തമിഴ്നാട്ടിലെ പോണ്ടിച്ചേരിക്കടുത്ത് കളരി നടത്തുന്ന ലക്ഷ്മണൻ ഗുരുക്കൾക്കും കുടുംബത്തിനുമായി നിർമ്മിച്ച 'കളരിഗ്രാം' എന്ന വീടിന്റെ പ്രധാന പ്രത്യേകത, നിർമ്മാണസാമഗ്രികളിലെ പുതുമയേക്കാൾ, കാലാവസ്ഥയോടുള്ള പ്രതികരണവും വീട്ടുകാരുടെ ആവശ്യങ്ങളോടുള്ള സഹകരണവുമാണ്. പ്രാദേശിക വാസ്തുവിദ്യയും നിർമാണരീതികളും പിന്തുടർന്ന്, നാടൻ ഇഷ്ടിക, നാടൻ തടി, കാസ്റ്റ് അയൺ, കോട്ട സ്റ്റോൺ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ വീടിന്, പരമ്പരാഗത വാസ്തുവിദ്യയുടെ ഭംഗിയും സാംസ്കാരിക ചിഹ്നങ്ങളും ഉൾക്കൊള്ളുന്നു. ഇഷ്ടികയിലെ വരകൾ ഡിസൈനിന്റെ ഭാഗമാക്കുകയും, സിമന്റ് എക്സ്പോസ്ഡ് ഫിനിഷിൽ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. നടുമുറ്റത്തിനു ചുറ്റും മുറികൾ ക്രമീകരിച്ച് സ്വകാര്യതയും തമിഴ്നാട്ടിലെ കാലാവസ്ഥയെ മെരുക്കാനുള്ള സാധ്യതകളും ഉറപ്പാക്കിയിരിക്കുന്നു. വീടിന്റെ കേന്ദ്രഭാഗമായ കോർട്‌യാർഡ് പ്രകടനങ്ങൾക്കുള്ള വേദിയായും, ഏറ്റവും മുകളിലെ ആറ്റിക് സ്പേസ് ഒത്തു കൂടലുകൾക്കും വർക്ക്‌ഷോപ്പുകൾക്കുമായി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിർമാണസാമഗ്രികളുടെ വൈവിധ്യമോ പുതുമയോ ഒന്നുമല്ല ഒരു വീടിന്റെ മികവ് നിശ്ചയിക്കുന്നത്. കാലാവസ്ഥയോട് ആ നിർമിതി എങ്ങനെ പ്രതികരിക്കുന്നു, വീട്ടുകാരുടെ ആവശ്യങ്ങളോട് എത്രമാത്രം സഹകരിക്കുന്നു ഇതു രണ്ടും ആശ്രയിച്ചാണ്.

തമിഴ്നാട്ടിലെ പോണ്ടിച്ചേരിക്കടുത്ത് ഓറോവില്ലിനോടു ചേർന്നാണ് ‘കളരിഗ്രാം’ എന്ന ഈ വീട് നിർമിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് തമിഴ്നാട്ടിലെത്തി അവിടെ കളരി നടത്തുന്ന ലക്ഷ്മണൻ ഗുരുക്കൾക്കും കുടുംബത്തിനുമുള്ള ഈ വീടിന്റെ നിർമാണത്തിൽ പ്രാദേശിക വാസ്തുവിദ്യയും നിർമാണരീതികളുമാണ് പിൻതുടർന്നിരിക്കുന്നത്. ‘‘പരമ്പരാഗത വാസ്തുവിന്റെ സൗന്ദര്യവും സാംസ്കാരികചിഹ്നങ്ങളും  തികഞ്ഞ വീടായിരിക്കണം എന്നായിരുന്നു വീട്ടുകാർ ആവശ്യപ്പെട്ടത്,’’ ആർക്കിടെക്ട് പ്രവീൺ റാം പറയുന്നു.

ADVERTISEMENT

നാടൻ ഇഷ്ടിക, നാടൻ തടി, കാസ്റ്റ് അയൺ, കോട്ട സ്റ്റോൺ തുടങ്ങിയ വിരലിലെണ്ണാവുന്ന നിർമാണസാമഗ്രികളേ ഇവിടെ ഉപയോഗിച്ചിട്ടുള്ളൂ. തമിഴ്നാട്ടിൽ സുലഭമായ ചുടുകട്ട കൊണ്ടാണ് നിർമാണം. കിടപ്പുമുറികളുടെ അകത്തേത് ഒഴികേയുള്ള  ഭിത്തികളെല്ലാം തേപ്പോ പെയിന്റിങ്ങോ ഇല്ലാതെയാണ് നിർമിച്ചത്.

ഇവിടെ ഉപയോഗിച്ച ഇഷ്ടികയ്ക്കുമുണ്ട് പ്രത്യേകത. നിർമാണത്തിലുണ്ടായ പിഴവുകൊണ്ട് മാറ്റിവച്ച ഒരു ബാച്ച് ഇഷ്ടികയാണ് വാങ്ങിയത്. ഓരോ ഇഷ്ടികയിലും കാണുന്ന നാല് വരകൾ, ഇഷ്ടിക കമ്പനി ന്യൂനതയായി കണ്ടെങ്കിലും അത് ഡിസൈനിന്റെ ഭാഗമാക്കുന്നതിൽ ആർക്കിടെക്ട് വിജയിച്ചു.

