‘ലഹരി ഉപയോഗം കണ്ടാൽ അവരറിയാതെ റെക്കോർഡ് ചെയ്യാം’; ഫോണിൽ ഈ ആപ് ഇൻസ്റ്റാൾ ചെയ്തു നോക്കൂ...
രാസലഹരി അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച നിരവധി വാർത്തകൾ എല്ലാ ദിവസവും പുറത്തു വരുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പ്രവൃത്തി കണ്ടാൽ അവരറിയാതെ റെക്കോർഡ് ചെയ്യാനുള്ള വഴിയാണ് ഇക്കുറി. ഒപ്പം യുപിഐ പേയ്മെന്റ് നടത്തുമ്പോൾ ലാഭം നേടാനുള്ള ഒരു ട്രിക്കും. രഹസ്യ ക്യാമറ ലഹരി ഉപയോഗമോ

രാസലഹരി അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച നിരവധി വാർത്തകൾ എല്ലാ ദിവസവും പുറത്തു വരുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പ്രവൃത്തി കണ്ടാൽ അവരറിയാതെ റെക്കോർഡ് ചെയ്യാനുള്ള വഴിയാണ് ഇക്കുറി. ഒപ്പം യുപിഐ പേയ്മെന്റ് നടത്തുമ്പോൾ ലാഭം നേടാനുള്ള ഒരു ട്രിക്കും.
രഹസ്യ ക്യാമറ
ലഹരി ഉപയോഗമോ അതിനുശേഷമുള്ള അക്രമമോ സംബന്ധിച്ച തെളിവു ശേഖരിക്കാനായി രഹസ്യമായി റെക്കോർഡ് ചെയ്യാനുള്ള സംവിധാനമാണ് ഫോണിൽ വേണ്ടത്. ഇതിനായി പ്ലേ സ്റ്റോറിൽ നിന്ന് BVR (Background Video Recorder) എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.
ഇനി ക്യാമറ, ഓഡിയോ, നോട്ടിഫിക്കേഷൻ, ബാറ്ററി ഒപ്റ്റിമൈസേഷൻ (Camera, Audio, Notification, Battery Optimisation) പെർമിഷനുകൾ അലോ ചെയ്തു നൽകണം. അതിനു ശേഷം വരുന്ന വിൻഡോയിൽ എവിടേക്കു വിഡിയോ സേവ് ചെയ്യണം എന്നതു സ്റ്റോറേജ് (Storage) ടാബ് വഴി സെലക്ടു ചെയ്തു നൽകാം. എത്ര മണിക്കൂർ വിഡിയോ റെക്കോർഡ് ചെയ്യണം എന്ന നിർദേശം ഡ്യൂറേഷൻ (Duration) ടാബിലൂടെ നൽകാം. ഏതു ക്വാളിറ്റിയിൽ വിഡിയോ റെക്കോർഡ് ചെയ്യണമെന്നു തിരഞ്ഞെടുക്കാനും ഫ്രണ്ട്, ബാക്ക് ക്യാമറകളിൽ ഏതിലൂടെ റെക്കോർഡിങ് നടത്തണമെന്നു നിശ്ചയിക്കാനും പ്രിവ്യൂ മറയ്ക്കാനും ഇതിൽ ഓപ്ഷനുണ്ട്.
പ്രിവ്യൂ ഹിഡൻ (Hidden) ആക്കാനുള്ള പെർമിഷൻ നൽകുമ്പോൾ ഓവർലേ (Overlay) ആക്കി വയ്ക്കാനുള്ള ടാബ് കൂടി എനേബിൾ ചെയ്യണം. ഇത്രയും പൂർത്തിയാക്കിയ ശേഷം സ്റ്റാർട് ബട്ടൺ അമർത്തിയാൽ റെക്കോർഡിങ് ആരംഭിക്കുന്നതായി ടൈമർ കാണിക്കും. ഇനി ബാക്ഗ്രൗണ്ട് ആപ്ലിക്കേഷനുകളെല്ലാം, ബിവിആർ ഉൾപ്പെടെ ക്ലോസ് ചെയ്യാം.
വീണ്ടും ആപ്ലിക്കേഷൻ ഓപ്പണാക്കി സ്റ്റോപ് അമർത്തുന്നതു വരെ വിഡിയോ റെക്കോർഡിങ് നടക്കുമെന്നു മാത്രമല്ല, ആരെങ്കിലും സംശയം തോന്നി ഫോൺ പരിശോധിച്ചാലും അങ്ങനെയൊരു ആപ്ലിക്കേഷൻ പിന്നണിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതായി മനസ്സിലാക്കാനുമാകില്ല. ഇങ്ങനെ റെക്കോർഡ് ചെയ്യുന്ന വിഡിയോ പൊലീസിനു തെളിവായി നൽകാനുമാകും.
സ്മാർട് ക്യുആർ
കടകളിലും മറ്റും പോയി സാധനങ്ങൾ വാങ്ങുമ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്തു പണം നൽകുകയാണ് മിക്കവരും ചെയ്യാറ്. അതിനു ക്യാഷ് ബാക് കിട്ടിയാലോ? അങ്ങനെ പണം തിരിച്ചു കിട്ടുന്ന ഒരു പേയ്മെന്റ് ആപ് ഇതാ.
സൂപ്പൺ മണി എന്ന ആപ് പ്ലേ സ്റ്റോറിൽ നിന്നു ഡൗ ൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഫ്ലിപ്കാർട് എ ന്ന ജനപ്രിയ ഓൺലൈൻ ഷോപ്പിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയ പേയ്മെന്റ് ആപ്ലിക്കേഷനാണ് ഇത്. നിങ്ങളുടെ റജിസ്റ്റേർഡ് ഫോൺ നമ്പർ ഉപയോഗിച്ചാണ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടത്. അതിനു ശേഷം വരുന്ന നിർദേശങ്ങൾ കൂടി പൂർത്തിയാക്കിയാൽ നിങ്ങളുടെ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ട് (Linked bank account) അതു തനിയേ സെർച് ചെയ്തു കണ്ടെത്തും. അത് അക്സപ്റ്റ് (Accept) ചെയ്യുകയോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ട് ആഡ് (Add) ചെയ്യണമെങ്കിൽ അതു ചെയ്യുകയോ ചെയ്യാം.
അപ്പോൾ റജിസ്ട്രേഷൻ പൂർത്തിയാകുകയും ഗൂഗിൾ പേ പോലെ പേയ്മെന്റ് നടത്താനാകുന്ന ക്യുആർ കോഡ് സ്കാനർ ഉൾപ്പെടെയുള്ള വിൻഡോയിലെത്തുകയും ചെയ്യും. ഇനി പേയ്മെന്റ് നടത്തേണ്ട സമയത്ത് ഈ സ്കാന ർ വഴി പണം നൽകാം. ഓരോ പ്രാവശ്യം പേയ്മെന്റ് നടത്തുമ്പോഴും എത്ര രൂപ ക്യാഷ്ബാക് വന്നിട്ടുണ്ട് എന്നു കാണാനാകും. അതിനൊപ്പമുള്ള സ്വൈപ് ടു റിഡീം (Swipe to redeem) അമർത്തിയാൽ ആ പണം തിരികെ അക്കൗണ്ടിലെത്തുകയും ചെയ്യും.