രണ്ട് ഗെയ്റ്റ്, രണ്ട് പ്രധാന വാതിൽ... സ്വകാര്യതയ്ക്കാണ് ഈ പൂന്തോട്ടവീട്ടിൽ പ്രാധാന്യം Sustainable Luxury: A Deep Dive into the 'Amma' House Project
'അമ്മ' എന്ന് പേരിട്ടിരിക്കുന്ന ഈ വീട് അങ്കമാലിയിൽ 13,500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 1 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മുംബൈ വാസികളായ ജോയിയുടെയും കുടുംബത്തിൻ്റെയും ഈ വീട്, പ്രാദേശിക വാസ്തുവിദ്യയും ആധുനിക സമീപനങ്ങളും സമന്വയിപ്പിച്ച്, അതിവിശാലമായ പൂന്തോട്ടത്തിനുള്ളിൽ നിർമ്മിച്ചതാണ്. വീടിൻ്റെ രൂപകൽപ്പനയിൽ പരമ്പരാഗതമായ ഓടുമേഞ്ഞ ചരിഞ്ഞ മേൽക്കൂരകളും, ചുറ്റുവരാന്തകളും, ആധുനികമായ വലിയ ചില്ലുജാലകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാർക്കും അതിഥികൾക്കുമായി രണ്ട് പ്രത്യേക പ്രവേശന കവാടങ്ങൾ, സ്വകാര്യത നൽകുന്ന ഇടഭിത്തികൾ, കൂടാതെ പൂന്തോട്ടത്തിനകത്തുള്ള അതിഥി പവലിയൻ, ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങളും ഇതിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഓരോ മുറിയും പൂന്തോട്ടത്തിലേക്കും ജലാശയങ്ങളിലേക്കും തുറക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇത് പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതാനുഭവം നൽകുന്നു.

മുംബൈ വാസികളായ ജോയിക്കും കുടുംബത്തിനും അങ്കമാലിയിൽ ഒരേക്കറിൽ ചെയ്ത 13,500 ചതുരശ്രയടിയുള്ള പ്രോജക്ട് ആണിത്. ‘അമ്മ’ എന്നു പേരിട്ടിരിക്കുന്ന ഇൗ വീട് അതിവിശാലമായ ഒരു പൂന്തോട്ടത്തിനകത്താണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഡിസൈൻ സമീപനം
ഡിസൈൻ ചെയ്യുമ്പോൾ പ്രാദേശികമായ കാഴ്ചപ്പാടിൽ ആയിരിക്കണമെന്ന ചിന്തയാണ് ഡിഗ്രി കാലഘട്ടത്തിൽ തീസിസ് ചെയ്യുമ്പോൾ മുതൽ എന്നെ പ്രചോദിപ്പിക്കാറുള്ളത്.
കേരളത്തിന്റെ പരമ്പരാഗതമായ വാസ്തുശില്പവിദ്യയും കാലാവസ്ഥയോട് ചേരുന്ന ആധുനിക സമീപനങ്ങളും ഒരുമിച്ചു ചേർക്കുക എന്ന സമീപനം ഒരു പഠനവിഷയം പോലെ എന്റെ എല്ലാ പ്രോജക്ടുകളിലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കാറുണ്ട്. കെട്ടിടത്തിന്റെ മുകളിലുള്ള നിരപ്പായ സ്ലാബിനെ മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷിക്കാനുതകുന്ന ഓടിട്ട ചരിഞ്ഞ മേൽക്കൂരകളും പുറം ഭിത്തികൾക്കും വിശാലമായ ചില്ലുജാലകങ്ങൾക്കും തണലേകാനായി ചുറ്റുവരാന്തകളും ഇളം തിണ്ണകളും അവയിലൂടെ പുറത്തേക്കു നീളുന്ന ദൃഷ്ടികോണുകളിൽ നിറഞ്ഞു നിൽക്കാനായി കെട്ടിടത്തിനു ചുറ്റും ഒരുക്കിയിരിക്കുന്ന ട്രോപ്പിക്കൽ ലാൻഡ്‌സ്കേപ്പും ചെറിയ ജലാശയങ്ങളുമൊക്കെ ഡിസൈനുകളിൽ നിർണായകസ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജോയ്സ് ബംഗ്ലാവ്
‘അമ്മ’ എന്നു പേരിട്ടിരിക്കുന്ന അങ്കമാലിയിലെ ഇൗ ബംഗ്ലാവിലേക്ക് തെക്കുവശത്തുനിന്നാണ് റോഡിൽ നിന്നുള്ള പ്രവേശനം. പടിഞ്ഞാറുവശത്തെ ഭൂമി അല്പം പൊങ്ങിയാണ് ഇരിക്കുന്നത്. കിഴക്കുഭാഗത്തുള്ള അല്പം ഭൂമി പിന്നീട് പ്ലോട്ടിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു.
