക്രട്ടീസ് കെ. വാലത്ത് ‘വനിത ഓൺലൈനിൽ’ എഴുതിയത് വായിക്കാം –

ഒരു ഭർത്താവ്. അദ്ദേഹത്തിന് ആദർശം വിട്ടുള്ള കളിയില്ല. ആദർശം യുക്തിവാദം സംബന്ധിച്ചാകാം. മതപരമോ രാഷ്ട്രീയപരമോ അഹിംസാത്മകമോ ആകാം. ആകട്ടെ. കുടുംബ കാര്യം പോലും തീരുമാനമാക്കും മുൻപ് അത് സ്വന്തം ആദർശത്തിനു നിരക്കുന്നതാണോ അല്ലേ എന്നു സൂക്ഷ്‌മമായി പരിശോധിക്കും. ചിലപ്പാൾ നിത്യജീവിതത്തിനു ആവശ്യമുള്ളതായിരിക്കും. ആദർശത്തിനു വിരുദ്ധമാണെങ്കിൽ മൂപ്പർക്കും വേണ്ട. അതുകൊണ്ടു തന്നെ കുടുംബത്തിലുള്ളവർക്കും വേണ്ട.

ADVERTISEMENT

ആദർശപ്പിരാന്ത് മൂത്ത് സേഛാധിപതിയായി മാറിയ ഒരാളാണെന്ന് ചുരുക്കം. ആദർശമഹിമയുടെ പേരിൽ നാട്ടിൽ അദ്ദേഹത്തിന് നല്ല പെരുമയുണ്ട്. അതിന്റെയൊരു ഗരിമയുമുണ്ട്. ആ ഗർവ്വ് നാട്ടിൽ കാണിക്കില്ല. പകരം എളിമയും വിനയവും ഭാവിക്കും. തിരിച്ച് കുടുംബത്തേക്കു കയറിയാൽ പിന്നെ മൊത്തം ഷോയാണ്. ‘ഞാൻ ബയങ്കര സംബവമാകുന്നു’ - എന്നെഴുതി നെറ്റിയിൽ ഒട്ടിച്ചു വച്ചിട്ടായിരിക്കും കസർത്ത്.

ഇങ്ങനെയുള്ള സെലിബ്രൈറ്റികളെ സഹിക്കാൻ ഇവരുടെ അതേ ലെവലിൽ തന്നെ ആദർശക്കമ്പമുള്ള ഭാര്യമാർക്ക് ചിലപ്പോൾ കുറച്ചൊക്കെ സാധിച്ചേക്കും. രണ്ടുപേരും ഒരേ ട്രാക്കിൽ അതും സമാന്തരമായി നീങ്ങുമ്പോൾ കൂട്ടിയിടിയില്ലല്ലോ. പക്ഷേ, സാധാരണ ജീവിത സങ്കൽപ്പങ്ങളൊക്കെയുള്ള ഒരു ഭാര്യയാണെങ്കിൽ അവൾ കുഴയും. പെട്ട അവസ്ഥയിലാവും. നിയമത്താലുള്ള അല്ലെങ്കിൽ മരണത്താലുള്ള മോചനമല്ലാതെ അവൾക്കു പിന്നെ വേറെ ഒരു വഴിയുമുണ്ടാവില്ല.

ADVERTISEMENT

അങ്ങനെ പെട്ടു പോയ, തോന്നുമ്പോഴൊക്കെ സിനിമ കാണാനോ നല്ല കളർഫുൾ ആയ സാരിവാങ്ങിയുടുക്കാനോ അഛന്റെയോ അമ്മയുടെയോ കുടുംബങ്ങളിലെ കല്യാണത്തിന് സഹോദരങ്ങളുടെ അതേ തോതിൽ തന്നെ നിന്ന് ഗിഫ്റ്റു കൊടുക്കാനോ ഒന്നും അവൾക്കു കഴിയില്ല. സകലമാന ധൂർത്തിനും എതിരായ, കല്യാണം പോലുള്ള ആർഭാടങ്ങൾ തന്റെ ആദർശത്തിന് നിരക്കാത്തതാണെന്നു കരുതുന്ന ഭർത്താവിനെ ഭയന്ന് അവൾ ആ വക മോഹങ്ങളൊക്കെ അടിച്ചു വാരിക്കൂട്ടിയിട്ട് തീയിടും. എന്നിട്ട് ആരും കാണാതെ കണ്ണുനീരു തുടക്കും. മക്കളെ വലുതാക്കി നല്ല നിലയിലെത്തിക്കാൻ വേണ്ടിയാവും പിന്നീടുള്ള ജീവിതം. അങ്ങനെയങ്ങനെ അവനവനു വേണ്ടി ജീവിക്കാതെ, കുടുംബം എന്ന സമൂഹത്തിലെ പ്രജാപതിയായ, നാടും സ്വന്തക്കാരും വിലമതിക്കുന്ന പ്രശസ്‌തന്റെ ഭാര്യ എന്ന മുൾക്കിരീടം ചുമന്ന് അന്ത്യം വരെയെത്തി ഒരു ദിവസം അവൾ മരിച്ചു പോകും. അപ്പോൾ പോലും അവൾക്ക് സ്വന്തം മേൽവിലാസമുണ്ടാവില്ല. പ്രശസ്‌തനായ ഇന്നയാളുടെ ഭാര്യ നിര്യാതയായി എന്നാവും വാർത്ത.

