മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറഞ്ഞത്. ഇപ്പോഴിതാ, ശ്രീനിവാസനെക്കുറിച്ച് ഒരു പുസ്തകം കൂടി മലയാളികളുടെ വായനാലോകത്തേക്കെത്തുകയാണ്: പ്രകാശൻ കരിവെള്ളൂർ

മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറഞ്ഞത്. ഇപ്പോഴിതാ, ശ്രീനിവാസനെക്കുറിച്ച് ഒരു പുസ്തകം കൂടി മലയാളികളുടെ വായനാലോകത്തേക്കെത്തുകയാണ്: പ്രകാശൻ കരിവെള്ളൂർ

മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറഞ്ഞത്. ഇപ്പോഴിതാ, ശ്രീനിവാസനെക്കുറിച്ച് ഒരു പുസ്തകം കൂടി മലയാളികളുടെ വായനാലോകത്തേക്കെത്തുകയാണ്: പ്രകാശൻ കരിവെള്ളൂർ

മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറഞ്ഞത്. ഇപ്പോഴിതാ, ശ്രീനിവാസനെക്കുറിച്ച് ഒരു പുസ്തകം കൂടി മലയാളികളുടെ വായനാലോകത്തേക്കെത്തുകയാണ്: പ്രകാശൻ കരിവെള്ളൂർ എഴുതിയ ‘മലയാള സിനിമയിലെ ചാക്യാരും ചാപ്ലിനും’!

ഈ പുസ്തകത്തിന്റെ രചനാവഴികളെക്കുറിച്ച് പ്രകാശൻ കരിവെള്ളൂർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

ADVERTISEMENT

കരിവെള്ളൂരിന്റെ അന്തരീക്ഷത്തിൽ ശ്രീനിവാസനുണ്ടായിരുന്നു. സാഹിത്യത്തിൽ എംടി എന്ന പോലെ സിനിമയിൽ ശ്രീനിവാസൻ. വായനയിലും പ്രേക്ഷണത്തിലും ഇവർ ചെലുത്തിയ സ്വാധീനം എന്നെ രൂപപ്പെടുത്തിയ പ്രധാനഘടകമാണ്. നേരിൽ കണ്ടത് ഒരു തവണയാണ്. എന്നാൽ ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിട്ടില്ല. എങ്കിലും കോളേജ് കാലത്തേ നിരന്തരം കണ്ട സിനിമകൾ സമ്മാനിച്ച ഒരു ആത്മബന്ധമുണ്ട്. ജീവിതത്തെ സംബന്ധിച്ച് സാധാരണവും എന്നാൽ സിനിമകളെ സംബന്ധിച്ച് അപൂർവവുമായ കഥയുമായാണ് ശ്രീനിയേട്ടൻ വന്നത്. വായനശാലകളും കലാസമിതികളും ക്ലബ് നാടകങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുമൊക്കെ ചേർന്ന് പാട്യത്ത് ശ്രീനിയേട്ടന്റെ ബാല്യത്തിനായി ഒരുക്കിക്കൊടുത്ത അതേ അന്തരീക്ഷമായിരുന്നു എന്റെ കൗമാരകാല കരിവെള്ളൂരിനും. തൊട്ടടുത്ത പ്രദേശമായ തൃക്കരിപ്പൂരിൽ വന്ന് നാടക സമിതിയുണ്ടാക്കിയ ശ്രീനിവാസനെക്കുറിച്ച് മുതിർന്നവർ പറഞ്ഞു കേട്ട അറിവേ ഉള്ളൂ.

