മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ് അരുൺ ഭാസ്കർ. മായാരാത്രി, പൂവുറക്കം, അരുൺ ഭാസ്കറിന്റെ പെണ്ണുങ്ങൾ, നിദ്രാടനം എന്നിവയാണ് പ്രധാനപുസ്തകങ്ങൾ. 2023 ലെ പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ ഗോൾഡൻ ബുക്ക്‌അവാർഡ് ജേതാവാണ്. ‌തന്റെ കാവ്യവഴികളെക്കുറിച്ച് അരുൺ ഭാസ്കർ വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം – മാധവിക്കുട്ടി

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ് അരുൺ ഭാസ്കർ. മായാരാത്രി, പൂവുറക്കം, അരുൺ ഭാസ്കറിന്റെ പെണ്ണുങ്ങൾ, നിദ്രാടനം എന്നിവയാണ് പ്രധാനപുസ്തകങ്ങൾ. 2023 ലെ പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ ഗോൾഡൻ ബുക്ക്‌അവാർഡ് ജേതാവാണ്. ‌തന്റെ കാവ്യവഴികളെക്കുറിച്ച് അരുൺ ഭാസ്കർ വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം – മാധവിക്കുട്ടി

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ് അരുൺ ഭാസ്കർ. മായാരാത്രി, പൂവുറക്കം, അരുൺ ഭാസ്കറിന്റെ പെണ്ണുങ്ങൾ, നിദ്രാടനം എന്നിവയാണ് പ്രധാനപുസ്തകങ്ങൾ. 2023 ലെ പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ ഗോൾഡൻ ബുക്ക്‌അവാർഡ് ജേതാവാണ്. ‌തന്റെ കാവ്യവഴികളെക്കുറിച്ച് അരുൺ ഭാസ്കർ വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം – മാധവിക്കുട്ടി

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ് അരുൺ ഭാസ്കർ. മായാരാത്രി, പൂവുറക്കം, അരുൺ ഭാസ്കറിന്റെ പെണ്ണുങ്ങൾ, നിദ്രാടനം എന്നിവയാണ് പ്രധാനപുസ്തകങ്ങൾ. 2023 ലെ പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ ഗോൾഡൻ ബുക്ക്‌അവാർഡ് ജേതാവാണ്. ‌തന്റെ കാവ്യവഴികളെക്കുറിച്ച് അരുൺ ഭാസ്കർ വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –

മാധവിക്കുട്ടി പണ്ടു പറഞ്ഞ പോലെ ഭാവനാപരമായ ഒരു ലോകം ഓരോ മനുഷ്യനും ആവശ്യമാണ്. തനിക്കേറ്റവും ഇഷ്ടപ്പെട്ടതെല്ലാം ഒരുമിച്ചു ചേരുന്ന ഒരു സങ്കല്പലോകം. അങ്ങനെയൊന്നില്ലെങ്കിൽ ജീവിതം വളരേ വിരസമായിപ്പോകും. എഴുത്തിന്റെ കാര്യത്തിൽ ഞാനും അങ്ങനെയൊരു സങ്കല്പലോകത്താണ് ജീവിക്കുന്നതെന്ന് തോന്നുന്നു. എന്റെ ലോകത്ത് എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. മടികൂടാതെ കെട്ടിപ്പിടിക്കുന്നു,പൂക്കളെ പറിച്ചെടുക്കാതെ പരിപാലിക്കുന്നു.

ADVERTISEMENT

അച്ഛന്റെ വിരലും പിടിച്ചുകൊണ്ട് വായനശാലയിലേക്കുള്ള നടത്തങ്ങളാണ് പുസ്തകങ്ങളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത്. വായനയുടെ വലിയ ലോകത്ത് ഞാൻ പണ്ടേ പുര കെട്ടി താമസിക്കുന്നവനാണ്. പക്ഷേ, എഴുത്ത് പണ്ടുമുതൽക്കേയെന്റെ കൂടെയുണ്ടായിരുന്നയൊന്നല്ല. ഇടയിൽ വെച്ചു എന്നിലേക്ക് വന്നു അൽപ്പനേരമിരുന്നു ഇറങ്ങിപ്പോകുന്ന ഒരുപാടാളുകളെപ്പോലെയൊന്നായിരുന്നു എന്റെ എഴുത്തും. അത് സമയം നോക്കാതെ കടന്നുവരും, ഒന്നും പറയാതെ ഇറങ്ങിപ്പോകുകയും ചെയ്യും. ചിലപ്പോൾ ഞാൻ ഒരുപാട് എഴുതി, ചിലപ്പോൾ കുറേ കാലം ഒന്നുമെഴുതാതെയിരുന്നു.

