‘പണി നഷ്ടപ്പെട്ട തൊഴിലാളികളുടെ ശരീരം ഭക്ഷണമായി ഉപയോഗിക്കുന്ന കാപ്പലോകം’: രാജന്‍ തുവ്വാര എഴുതുന്നു Ryunosuke Akutagawa's 'Kappa': A Masterpiece in Malayalam Translation
ലോകപ്രശസ്ത ജാപ്പനീസ് സാഹിത്യകാരൻ റിയുനോസൂക്കി അകുതഗാവയുടെ ശ്രദ്ധേയ നോവലാണ് കാപ്പ. രാജന്‍ തുവ്വാരയുടെ വിവർത്തനത്തിലൂടെ ഈ വിഖ്യാത കൃതി ഇപ്പോൾ മലയാളത്തിലേക്കും എത്തിയിരിക്കുന്നു. കാപ്പയുടെ വിവർത്തനാനുഭവത്തെക്കുറിച്ച് സര്‍ഗാത്മകതയുടെ അപരലോകം എന്ന പേരിൽ രാജന്‍ തുവ്വാര വനിത ഓൺലൈനിൽ എഴുതിയതു വായിക്കാം –

ചില ജാപ്പനീസ് എഴുത്തുകാര്‍ക്കെങ്കിലും മരണം വരിക്കുന്നതിൽ പൊതുസ്വഭാവമുണ്ട് എന്നണെന്റെ പക്ഷം. ആത്മാഹുതിയോട് വലിയ അഭിനിവേശം കാണിക്കുന്നവരാകുന്നു അവര്‍. ഒസാമു ദസായ്, അകുതഗാവ, മിഷിമ എന്നിവര്‍ ഇതിനുള്ള ഏറവും നല്ല ഉദാഹരണങ്ങള്‍. ഒസാമു കാമുകിക്കൊപ്പം ജലക്രീഡ നടത്തി ആത്മഹത്യ ചെയ്തു. ബാര്‍ബിറ്റല്‍ എന്ന മയക്കുഗുളിക കഴിച്ചാണ് അകുതഗാവ മരണത്തെ ആലിംഗനം ചെയ്തത്. ജനിതകമായി അകുതഗാവക്ക് മാനസികരോഗം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മാനസികരോഗിയായിരുന്നു. അവരും ജീവിതം സ്വയം അവസാനിപ്പിക്കുകയാണു ചെയ്തത്. അട്ടിമറി ശ്രമാം നടത്തിയ ശേഷം മിഷിമ ഹരകിരി നടത്തി ജീവന്‍ വെടിഞ്ഞു.
അകുതഗാവയെ ഞാന്‍ വായിച്ചറിയുന്നത് ‘റാഷൊമോണി’ലൂടെയാണ്. ആ കഥയ്ക്കൊപ്പം ‘ഉപവനത്തില്‍’ എന്ന കഥ ചേര്‍ത്തുകൊണ്ട് അകിര കുറൊസാവ ‘റാഷൊമോണ്‍’ എന്ന ചലച്ചിത്രം നിര്‍മിച്ചപ്പോള്‍ കുറൊസാവക്കൊപ്പം ആസ്വാദകര്‍ കഥാകാരനെയും അന്വേഷിച്ചു. പൊതുവേ അന്തര്‍മുഖനായ റിയുനോസൂക്കി ‘റഷൊമോണ്‍’ എന്ന ചലചിത്രം മൂലം വിഖ്യാതനായി. അല്ലായിരുന്നുവെങ്കില്‍ ഗൗരവവായനക്കര്‍ മാത്രം അറിയുന്ന ഒരു ജാപ്പനീസ് കഥാകാരനായി അകുതഗാവ വായനയുടെ വിദൂരമായ ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിനില്‍ക്കുമായിരുന്നു എന്നാണ് എന്റെ അനുമാനം.