- ഇത്രയും വായിക്കുന്ന പുതുതലമുറപെൺശക്തികൾ പോ പുല്ല്, എന്നു പറയും. പറ്റാത്ത ബന്ധത്തിന് ഒരാഴ്‌ചയ്ക്കപ്പുറം അവരാരും ആയുസ്സു നീട്ടാറില്ലല്ലോ. ദശകങ്ങൾക്കപ്പുറത്ത് പലയിടങ്ങളിലും കാണപ്പെട്ടിരുന്ന ഭാര്യാഭർത്താക്കൻമാരിൽ രണ്ടുപേരുടെ കാര്യമാണ് പറഞ്ഞത്. അവരെ രണ്ടുപേരേയും കുറച്ചൊക്കെ അടുത്തും അകന്നും നിന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ സ്ത്രീ എന്നെ എത്രമാത്രം സ്വാധീനിച്ചു എന്ന് ഞാനറിയുന്നത് കുറേ കഥകളും രണ്ടു നോവലുകളും ഒക്കെ എഴുതിക്കഴിഞ്ഞപ്പോഴാണ്. പലതിലും വരച്ചിട്ട പെൺജീവിതങ്ങളിൽ അവരുടെ നിഴലുണ്ട്. അവരുടെ കണ്ണീരുണ്ട്. ഒറ്റപ്പെട്ട അതുകൊണ്ടു തന്നെ ദുർബലമായ ചെറുത്തുനിൽപ്പിന്റെയും നിശ്ശബ്ദമായ പ്രതിഷേധങ്ങളുടെയും മൂളലും ഞരക്കവുമുണ്ട്.

ADVERTISEMENT

‘ഇരുൾ വസിക്കും മാളം’ എന്ന എന്റെ കഥാസമാഹാരത്തിലെ ഏഴു കഥകളിലുമുള്ള പലപല പെൺ കഥാപാത്രങ്ങളിലും ആ സ്ത്രീയുടെ മനസ്സും മുഖവും കാണാമെന്ന് എനിക്കു തോന്നിയത് ഈയടുത്ത ദിവസം അതിലെ കഥകൾ ഒരുമിച്ചു കൂട്ടിപ്പിടിച്ചൊന്നു വായിച്ചപ്പോഴാണ്. ഉള്ള 7 കഥകളും സ്ത്രീപക്ഷത്താണ്. അങ്ങനെയല്ലെന്ന് എനിക്കെങ്കിലും പറയാനാവില്ല.

ഇങ്ങനെയാവണം എന്നുദ്ദേശിച്ചല്ല ഈ കഥകൾ എഴുതിയത്. 2022മുതൻ 2025 വരെയുള്ള വർഷങ്ങളിൽ പല സമയത്ത് പല പല ജീവിതാവസ്ഥകൾക്കിടയിലായി രൂപം കൊണ്ടതാണ്. സമാഹരിച്ചു വന്നപ്പോൾ ഓരോ കഥയിലും ഓരോരോ സ്ത്രീകൾ നിവർന്നു നിൽക്കുന്നതു കണ്ടു. അതിലെ ആൺപക്ഷവീക്ഷണത്തിൽ അവർ തോറ്റപെണ്ണുങ്ങളായിരിക്കാം. അവർ പരിഹസിക്കപ്പെടുന്നുണ്ടാവും. അവരെ പരമാവധി ഊറ്റിപ്പിഴിയാൻ കഴിഞ്ഞെന്ന് ആ മേൽ‌മിശകൾ പുളകപ്പെടുന്നുമുണ്ടാവും. എന്നാൽ അങ്ങനെയാണോ?