ശ്രീനിയേട്ടൻ സ്വന്തം ജീവിതം ചാലിച്ച് പറഞ്ഞ ദരിദ്രനാടക പ്രവർത്തനവും പാരലൽ കോളജ് അധ്യാപനവും എംപ്ളോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്ക് കാത്തിരിക്കലും ഏതൊക്കെയോ വീക്കിലിക്കയച്ച കഥയും കവിതയും കേടുപാടു കൂടാതെ മടക്കത്തപാലിൽ തിരിച്ചു വരലും എന്റെയും അനുഭവങ്ങളായിരുന്നു. പത്തൊമ്പതാം വയസ്സിൽ ടീ ടീ സി കഴിഞ്ഞ ഞാൻ മുപ്പതാം വയസ്സ് വരെ പി എസ് സിക്ക് കാത്തിരുന്നത് കോഴ കൊടുത്ത് ജോലി നേടരുത് എന്ന ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ആദർശപ്രകാരമായിരുന്നു. സന്മനസ്സിലെ വീടുജപ്തിയും വാടക വീടുമൊക്കെ എന്റെ കുടുംബത്തിനും ബാധകമായി. കുടുംബ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാനാണോ ഞാൻ നാടകം, പ്രസംഗം എന്നൊക്കെ പറഞ്ഞ് നടക്കുന്നതെന്ന് ചിന്താവിഷ്ടയായ ശ്യാമളയുടെ വിജയൻ മാഷെ കണ്ടതിൽ പിന്നെ സ്വയം സംശയിച്ചിട്ടുണ്ട്. വീട്ടിലും നാട്ടിലും രാഷ്ട്രീയത്തിലുമൊക്കെ കഥാപാത്രങ്ങളും സന്ദർഭങ്ങളും സംഭവങ്ങളുമായി ശ്രീനിയേട്ടൻ അനുഭവപ്പെട്ടു കൊണ്ടേയിരുന്നു . പരസ്പരരക്തഹാരത്തിലും ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിലുമൊതുങ്ങിയ പാർട്ടികല്യാണങ്ങൾ കുറഞ്ഞ് വരുന്നതിനനുസരിച്ച് തലയിൽ മുണ്ടിടാതെ തന്നെ അമ്പലക്കമ്മറ്റിയാക്കുന്ന സഖാക്കൾ പെരുകി .സെക്കനാൻഡ് ബസിന്റെയല്ല, പുത്തൻ ബസിന്റെ മുതലാളിയായാത്തന്നെ പാർട്ടി മെമ്പറാവാം എന്ന നിലയുമായി. കള്ള് കുടി നിർത്താൻ മാലയിടുന്ന സീസണൽ ഭക്തിയും പെരുകി. ഓണക്കുന്നിലെ നാരാൺട്ടന്റെ ചായപ്പീടികയിലും രവിയേട്ടന്റെ ബാർബർ ഷോപ്പിലും ബസ് വെയിറ്റിങ്ങ് ഷെഡ്ഡിലും പെരുമാറിയ ആളുകൾ എന്റെ മനസ്സിൽ ശ്രീനിത്തത്തിൻ സ്പർശമുള്ള കഥാപാത്രങ്ങളായി പുനർജനിച്ചു .

ADVERTISEMENT

എന്റെ ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സത്യപുരത്തെ കള്ളൻ എന്ന നടൻ ശ്രീനിയേട്ടനാണ് സമർപ്പിച്ചിരിക്കുന്നത് . അതിൽ കള്ളനെ പിടിക്കാനെത്തുന്ന സി ഐഡികൾ നാടോടിക്കാറ്റിലെ ദാസവിജയന്മാരാണ്. ഒരു പക്ഷേ ശ്രീനിവാസൻ എന്ന നടന്റെയും തിരക്കഥാകൃത്തിന്റെയും ആദ്യകാല ഫാനുകളിൽ ഒരാൾ ഞാനായിരിക്കും. ശ്രീനിയേട്ടന്റെ വിയോഗത്തെ തുടർന്ന് ഒരു മാസത്തിനകം 20 സ്ഥലങ്ങളിലാണ് അനുസ്മരണ പ്രഭാഷണം നടത്താൻ അവസരമുണ്ടായത്. നാല് പതിറ്റാണ്ടു കൊണ്ട് കേരളീയതയിൽ അടയാളപ്പെട്ട ശ്രീനിത്തത്തിലൂടെയുള്ള സരസതീർത്ഥയാത്രയായിരുന്നു ഓരോ പ്രസംഗവും. ഓരോ വേദിയിൽ നിന്നും പുതിയതായി ഒരു വെളിച്ചം കിട്ടിക്കൊണ്ടിരുന്നു. അവയെല്ലാം ചേർന്ന കുറിപ്പുകൾ ഇങ്ങനെയൊരു പുസ്തകമായി.

Sreenivasan: An Unparalleled Talent in Malayalam Cinema:

Exploring the profound influence of Malayalam cinema's versatile talent, Sreenivasan, this article delves into a new book, 'Malayalam Cinemayile Chakyayum Chaplinum' by Prakashan Karivellur. The book draws parallels between the author's life experiences and Sreenivasan's iconic characters and themes, highlighting his enduring impact on Kerala's cultural landscape.

ADVERTISEMENT