‘റഷൊമോണ്‍’ അടക്കമുള്ള ആറു കഥകളുടെ സമാഹാരം പതിനഞ്ചു വര്‍ഷം മൂമ്പ് ഞാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അന്നേരം തന്നെ അദ്ദേഹത്തിന്റെ മറ്റുകഥകളും ഞാന്‍ വായിച്ചു. അതിനും രണ്ട് വര്‍ഷം കഴിഞ്ഞാണ് അകുതഗാവ എഴുതിയ ‘കാപ്പ’ എന്ന നോവല്‍ വായിക്കുവാന്‍ അവസരം ലഭിച്ചത്. ആ വര്‍ഷം തന്നെ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് ആഗ്രഹിച്ചുവെങ്കിലും അന്നത് സഫലീകരിക്കുവാന്‍ സാധിച്ചില്ല..
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈയിടെ ഞാന്‍ ‘കാപ്പ’ എന്ന ആ നോവല്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു. ഈ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടില്ലായിരുന്നുവെങ്കില്‍ മലയാളത്തിലെ വായനക്കാര്‍ക്കും ഭാഷയ്ക്കും അത് വലിയൊരു നഷ്ടമായേക്കും എന്ന തോന്നലില്‍ നിന്നാണ് ഈ ഉദ്യമത്തിനു ഞാന്‍ തീരുമാനിച്ചത്.
ഗ്രന്ഥകാരന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ഈ നോവല്‍ പേജുകളൂടെ എണ്ണം കൊണ്ട് ചെറുതെങ്കിലും പ്രമേയത്തിന്റെ അപൂര്‍വത കൊണ്ട് വായനക്കാരെ സ്വപ്നസമാനമായ ഒരു അപരലോകത്തേക്ക് കൂട്ടിക്കൊണ്ടൂപോകുന്നു. ഭൂലോകം എന്ന സജ്ഞ പോലെ കാപ്പലോകം എന്ന സജ്ഞയെയും അതിന്റെ അപരിസരത്തെയും ഗ്രന്ഥകാരന്‍ സമീകരിക്കുവാന്‍ ശ്രമിക്കുന്നതാണ് ഈ ആഖ്യായികയെ കൗതുകകരമായ വായനാനുഭൂതിയാക്കി മാറ്റുന്നത്.
കമികോച്ചി എന്ന സ്ഥലത്തേക്കുള്ള നടത്തത്തിനിടയില്‍ കാപ്പലോകം എന്ന അപരലോകത്ത് എത്തിപ്പെടുന്ന ഒരു മനുഷ്യന്‍ (ഒരു ഗുഹയിലേക്ക് വഴുതിവീഴുകയാണ് അയാള്‍ - കഥ പറയുന്നയാള്‍) വിചിത്രമായ ആ സമാന്തരലോകത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആ ഘട്ടം മുതല്‍ നമ്മള്‍ ആ രചനയുടെ മികവും സര്‍ഗാത്മകഥയും അനുഭവിക്കാന്‍ തുടങ്ങുന്നു.