കിഴക്ക് വിശാലമായൊരു പൂന്തോട്ടത്തിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിലാണ് ഞങ്ങൾ വീട് വിഭാവന ചെയ്തത്. പടിഞ്ഞാറുവശത്ത് പൊങ്ങിയിരിക്കുന്ന ഒരു നടപ്പാതയും അവിടത്തെ ഭൂമിയുടെ നിരപ്പിനോട് ചേർന്നുനിൽക്കുന്നു. ഇൗ നടപ്പാത ഭൂമിയുടെ നിരപ്പിനനുസരിച്ച് താഴേക്കിറങ്ങിവരുന്നു.
വീട്ടുകാർക്കും അതിഥികൾക്കുമുള്ള സ്പേസ് വെവ്വേറെ വേണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതുകൊണ്ടുതന്നെ രണ്ട് പ്രവേശന കവാടങ്ങളാണ് വീടിന് ഞങ്ങൾ കൊടുത്തത്. മുൻഭാഗം, പിറകുവശം, വശങ്ങൾ എന്നിങ്ങനെ തിരിക്കാനും സ്വകാര്യത കൊടുക്കാനുമായി ഇടഭിത്തികൾ ലേഒൗട്ടിൽ കൂട്ടിച്ചേർത്തു. നിർമാണത്തിന്റെ പകുതി ഘട്ടത്തിലാണ് കളികൾക്കും ജിമ്മിനുമായി ഏറ്റവും മുകളിൽ സ്പേസ് ഒരുക്കണമെന്ന് വീട്ടുകാർ ആഗ്രഹിച്ചത്. അതിനനുസരിച്ച് ഏറ്റവും മുകളിലുള്ള കൂരയുടെ ചരിവ് ഇവയെക്കൂടി ഉൾക്കൊള്ളുന്ന രീതിയിലേക്ക് മാറ്റിയെടുത്തു.
ഗാർഡനിലെ വീട്
റോഡിൽ നിന്ന് രണ്ട് ഗേറ്റുകളാണ് വീടിനകത്തേക്ക് കടക്കാനുള്ളത്. അതിലൊന്ന് അതിഥികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ പവിലിയനിലേക്കാണ്.
ഒരു പൂന്തോട്ടത്തിനകത്താണ് ഇൗ പവിലിയൻ ഒരുക്കിയിരിക്കുന്നത്. മൂന്നു വശത്തും ഗാർഡനിലേക്ക് തുറക്കുന്ന വിശാലമായ വാതിലുകൾ വഴി ഇൗ പവിലിയൻ പച്ചപ്പിനാൽ ആലിംഗനം ചെയ്താണു കിടക്കുന്നത്. ചുവന്ന സോഫകളും തടിയുടെ വാതിലുകളും മേൽക്കൂരയും പച്ചപ്പിന്റെ ആവരണവും കണ്ടുകൊണ്ട് ഇൗ സുഖശീതളിമയിൽ അലിഞ്ഞുചേരാനാവും. അതിനോടു ചേർന്നാണ് ബാഡ്മിന്റൺ കോർട്ട്, ഹാഫ് ബാസ്കറ്റ്ബോൾ കോർട്ട്, കൂരയ്ക്കു കീഴിലുള്ള സ്വിമ്മിങ് പൂൾ എന്നിവയുള്ളത്.
