സ്മാർട് ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും അറിയാത്ത ട്രിക്കുകളെ കുറിച്ചാണ് ഇത്തവണ പറയുന്നത്. ഇത്തിരിക്കുഞ്ഞൻ ഫോണു കൊണ്ട് ഇത്രയേറെ ഉപയോഗങ്ങളോ എന്നോർത്തു ഞെട്ടാൻ റെഡിയായിക്കോളൂ.

സത്യം മറയ്ക്കും ട്രൂ കോളർ

ADVERTISEMENT

ഏതു നമ്പരിൽ നിന്നു കോൾ വന്നാലും ഫോണിൽ നമ്പരിനൊപ്പം പേരും തെളിയുന്ന സംവിധാനം വരുന്നതിന്റെ ചർച്ചയൊക്കെ മിക്കവരും കണ്ടുകാണും. വിളിക്കുന്നയാളെ തിരിച്ചറിയാൻ നമ്മൾ  പണ്ടേ ഉപയോഗിക്കുന്ന ആപ്പാണു ട്രൂ കോളർ. ട്രൂ കോളര്‍ ഉപയോഗിക്കുന്ന ഒരാളെ വിളിക്കുന്ന സമയത്തോ, ട്രൂ കോളറില്‍ നമ്പര്‍ സെര്‍ച്ച് ചെയ്യുമ്പോഴോ പേരു തെളിയാതിരിക്കാൻ എന്തു ചെയ്യണം എന്നു പഠിക്കാം.

ട്രൂ കോളര്‍ ഉപയോഗിക്കുന്ന ആളാണെങ്കിൽ ആപ് സെറ്റിങ്സിലെ പ്രൈവസി സെന്റര്‍ (Privacy Center) ഓപ്പണാക്കുക. ഇനി താഴെയുള്ള മെനുവിൽ നിന്നു ഡീആക്ടിവേറ്റ് (Deacivate) എന്നതു സെലക്ട് ചെയ്ത ശേഷം എല്ലാ ടിക് ബോക്സുകളും ടിക് ചെയ്ത് യെസ്, കണ്ടിന്യൂ (Yes, Continue) എന്നത് അമർത്തുക. അടുത്ത വിൻഡോയിലും കണ്ടിന്യൂ  എന്നതു തന്നെ അമർത്തുക. 

ADVERTISEMENT

അടുത്തതായി വരുന്ന വിൻഡോയിൽ I don't want Truecaller to show my name എന്നതു സെലക്ടു ചെയ്തു കണ്ടിന്യൂ അമര്‍ത്തി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യണം. ഇതുവരെ ട്രൂ കോളര്‍ ഉപയോഗിക്കാത്ത ആളാണെങ്കില്‍ https://www.truecaller.com/unlisting എന്ന ലിങ്ക് ഓപ്പണാക്കുക. അതില്‍ താഴെയായി കാണിക്കുന്ന No, I want to unlist എന്ന ബട്ടണ്‍ സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന കോളത്തില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍  ‍ടൈപ് ചെയ്ത് I'm not a robot എന്നതു ടിക് ഇടുക. 

ശേഷം I don't want Truecaller to show my name എന്നതു സെലക്ട് ചെയ്ത് അണ്‍ലിസ്റ്റ് അമര്‍ത്തിയാല്‍ എസ്എംഎസ് ചെയ്യാന്‍ ഒരു കോഡും ഫോണ്‍ നമ്പരും കാണിക്കും. അ ണ്‍ലിസ്റ്റ് ചെയ്യേണ്ട ഫോണ്‍ നമ്പരില്‍ നിന്ന് ഈ നമ്പരിലേക്ക് എസ്എംഎസ് ചെയ്താല്‍ അതോടു കൂടി നിങ്ങളുടെ പേരു ട്രൂകോളറില്‍ നിന്നു നീക്കം ചെയ്യപ്പെടും.

ADVERTISEMENT

വാഹനവിവരം കയ്യിൽ

സ്വന്തമായി വാഹനമുണ്ടെങ്കിലും മിക്കവർക്കും വണ്ടി നമ്പർ അല്ലാതെ മറ്റൊരു വിവരവും അറിയാൻ സാധ്യതയില്ല. ഇൻഷുറൻസ് അവസാനിക്കുന്ന തീയതിയും റജിസ്ട്രേഷൻ വർഷവുമൊക്കെ ഓർത്തിരിക്കുന്നത് അത്ര എ ളുപ്പവുമല്ല. അതിനെല്ലാം സഹായിക്കുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ആര്‍ടിഒ വെഹിക്കിള്‍ ഇന്‍ഫോ (CAR INFO– RTO Vehicle Info App) 

ഈ ആപ്പിലെ വെഹിക്കിള്‍ സെര്‍ച്ച് എന്നതില്‍ നമ്പര്‍ എന്റര്‍ ചെയ്താൽ വാഹനത്തെ സംബന്ധിച്ച സകല വിവരങ്ങളും കാണാനാകും. ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ നേരെയുള്ള സെറ്റ് റിമൈൻഡർ (Set Reminder) അമര്‍ത്തിയാല്‍ അവ എക്സ്പയര്‍ ആകും മുൻപേ എസ്എംഎസിലൂടെ ഓർമപ്പെടുത്തും. ഇതിനായി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാന്‍ മറക്കരുത്. 

ഈ ആപ്പിലെ ചെക്ക് ചെലാന്‍ എന്ന ടാബിൽ ക്ലിക് ചെയ്താൽ വാഹനത്തിനു വന്നിരിക്കുന്ന പിഴകൾ എന്തൊക്കെയെന്നു കാണാനും, ചെലാന്റെയും മ റ്റും ഫോട്ടോയും കാണാം. വാഹനം വിൽക്കുമ്പോൾ ലഭിക്കുന്ന വിലയും ഈ ആപ്പിലൂടെ കണക്കാക്കാം.

Unveiling Hidden Smartphone Tricks:

Smartphone tricks unveiled! This article explores hidden smartphone features and provides tips on managing Truecaller privacy and accessing vehicle information.

ADVERTISEMENT