കാപ്പ ജപ്പാനിലെ ഫോക്ലോര്‍ സാഹിത്യത്തിലെ ജീവിയാണ്. ഭാവനയില്‍ നിന്നു പിറവിയെടുത്ത ജൈവസമൂഹം. ഫാന്റസിയുടെ ആലോചന ഉപയോഗിച്ചുകൊണ്ട് കാപ്പകളൂടെ സമാന്തര ലോകത്തെ, സര്‍ഗാത്മകതയുടെ കിറുക്ക് അനുഭവിക്കുന്ന എഴുത്തുകാരന്‍ സ്വപ്നസന്നിഭമായ പ്രക്രിയയിലൂടെ ചിത്രീകരിക്കുന്നു. കാപ്പലോകത്തെ ഭാഷപോലും ധ്വന്യാത്മകമാണ്. പ്രത്യേകമായ അർത്ഥമൊന്നുമില്ലാത്ത കൊറാക്സ് എന്ന വ്യാക്ഷേപകം തന്നെ ഉദാഹരണം. വസ്ത്രബോധമോ നഗ്നതാബോധമോ ഇല്ലാത്ത അവര്‍ വസ്ത്രം ധരിക്കുന്ന മനുഷ്യനെ അത്ഭുതത്തോടെ കാണുന്നു. ഭാഷ, വസ്ത്രം, ആഹാരം, എന്നിവയിലെല്ലാം ഭിന്നത പുലർത്തുന്ന കാപ്പകളുടെ സമൂഹം അഴിമതി, ഏകാധിപത്യം, കാപട്യം എന്നിവ മനുഷ്യലോകത്തിലെന്നപോലെ ആചരിക്കുന്നു. കല്‍ക്കരി യുദ്ധമുന്നണിയില്‍ ആഹാരമാകുന്നതും പണി നഷ്ടപ്പെട്ട തൊഴിലാളികളുടെ ശരീരം ഭക്ഷണമായി ഉപയോഗിക്കുന്നതും കാപ്പലോകത്തിന്റെ ഭക്ഷ്യസമീപനമാകുന്നു. പുസ്തകനിര്‍മിതിയുടെ പ്രക്രിയയാണ് ഏറ്റവും വിചിത്രം. കടലാസും മഷിയും ചാരനിറത്തിലുള്ള ഒരു തരം പൊടിയും യന്ത്രത്തിന്റെ ഫണല്‍ ആകൃതിയിലുള്ള വായിലേക്ക് നിക്ഷേപിക്കുന്നു. അടുത്ത നിമിഷം പല വലിപ്പത്തിലും ഡിസൈനിലുമുള്ള പുസ്തകങ്ങള്‍ പുറത്തുവരുന്നു. സര്‍ഗാത്മകതയെ അപനിര്‍മിക്കുന്ന ഗ്രന്ഥനിര്‍മിതി!
പ്രണയം, ഭോഗം, പ്രസവം, ജനനം എന്നിങ്ങനെ കാപ്പലോകത്തിന്റെ അനിവാര്യമായ ദിന്‍സരികളെ അസാധാരണമായ വഴക്കത്തോടെയാണ് അകുതഗാവ അവതരിപ്പിക്കുന്നത്. അപരലോകത്തെ മനുഷ്യാത്മകമായി നിരീക്ഷിക്കുമ്പോഴും ആ ലോകത്തിന്റെ സ്വതസിദ്ധമായ സംവിധാനത്തെ ഫാന്റസിയുടെ വര്‍ണഭാഷ ഉപയോഗിച്ചുകൊണ്ട് നറേറ്ററിലൂടെ എഴുത്തുകാരൻ വരച്ചിടുന്നു. ടോക്കിയോയിലെ മാനസികരോഗാശുപത്രിയില്‍ അവസാനിക്കുന്ന ഈ നോവല്‍ എഴുതപ്പെടുന്നത് അകുതഗാവയ്ക്ക് മാനസികവിഭ്രാന്തി രൂക്ഷമായിരുന്ന ഘട്ടത്തിലാണ്. ഡിമെൻഷ്യ പ്രോകോക്സ് എന്ന രോഗമാണ് തന്നെ ബാധിച്ചിട്ടുള്ളതെന്ന് ഡോക്ടർ നിർണയിച്ചതായി ഇതിലെ നരേറ്റർ പറയുന്നു.
ഒരു നൂറ്റാണ്ടു മുമ്പ് ഫാന്റസിയും സറ്റയറും മിശ്രിതം ചെയ്ത് രൂപപ്പെടുത്തിയ ഈ രചന ജാപ്പനീസ് സാഹിത്യത്തിലെ നാഴികക്കല്ലായി തുടരുന്നതിനുള്ള കാരണം ഞാന്‍ ഈ കുറിപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ സൂചിപ്പിച്ച കാര്യങ്ങളാണ്. ജപ്പാനിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യപുരസ്കാരം അകുതഗാവയുടെ പേരില്‍ - അകുതഗാവ പ്രൈസ് - നകുന്നതിനുള്ള പ്രചോദനം ഈ മഹത്തായ രചനയായിരിക്കാം എന്ന് ഞാന്‍ കരുതുന്നു.