ഫെയ്സ്ബുക്കിൽ എഴുതി തുടങ്ങിയ കാലത്ത് കവിത വായിച്ച കുറേ സുഹൃത്തുക്കളാണ് അതെല്ലാം ഒരു പുസ്തകമാക്കിക്കൂടെയെന്ന് ചോദിച്ചത്. അങ്ങനെയാണ് എന്റെ ആദ്യത്തെ കവിതാസമാഹാരമായ ‘മായാരാത്രി’ പട്ടാമ്പി ലോഗോസ് ബുക്സ് വഴി പുറത്തിറങ്ങുന്നത്. ശലഭയാത്രകൾ, മൂന്നു നായ്ക്കൾ, തീയിഞ്ഞ തുടങ്ങി പേറ്റിച്ചിപ്പേറ്, കോഴി പോത്ത് താറാവ് വരെയുള്ള വ്യത്യസ്ത വികാരങ്ങൾ പേറുന്ന അൻപതു കവിതകൾ. എഴുത്ത് ആളുകൾക്ക് മനസ്സിലാവുന്ന ലളിതഭാഷയിൽ തന്നെ വേണമെന്നത് എനിക്ക് നിർബന്ധമാണ്. അതുകൊണ്ട് ഭാഷയിലെ കഠിനപരീക്ഷണങ്ങൾ ഞാൻ ഒഴിവാക്കി. പകരം ആശയത്തിൽ ആഴവും ചുഴിയുമുണ്ടാക്കി. ‘മായാരാത്രി’ക്ക് 2023ലെ പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഗോൾഡൻ ബുക്ക്‌ അവാർഡ് ലഭിച്ചു.

