മൂന്ന് സെന്റ് തന്നെ ധാരാളം, സൗകര്യങ്ങളിലും ഭംഗിയിലും വിട്ടുവീഴ്ച ചെയ്യാത്ത നഗരഹൃദയത്തിലെ ‘വൈറൽ വീട്’ 3 Cent Home
കൊച്ചി കടവന്ത്രയിൽ മൂന്ന് സെന്റ് സ്ഥലത്തിന്റെ പരിമിതികളെ മനോഹരമായി അതിജീവിച്ച് നിർമിച്ച ‘അബ്രഹാംസ് ഗാർഡൻ’ വാസ്തുവിദ്യയുടെയും ഡിസൈൻ മികവിന്റെയും മികച്ച ഉദാഹരണമാണ്. കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോയിലെ ആർക്കിടെക്റ്റ് ഷിന്റോ വർഗീസ്, സുബിൻ-രേഷ്മ ദമ്പതികൾക്കായി ഒരുക്കിയ ഈ 1750 ചതുരശ്രയടി വീട്, കന്റെംപ്രറി ശൈലിക്കൊപ്പം ട്രോപ്പിക്കൽ ഭംഗിയും ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഡബിൾ ഹൈറ്റ് ലിവിങ് റൂം, സ്കൈലൈറ്റ്, ഫ്ലോട്ടിങ് സ്റ്റെയർകേസ്, ഓപ്പൺ പ്ലാൻ അടുക്കളയും ഡൈനിങ്ങും തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ചെറിയ സ്ഥലത്തും വലിയ വീടിന്റെ വിശാലതയും സുഖസൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

ചെറിയ സ്ഥലത്ത് ഒരുക്കിയ ഒട്ടേറെ വീടുകൾ കാണാറുണ്ട്. എന്നാൽ ഭംഗിയും സൗകര്യവും ഒത്തിണങ്ങിയ വീടുകൾ അപൂർവമാണ്. അത്തരത്തിലൊരു അപൂർവ കാഴ്ചയാണ് കൊച്ചി കടവന്ത്രയിൽ മൂന്ന് സെന്റിൽ ഒരുക്കിയ ‘അബ്രഹാംസ് ഗാർഡൻ’. സുബിൻ-രേഷ്മ ദമ്പതികൾക്കു വേണ്ടി കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോയിലെ ഷിന്റോ വർഗീസാണ് ചെറിയ സ്ഥലത്തിന്റെ പരിമിതികൾ അതിജീവിച്ച് ഈ വീടൊരുക്കിയത്.
മൂന്ന് സെന്റിൽ താഴെയല്ലാത്തതിനാൽ കെട്ടിടനിർമാണ ചട്ടത്തിലെ ഇളവുകൾ ലഭിച്ചിരുന്നില്ല. അതിനാൽ സാധാരണ വീടുകൾക്കുള്ള സെറ്റ്ബാക്ക് വിട്ടാണ് വീട് നിർമിച്ചത്. മതിലിനു പകരം ട്രാക്കിലൂടെ മുഴുവനായും അകത്തേക്ക് നീക്കാവുന്ന സ്ലൈഡിങ് ഗേറ്റ് നൽകി. രണ്ട് കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മുകളിലെ ബാൽക്കണി കാന്റിലിവർ ആയാണ് നിർമിച്ചിരിക്കുന്നത്. ബാൽക്കണിക്കായി താഴെ തൂൺ നൽകി. കാർ പാർക്കിങ്ങിനുള്ള സ്ഥലം അപഹരിക്കാതിരിക്കാനാണ് പ്രധാനമായും കാന്റിലിവർ നൽകിയത്. ഭംഗിയും ഈ തീരുമാനത്തിനു പിന്നിലെ ഒരു ഘടകമാണ്.
പ്രധാന വീഥിയിൽ നിന്ന് കാഴ്ച ലഭിക്കുന്നയിടത്ത് ബാൽക്കണി നൽകി ഭംഗിയേകി. കന്റെംപ്രറി ശൈലിയിലുള്ള വീടാണെങ്കിലും ബാൽക്കണിക്ക് ഓട് നൽകി. വീട്ടുകാർക്ക് ട്രോപ്പിക്കൽ ഭംഗിയോടുള്ള ഇഷ്ടം കാരണം ബാൽക്കണി ആ ശൈലിയിലാക്കി.
പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളുടെ സമ്മേളനമാണ് എക്സ്റ്റീരിയറിൽ. വീട്ടുകാർക്ക് ഈ കോംബിനേഷനിൽ അൽപം സംശയമുണ്ടായിരുന്നെങ്കിലും ഷിന്റോയിൽ പൂർണ വിശ്വാസമുണ്ടായിരുന്നതിനാൽ സമ്മതം മൂളി. ഈ നിറങ്ങൾ എടുത്തു നിൽക്കാതിരിക്കാൻ ടെക്സ്ചർ പെയിന്റ് ചെയ്തു.