രണ്ടാമത്തെ ഗേറ്റിലൂടെ കയറിയാൽ ഒരു ‘മാസ് എൻട്രി’യാണ് ലഭിക്കുന്നത്. ഗ്ലാസ് കമാനത്തിലൂടെ അർധവൃത്താകൃതിയിലുള്ള നടപ്പാതയാണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന് അഭിമുഖമായാണ് കിഴക്കുവശത്തെ മാസ്മരിക ഭംഗിയുള്ള വിശാലമായ ഉദ്യാനം. മറുവശത്ത് പതഞ്ഞൊഴുകുന്ന കൃത്രിമ വെള്ളച്ചാട്ടത്തിന്റെ കുളിർമയേറുന്ന കാഴ്ച. സ്വർഗീയമായ ഇൗ കാഴ്ചകൾ സമ്മാനിക്കുന്ന വരാന്തയിലൂടെയാണ് അകത്തേക്കു കടക്കുന്നത്.
നടപ്പാതയിലൂടെ അർധവൃത്താകൃതിയിൽ നടക്കുമ്പോൾ കിച്ചൺ പവലിയനിലേക്കും ഗാരേജിലേക്കുമെത്തും.
ഉദ്യാനത്തിലേക്കു തുറക്കുന്ന മുറികൾ
ഇരുവശവും ഒരുപോലെയിരിക്കുന്ന ‘സിമ്മട്രി’ പിന്തുടരുന്ന ലിവിങ്–ഡൈനിങ് ഹാൾ ആണ് അകത്ത്. കിഴക്കും വടക്കും തെക്കുമുള്ള ഉദ്യാനപ്പച്ചയിലേക്ക് കണ്ണുംനട്ടിരിക്കാൻ പാകത്തിൽ വിശാലമായ ഗ്ലാസ് ആണ് ലിവിങ്–ഡൈനിങ് ഹാളിലെ ജനലുകൾക്ക്. പടിഞ്ഞാറു ഭാഗത്ത് ഇരുവശങ്ങളിലുമായാണ് താഴത്തെ നിലയിലെ നാല് കിടപ്പുമുറികളും മുകളിലെ നിലയിൽ മൂന്ന് കിടപ്പുമുറികളും ക്രമീകരിച്ചത്. പിറകിൽ ഡബിൾ ഹൈറ്റിലുള്ള ഒരു സിറ്റ്ഒൗട്ടിലേക്കാണ് കിടപ്പുമുറികൾ തുറക്കുന്നത്. പിറകിലുള്ള ജലാശയത്തിനു മുകളിലൂടെ നടക്കാൻ പാകത്തിൽ ഒരു പാലവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
അതിഥികൾക്കും വീട്ടുകാർക്കും സർവീസ് ചെയ്യുന്നവർക്കുമുള്ള ഇടങ്ങളെയും വഴികളെയും വേറിട്ടു നിർത്താൻ വീട്ടുമുറ്റത്ത് ഇടഭിത്തികളും ഗേറ്റും ഗോപ്യമായ രീതിയിൽ അതിരിടുകളിടുന്നുമുണ്ട്. വീടിന്റെ സ്ട്രക്ചറിനു പുറമെ ഒാരോ ഇഞ്ചിലും നിറഞ്ഞുതുളുമ്പുന്ന പച്ചപ്പിന് പശ്ചാത്തലമൊരുക്കുകയാണ് കരിങ്കല്ലുകൊണ്ടുള്ള ഇൗ ഇടഭിത്തികൾ. അമ്മ തരുന്ന വാൽസല്യവും സ്േനഹവും പോലെ വീട്ടുകാരെയും വിരുന്നുകാരെയും ‘അമ്മ’ എന്ന ഇൗ വീട് അരുമയായി പച്ചപ്പിന്റെ കൈകൾ കൊണ്ട് ചേർത്തുപിടിക്കുന്നു.
Area: 13,500 sqft Plot: 1 ഏക്കർ Owner: ജോയ് വർഗീസ് & ജോയ്സി Location: അങ്കമാലി
Design: ജേക്കബ് ചെറിയാൻ, ആർക്കിടെക്ട്, Place Designs, കൊച്ചി Email: placedesignsoffice@gmail.com