‘ഇരുൾ വസിക്കും മാള’ത്തിലെ റിസാനയുടെ ഭർത്താവ് ജയ്‌സൻ കൊട്ടാരം പോലൊരു വീടുണ്ടാക്കി. പക്ഷേ, അതിനു പിന്നിൽ റിസാനയുടെ കൂടി ബുദ്ധിയും കർമ്മവും സമ്പാദ്യവുമുണ്ട്. എന്നിട്ടും അവൾക്ക് വെഞ്ചരിപ്പു ദിവസം തന്നെ ഇറങ്ങിപ്പോകേണ്ടി വരുന്നു. എവിടേയ്‌ക്കെന്നില്ലാതെ. എങ്കിലും തോറ്റവളായിട്ടല്ല. ജയ്‌സനും ബന്ധുക്കൾക്കും അതിഥികൾക്കുമിടയിൽ സ്വന്തം മുഖം പോലും നഷ്‌ടപ്പെട്ട് അവിടം വിടുമ്പോഴും അവന്റെ ഷൂസിൽ കയറി ചുരുണ്ടിരിക്കുന്ന അണലിയെ അങ്ങനെ തന്നെ ഇരിക്കാൻ വിടുന്നത് ആ പാമ്പിൽ അവൾ അവളെ തന്നെ കാണുന്നതു കൊണ്ടാവില്ലേ?

‘ചാരുകസേര’യിലെ സ്ത്രീ യുക്തിവാദിയായ ഭർത്താവിന്റെയും ഭക്തിഭ്രാന്തനായ മകന്റെയും സ്വാർഥവും നിരുത്തരവാദപരവുമായ സമീപനങ്ങളെ നേരിടുന്നത് എത്രയും സാത്വികമായ രീതികളിലൂടെയാണ്. രാജസ താമസ കിരാതഭാവങ്ങളെ അതിജീവിക്കാൻ സ്വകർമ്മത്തിലധിഷ്‌ഠിതമായ ഒരു ജീവിതശൈലി തന്നെ അവൾ രൂപപ്പെടുത്തി. അന്ത്യത്തിൽ, രാത്രിയിൽ അവൾ ടെറസിൽ ചിറകു നനഞ്ഞൊട്ടിയ ഒരു ഈയാംപാറ്റയെപ്പോലെ വീണെങ്കിലും പാടുപെട്ടു തന്നെ എണീക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വീഴ്ചയിലും വീണുകിടന്നുപോകാത്ത സ്ത്രീയുടെ ഉൾക്കരുത്ത്.

‘തുടർക്കഥയിൽ നിന്നുമുള്ള പേജു’കളിൽ മുപ്പതുകളിലെത്തിയ വിവാഹിതയായ ഒരു സ്ത്രീയും പരിത്യജിക്കപ്പെട്ട കാമുകിയായൊരു യുവതിയും അവരവരുടെ പ്രണയത്തെ കൃത്യമായ നിലപാടിൽ ഉറപ്പിക്കുന്നുണ്ട്. യുവതി അവസാനം കാമുകനെ കൊല്ലാൻ കത്തി ഊരുന്നതു പോലും ആ നിലപാടിനെ സാധൂകരിക്കുന്നുണ്ട്.

ചിന്തയിലും പ്രക്യതത്തിലും വസ്ത്രധാരണത്തിലും ‘റാഷമോണി’ലെ യുവതി മറ്റു കഥകളിലെ സ്ത്രീകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഈ കൂട്ടത്തിൽ അവൾക്കു മാത്രം ദുരന്തമുണ്ടാകുന്നില്ല. എന്നാൽ അവൾ നേരിട്ടല്ലെങ്കിലും ഒരു പാവം വൃദ്ധയുടെ കൊലപാതകത്തിന് നിമിത്തമാവുന്നുണ്ട്.