സ്ഥലം ലാഭിക്കും വഴികൾ
മുന്നിൽ കാണുന്ന മഞ്ഞ നിറത്തിലെ ജനാല ജിെഎ ഷീറ്റ് വളച്ചു നിർമിച്ചതാണ്. തെക്ക് അഭിമുഖമായാണ് വീട്. സൺഷേഡ് കൊടുത്താൽ എലിവേഷന്റെ ഭംഗിയെ ബാധിക്കും; എന്നാൽ സൺഷേഡ് ഒഴിവാക്കാനൊട്ടു സാധിക്കുകയുമില്ല. ഇതിനൊരു പരിഹാരമായാണ് ആർച്ച് ഡിസൈനിൽ സൺഷേഡിന്റെ കടമ കൂടി നിർവഹിക്കും വിധം ജനാല നൽകിയത്. പച്ചയിൽ കോൺട്രാസ്റ്റ് ആയി മഞ്ഞ നിറം വന്നപ്പോൾ ഭംഗി ഇരട്ടിച്ചു. വെറുതെ ഒരു ജനാല നൽകാതെ വീടിന് വ്യക്തിത്വമേകുന്ന രീതിയിലുള്ള ജനാലകൾ നൽകാൻ ശ്രദ്ധിച്ചു. അതിന് മറ്റൊരുദാഹരണമാണ് താഴത്തെ നിലയിലെ വൃത്താകൃതിയിലുള്ള ജനാല.
വീടിനുളളിലും സ്ഥലപരിമിതിയെ മെരുക്കാൻ ചില ഡിസൈനർ തന്ത്രങ്ങൾ ഷിന്റോ പ്രയോഗിച്ചിട്ടുണ്ട്. അതിലൊന്നാണ് ലിവിങ് റൂം ഡബിൾ ഹൈറ്റിൽ നൽകിയിരിക്കുന്നത്. ഇതു കാരണം വീടിനുള്ളിൽ വലുപ്പം തോന്നുന്നു. ഡബിൾ ഹൈറ്റിനു മുകളിൽ സ്കൈലൈറ്റ് നൽകിയതിനാൽ വീടിനുള്ളിൽ നിറയെ വെളിച്ചമെത്താൻ സഹായകമായി. സ്കൈലൈറ്റിൽ നിന്ന് താഴേക്ക് ചെടികൾ തൂക്കിയിരിക്കുന്നതിനാൽ കാഴ്ചയ്ക്കും ഭംഗിയാണ്.
ലിവിങ് കഴിഞ്ഞാൽ വരുന്ന ഡൈനിങ്, അടുക്കള തുടങ്ങിയവ ഓപ്പൺ ആയി നൽകിയിരിക്കുന്നതിനാൽ ആ ഭാഗത്തും ഇടുക്കം അനുഭവപ്പെടുന്നില്ല. ഡൈനിങ്ങിലെ സ്ലൈഡിങ് ഗ്ലാസ്ഡോർ വഴി പുറത്തേക്കിറങ്ങാം. അവിടെ ചൂളക്കഴകൾ നൽകി അതിൽ ചെടികൾ തൂക്കി. ഒപ്പം ടെക്സ്ചർ പെയിന്റ് ചെയ്ത കോംപൗണ്ട് വോൾ കൂടിയായപ്പോൾ ചെറിയൊരു കോർട്യാർഡിന്റെ പ്രതീതി കൈവന്നു.
ഫ്ലോട്ടിങ് ശൈലിയിൽ പടികൾക്കിടയിൽ വിടവോടു കൂടി സ്റ്റെയർകേസ് നൽകിയതും മുറിയെ ഓപ്പൺ ആയും വിശാലമായും തോന്നിക്കാനാണ്. സ്റ്റെയറിനു താഴെയായി വാഷ് ഏരിയ നൽകിയതും സ്ഥലം ലാഭിക്കാൻ സഹായിച്ചു. സ്റ്റെയറിന്റെ ലാൻഡിങ്ങിൽ ആർച്ച് ആകൃതിയിൽ എച്ചിങ് ഗ്ലാസ് ഇട്ട ജനാല നൽകിയതിനും കാരണമുണ്ട്. അവിടെ നിന്ന് പുറത്തേക്ക് അത്ര സുഖകരമായ കാഴ്ചയല്ല. അതു മറയ്ക്കാനാണ് എച്ചിങ് ഗ്ലാസ് നൽകിയത്. കിഴക്കു ഭാഗം പ്രകാശസ്രോതസ്സ് ആയതിനാൽ ജനാല നൽകിയേ പറ്റൂ. സാധാരണ ജനാല പണിത് കർട്ടൻ ഇട്ടു മറച്ചാലും വെളിച്ചം കുറയും, ഇടുക്കവും തോന്നും. ആർച്ച് ആകൃതി ഇന്റീരിയറിന് മോടി കൂട്ടുന്നു.
മുകളിലെ നിലയിൽ അപ്പർ ലിവിങ്ങും രണ്ട് കിടപ്പുമുറികളുമാണ്. അവിടെ ടെറസ് ഏരിയ നൽകാത്തതു കൊണ്ട് ആ നില പൂർണമായും ഉപയോഗിക്കാൻ സാധിച്ചു. മൂന്നാം നിലയിൽ യൂട്ടിലിറ്റി ഏരിയ ഒരുക്കി.
ഈ വീടു കണ്ടാൽ ആർക്കും സ്വന്തമാക്കാൻ തോന്നും.
ചിത്രങ്ങൾ: Nte Media
Area: 1750 sqft, Plot: 3 cent, Owner: സുബിൻ & രേഷ്മ, Location: കടവന്ത്ര, കൊച്ചി, Design: Concepts Design Studio, കൊച്ചി, Email: info@conceptsdesignstudio.in