‘അവരുടെ പല്ലുകളെല്ലാം തിളങ്ങുന്ന സ്വർണ്ണപ്പല്ലുകള്, അത് വല്ലാത്ത ഞെട്ടലുണ്ടാക്കി’: റിജോ ജോൺ ശങ്കരത്തിൽ എഴുതുന്നു Rijo John Sankarthil's New Book 'Swarnapallukalude Naattil' Unveils Central Asian Adventures
യുവയാത്രയെഴുത്തുകാരിൽ ശ്രദ്ധേയനായ റിജോ ജോൺ ശങ്കരത്തിലിന്റെ പുതിയ പുസ്തകമാണ് ‘സ്വർണ്ണപ്പല്ലുകളുടെ നാട്ടിൽ’. ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കസാഖ്സ്ഥാൻ, അസർബൈജാൻ എന്നീ 4 മദ്ധ്യേഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവക്കുറിപ്പുകളടങ്ങിയ ഈ കൃതിയുടെ എഴുത്തനുഭവം റിജോ ‘വനിത ഓൺലൈനിലൂടെ’ പങ്കുവയ്ക്കുന്നത്

യുവയാത്രയെഴുത്തുകാരിൽ ശ്രദ്ധേയനായ റിജോ ജോൺ ശങ്കരത്തിലിന്റെ പുതിയ പുസ്തകമാണ് ‘സ്വർണ്ണപ്പല്ലുകളുടെ നാട്ടിൽ’. ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കസാഖ്സ്ഥാൻ, അസർബൈജാൻ എന്നീ 4 മദ്ധ്യേഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവക്കുറിപ്പുകളടങ്ങിയ ഈ കൃതിയുടെ എഴുത്തനുഭവം റിജോ ‘വനിത ഓൺലൈനിലൂടെ’ പങ്കുവയ്ക്കുന്നത് വായിക്കാം –
അമൽ നീരദിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ‘CIA’ എന്ന ചിത്രം കണ്ട് ത്രില്ലടിച്ച ഒരു കോളേജ് വിദ്യാർഥിയുണ്ടായിരുന്നു. ലാൻഡ് ബോർഡറുകൾ കടന്ന്, ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കു നടന്നു കയറാം എന്നത് അവനൊരു പുതിയ അറിവായിരുന്നു. ദുൽഖറിന്റെ ആ കഥാപാത്രത്തെപ്പോലെ, ഒരു ബാക്പാക്കുമായി ഹിച്ഹൈക്ക്(ലിഫ്റ്റ് കിട്ടിയുള്ള യാത്ര) ചെയ്ത്, ബോർഡർ ക്രോസ്സ് ചെയ്തുള്ള ത്രില്ലിങ്ങായ അനുഭവങ്ങൾ പിന്നീട് തന്റെ ജീവിതത്തിലുമുണ്ടാകുമെന്ന് ആ 22 കാരൻ അന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.
വർഷങ്ങൾക്കിപ്പുറം, ഇരുപതിലധികം രാജ്യങ്ങളിലൂടെ സോളോ ബാക്പാക്ക് യാത്രകൾ പൂർത്തിയാക്കി നിൽക്കുമ്പോൾ, ആ സിനിമയിൽ കണ്ടത് പോലെ പലതും എന്റെ ജീവിതത്തിലും സംഭവിച്ചു എന്നത് അവിചാരിതമാണോ എന്നറിയില്ല.
പോയ യാത്രകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടതാണ് ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കസാഖ്സ്ഥാൻ, അസർബൈജാൻ എന്നീ 4 മദ്ധ്യേഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്ര. ആ യാത്രകളുടെ അനുഭവങ്ങളും ഓർമ്മകളും ഇന്ന് ആക്ഷരങ്ങളായി സ്റ്റോറി സ്ലേറ്റ് പബ്ലിഷേഴ്സിലൂടെ ‘സ്വർണ്ണപ്പല്ലുകളുടെ നാട്ടിൽ’ എന്ന പേരിൽ വായനക്കാരിലൂടെ സഞ്ചരിക്കുമ്പോൾ, ഒരുപാട് സന്തോഷം തോന്നുന്നു. രണ്ടു വ്യത്യസ്ത കവർ പേജുകളിലായാണ് പുസ്തകം പുറത്തിറങ്ങിയത്.
ഈ യാത്രയിൽ ഏറ്റവും ആകർഷിച്ചത്, മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഒരു ഭൂപ്രദേശത്തിലൂടെ ബോർഡറുകൾ കടന്ന് യാത്ര ചെയ്യുക എന്നതിനേക്കാളും, നമ്മുടെ നാട്ടിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെ മനുഷ്യരെയും അവരുടെ സംസ്കാരത്തെയും ജീവിത രീതികളെയും ഭക്ഷണരീതികളെയും അടുത്തറിയാൻ കഴിഞ്ഞു എന്നതാണ്.
യാത്രയിൽ കണ്ടുമുട്ടിയ ചില മനുഷ്യർ ചിരിച്ചപ്പോൾ, അവരുടെ പല്ലുകളെല്ലാം തിളങ്ങുന്ന സ്വർണ്ണപ്പല്ലുകളാണെന്ന് കണ്ടു. അത് വല്ലാത്ത ഞെട്ടലുണ്ടാക്കി. ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് കുറെ മനുഷ്യരെയും കണ്ടുമുട്ടി. അങ്ങനെ സ്വർണ്ണപ്പല്ലുകളുടെ പിന്നിലെ രഹസ്യം പുസ്തകത്തിലൂടെ ഇന്ന് വായനക്കാരിലുമെത്തി.
ഈ നാല് രാജ്യങ്ങളിലൂടെയുമുള്ള ഗ്രാമയാത്രകളിൽ, അന്നാട്ടുകാരിൽ ഒരാളായി, സാധാരണക്കാരോടൊപ്പമാണ് ജീവിച്ചത്. അങ്ങനെ വഴിയിൽ കണ്ടുമുട്ടിയ മനുഷ്യരിൽ സ്വർണ്ണപ്പല്ലുകാരും,ബോളിവുഡ് സിനിമകളുടെ ആരാധകരും,ചെസ്സ് ഭ്രാന്തന്മാരും, നോമാഡുകളും, പഴയകാല സോവിയറ്റ് യൂണിയൻ ചാരൻമാരുമുണ്ടായിരുന്നു. സാധാരണ മനുഷ്യരെ അടയാളപ്പെടുത്താൻ ഒരു സഞ്ചാരി നടത്തുന്ന എളിയ ശ്രമമാണീ പുസ്തകം.
ചെലവു ചുരുക്കി, സാധാരണക്കാരോടൊപ്പം നടത്തിയ ആ യാത്രയിൽ മനസ്സിൽ പതിഞ്ഞതാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ഇന്നത് കൂടുതൽ വായനക്കാരിലെത്തുന്നു, ആളുകൾ ഇഷ്ടപ്പെടുന്നു എന്നതിൽ ഒത്തിരി സന്തോഷം...