സ്വന്തം ജീവിതം തന്റെ അനുവാദമില്ലാതെ സിനിമയാക്കുന്നതിനെതിരെ ‘സ്വാതന്ത്ര്യ ത്തെക്കുറിച്ചൊരു ആഗോള സിനിമ’ എന്ന കഥയിലെ റോസ് എന്ന ടീച്ചർ കോർപ്പറേറ്റ് മാഫിയയ്ക്കു നടുവിൽ നിന്ന് ദുർബലമായെങ്കിലും പൊട്ടിത്തെറിക്കുന്നുണ്ട്. കച്ചേരി റോഡിലൂടെ കടന്നു പോകുന്ന പ്രണയഭരിതരായ യുവതികളും അവരെ പകയോടെ നോക്കുന്ന റോസ്‌ജോൺ എന്ന യുവവിധവയും ‘അതെ, ശരിക്കും അതെന്താണ് ?’ എന്ന കഥയിൽ അവരർക്കുള്ള സ്വാതന്ത്ര്യം ആസ്വദിക്കാൻ തന്നെ ഉറച്ചവരാണ്. മടുപ്പിക്കുന്ന വീട്ടനുഭവങ്ങളിൽ നിന്നും പുറം ലോകത്തേക്കു പോയി നീണ്ടയാത്രയ്ക്കു ശേഷം സ്വസ്ഥയായി തിരികെ വരുന്ന, ‘പെണ്ണ്’ എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന, ‘ആരോട്?’ എന്ന കഥയിലെ ആ വീട്ടമ്മയും ഒക്കെ പണ്ടേ എന്റെ ഉള്ളിൽ പതിഞ്ഞുപോയ ആദ്യമേ പറഞ്ഞ ആ സ്ത്രീയുടെ പല പല ഭാവങ്ങൾ ആകാം. എനിക്കു സഹോദരിമാരില്ല. ഞാൻ കണ്ടറിഞ്ഞ ആ സ്ത്രീ ഇപ്പോഴും ‘ഇരുൾ വസിക്കും മാളം’ എന്ന സമാഹാരത്തിലെ 7 കഥകൾ കടന്നും എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഓരോരോ കാലത്ത് എഴുതപ്പെട്ട ഈ കഥകളിലെ ഓരോ സ്ത്രീകളിലൂടെയും അവൾ എന്നും എന്നിലെ എഴുത്താളനെ വെല്ലുവിളിക്കുന്നു. ‘ഇതിഹാസത്തിലെ വസ്ത്രാക്ഷേപം ഇപ്പോഴും തുടരുന്നു. എന്തുചെയ്യാനാവുന്നു നിനക്ക് ? ആണായ നിനക്ക്?’. ഒന്നും ചെയ്യാനാവുന്നില്ല, ആവില്ല. എഴുതാനേ കഴിയൂ, എഴുത്തും ഒരു പ്രതിഷേധമാർഗ്ഗം തന്നെ എന്ന് ഞാനാ സ്ത്രീയോടു ന്യായം പറയുന്നു. കാണായ്മയുടെ ഇരുളിലേക്ക് അലിഞ്ഞു പോയ ആ സ്ത്രീ കുടുംബത്തിലെയും തൊഴിലിടത്തെയും ആൺ കോയ്മകളെ അതിജീവിച്ചവളാണ്. മൂന്നാൺമക്കളെ അവരുടെ അച്ഛന്റെ കടുംപിടുത്തങ്ങളെ മറികടന്ന് വളർത്തി വലുതാക്കുന്നതിൽ മാത്രം ശ്രദ്ധയുറപ്പിച്ച് ജീവിതമേൽപ്പിച്ച ഹൃദയ വേദനകളെ പാടെ അവഗണിച്ച് മുന്നേറിയവളാണ്. ഒരു മകൾ ഉണ്ടായില്ലല്ലോ എന്നതിൽ ചിലപ്പോഴൊക്കെ ദുഃഖിക്കുകയും എന്നാൽ അപ്പോഴൊക്കെ തന്നെ അതിൽ ആശ്വസിക്കുകയും ചെയ്‌തവളാണ്.

ഓരോ പെണ്ണിന്റെയും എപ്പോഴൊക്കയോ എഴുതപ്പെട്ട കഥകളിലൂടെ രൂപം കൊണ്ട് ആ പെൺജീവിതങ്ങൾ ഈ സമാഹാരത്തിൽ ഒന്നിച്ചപ്പോൾ എങ്ങോ നിന്ന് ആ അമ്മയിലെ സ്ത്രീ വിഷാദത്തോടെയാണെങ്കിലും മന്ദഹസിക്കുന്നുണ്ടാവും. തോൽപ്പിക്കാനായേക്കും, ഇല്ലാതാക്കാനാവില്ല എന്നാവും അതിന്റെ അർഥം.

Exploring Feminist Themes in 'Irul Vasikkum Malam':

Irul Vasikkum Malam, a collection of feminist stories by Socrates K. Valath, explores the lives of women in Malayalam literature. The stories delve into their struggles and resilience against societal norms and patriarchal dominance.

ADVERTISEMENT