ADVERTISEMENT

പ്രാദേശികമായി സുലഭമായ നാടൻ തടിയാണ് തടിപ്പണിക്കും ഫർണിച്ചറിനും കബോർഡിനുമെല്ലാം ഉപയോഗിച്ചത്. സിമന്റ് എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ടോ, അവിടെയെല്ലാം പെയിന്റ് അടിക്കാതെ ‘എക്സ്പോസ്ഡ് ഫിനിഷി’ൽത്തന്നെ വിട്ടു. വീടിന്റെ നടുമുറ്റത്തിന്റെ നാല് മൂലകളിലും കാണുന്ന കരിങ്കൽ തൂണുകളാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. തമിഴ്നാട്ടിൽ നിന്നു തന്നെ ശേഖരിച്ച ഈ കരിങ്കൽ തൂണുകൾ ഇവിടെ ഭാരം താങ്ങുന്ന ബീം ആയും പ്രവർത്തിക്കുന്നു. ആർസിസി ചെയ്തതിന്റെ മുകളിൽ ഈ തൂണുകൾ ഉറപ്പിക്കുകയായിരുന്നു.
കോട്ട സ്റ്റോൺ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. കോർട്‌യാർഡിന്റെ നിലത്ത് ഗ്രാനൈറ്റ് വിരിച്ചു.

നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു നിർമാണസാമഗ്രി കാസ്റ്റ് അയൺ ആണ്. ഗോവണിയുടെ ഹാൻഡ്ഗ്രിൽ മനോഹരമായി ഡിസൈൻ ചെയ്തത് കാസ്റ്റ് അയൺ കൊണ്ടാണ്.

ADVERTISEMENT

കളരിയോടു ചേർന്ന വീടായതിനാൽ എപ്പോഴും ആളുകളുടെ സാന്നിധ്യമുണ്ടാകും. അതുകൊണ്ടുതന്നെ വീട്ടുകാരുടെ സ്വകാര്യത വളരെ പ്രധാനമായിരുന്നു. മാത്രവുമല്ല,  തമിഴ്നാട്ടിലെ കാലാവസ്ഥയെ മെരുക്കണം എന്നതും ആർക്കിടെക്ടിനെ സംബന്ധിച്ച്  ഒരു ‘ടാസ്ക്’ ആയിരുന്നു. പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം എന്നോണം നടുമുറ്റത്തിനു ചുറ്റും മുറികൾ ക്രമീകരിക്കുന്ന രീതിയാണ് പിൻതുടർന്നത്. നടുമുറ്റത്തിനു ചുറ്റും ലിവിങ്, ഡൈനിങ്, കിച്ചണെറ്റ് എന്നീ കോമൺ മുറികൾ ക്രമീകരിച്ചു.

എട്ട് കിടപ്പുമുറികളാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. മുകളിലും താഴെയും നാല് കിടപ്പുമുറികൾ വീതം ക്രമീകരിച്ചു. വലിയ ബേ വിൻഡോകൾ നൽകിയെങ്കിലും വീടിനു ചുറ്റും ഇഷ്ടിക ജാളി കൊണ്ട് ഒരു അധിക സംരക്ഷണമുള്ളതിനാൽ കിടപ്പുമുറികളിൽ സ്വകാര്യത പ്രശ്നമാകുന്നില്ല.  
വീടിന്റെ കേന്ദ്രഭാഗമായ കോർട്‌യാർഡ് ആകട്ടെ, ഒരു പെർഫോമിങ് സ്പേസ് ആയും ഉപയോഗിക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചത്. കോർട്‌യാർഡും അനുബന്ധമായ ലിവിങ്, ഡൈനിങ് ഏരിയകളും ഇത്തരം പെർഫോമൻസുകൾക്ക് വേദിയാകാറുണ്ട്.

വീടിന്റെ ഏറ്റവും മുകളിൽ ഒരു ആറ്റിക് സ്പേസ് വേണമെന്നതും വീട്ടുകാരുടെ ആഗ്രഹമായിരുന്നു. ഇവിടെ ഒത്തുകൂടലുകൾക്കും വർക്ക്‌ഷോപ്പുകൾക്കുമായാണ് ഇവിടം ഡിസൈൻ ചെയ്തതെങ്കിലും ഇപ്പോൾ ചൂടിൽ നിന്നു മുകളിലെ കിടപ്പുമുറികളെയും മഴയിൽ നിന്നു ഭിത്തികളെയും സംരക്ഷിക്കാനും ആറ്റിക് സ്പേസിന്റെ ഓടിട്ട മേൽക്കൂര സഹായിക്കുന്നു.

PROJECT FACTS
Plot: 1 ഏക്കർArea: 5000 sqft

Owner:  ലക്ഷ്മൺ ഗുരുക്കൾ & ഷിമി Location: പോണ്ടിച്ചേരി

Design: പ്രവീൺ റാം, ആർക്കിടെക്ട്,  BADOLOKA Architects, കോഴിക്കോട് 

Email: studiobadoloka@gmail.com
Photography-Studio Frameify

ADVERTISEMENT