ഇയു ബ്ലൂ കാർഡ് എന്താണ്? എങ്ങനെ അപേക്ഷിക്കാം? യൂറോപ്പിലെ തൊഴിൽ അവസരങ്ങള് അറിയാം Understanding the EU Blue Card
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി, ഡെൻമാർക്കിനും അയർലൻഡിനും പുറത്തുള്ള രാജ്യങ്ങളിൽ ഉന്നത വൈദഗ്ധ്യമുള്ള ഇയു ഇതര പൗരന്മാർക്ക് താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ബ്ലൂ കാർഡ് പദ്ധതിക്ക് 2024 മുതൽ നിരവധി ഇളവുകളും പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്. ചുരുങ്ങിയത് 24 മാസത്തെ സാധുതയുള്ള ഈ കാർഡ്, കുടുംബത്തോടൊപ്പം താമസിക്കാനും കുടുംബാംഗങ്ങൾക്ക് ജോലി ചെയ്യാനും അനുമതി നൽകുന്നു. 12 മാസത്തിനു ശേഷം മറ്റ് ഇയു രാജ്യങ്ങളിലേക്ക് മാറാനും 21 മാസത്തിനു ശേഷം സ്ഥിര താമസാനുമതിക്ക് അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യൻ പൗരന്മാർക്ക് ബിരുദം, ഡിപ്ലോമ, അല്ലെങ്കിൽ സമാന മേഖലയിലെ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം, മെഡിക്കൽ ഇൻഷുറൻസ്, ഒരു വർഷത്തെ ജോലി കരാർ എന്നിവയാണ് പ്രധാന യോഗ്യതകൾ. ഓരോ രാജ്യത്തിന്റെയും ശമ്പള പരിധി അനുസരിച്ചുള്ള നിബന്ധനകളും ബാധകമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, എൻജിനീയറിങ്, ടൂറിസം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭിക്കും. വ്യാജ രേഖകൾ സമർപ്പിക്കുന്നത് അപേക്ഷ നിരസിക്കാൻ കാരണമാകുമെന്നും, കൂടുതൽ വിവരങ്ങൾക്ക് നാഷനൽ ഇമിഗ്രേഷൻ പോർട്ടൽ, ഇയു ഇമിഗ്രേഷൻ പോർട്ടൽ, യുവർ യൂറോപ് അഡ്വൈസ് പോർട്ടലുകൾ സന്ദർശിക്കണമെന്നും ലേഖനം വിശദീകരിക്കുന്നു.

ഇയു ബ്ലൂ കാർഡ് എന്നത്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തൊഴിൽ ക്ഷാമം നികത്തുന്നതിനായി ഉന്നത വൈദഗ്ധ്യമുള്ള ഇയു ഇതര പൗരന്മാർക്ക്, ഡെൻമാർക്കിനും അയർലൻഡിനും പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അംഗീകൃത അനുമതി കാർഡാണ്.
കൂടുതൽ അപേക്ഷകരെ ആകർഷിക്കാനായി 2024 ൽ നിരവധി ഇളവുകളും പരിഷ്കാരങ്ങളും ഈ പദ്ധതിയിൽ കൊണ്ടുവന്നിട്ടുണ്ട്.
മുൻനിര അവകാശങ്ങൾ
ബ്ലൂ കാർഡിന് കുറഞ്ഞത് 24 മാസമാണു സാധുത. ജോലിയുടെ കരാർ കാലാവധി കുറവാണെങ്കിൽ, കരാർ അവസാനിച്ചതിനുശേഷം മൂന്നു മാസം വരെ കാർഡ് പ്രാബല്യത്തിൽ തുടരും. കാർഡ് ഉടമകൾക്ക് അവരുടെ കുടുംബത്തോടൊപ്പം താമസിക്കാനും കുടുംബാംഗങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാനുമുള്ള അവകാശം ലഭിക്കും. കൂടാതെ, 12 മാസത്തിനുശേഷം മറ്റ് ഇയു അംഗരാജ്യങ്ങളിലേക്കു കുടിയേറാനും 21 മാസത്തിനു ശേഷം, അതതു രാജ്യത്തിന്റെ ഭാഷാപരമായ ആവശ്യങ്ങൾ നിറവേറ്റിയാൽ, സ്ഥിര താമസാനുമതിക്ക് (പിആർ) അപേക്ഷിക്കാനും കഴിയും.
യോഗ്യതകൾ
ഇന്ത്യൻ പൗരന്മാർക്ക് ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ ഒരേ മേഖലയിലെ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടെങ്കിൽ ഇയു ബ്ലൂ കാർഡിന് അപേക്ഷിക്കാം. അതോടൊപ്പം, മെഡിക്കൽ ഇൻഷുറൻസും കുറഞ്ഞത് ഒരു വർഷം നീണ്ടുനിൽക്കുന്ന ജോലി കരാറും സഹിതം അപേക്ഷയിൽ സമർപ്പിക്കേണ്ടതുണ്ട്.
അപേക്ഷിക്കുമ്പോൾ അതതു രാജ്യത്തിന്റെ ശമ്പള പരിധി നിബന്ധനകൾ അനുസരിച്ച് ശ്രദ്ധിക്കേണ്ടതാണ്. 90 ദിവസത്തിനുള്ളിൽ അപേക്ഷാ തീരുമാനങ്ങൾ ലഭ്യമാകും. തൊഴിൽ ക്ഷാമം കൂടുതലായുള്ള രാജ്യങ്ങൾ, പ്രത്യേകിച്ച് എസ്റ്റോണിയ പോലുള്ള ചില ഇയു അംഗ രാജ്യങ്ങൾ, ബിരുദയോഗ്യത ഇല്ലാത്തവർക്കും അഞ്ച് വർഷത്തെ അനുബന്ധ തൊഴിൽ പരിചയം മതിയാക്കുന്ന തരത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, എൻജിനീയറിങ്, ടൂറിസം തുടങ്ങി പല മേഖലകളിലും ആവശ്യമായ പ്രാവീണ്യം ഉള്ളവർക്കു ധാരാളം അവസരങ്ങൾ ഉണ്ട്.
ജാഗ്രത ആവശ്യമായ കാര്യങ്ങൾ
അപേക്ഷാസമയത്തു വ്യാജരേഖകൾ സമർപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, യോഗ്യതകൾ പാലിക്കാത്തവ എന്നിവ ബ്ലൂ കാർഡിനുള്ള അപേക്ഷ നിരസിക്കാനുള്ള കാരണങ്ങളാകാം. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് വിശദവിവരങ്ങൾ മനസ്സിലാക്കുക.
വിവരങ്ങൾ എവിടെ നിന്നു ലഭിക്കും
ഇയു അംഗരാജ്യങ്ങളുടെ ശമ്പള പരിധി, ആവശ്യമായ മറ്റ് പ്രധാന രേഖകൾ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാഷനൽ ഇമിഗ്രേഷൻ പോർട്ടൽ, ഇയു ഇമിഗ്രേഷൻ പോർട്ടൽ, യുവർ യൂറോപ് അഡ്വൈസ് പോർട്ടലുകളിൽ ലഭ്യമാണ്.