നമ്മുടെ വാഹനം അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ഒരു ലൊക്കേഷനില്‍ എത്തുമ്പോഴും അവിടെ നിന്നു പോകുമ്പോഴും മൊബൈലില്‍ നോട്ടിഫിക്കേഷന്‍ കിട്ടണമെന്ന് ആഗ്രഹമുണ്ടോ? അതിനുള്ള ട്രിക് പഠിക്കാം. ഒപ്പം ന്യൂഡ് ഫോട്ടോയും വിഡിയോയും മറ്റൊരാൾ റിക്കവർ ചെയ്തെടുക്കാതെ നശിപ്പിക്കാനുള്ള വഴിയും. ലൊക്കേഷൻ ലൈവ് മൊബൈലുമായി

നമ്മുടെ വാഹനം അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ഒരു ലൊക്കേഷനില്‍ എത്തുമ്പോഴും അവിടെ നിന്നു പോകുമ്പോഴും മൊബൈലില്‍ നോട്ടിഫിക്കേഷന്‍ കിട്ടണമെന്ന് ആഗ്രഹമുണ്ടോ? അതിനുള്ള ട്രിക് പഠിക്കാം. ഒപ്പം ന്യൂഡ് ഫോട്ടോയും വിഡിയോയും മറ്റൊരാൾ റിക്കവർ ചെയ്തെടുക്കാതെ നശിപ്പിക്കാനുള്ള വഴിയും.

ലൊക്കേഷൻ ലൈവ്

ADVERTISEMENT

മൊബൈലുമായി പോകുന്ന പ്രിയപ്പെട്ടവര്‍ ലൊക്കേഷനില്‍ നിന്നു പോകുമ്പോഴും എത്തുമ്പോഴും നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ട്രിക് ഒളിച്ചിരിക്കുന്നത് ഗൂഗിള്‍ മാപ് ആപ്ലിക്കേഷനിലാണ്. 

ഇതിനായി യാത്ര ചെയ്യുന്നയാളിന്റെ മൊബൈലിൽ ഗൂഗിൾ മാപ് ഓപ്പണാക്കി വലതു വശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടച്ച് ചെയ്ത് ലൊക്കേഷന്‍ ഷെയറിങ് (Location sharing) എന്നത് സെലക്റ്റ്ക്ട് ചെയ്യുക. 

ADVERTISEMENT

ഇനി ന്യൂ ഷെയര്‍ (New share) എന്നത് സെലക്ട് ചെയ്ത ശേഷം പെര്‍മിഷനുകള്‍ അലൗ ചെയ്യുക. ഇനി വരുന്ന പോപ്പപ് ബോക്സില്‍ അണ്‍ ടില്‍ യൂ ടേണ്‍ ദിസ് ഓപോ  (Untill you turn this off) എന്നതും സെലക്ട് ചെയ്യുക. 

ശേഷം താഴെ സ്വന്തം മൊബൈലിലെ കോണ്ടാക്ട് സെലക്ട് ചെയ്തു ഷെയര്‍ അമര്‍ത്തുക. അപ്പോള്‍ അവര്‍ നില്‍ക്കുന്ന ലൊക്കേഷന്‍ നമ്മുടെ ഫോണില്‍ കാണാനാകും. ഇനി ആ ഐക്കണില്‍ ടച്ച് ചെയ്യുക. അപ്പോൾ വരുന്ന പോപ്പപ് ബോക്സില്‍ നോട്ടിഫിക്കേഷന്‍ എന്നതിനു നേരെ ആഡ് (Add) അമര്‍ത്തുക. 

ADVERTISEMENT

അടുത്ത സ്ക്രീനില്‍ ആഡ് ലൊക്കേഷന്‍ (Add location) എന്നതില്‍ അമര്‍ത്തി എവിടെ എത്തിയാലാണോ അല്ലെങ്കില്‍ എവിടെ നിന്നും പുറപ്പെടുമ്പോഴാണോ നോട്ടിഫിക്കേഷന്‍ വരേണ്ടത്, ആ ലൊക്കേഷന്‍ സെലക്ട് ചെയ്യുക. ഇനി ആഡ് അമര്‍ത്തുക. ശേഷം വരുന്ന ഓപ്ഷനുകളെല്ലാം എനേബിളാണെന്നു ഉറപ്പു വരുത്തണം. ഇനി സേവ് അമര്‍ത്തുക. 