ADVERTISEMENT

മായാരാത്രി ഇറങ്ങിയ അതേ വർഷം, 2021 ൽ തന്നെ ഇറങ്ങിയ രണ്ടാമത്തെ പുസ്തകമാണ് ‘പൂവുറക്കം’. Unicode self publishing co യുടെ സഹായത്തോടെ ഞാൻ തന്നെ പബ്ലിഷ് ചെയ്തതാണ് മുപ്പതു കവിതകളുള്ള ആ ചെറിയ പുസ്തകം. എന്റെ മനസ്സും യാഥാസ്ഥികമെന്ന് നടിക്കുന്ന ഈ ലോകവും തമ്മിൽ നിരന്തരം നടന്ന സംഘർഷങ്ങളുടെ മുപ്പതു കവിതകൾ. ഫേസ്ബുക്കിൽ അതിനിടെയെനിക്ക് ഒരുപാട് വായനക്കാരുണ്ടായി എന്റെ കവിതകളിൽ ഭൂരിഭാഗവും ഗദ്യരൂപമുള്ളതാണെന്ന് വിമർശനങ്ങളുണ്ടായി. പദ്യരൂപമുള്ളതാണ് കവിതയെന്ന സാമ്പ്രദായിക ചട്ടക്കൂട് പൊളിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ കവിതയെന്നത് നിരന്തരമായ മാറ്റങ്ങൾ സംഭവിക്കുന്നയൊന്നാണെന്നും ജലം പോലെ ഏത് പാത്രത്തിൽ നിറയ്ക്കുന്നുവോ അതിന്റെ രൂപമുൾക്കൊള്ളും വിധം വഴക്കമുള്ളതാണെന്നും വിശ്വസിക്കുന്ന ഒരുപാട് ആളുകൾ എനിക്കുചുറ്റുമുണ്ടായിരുന്നു. ഞാൻ എഴുതുക മാത്രം ചെയ്തു. പദ്യരൂപമെഴുതാൻ തോന്നിയപ്പോൾ അങ്ങനെയും ഗദ്യമെഴുതാൻ തോന്നിയപ്പോൾ അങ്ങനെയുമെഴുതി. ‘തന്റേതല്ലാത്ത കാരണങ്ങളാൽ ഒരു കവിയുടെ ഭാര്യയാവേണ്ടിവന്നവളുടെ കഥയാണിത്’ എന്ന് കവിയുടെ ഭാര്യയെന്ന കവിതയിൽ ഞാനെഴുതി. അതേ പുസ്തകത്തിൽ തന്നെ ‘കൊടിയ വേനലിൽ ചൂടുമാഞ്ഞാത്തണുവോലുമൊരു കാറ്റു വീശവേ, പ്രിയ തോഴി നിൻ ചൊടിയിതളുകൾ പോലെയീത്തോടുമീ - ക്കൈവഴികളും മുറിവു മായാത്തൊരാദാഹവെയിലിനാൽ നീറിയോ ?’ യെന്ന് പദ്യരൂപത്തിലും എഴുതി . ആരെയും കാണിക്കാനല്ല, ‘പെരുവേനൽപ്പെയ്ത്തെ’ന്ന ആ കവിത അങ്ങനെയാണ് എന്നിലേക്ക് വന്നതെന്നതുകൊണ്ട് മാത്രം. സ്വയം എന്നിലേക്ക് തന്നെ ചെയ്യുന്ന അർച്ചനയായിട്ടാണ് ഞാൻ എന്റെ എഴുത്തുകളെ കാണുന്നത്. എന്റെ ആത്മസംതൃപ്തി. എന്റെ മുറിവുകളെ മായ്ക്കാനും എന്നെ അശ്വസിപ്പിക്കാനും എന്റെ പ്രേമത്തെ തളിർപ്പിക്കാനും ഞാൻ കണ്ടെത്തിയ അക്ഷരങ്ങളുടെ രഹസ്യ മരുന്നുകൂട്ട്. അതെഴുതിക്കഴിയുമ്പോൾ എന്റെ മുറിവുണങ്ങി. അതിനപ്പുറം ആരെയും സന്തോഷിപ്പിക്കാനോ വെറുപ്പിക്കാനോ എന്റെ എഴുത്തുകൾ ഉപയോഗിക്കാൻ എനിക്ക് ആഗ്രഹമില്ല. ആദ്യ രണ്ടു പുസ്തകങ്ങൾക്കു ശേഷം രണ്ടു വർഷം കഴിഞ്ഞാണ് മൂന്നാമത്തെ പുസ്തകമായ ‘അരുൺ ഭാസ്കറിന്റെ പെണ്ണുങ്ങൾ’ പാപ്പാത്തി പുസ്തകങ്ങൾ വഴി പുറത്തിറങ്ങുന്നത്. പേരു കേട്ടിട്ട് അശ്ലീല പുസ്തകമാണോയെന്ന് വരെ ചോദിച്ചവരുണ്ട്. എന്റെ പെണ്ണുങ്ങൾ എന്ന് പറയുന്നത് എങ്ങനെയാണ് അശ്ലീലമാകുന്നത് ? മനുഷ്യരുടെ മഞ്ഞക്കണ്ണടകൾ എന്നാണ് ഊരിവെയ്ക്കപ്പെടുക ?

പുസ്തകത്തിന്റെ പേരുപോലെ സ്ത്രീകളെക്കുറിച്ചുള്ള അമ്പത്തിനാലു കവിതകളാണ് ആ പുസ്തകത്തിലുള്ളത്. പക്ഷേ ആഴമായ വായനയിൽ സ്ത്രീയും പുരുഷനും അപ്രത്യക്ഷരാവുകയും സ്നേഹമെന്ന ഒറ്റ പദം അവശേഷിക്കുകയും ചെയ്യും. ശരീരങ്ങളുടെ വേരുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നവർ നഗ്നതയെന്നും അശ്ലീലമെന്നും അതിനെ വായിച്ചെടുക്കുകയും ചെയ്യും. അല്ലെങ്കിലും കപടസദാചാരതയൊരു പുതിയ സംഭവമല്ലല്ലോ.

