എന്താണ് നെയ്യാറ്റിൻകര വെടിവയ്പ്പിന്റെ ചരിത്രപശ്ചാത്തലം ? ‘നെയ്യാറ്റിൻകര വെടിവയ്പ്പ് : സ്വാതന്ത്ര്യത്തിലേക്കുള്ള ഇടിമുഴക്കം’ വായിക്കുമ്പോൾ Unveiling the Neyyattinkara Firing: A New Historical Chronicle
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷികൾക്ക് കാരണമായ നെയ്യാറ്റിൻകര വെടിവയ്പ്പിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ നൽകുന്ന 'നെയ്യാറ്റിൻകര വെടിവയ്പ്പ്: സ്വാതന്ത്ര്യത്തിലേക്കുള്ള ഇടിമുഴക്കം' എന്ന പുസ്തകം നെയ്യാറ്റിൻകര ജയകുമാർ രചിച്ചിരിക്കുന്നു. 1938 ഓഗസ്റ്റ് 31-ന് നടന്ന ഈ സംഭവത്തിൽ ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിവയ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. പത്മനാഭപിള്ളയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ പ്രതിഷേധം, പൊലീസുമായുള്ള ഏറ്റുമുട്ടൽ, പൊലീസുവാഹനങ്ങൾക്ക് തീയിടൽ എന്നിവയാണ് വെടിവയ്പ്പിലേക്ക് നയിച്ച പ്രധാന സംഭവങ്ങൾ. ഈ ചരിത്രപ്രധാനമായ സംഭവത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിശദീകരിക്കുന്ന ഈ കൃതി ചരിത്രകുതുകികൾക്ക് ഏറെ ഉപപ്രദമാകും.

തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവയ്പ്പിന്റെ സമഗ്രചരിത്രവുമായി ഒരു പുസ്തകം കൂടി – ‘നെയ്യാറ്റിൻകര വെടിവയ്പ്പ് : സ്വാതന്ത്ര്യത്തിലേക്കുള്ള ഇടിമുഴക്കം’.
നെയ്യാറ്റിൻകര ജയകുമാർ രചിച്ച ഈ കൃതി ചരിത്രപ്രസിദ്ധമായ ഈ സംഭവത്തിന്റെ ആഴത്തിലുള്ള വിവരം വായനക്കാർക്കു ലളിതമായി പകരുന്നു.
1938 ഓഗസ്റ്റ് 31 നായിരുന്നു ഏഴു രക്തസാക്ഷികളെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവയ്പ്. ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിവയ്പ്പിൽ ഏഴുപേരുടെ മരണത്തിനൊപ്പം 23 പേർക്ക് ഗുരുതരമായി പരുക്കേറ്റു. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.
നെയ്യാറ്റിൻകര കിഴക്കെ തെരുവിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന എൻ.കെ.പത്മനാഭപിള്ളയെ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമൻപിള്ള അറസ്റ്റ് ചെയ്യാൻ എത്തിയതോടെ പ്രവർത്തകർ ക്ഷുഭിതരായി. കിഴക്കെ തെരുവിലെ വീട്ടിൽ നിന്നു പത്മനാഭപിള്ളയെ കസ്റ്റഡിയിലെടുത്തു തലസ്ഥാനത്തേക്കു പുറപ്പെട്ടു. വാഹനത്തിനു പിന്നാലെ പ്രവർത്തകരും പാഞ്ഞു.
രാജപാതയിലെ ടിബി കവലയിൽ എത്തിയപ്പോൾ സഹപ്രവർത്തകൻ വാസുദേവൻപിള്ളയെ കാണാൻ വാഹനം നിർത്തണമെന്നു പത്മനാഭപിള്ള ആവശ്യപ്പെട്ടു. പത്മനാഭപിള്ളയെ പുറത്തിറക്കി വാസുദേവൻപിള്ളയുടെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നാലെ എത്തിയ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനത്തിന് തീ കൊളുത്തി. വെടിവയ്പിലേക്കു നയിക്കാൻ ഇടയാക്കിയ സംഭവം ഇതായിരുന്നു.
പത്മനാഭപിള്ളയെ പിന്നീട് ട്രാൻസ്പോർട്ട് ബസിലാണു തിരുവനന്തപുരത്തേക്കു പൊലീസ് കൊണ്ടുപോയത്. അരിശം തീരാത്ത കോൺഗ്രസ് പ്രവർത്തകർ നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ട്രാൻസ്പോർട്ട് ബസിൽ നിന്നു യാത്രക്കാരെ ഇറക്കിവിട്ട് ബസിനും തീ കൊളുത്തി. തുടർന്നായിരുന്നു ജനറൽ വാട്കീസിന്റെ നേതൃത്വത്തിൽ കുതിരപ്പട്ടാളത്തിന്റെ വരവും വെടിവയ്പും.
ഇതാണ് നെയ്യാറ്റിൻകര വെടിവയ്പിന്റെ പറയപ്പെടുന്നതും രേഖപ്പെടുത്തിയിട്ടുള്ളതുമായ ചരിത്രം. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി തന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ ചില പുതിയ വിവരങ്ങളെക്കൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര വെടിവയ്പിന്റെ ചരിത്രവും സംഭവങ്ങളുടെ പശ്ചാത്തലവും പഠനവിധേയമാക്കുന്നതാണ് നെയ്യാറ്റിൻകര ജയകുമാർ ‘നെയ്യാറ്റിൻകര വെടിവയ്പ്പ് : സ്വാതന്ത്ര്യത്തിലേക്കുള്ള ഇടിമുഴക്കം’ എന്ന കൃതിയിലൂടെ. വിദ്യാർത്ഥികളും ചരിത്രകുതുകികളും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്. സൈൻ ബുക്സ് ആണ് പ്രസാധകർ.