ഫിക്സ് എന്നു വരികയാണെങ്കില്‍ അത് അമര്‍ത്തി ക ണ്ടിന്യൂ എന്നും അലൗ എന്നും അമര്‍ത്താനും മറക്കരുത്. അത്രയും ചെയ്താല്‍ ആ ലൊക്കേഷനില്‍ ആ വ്യക്തിയോ വാ‍ഹനമോ വരുമ്പോഴും അവിടെ നിന്നു പോകുമ്പോഴും നോട്ടിഫിക്കേഷന്‍ ലഭിക്കും. വാഹനത്തിലുള്ള ഗൂഗിള്‍ മാപ്പിലും ഇതു സെറ്റ് ചെയ്യാം.

ന്യൂഡ് ഡിലീറ്റാക്കാം

തമാശയ്ക്കു വേണ്ടി പങ്കാളിയോടൊത്തുള്ള ന്യൂഡ് ഫോട്ടോയും വീഡിയോയും ഫോണില്‍ പകർത്തുന്നവരുണ്ട്. പിന്നീടു ഡിലീറ്റ് ചെയ്താലും കുറേ വർഷം കഴിഞ്ഞ് അവ ഇന്റര്‍നെറ്റില്‍ ലീക്കാകുന്ന ദുരനുഭവവും ചിലർക്കെങ്കിലും ഉണ്ടാകാം. ഇത്തരം ഫോട്ടോകള്‍ എടുക്കുന്നത് ഒഴിവാക്കുക, അഥവാ എടുത്തു പോയെങ്കില്‍ ആ ഫോണ്‍ മറ്റൊരാള്‍ക്കു കൈമാറാതിരിക്കുകയോ വില്‍ക്കാതിരിക്കയോ ചെയ്യുക എന്നിവയാണു ചെയ്യാവുന്നതെങ്കിലും അപകടത്തിൽ പെടാതിരിക്കാൻ ഒരു വഴി കൂടിയുണ്ട്.

ഇത്തരം ഫോട്ടോയും വിഡിയോയും ഫോണില്‍ ഉണ്ടെങ്കില്‍ ഷ്രെഡര്‍ ആപ്പുകള്‍ ഏതെങ്കിലും ഉപയോഗിച്ചു വേണം ഡിലീറ്റ് ചെയ്യാൻ. സാധാരണ രീതിയിൽ ഡിലീറ്റ് ചെയ്താല്‍ ഫോണ്‍ കിട്ടുന്നവര്‍ അത് റിക്കവര്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. ഐ ഷ്രെഡര്‍ (iShredder) ആപ്ലിക്കേഷൻ ഉപയോഗിച്ചു ലൊക്കേഷനും തംബ് നെയിലുമടക്കം ആര്‍ക്കും തിരിച്ചെടുക്കാനാവാത്ത വിധം ഡിലീറ്റ് ചെയ്യാനാകും. 

ഇന്റേണല്‍ സ്റ്റോറേജിലെ ആവശ്യമുള്ള ഫയലുകള്‍ മാത്രമായും, സെലക്ട് ചെയ്തവ മാത്രവും international security standards അനുവര്‍ത്തിക്കുന്ന മിലിട്ടറി ഗ്രേഡ് സെക്യുവര്‍ ഡിലീഷന്‍ മെത്തേഡില്‍ ഡിലീറ്റാക്കാവുന്നതാണ്.  പക്ഷേ, ഇത് ഫ്രീ ആപ്പ് അല്ല എന്നു കൂടി അറിയുക.

Prevent Data Recovery with iShredder App:

Location tracking and data deletion are crucial for privacy. Location Notification: This article explains how to set up location notifications on Google Maps and securely delete sensitive photos using iShredder.

ADVERTISEMENT