ADVERTISEMENT

എത്രത്തോളം മനോഹരമായ സ്നേഹമാണ് നമുക്ക് കൈമോശം വരുന്നത്. കലർപ്പില്ലാത്ത സ്നേഹം മനുഷ്യർക്ക് എപ്പോഴാണ് കൈമോശം വന്നു തുടങ്ങിയത് ? അതാണ് ഞാൻ ആദ്യമേ പറഞ്ഞത്, എനിക്ക് സ്നേഹത്തെയും പ്രേമത്തെയും പറ്റി മാത്രമേ എഴുതാനുള്ളൂ. മനുഷ്യൻ മനുഷ്യനെ ഉപാധികളില്ലാതെ സ്നേഹിക്കും വരെ ഞാൻ എഴുതിക്കൊണ്ടേയിരിക്കും. നാലാമത്തെ കവിതാസമാഹരമായ ‘നിദ്രാടനം’ കഴിഞ്ഞ വർഷമാണ് mankind Literature വഴി പുറത്തിറങ്ങുന്നത്. പതിവുപോലെത്തന്നെ പ്രേമം സ്നേഹം വിരഹം ഒറ്റപ്പെടൽ വാത്സല്യം തുടങ്ങിയ പല വികാരവിചാരങ്ങളുടെയും കവിതകൾ. കുഞ്ഞ് എന്ന കവിതയിൽ ‘നീലമേഘനീർച്ചാലിലൂ - ടൂർന്നിറങ്ങുന്ന മാരിപോൽ നീയുമീഞാനുമൊറ്റയായ് കണ്ണു - നീർത്തടങ്ങളിൽ വീണുപോയ്’ എന്ന വരികളെഴുതുമ്പോൾ എന്റെ കണ്ണും നിറഞ്ഞു. പലജീവിതങ്ങൾ ജീവിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഓരോ എഴുത്തുകാരുമെന്ന് തോന്നുന്നു. ഓരോ വട്ടം ഓരോന്നെഴുതുമ്പോഴും ജനിക്കുന്ന, ജീവിക്കുന്ന, മരിക്കുന്ന എഴുത്തുകാർ. എഴുത്തിന്റെ പാതിവഴിയിൽ വരികളിലെ കഥാപാത്രം കണ്ണാടിയിലെന്നപോലെ നമ്മളെത്തന്നെ നോക്കി നിൽക്കുന്ന സന്ദർഭമുണ്ട്. അവിടെ എഴുത്തുകാരൻ പ്രതിബിംബമാണ്. കഥാപാത്രം കരയുമ്പോൾ കരയുകയും ചിരിക്കുമ്പോൾ ചിരിക്കുകയും ഉമ്മ വെയ്ക്കുമ്പോൾ ഉമ്മവെയ്ക്കുകയും ചെയ്യുന്ന ഒരാളായി, സകല കഥകളുടെയും കവിതകളുടെയും സൂക്ഷിപ്പുകാരനായി അയാൾ മാറുന്നു. കവിത എനിക്കൊരു നേരമ്പോക്കല്ല, എഴുത്ത് ജീവിതചര്യയുമല്ല. അത് എങ്ങനെയോ സംഭവിക്കുന്നതാണ്. എത്രനാൾ നിലനിൽക്കുമെന്നുറപ്പില്ലാത്ത എഴുത്തുകുപ്പായം സ്നേഹത്തിന്റെ കുടുക്കുകൾ കൊണ്ട് ഞാൻ ചേർത്തു നിർത്തുന്നു.

The Literary Journey of Arun Bhaskar:

Arun Bhaskar is a prominent young Malayalam poet, author of notable works like 'Mayaraathri', 'Poovurakkam', 'Arun Bhaskarude Pennungal', and 'Nidraatanam'. He is a recipient of the 2023 Panorama International Literature Golden Book Award, and his poetic journey and philosophy are explored in this article.